Contents

Displaying 19611-19620 of 25037 results.
Content: 20003
Category: 11
Sub Category:
Heading: പൈശാചികമായ ഹാലോവീന്‍ ആഘോഷം കേരളത്തിലെ കത്തോലിക്ക സ്ഥാപനങ്ങളിലും: പ്രതിഷേധത്തിന് ഒടുവില്‍ ക്ഷമാപണം
Content: കോട്ടയം: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും വലിയ രീതിയില്‍ അവഹേളിക്കുന്ന വിധത്തില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു വേദിയായി കേരളത്തിലെ കത്തോലിക്ക സ്ഥാപനങ്ങള്‍. അമലഗിരി ബി‌കെ കോളേജ്, ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജ് എന്നീ സ്ഥാപനങ്ങളില്‍ നടന്ന ഹാലോവീന്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് നവമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ തെറ്റ് സംഭവിച്ചുവെന്ന് അംഗീകരിച്ചും ക്ഷമാപണം നടത്തിയും സ്ഥാപനങ്ങള്‍ പ്രസ്താവന പുറത്തിറക്കി. ഇന്‍റര്‍ കോളജിയേറ്റ് ഫെസ്റ്റിലെ മത്സരങ്ങളിൽ ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും അവഹേളിക്കുന്ന അവതരണങ്ങൾ ഉണ്ടായിരുന്നുവെന്നു മനസിലാക്കുന്നുവെന്നും വിവിധ കോളേജുകളില്‍ നിന്നുള്ളവര്‍ എന്താണ് അവതരിപ്പിക്കുന്നതെന്ന് കോളേജ് അധികൃതർക്ക് മുന്നറിവുണ്ടായിരുന്നില്ലായെന്നും എന്നാല്‍ തെറ്റ് അംഗീകരിക്കുകയാണെന്നും 'സിസ്റ്റേഴ്സ് ഓഫ് ദ അഡോറേഷന്‍ ഓഫ് ദ ബ്ലസ്ഡ് സാക്രമെന്‍റ്' നടത്തുന്ന ബി‌കെ കോളേജ് പ്രസ്താവിച്ചു. ഭാവിയിൽ ഇതുപോലുള്ള വീഴ്ചകൾ സംഭവിക്കാതിരിക്കാൻ ജാഗരൂകരായിരിക്കുമെന്ന് ഉറപ്പ് നൽകുന്നതായും മാനേജര്‍ സിസ്റ്റര്‍ ലില്ലി റോസ് എസ്‌എ‌ബി‌എസ്, പ്രിന്‍സിപ്പാള്‍ ഡോ. ആഗ്നസ് ജോസ് അറിയിച്ചു. കോളേജിൽ വിദ്യാർത്ഥികൾ നടത്തിയ ഫ്ളാഷ്മൊബ് പ്രോഗ്രാമിൽ ക്രൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സന്ന്യാസത്തിനും എതിരായി നടന്ന അവതരണം തീർത്തും തെറ്റായിപ്പോയെന്ന് മനസ്സിലാക്കുന്നുവെന്നും വിദ്യാർത്ഥികളുടെ അപ്രകാരമുള്ള അവതരണ രീതി മുൻകൂട്ടി കാണുവാനോ തിരുത്തലുകൾ നൽകുവാനോ സാധിക്കാതെ പോയത് കോളേജ് അധികാരികളുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി അംഗീകരിക്കുന്നുവെന്നും ക്രിസ്തുജ്യോതി സ്കൂള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഈ പ്രോഗ്രാമിന്റെ അവതരണത്തിലൂടെ വിശ്വാസസമൂഹത്തിന് ഉണ്ടായ മനോവിഷമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരുപാധികം ക്ഷമ ചോദിക്കുകയാണെന്നും സ്കൂള്‍ നടത്തുന്ന സി‌എം‌ഐ വൈദികര്‍ പ്രസ്താവിച്ചു. ഇത്തരം പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് ഭാവിയിൽ യാതൊരുവിധ വീഴ്ചകളും ഉണ്ടാകാതിരിക്കാൻ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലർത്തുമെന്ന് ഉറപ്പുനൽകുന്നതായും മാനേജർ ഫാ. തോമസ് ചൂളപ്പറമ്പിൽ സി‌എം‌ഐ, പ്രിൻസിപ്പൽ ഫാ. ജോഷി ചീതംകുഴി സി‌എം‌ഐ, ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ സെക്രട്ടറി ഫാ. സ്കറിയ എതിരേറ്റ് സി‌എം‌ഐ എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നടക്കുന്ന പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ കേരളത്തിലെ കത്തോലിക്ക സ്ഥാപനങ്ങളില്‍ നടന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശം കെ‌സി‌ബി‌സി തലങ്ങളില്‍ നിന്നു ഉണ്ടാകണമെന്നാണ് വിശ്വാസി സമൂഹം ആവശ്യപ്പെടുന്നത്.
Image: /content_image/News/News-2022-11-12-09:56:41.jpg
Keywords: ഹാലോ
Content: 20004
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് ആവേശകരമായ സ്വീകരണം
Content: നെടുമ്പാശേരി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ബംഗളുരുവിൽ നിന്ന് ഇന്നലെ വൈകിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് ആവേശകരമായ സ്വീകരണം. വൈകിട്ട് 7.30ന് വിമാനത്താവളത്തിലെത്തിയ മാർ താഴത്തിനെ ബിഷപ്പുമാരും എറ ണാകുളം-അങ്കമാലി അതിരൂപതയിലെയും തൃശൂർ അതിരൂപതയിലെയും വൈദികരും ചേർന്ന് സ്വീകരിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത്, മാർ ടോണി നീലങ്കാവിൽ, യൂഹന്നാൻ മാർ തെയോഡോഷ്യസ് എന്നിവരും തൃശൂർ മേയർ എം. കെ. വർഗീസ്, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് തുടങ്ങിയവരും നിരവധി വൈദികരും മാർ താഴത്തിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിർദേശിക്കുന്നത് അനുസരിച്ച് ചെയ്യുക മാത്രമാണ് തന്റെ ദൗത്യമെന്ന് ഏകീകൃത കുർബാന സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മാർപാപ്പ പറയുന്നതു വിട്ട് ഒന്നും ചെയ്യാനാകില്ല. എല്ലാ കത്തിലും പരിശുദ്ധ പിതാവ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് . ഈസ്റ്ററിന് മുൻപ് ഏകീകൃത കുർബാന നടപ്പി ലാക്കാനാണ് ആദ്യം അറിയിച്ചിരുന്നത്. സൂനഹദോസ് തീരുമാനത്തിൽ നിന്നും വ്യത്യ സ്തമായ നിലപാട് എടുക്കണമെങ്കിൽ പ്രത്യേക അനുമതി വേണം. എല്ലാവരും പരി ശുദ്ധ പിതാവിനോട് ചേർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സി‌ബി‌സി‌ഐ അധ്യക്ഷ സ്ഥാനത്തേക്ക് മാർ ആൻഡ്രൂസ് താഴത്തിനെ നിയമിച്ചുക്കൊണ്ട് പ്രഖ്യാപനമുണ്ടായത്.
Image: /content_image/India/India-2022-11-12-10:12:54.jpg
Keywords: സി‌ബി‌സി‌ഐ
Content: 20005
Category: 18
Sub Category:
Heading: അല്‍മായ ശാക്തീകരണത്തിന് ദേശീയതല പൊതുവേദിയുണ്ടാക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിന് ദേശീയതല പൊതുവേദിയുണ്ടാക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ. സിനഡാത്മക സഭയിൽ അല്മായ പങ്കാളിത്തം വളരെ വലുതാണ്. സഭയുടെ മുഖ്യധാരയിൽ അല്മായ സമൂഹവും സംഘടനകളും ഒരുമിച്ചു പ്രവർത്തിക്കേണ്ടതാണ്. അതിനാൽ ഭാരത കത്തോലിക്കാ സഭയിലെ അല്‍മായ പ്രവർത്തന പരിപാടികൾ കൂടുതൽ ശക്തമാക്കാനുള്ള പൊതുവേദികളും പദ്ധതികളും ആരംഭിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. ബംഗളൂരു സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ചേർന്ന സിബിസിഐ സമ്മേളനത്തിൽ ലൈയ്റ്റി കൗൺസിൽ പ്രവർത്തന റിപ്പോർട്ടും പദ്ധതികളും അവതരിപ്പിച്ചു. നിസ്വാർഥ സേവനം ചെയ്യുന്ന ഭാരത കത്തോലിക്കാ സഭയിലെ അല്മായരെ ഉൾപ്പെടുത്തി ദേശീയതലത്തിൽ ലെയ്റ്റി കൺസൾട്ടേഷൻ ഫോറത്തിനും രൂപം നല്കും. ഇന്ത്യയിലെ 14 സിബിസിഐ റീജണൽ കൗൺസിലുകളിലും ലെയ്റ്റി കോൺഫറൻസ് സംഘടിപ്പിക്കും. ഭാരതത്തിലെ ആനുകാലിക രാഷ്ട്രീയ - സാമൂഹ്യ പശ്ചാത്തലത്തിൽ ക്രൈസ്തവ സമൂഹം കൂടുതൽ ഐക്യത്തോടും ഒരുമയോടും പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സിബിസിഐ ലെയ്റ്റി കൗൺസിൽ ഓർമപ്പെടുത്തി. ലെയ്റ്റി കൗൺസിൽ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിൽ അംഗങ്ങളായ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് ഡോ. യൂജിൻ ജോസഫ്, സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-11-12-11:33:13.jpg
Keywords: അല്‍മായ
Content: 20006
Category: 14
Sub Category:
Heading: ഫ്രാൻസിലെ പ്രശസ്തമായ സേക്രട്ട് ഹാര്‍ട്ട് ബസിലിക്ക ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലേക്ക്
Content: പാരീസ്: ഫ്രാൻസിലെ പ്രശസ്തമായ സേക്രട്ട് ഹാര്‍ട്ട് ബസിലിക്ക ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാൻ ഒരുങ്ങുന്നു. നോട്രഡാം കത്തീഡ്രലിന് ശേഷം പാരീസിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആരാധനാലയമാണ് സാക്രെ സോയൂർ ബസിലിക്ക (സേക്രട്ട് ഹാര്‍ട്ട് ബസിലിക്ക). 1875നും 1914നും ഇടയിലാണ് ബസിലിക്ക നിർമ്മാണം പൂർത്തിയായത്. ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ദേവാലയത്തെ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് പാരീസ് നഗരസഭ കൗൺസിൽ ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തിയിരിന്നു. ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ എത്തിയാൽ പൊതു ഖജനാവിൽ നിന്ന്, ദേവാലയം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സഹായം ലഭിക്കും. ലൂവ്റി മ്യൂസിയവും, നോട്രഡാം കത്തീഡ്രലും ഈ പട്ടികയിൽ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. 1871ൽ ഫ്രഞ്ച് സർക്കാരിനെതിരെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് ബസിലിക്ക ദേവാലയം ഇരിക്കുന്ന മൗണ്ട്മാർട്ര മലയിൽ നിന്നാണ്. വിപ്ലവത്തെ പട്ടാളം അമർച്ച ചെയ്തിരിന്നു. എന്നാൽ അതേ സ്ഥലത്ത് തന്നെ ബസിലിക്ക ദേവാലയം നിർമ്മിക്കാൻ ആരംഭിച്ചപ്പോൾ വിപ്ലവത്തെ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാനുള്ള ശ്രമമാണെന്ന ആരോപണം ഉയർന്നിരുന്നു. അതിനാലാണ് പാരീസ് നഗരസഭ കൗൺസിൽ തീരുമാനം എടുക്കുന്നത് നീട്ടിക്കൊണ്ടുപോയത്. എന്നാൽ പാരീസിലെ ആദ്യത്തെ മെത്രാനായ വിശുദ്ധ ഡെന്നീസ് രക്തസാക്ഷിയായ സ്ഥലം എന്ന നിലയിൽ മൗണ്ട്മാർട്ര മലയെ പരിഗണനയ്ക്കു എടുക്കുകയായിരുന്നു. മനോഹരമായ സാക്രെ സോയൂർ ബസിലിക്കയിൽ നിത്യാരാധന ചാപ്പലും ക്രമീകരിച്ചിട്ടുണ്ട്. 1885ന് ശേഷം പ്രധാന അൾത്താരയുടെ മുകളിൽ ദിവ്യകാരുണ്യം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അന്നുമുതൽ മുടക്കമില്ലാതെ ഇവിടെ ദിവ്യകാരുണ്യ ആരാധന നടക്കാറുണ്ട്.
Image: /content_image/News/News-2022-11-12-12:14:06.jpg
Keywords: ബസിലിക്ക
Content: 20007
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തേണ്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് ജോര്‍ദ്ദാന്‍ രാജാവും പാപ്പയും
Content: വത്തിക്കാന്‍ സിറ്റി: ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും അദ്ദേഹത്തിന്റെ പത്നിയും വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയേ കുറിച്ചാണ് ഇരുവരും പ്രധാനമായും ചര്‍ച്ച നടത്തിയതെന്നു വത്തിക്കാന്‍ പ്രസ്സ് ഓഫീസ് നവംബര്‍ 10-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിവിധ മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്യുകയുണ്ടായി. പരിശുദ്ധ സിംഹാസനവും, ജോര്‍ദാനും തമ്മിലുള്ള ഊഷ്മളമായ ഉഭയകക്ഷി ബന്ധത്തെ അഭിനന്ദിച്ച ഇരു നേതാക്കളും മധ്യപൂര്‍വ്വേഷ്യയില്‍ സമാധാനവും, സുസ്ഥിരതയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയേ കുറിച്ച് എടുത്ത് പറഞ്ഞിരിന്നു. പലസ്തീന്‍ പ്രതിസന്ധിയും, അഭയാര്‍ത്ഥി പ്രശ്നവും ചര്‍ച്ചാ വിഷയമായെന്നു വത്തിക്കാന്റെ പ്രസ്താവിച്ചു. ജറുസലേമിലെ പുണ്യസ്ഥലങ്ങളിലെ തത്സ്ഥിതി നിലനിര്‍ത്തേണ്ടത് തുടരുന്ന കാര്യത്തില്‍ പാപ്പയും, ജോര്‍ദ്ദാന്‍ രാജാവും തമ്മില്‍ ധാരണയായി. കത്തോലിക്ക മെത്രാന്മാരും മുസ്ലീം നേതാക്കളും തമ്മില്‍ നടന്നിട്ടുള്ള ചര്‍ച്ചകളിലെല്ലാം തന്നെ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സാന്നിധ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ ജോര്‍ദ്ദാന്‍ സന്ദര്‍ശിച്ചിരിന്നു. കഴിഞ്ഞയാഴ്ചത്തെ ബഹ്റൈനിലേക്കുള്ള യാത്രാമധ്യേ പേപ്പല്‍ വിമാനം ജോര്‍ദ്ദാന്‍ വ്യോമയാന പരിധിയില്‍ എത്തിയപ്പോള്‍ അബ്ദുള്ള രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ടു പോര്‍ വിമാനങ്ങള്‍ പാപ്പയുടെ വിമാനത്തെ അനുഗമിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-12-14:16:54.jpg
Keywords: പാപ്പ, മധ്യപൂര്‍
Content: 20008
Category: 18
Sub Category:
Heading: മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിന്റെ മൃതസംസ്കാരം നാളെ
Content: പാലാ: ഇന്നലെ അന്തരിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ ( 89 ) മൃതസംസ്കാരം നാളെ നടക്കും. ഭൗതിക ശരീരം ഇന്ന് ശനിയാഴ്ച (12.11.2022) 4.30ന് പാലാ ഉരുളികുന്നത്തുള്ള സഹോദരൻ സ്രാമ്പിക്കൽ ജിപ്സന്റെ ഭവനത്തിൽ എത്തിക്കും. നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തില്‍ മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് ഉരുളികുന്നം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്. പൂവരണി പൂവത്താനി മാപ്പലകയിൽ കുടുംബാംഗമാണ്. സ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെ ഭാര്യയാണ്. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കുവാനായി മാതാവ് ഏലിക്കുട്ടി നേരത്തെ ബ്രിട്ടനിലെത്തിയിരുന്നു. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാനായി മാർ ജോസഫ് സ്രാമ്പിക്കൽ ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. മറ്റു മക്കൾ: പരേതനായ മാത്യൂസ്, ജോൺസൺ, ഷാജി, ബിജു, ജിപ്സൺ .
Image: /content_image/India/India-2022-11-12-15:34:11.jpg
Keywords: സ്രാമ്പി
Content: 20009
Category: 11
Sub Category:
Heading: “യേശുവിനൊപ്പം ഞങ്ങളും വിതുമ്പുന്നു”: ഭ്രൂണഹത്യ അനുകൂല അഭിപ്രായ വോട്ടെടുപ്പ് ഫലത്തില്‍ നിരാശ പ്രകടിപ്പിച്ച് യു‌എസ് മെത്രാന്മാര്‍
Content: കാലിഫോര്‍ണിയ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അബോര്‍ഷന്‍ സംബന്ധിയായ അഭിപ്രായ വോട്ടെടുപ്പില്‍ ഭ്രൂണഹത്യ അനുകൂല നീക്കത്തിന് വിജയം ലഭിച്ചതില്‍ നിരാശയുമായി കത്തോലിക്ക മെത്രാന്മാര്‍. ദശലക്ഷ കണക്കിന് ജീവനുകള്‍ അപകടത്തിലാണെന്ന മുന്നറിയിപ്പു നല്‍കിയ മെത്രാന്മാരില്‍ ചിലര്‍ പ്രാര്‍ത്ഥനക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിട്ടുമുണ്ട്. മിഷിഗണിലെ സംസ്ഥാന ഭരണഘടനയില്‍ കൂടുതല്‍ ഭ്രൂണഹത്യ അനുകൂല വ്യവസ്ഥകള്‍ ചേര്‍ക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ‘പ്രൊപ്പോസല്‍ 3’യുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്ത 24 ലക്ഷത്തോളം വോട്ടര്‍മാരില്‍ 56.7% പേര്‍ പൈശാചികമായ ഭ്രൂണഹത്യയ്ക്കു അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. സംസ്ഥാന നിയമത്തില്‍ നിന്നും ഭ്രൂണഹത്യയെ നിരോധിച്ചുകൊണ്ടുള്ള നിയമത്തെ നീക്കം ചെയ്യുന്നതാണ് ഈ നിര്‍ദ്ദേശം. മിഷിഗണിനെ സംബന്ധിച്ചിടത്തോളം ഇതൊരു ദുരന്ത ദിനമാണെന്നു ഡെട്രോയിറ്റ് ആര്‍ച്ച് ബിഷപ്പ് അല്ലെന്‍ വിഗ്നെറോണ്‍ പ്രതികരിച്ചു. ജീവന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ നയങ്ങളേയും പിന്തുണക്കുന്നത് തങ്ങള്‍ തുടരും. നോമ്പിന്റെ ആദ്യ രണ്ട് ആഴ്ചകളില്‍ തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനവും ചെയ്തു. ഇന്ന്‍ യേശു, മിഷിഗണിനേ നോക്കി വിതുമ്പുകയായിരിക്കുമെന്നാണ് സാഗിനോ മെത്രാന്‍ റോബര്‍ട്ട് ഗ്രസ്സിന്റെ പ്രതികരണം. ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവനെടുക്കുന്ന നിയമം സംസ്ഥാന ഭരണഘടനയില്‍ ചേര്‍ക്കുന്നതിനെ കുറിച്ചോര്‍ത്ത് യേശുവിനൊപ്പം തങ്ങളും വിതുമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയയിലും ‘പ്രൊപ്പോസിഷന്‍ 1’ എന്ന അബോര്‍ഷന്‍ അനുകൂല ഭരണഘടന ഭേദഗതി വിജയത്തോടടുക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് വരെ ഏതാണ്ട് 65% വോട്ടര്‍മാര്‍ ഇതിനനുകൂലമായി വോട്ട് ചെയ്ത് കഴിഞ്ഞു. നമ്മുടെ ശ്രമങ്ങള്‍ക്കു ഒരു തിരിച്ചടിയാണിതെങ്കിലും നമുക്ക് അഭിമാനിക്കുവാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം കാലിഫോര്‍ണിയ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ദൈവം നമ്മുടെ പ്രവര്‍ത്തനങ്ങളെ കാണുകയും അംഗീകരിക്കുകയും ചെയ്യും. മെത്രാന്‍ സമിതി പറഞ്ഞതിനെ പിന്തുണച്ച സാന്‍ ഫ്രാന്‍സിസ്കൊ മെത്രാപ്പോലീത്ത സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ വാക്കാലും പ്രവര്‍ത്തിയാലും പ്രൊപ്പോസിഷന്‍ 1-നെ എതിര്‍ത്ത എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. വെര്‍മോണ്ടില്‍ അബോര്‍ഷനെ അനുകൂലിക്കുന്ന ആര്‍ട്ടിക്കിള്‍ 22 പാസ്സായതില്‍ നിരാശ രേഖപ്പെടുത്തിക്കൊണ്ട് ബര്‍ലിംഗ്ടണ്‍ മെത്രാന്‍ ക്രിസ്റ്റഫര്‍ കൊയ്നേ രംഗത്ത് വന്നിട്ടുണ്ട്. വ്യാഴാഴ്ച വരെ 77% വോട്ടര്‍മാരാണ് ഇതിനെ അനുകൂലിച്ചിരിക്കുന്നത്. ഭ്രൂണഹത്യയെ അതിജീവിച്ച കുട്ടികള്‍ക്ക് സംസ്ഥാന പരിരക്ഷ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുന്ന റെഫറണ്ടം 131 മൊണ്ടാനയിലെ വോട്ടര്‍മാര്‍ തിരസ്കരിച്ചതില്‍ മൊണ്ടാന കത്തോലിക്ക മെത്രാന്‍സമിതി ദുഃഖം രേഖപ്പെടുത്തി. കെന്റക്കിയിലെ ‘ഭേദഗതി 2’ തിരസ്കരിക്കപ്പെട്ടതില്‍ കെന്റക്കിയിലെ മെത്രാന്‍മാരും നിരാശ രേഖപ്പെടുത്തിയിട്ടുണ്ട്. 52.4% പേരാണ് ഇതിനെതിരായി വോട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ അന്ത്യമല്ലെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. ഭ്രൂണഹത്യ അനുകൂല നീക്കങ്ങളുടെ വിജയത്തിന് പ്രസിഡന്‍റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി 500 മില്യണ്‍ ഡോളര്‍ ചിലവിട്ടിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2022-11-12-17:09:06.jpg
Keywords: അമേരിക്ക, ഭ്രൂണ
Content: 20010
Category: 24
Sub Category:
Heading: ഡോക്ടർ അങ്കിളേ, ''എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ?''
Content: ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വാട്സപ്പില്‍ ഒരു മെസേജ് വന്നപ്പോൾ അത്ര ശ്രദ്ധിച്ചില്ല. അരമണിക്കൂറിനു ശേഷം മെസേജു തുറന്നപ്പോൾ പതിവായി സന്ദേശം അയക്കുന്ന വ്യക്തിയല്ല. ഓഡിയോ ക്ലിപ്പിനോപ്പം ഒരു ഓർമ്മപ്പെടുത്തലും ഇതിലെ ഒരു വാക്കു പോലും നി മിസ്സാക്കരുത്. ആകാംഷയോടെ ഞാനും അതു ശ്രദ്ധിച്ചു. എന്റെ മിഴികളും ഹൃദയവും വിടർന്നു. ഹൃദയഹാരിയായ അതിന്റെ ഉള്ളടക്കം എന്റെ ജീവിതത്തെ സ്പർശിച്ചു, നിങ്ങളുടേതു സ്പർശിക്കും എനിക്ക് ഉറപ്പാണ്. ഇതു ഒരു മോട്ടിവേഷൻ ക്ലാസ്സിൽ ഒരു അധ്യാപകനാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത് .അതിന്റെ മലയാള വിവർത്തനമാണ് ഈ കുറിപ്പ്. ഈ സംഭവം നടക്കുന്നത് 2009 ബറോഡയിലാണ്. ആ നഗരത്തിലെ പ്രസിദ്ധനായ ഹൃദയ ശസ്ത്രക്രീയ വിദഗ്ദനാണ് ഡോ: സൈലേഷ് മേത്താ ഒരു മാസം മുമ്പെങ്കിലും അപ്പായിൻമെന്റ് എടുത്താലെ അദ്ദേഹത്തെ ഒന്നു കാണാൻ കഴിയുകയുള്ളു. അത്രയ്ക്കു തിരക്കുള്ള ഒരു ഡോക്ടർ. അറുപത്തിയൊൻപതു വയസുള്ള ഡോ: സൈലേഷിന്റെ അടുത്തേക്കു ആറു വയസ്സുള്ള പ്രിയപ്പെട്ട മകളുമായി ഒരു യുവദമ്പതികൾ എത്തി. പ്രശസ്തരായ പല ഡോക്ടർമാരോടും അഭിപ്രായം ആരാഞ്ഞശേഷം മറ്റൊരു വിദഗ്ദമായ അഭിപ്രായം തേടിയാണ് അവർ ഡോ: മേത്തയുടെ അരികിൽ വന്നിരിക്കുന്നത്. ഹൃദയത്തിലേക്കു രക്തപ്രവാഹം കുറയുന്നതാണ് കുഞ്ഞിൻ്റെ അസുഖം. അ കുഞ്ഞു ഹൃദയത്തിന്റെ ഗുരുതരമാ അവസ്ഥ തിരിച്ചറിഞ്ഞ ഡോ: മേത്ത മാതാപിതാക്കളോട് രോഗത്തിന്റെ ഗൗരവ്വം ബോധ്യപ്പെടുത്തി. കുട്ടിയുടെ അവസ്ഥ വളരെ മോശമാണ് ,ഉടൻ തന്നെ ഹൃദയം തുറന്നുള്ള ഒരു ശസ്ത്രക്രിയ നടത്തണം അല്ലങ്കിൽ ആറു മാസത്തിനുള്ളിൽ അവൾ മരിക്കും. ഓപ്പറേഷൻ നടത്തിയാലും 30 ശതമാനം വിജയ സാധ്യതയെ ഞാൻ കാണുന്നള്ളു. നുറുങ്ങിയ ഹൃദയത്തോടെ തങ്ങളുടെ പോന്നമനയുടെ ഹൃദയം തുറക്കാൻ അവർ അനുമതി നൽകി. കുട്ടി ആശുപത്രിയിൽ അഡ്മിറ്റായി. ഓപ്പറേഷനുള്ള തീയതി ആയി . നേഴ്സുമാർ ആറു വയസ്സുകാരിയെ ഓപ്പറേഷൻ തീയറ്ററിലേക്കു കൊണ്ടുപോകാൻ ഒരുക്കുന്നു. ഡോ: മേത്താ ആ റൂമിലേക്കു ചെന്നു. ആയിരക്കണക്കിനു ശസ്ത്രക്രിയകൾ ആത്മവിശ്വാസത്തോടെ ചെയ്ത അദ്ദേഹത്തിനു ഈ ബാലികയുടെ കാര്യത്തിൽ യാതൊരു ഉറപ്പു നൽകാൻ കഴിയില്ല. നിസ്സഹയകത ഡോ: മേത്തയുടെ മുഖത്തു നിഴലിച്ചു നിൽക്കുന്നു. ഇതിനിടയിൽ ആറു വയസ്സുകാരിയും എഴുപതിനടുത്തെത്തിയ ഡോക്ടറും തമ്മിൽ ഒരു സംഭാഷണം നടന്നു. ഡോ: മേത്താ- മോളേ എങ്ങനെയുണ്ട് ? പേടിക്കാനൊന്നുമില്ല എല്ലാം ശരിയാകും. ബാലിക - എനിക്കു സുഖം ഡോക്ടർ അങ്കിൾ. പക്ഷേ എനിക്കു അങ്കിളിനോടു ഒരു ചോദ്യമുണ്ട്. ഡോ: മേത്താ - എന്താണത് ? ബാലിക: എല്ലാരും പറയുന്നു എന്റെ ഹൃദയം തുറന്നുള്ള ഓപ്പറേഷൻ ആണ് ഇന്നു നടക്കുന്നത് എന്ന്. ഡോക്ടർ അങ്കിളേ എന്റെ ഹൃദയം മുഴുവൻ തുറക്കുമോ ? ഡോ: മേത്താ - മോളു പേടിക്കേണ്ടാ, മോൾക്കു വേദനിക്കില്ല. വേദന വരാതിരിക്കാൻ ഞങ്ങൾ മോൾക്കു മരുന്നു തരും. ബാലിക - എനിക്കു പേടിയില്ല അങ്കിളേ, പക്ഷേ എന്റെ ഹൃദയം തുറക്കുമോ? എന്റെ അമ്മ എപ്പോഴും പറയും ദൈവം ഹൃദയത്തിലാ താമസിക്കുന്നതെന്ന് , അതു കൊണ്ടു അങ്കിളു എന്റെ ഹൃദയം തുറക്കുമ്പോൾ ദൈവം എന്റെ ഉള്ളിൽ ഉണ്ടോ എന്നു ഒന്നു നോക്കുമോ? ഓപ്പറേഷനു ശേഷം ദൈവം എങ്ങനെയാ ഇരിക്കുന്നത് എന്ന് എന്നോടു പറയണേ. ഡോ: മേത്ത നിശ്ചലനായി! എന്തു ഉത്തരം പറയണമെന്നറിയാതെ അദ്ദേഹത്തിന്റെ മുഖം വിളറി. എങ്കിലും മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. ശസ്ത്രക്രീയക്കു സമയമായി ഡോ: മേത്തയുടെ നേതൃത്വത്തിൽ വിദഗ്ദ മെഡിക്കൽ സംഘം ഓപ്പറേഷൻ തീയറ്ററിനുള്ളിലും, നിറകണ്ണുകളോടെ സർവ്വ ദൈവങ്ങളോടും പ്രാർത്ഥന യാചിച്ചു കൊണ്ടു ആ യുവ ദമ്പതികൾ പുറത്തും. ഒപ്പറേഷൻ ആരംഭിച്ചു. ക്ലോഗിങ്ങ് (രക്തം കട്ടപിടിക്കുന്ന അവസ്ഥ) പ്രതിഭാസം മൂലം ഹൃദയത്തിലേക്കു രക്തം വരുന്നില്ലായിരുന്നു. നാലപ്പത്തിയഞ്ചു മിനിറ്റ് തനിക്കറിയാവുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു രക്ത സംക്രമണത്തിനു വേണ്ടി ഡോ: മേത്തയും കൂട്ടരും പരിശ്രമിച്ചു. ഫലം കണ്ടില്ല. നാല്പതു വർഷം നിരവധി രോഗികളെ ജിവനിലേക്കു കൊണ്ടുവന്ന ഡോ. മേത്ത നിസ്സഹായനായി. കുഞ്ഞിതാ മരണത്തോടു അടുക്കുന്നു. രക്ത സമ്മർദ്ദവും, പൾസ് നിരക്കും ക്രമാതീതമായി താഴെക്കു വരുന്നു. ശസ്ത്രക്രീയ അവസാനിപ്പിക്കാൻ അവർ തീരുമാനത്തിലെത്തുന്നു. ഓപ്പറേഷനു തൊട്ടുമുമ്പു ബാലിക പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മയിൽ തെളിഞ്ഞു. സ്വതവേ വികാരങ്ങൾക്കു അടിപ്പെടാത്ത ഡോ: മേത്തയുടെ കണ്ണുനിറഞ്ഞു. കൈകൾ കുപ്പി ഡോക്ടർ ഇങ്ങനെ പ്രാർത്ഥിച്ചു, " ദൈവമേ എന്റെ അറിവിനും കഴിവുകൾക്കും ഈ കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ല. ഈ കുഞ്ഞു, അമ്മയും വിശ്വസിക്കുന്നു അങ്ങു ഹൃദയത്തിൽ വസിക്കുന്നുവനാണെന്ന്, ദൈവമേ അങ്ങു ഹൃദയത്തിൽ വസിക്കുന്നവനാണങ്കിൽ ഈ കുഞ്ഞിനെ രക്ഷിക്കണമേ." കണ്ണീരും കൂപ്പിയ കരങ്ങളുമായി അല്പം മാറി നിന്ന ഡോ: മേത്തയുടെ സമീപത്തേക്കു സഹ സർജൻ ഓടി വന്നു പറഞ്ഞു ഡോക്ടർ രക്ത സക്രമണം ആരംഭിച്ചിരിക്കുന്നു. അവർ ഓപ്പറേഷൻ പുനരാരംഭിച്ചു. നീണ്ട നാലര മണിക്കൂർ നീണ്ട ഓപ്പറേഷനു വൻ വിജയമായി . ദിവസങ്ങൾക്കകം ബാലിക പൂർണ്ണ ആരോഗ്യവതിയായി. അതു വരെ അത്ഭുതങ്ങളിൽ വിശ്വസിക്കാത്ത ഡോ: മേത്ത പറയുന്നു. എനിക്കു മനസ്സിലാക്കാൻ സാധിക്കാത്ത എന്തോ ഒന്ന് അവിടെ സംഭവിച്ചിരിക്കുന്നു. ഡോ: മേത്തയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ സംഭവം. അന്നു മുതൽ ഓരോ ഓപ്പറേഷനു പോകും മുമ്പ് ദൈവത്തോടു പ്രാർത്ഥിക്കുന്ന അനുഹം യാചിക്കുന്ന ഒരു ശീലം വളർത്തിയെടുത്തു. പിന്നീട് ഡോ: ഈ ബാലികയെ കാണാൻ ചെന്നപ്പോൾ അവൾ ഡോക്ടർ മേത്തായോടു ചോദിച്ചു. ഡോക്ടർ അങ്കിൾ ദൈവത്തെ കണ്ടോ? ദൈവം എങ്ങനെയെ ഇരിക്കുന്നത്? ഡോക്ടർ മേത്ത ഉത്തരം നൽകി: "മോളേ, നിന്റെ ഉള്ളിലുള്ള ദൈവത്തെ ഞാൻ കണ്ടില്ല, പക്ഷേ നിന്റെ ഉള്ളിലുള്ള ദൈവത്തെ ഞാൻ അനുഭവിച്ചു. ഓപ്പറേഷനിൽ എനിക്കതു ബോധ്യമായി. അവനിൽ വിശ്വസിക്കുക, അവൻ നിന്നെ എപ്പോഴും സഹായിക്കും." ഈ സംഭവത്തെക്കുറിച്ചു ഡോക്ടർ മേത്ത ഇപ്രകാരം പറയുന്നു. "നാല്പതു വർഷങ്ങൾക്കിടയിൽ ആയിരക്കണക്കിനു ഹൃദയങ്ങൾ ഞാൻ തുറന്നു. പക്ഷേ ഈ ആറു വയസ്സുകാരിയാണ് എന്റെ ഹൃദയം തുറന്നത്. ഇപ്പോഴാണ് ഞാൻ സംസ്കാരമുള്ളവനായത്". #Repost
Image: /content_image/SocialMedia/SocialMedia-2022-11-12-19:25:24.jpg
Keywords: ഹൃദയ
Content: 20011
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി: രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രം തള്ളി
Content: ന്യൂഡൽഹി: മറ്റു മതങ്ങളിലേക്കു പരിവർത്തനം നടത്തുന്നവർക്ക് അതുവരെയുള്ള അവരുടെ ജാതി നഷ്ടപ്പെടുമെന്ന് കേന്ദ്ര സർക്കാർ. ദളിത് ക്രൈസ്തവരെയും മുസ്ലിംക ളെയും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താനാകില്ലെന്നു വിശദീകരിച്ചു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു മതത്തിലേക്കു വിശ്വാസം മാറിയിട്ടും സാമൂഹിക അസമത്വം അനുഭവിക്കുന്നുണ്ട് എന്നു തെളിയിക്കണം. അതായത്, താൻ മുമ്പ് ഉൾപ്പെട്ടിരുന്ന ഗോത്രത്തിലോ ജാതിയിലോ ആയിരുന്നപ്പോൾ അനുഭവിച്ചിരുന്ന അതേ അസമത്വം മതം മാറിയിട്ടും അനുഭവപ്പെടുന്നുണ്ട് എന്നു സ്ഥിരീകരിക്കണം. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലാത്ത കാലത്തോളം മതപരിവർത്തനം നടത്തിയവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റില്ല. അത് അങ്ങേയറ്റം അനീതിയും പട്ടി കജാതി വിഭാഗത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതുമായിരിക്കുമെന്നാണ് വിവിധ കോടതിവിധികൾ ചൂണ്ടിക്കാട്ടി സർക്കാർ വാദിക്കുന്നത്. എല്ലാ മതങ്ങളിലെയും ദളിത് വിഭാഗങ്ങൾക്ക് പട്ടികജാതി പദവി നൽകണം എന്ന രംഗനാഥ മിശ്ര കമ്മീഷന്റെ റിപ്പോർട്ടിനോടു യോജിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യ ക്തമാക്കുന്നു. യഥാർഥ സാഹചര്യങ്ങൾ വിലയിരുത്തി വിശദമായ പഠനം നടത്താതെ യാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തുന്നത്. എല്ലാ മതങ്ങളിലെയും ദളിത് വിഭാഗങ്ങൾക്ക് പട്ടികജാതി പദവി നൽകണം എന്ന രംഗ നാഥ മിശ്ര കമ്മീഷന്റെ റിപ്പോർട്ടിനോടു യോജിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യ ക്തമാക്കുന്നു. യഥാർഥ സാഹചര്യങ്ങൾ വിലയിരുത്തി വിശദമായ പഠനം നടത്താതെയാണ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തുന്നത്. രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെക്കുറിച്ച് വളരെ സങ്കുചിത മനോഭാവമാണ് കമ്മീഷൻ വച്ചുപുലർത്തിയത്. അതിനാൽ തന്നെ കമ്മീഷൻ റിപ്പോർട്ടിനെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും പാർലമെന്റിന്റെയും രാഷ്ട്രപ തിയുടെയും അധികാരത്തെ മാനിക്കുകയാണു വേണ്ടതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങ ളും മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന പിന്നാക്ക വിഭാഗങ്ങൾ തമ്മിലും പ്രകടമായ വ്യത്യാസമുണ്ടെന്ന് സത്യവാങ്മൂലത്തിൽ ന്യായീകരിക്കുന്നു. മാത്രമല്ല പല ഹിന്ദു ജാതികളിലുമുള്ള പോലെ അടിച്ചമർത്തലും തൊട്ടുകൂടായ്മയും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഇടയിൽ ഇല്ലാത്തതു കൊണ്ടാണ് ആ മതങ്ങളിലേക്കു പരിവർത്തനം ചെയ്തവരെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്താത്തതെന്നും കേന്ദ്രം വിശദീകരിക്കുന്നു. ക്രൈസ്തവ, മുസ്ലിം സമുദായങ്ങളിൽ സാമൂഹിക അയിത്തമില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മതങ്ങളിലുള്ള പിന്നാക്ക സമുദായങ്ങളെ പട്ടികജാതിയിൽ ഉൾ പ്പെടുത്താതെന്നും പറയുന്നു. വിദേശമതങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗ ങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താത്തതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇതിനു മുൻപ് 2019ൽ നൽകിയ സത്യവാങ്മൂലത്തിലും, ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിംകളെയും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്ത പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്.
Image: /content_image/India/India-2022-11-13-10:38:07.jpg
Keywords: ദളിത
Content: 20012
Category: 13
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ തുടക്കമിട്ട പാവങ്ങള്‍ക്കായുള്ള ആറാമത് ആഗോള ദിനം ഇന്ന്; വത്തിക്കാനില്‍ പ്രത്യേക പരിപാടികള്‍
Content: വത്തിക്കാന്‍ സിറ്റി; 2016ലെ കരുണയുടെ അസാധാരണ ജൂബിലി വർഷ സമാപനത്തിൽ ഫ്രാൻസിസ് പാപ്പ തുടക്കമിട്ട പാവങ്ങള്‍ക്കായുള്ള ആറാമത് ആഗോള ദിനം ഇന്ന്. ഇതിനോട് അനുബന്ധിച്ച് പാവങ്ങളോടൊപ്പം പാപ്പ ഇന്നു ദിവ്യബലിയർപ്പിക്കും. ദിനം കൊണ്ടാടുന്നതിനായി സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വഴി വത്തിക്കാൻ പല സംരംഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം വത്തിക്കാനിലെ പോള്‍ ആറാമൻ ഹാളിൽ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. ദരിദ്രകുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കാനുള്ള മറ്റു പല ദീർഘകാല സംരംഭങ്ങളും വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആവശ്യമുള്ളവർക്ക് സൗജന്യ ചികിൽസയും പരിശോധനകളും നടത്താനായി ഇന്ന് മൊബൈൽ ചികിത്സാലയം പ്രത്യേകമാം വിധം തുറക്കും. എല്ലാ വർഷവും ആണ്ടുവട്ടത്തിലെ 33മത് ഞായറാഴ്ച ആഘോഷിക്കപ്പെടുന്ന ഈ ദിനത്തിന്റെ ലക്ഷ്യം ക്രൈസ്തവരെ സാമ്പത്തീകവും അതിജീവനത്തിന്റെയും പ്രശ്നങ്ങളിൽ വലയുന്ന പ്രാന്തപ്രദേശങ്ങളിലേക്ക് കടന്ന് ചെന്ന് യേശു തന്നെ കാണിച്ചു തന്ന സ്നേഹത്തിന്റെ അടയാളമായി സേവനം ചെയ്യാൻ പ്രോൽസാഹിപ്പിക്കുകയെന്നതാണ്. പരിശോധനയും, മരുന്നു നൽകലും മാത്രമല്ല ശരീരം മുഴുവനുമുള്ള വൈദ്യപരിശോധന, ഹൃദയം, രക്തം, ഫ്ലൂ, കോവിഡ് 19, എയ്ഡ്സ്, ഹെപ്പറ്റിറ്റിസ് സി, ക്ഷയം, തുടങ്ങിയവയ്ക്കുള്ള പരിശോധനകളും മരുന്നും സേവനവും വത്തിക്കാന്‍ ലഭ്യമാക്കുന്നുണ്ട്. റോമിലുള്ള ഇടവകകളിലേക്ക് ഭക്ഷണ സാമഗ്രികളുടെ പൊതികൾ എത്തിച്ച് ആവശ്യമുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്യാനും ബില്ലുകളടക്കാനും വത്തിക്കാൻ സഹായമെത്തിക്കുന്നുണ്ട്. വാസസ്ഥലമില്ലാത്തവർക്ക് മാത്രമല്ല സഹായം ആവശ്യമായിട്ടുള്ളതെന്നു ആർച്ച് ബിഷപ്പ് ഫിസിക്കെല്ല പറഞ്ഞു. മാസാവസാനം വരെ എത്തിക്കാൻ പണിപ്പെടുന്ന ദരിദ്രർ ഉണ്ടെന്നും ആറു സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഇറ്റലിയിൽ 5 മില്യൺ പാവങ്ങൾ ഉണ്ടെന്നുള്ളത് ലോകത്തിലെന്താണ് നടക്കുന്നതെന്നറിയാൻ നമ്മെ സഹായിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇത്തരത്തിൽ ഏഷ്യയിലെയും, ലാറ്റിനമേരിക്കയിലേയും, ആഫ്രിക്കയിലേക്കും ചിലയിടങ്ങളിലെ സ്ഥിതി എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദരിദ്രരുടെ സാന്നിധ്യത്തെ മനസ്സിലാക്കാനും പ്രതികരിക്കാനും കഴിയുന്നവരുമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2022-11-13-11:01:35.jpg
Keywords: പാപ്പ