Contents

Displaying 19641-19650 of 25037 results.
Content: 20033
Category: 14
Sub Category:
Heading: കിര്‍ഗിസ്ഥാനില്‍ ആദ്യമായി കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം: നിര്‍മ്മാണം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
Content: ബിഷ്കെക്ക്: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ കിര്‍ഗിസ്ഥാനിലെ ആദ്യ കത്തോലിക്ക കത്തീഡ്രലിന്റെ നിര്‍മ്മാണ പദ്ധതി സമര്‍പ്പിച്ചു. രാജ്യ തലസ്ഥാനമായ ബിഷ്കെക്കില്‍ നിര്‍മ്മിക്കുന്ന കത്തീഡ്രലിന്റെ മൂലക്കല്ല് ഫ്രാന്‍സിസ് പാപ്പയാണ് വെഞ്ചരിച്ചത്. നിര്‍മ്മാണ പദ്ധതിയുടെ വിശദാംശങ്ങള്‍ നവംബര്‍ 9ന് ബിഷ്കേക്കില്‍വെച്ച് നടന്ന പ്രസ്സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സാദിര്‍ ജാപ്പറോവിന്റെ ഉപദേഷ്ടാവായ കൗണ്‍സിലര്‍ വാലേരിജ് ദില്‍, അപ്പസ്തോലിക അഡ്മിനിസ്ട്രേഷന്‍ പ്രതിനിധി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ശൈത്യകാലത്ത് ആരംഭിക്കുന്ന കത്തീഡ്രല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ കത്തീഡ്രലിന്റെ നിര്‍മ്മാണത്തിന് അന്താരാഷ്ട്ര പ്രാധാന്യമുണ്ടെന്നും വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ജനാധിപത്യ മൂല്യങ്ങള്‍ രാഷ്ട്രം പാലിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും കൗണ്‍സിലര്‍ വാലേരിജ് പറഞ്ഞു. ബിഷ്കേക്ക് കേന്ദ്രീകരിച്ചുള്ള നഗരവികസനത്തിന്റെ ഭാഗമായാണ് പുതിയ കത്തീഡ്രല്‍ നിര്‍മ്മാണം. ദാരിദ്ര്യവും, അഴിമതിയും വ്യാപകമായ രാജ്യത്ത് കത്തോലിക്ക സഭ എല്ലായ്പ്പോഴും ജനങ്ങളുടെ സേവനത്തിനായുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും, 2010-ലെ ആഭ്യന്തര യുദ്ധകാലത്തും, കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്തും തങ്ങളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും കിര്‍ഗിസ്ഥാന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേഷന്റെ ട്രഷററും ജെസ്യൂട്ട് ബ്രദറുമായ ഡാമിയന്‍ വോജ്സിയെച്ചോവ്സ്കി പറഞ്ഞു. ദേവാലയത്തിനോടു അനുബന്ധിച്ചുള്ള സ്ഥലത്ത് കള്‍ച്ചറല്‍ പരിപാടികളും, പ്രാര്‍ത്ഥനാ-ബൈബിള്‍ വായനാ കൂട്ടായ്മകള്‍ നടത്തുവാന്‍ കഴിയുമെന്നും ബ്രദര്‍ ഡാമിയന്‍ ‘ഏജന്‍സിയ ഫിദെസ്’നോട് പറഞ്ഞു. കസാഖിസ്ഥാനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രക്കിടയിലാണ് ഫ്രാന്‍സിസ് പാപ്പ ദേവാലയത്തിന്റെ മൂലക്കല്ല് വെഞ്ചരിച്ചതെന്ന് കിര്‍ഗിസ്ഥാന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ഫാ. അന്തോണി ജെയിംസ് കൊര്‍ക്കോരാന്‍ പറഞ്ഞു. കിര്‍ഗിസ്ഥാനിലെ കത്തോലിക്കാ സമൂഹത്തില്‍ നിക്ഷിപ്തമായിട്ടുള്ള ദൗത്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് ചടങ്ങില്‍ സന്നിഹിതരായിരുന്നവരെ പാപ്പ ഓര്‍മ്മപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1969-ല്‍ നിര്‍മ്മിക്കപ്പെട്ട നിലവിലെ കത്തോലിക്ക ദേവാലയം വളരെ വിദൂരമായ കുഗ്രാമത്തിലാണെന്നും, ഇവിടേക്കുള്ള റോഡ്‌ ഒരു വര്‍ഷം മുന്‍പ് മാത്രമാണ് നിര്‍മ്മിക്കപ്പെട്ടതെന്നും ബ്രദര്‍ ഡാമിയന്‍ ചൂണ്ടിക്കാട്ടി. എട്ടു വര്‍ഷക്കാലം ബിഷ്കേക്കിലെ കത്തോലിക്കാ ഇടവക കാരഗാണ്ട അപ്പസ്തോലിക അഡ്മിനിസ്ട്രേഷന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1999-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഒരു മിഷന്‍ കേന്ദ്രം സ്ഥാപിക്കുകയും, 2006-ല്‍ ബെനഡിക്ട് പതിനാറാമന്‍ ഇന്നത്തെ അപ്പസ്തോലിക അഡ്മിനിസ്ട്രേഷന് രൂപം നല്‍കുകയും ചെയ്തു. വെറും 3 കത്തോലിക്കാ ദേവാലയങ്ങള്‍ മാത്രമാണ് കിര്‍ഗിസ്ഥാനിലുള്ളത്. ഭൂരിഭാഗം ക്രൈസ്തവരും ഭവനദേവാലയങ്ങളിലാണ് ആരാധനകള്‍ നടത്തുന്നത്. 10 ജെസ്യൂട്ട് സമൂഹാംഗങ്ങളും, സ്ലോവാക്യയില്‍ നിന്നുള്ള ഒരു രൂപത വൈദികനും ഉള്‍പ്പെടെ 11 പുരോഹിതരും, 8 കന്യാസ്ത്രീകളും ഇവിടെ സേവനം ചെയ്യുന്നു. സമീപകാലത്തായി വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കുറച്ച് സന്യാസിനികളും രാജ്യത്തു സേവനം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-11-16-15:15:24.jpg
Keywords: കിര്‍ഗി
Content: 20034
Category: 14
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി പീഡനമേല്‍ക്കുന്നവരെ അനുസ്മരിച്ച് രക്തവർണ്ണവാരത്തിന് ആരംഭം
Content: വിയന്ന: ക്രിസ്തു വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും പീഡനമേല്‍ക്കുന്നവരെയും അനുസ്മരിച്ചു രക്തവർണ്ണവാരത്തിന് (Red Week) ഇന്ന് ആരംഭം. ഇന്ന് നവംബര്‍ 16 മുതൽ 23 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരണം നടക്കും. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലാണ് മതസ്വാതന്ത്ര്യത്തിനും മതപീഡനങ്ങൾക്കുമെതിരെ കൈകോർക്കുവാനുള്ള ആഹ്വാനവുമായി ഇത്തവണയും ആചരണം നടക്കുക. ഇന്നു ലണ്ടൻ പാർലമെന്റിൽ 'പീഡിപ്പിക്കപ്പെട്ടവരും വിസ്മരിക്കപ്പെട്ടവരുമെന്ന' മുദ്രാവാക്യം ഉയർത്തിക്കാട്ടി തുടക്കമിടുന്ന വാരാചരണത്തിൽ 2020- 2022 കാലയളവില്‍ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ അനുസ്മരിക്കും. ഇന്നു വിയന്നയിൽ ഓസ്ട്രിയയിലെ സഭകളുടെ സഹകരണത്തോടെ രക്തസാക്ഷികളുടെ സ്മരണാർത്ഥം വിശുദ്ധ ബലിയും അർപ്പിക്കപ്പെടും. അന്താരാഷ്ട്രതലത്തിൽ ജാഗരണ പ്രാർത്ഥനകളും, ഉപവാസ പ്രാർത്ഥനായജ്ഞങ്ങളും ഉൾപ്പെടെ നിരവധി കൂട്ടായ്മകളും ഈ ആഴ്ച സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ബെൽജിയം, ബ്രസീൽ, കാനഡ, കൊളംബിയ, അയർലൻഡ്, മെക്സിക്കോ, നെതർലൻഡ്‌സ്‌, ഫിലിപ്പീൻസ്, പോർച്ചുഗൽ, സ്ലോവാക്യ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളില്‍ പ്രത്യേകം ആചരണം നടക്കും. ദിനാചരണത്തിന്റെ ഭാഗമായി അടുത്ത ബുധനാഴ്ച 'ചുവപ്പ് ബുധന്‍' എന്ന പേരിലാണ് കൊണ്ടാടുക. അന്നേ ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളും സ്കൂളുകളും രക്തസാക്ഷികളുടെ ചുടുരക്തത്തെ സ്മരിക്കുന്ന ചുവപ്പ് നിറങ്ങളാല്‍ അലംകൃതമാകും.
Image: /content_image/News/News-2022-11-16-16:08:10.jpg
Keywords: രക്തസാ
Content: 20035
Category: 1
Sub Category:
Heading: വിശ്വാസ ജീവിതം അവഹേളിക്കപ്പെടുന്ന സാഹചര്യം ക്രൈസ്തവ സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായി ഒഴിവാക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: വിശ്വാസ ജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകൾ, സഭയുടെ പ്രബോധനങ്ങൾ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ സഭാ സ്ഥാപനങ്ങളിൽ പൂർണ്ണമായി ഒഴിവാക്കപ്പെടേണ്ടതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടർച്ചയാണ് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളും ഇടപെടലുകളും. സ്നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകർന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്നും കെസിബിസി ചൂണ്ടിക്കാട്ടി. ധാർമ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാർത്തെടുക്കാൻ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അതുപോലെതന്നെ, വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകൾ, സഭയുടെ പ്രബോധനങ്ങൾ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ സഭാ സ്ഥാപനങ്ങളിൽ പൂർണ്ണമായി ഒഴിവാക്കപ്പെടേണ്ടതാണ്. ക്രിസ്തീയ വിശ്വാസജീവിതത്തിനും ധാർമ്മിക കാഴ്ചപ്പാടുകൾക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലാത്തതാണ്. സ്‌കൂൾ, കോളേജ് മാനേജ്‌മെന്റുകൾ ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്. ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകൾ കാത്തുസൂക്ഷിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ മൂല്യച്യുതികൾക്കും ധാർമ്മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീർക്കുകയും ചെയ്യാൻ സഭാസ്ഥാപനങ്ങൾ സവിശേഷ ഉത്തരവാദിത്വം പുലർത്തേണ്ടതാണ്. സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയിൽ അധിഷ്ഠിതമായ പ്രവർത്തന ശൈലിയിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാൻ ബന്ധപ്പെട്ടവർ വിട്ടുവീഴ്ച കൂടാതെ പ്രതിജ്ഞാബദ്ധരാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ സി‌എം‌ഐ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2022-11-17-09:57:21.jpg
Keywords: ജാഗ്രത
Content: 20036
Category: 18
Sub Category:
Heading: ഫാ. ജിനു പള്ളിപ്പാട്ട് നയിക്കുന്ന യുവജന ധ്യാനം ബംഗളൂരുവില്‍
Content: പ്രമുഖ വചനപ്രഘോഷകനും യുവവൈദികനുമായ ഫാ. ജിനു പള്ളിപ്പാട്ട് നയിക്കുന്ന പതിനൊന്നാമത് യുവജന ധ്യാനം നവംബർ 26, 27 തീയതികളിൽ ധര്‍മരാം ഫൊറോന തീർത്ഥാടന കേന്ദ്രത്തിൽവെച്ച് നടത്തപ്പെടുന്നു. ബംഗളൂരു ധര്‍മരാം സെന്റ് തോമസ് യൂത്ത് അസോസിയേഷന്റെയും സന്തോം പ്രൊഫഷണല്‍ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ‘മോറിയ മീറ്റ്'22’ എന്ന ധ്യാനം ഒരുക്കിയിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല. രജിസ്റ്റര്‍ ചെയ്യുവാനും വിശദവിവരങ്ങൾക്കുമായി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. Contact: +91 74 11 94 61 41, +91 72 59 90 90 19
Image: /content_image/India/India-2022-11-17-11:35:45.jpg
Keywords: യുവജന
Content: 20037
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊല നടക്കുന്ന നൈജീരിയയെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തണം: 33,000-ത്തിലധികം പേര്‍ ഒപ്പിട്ട നിവേദനം ജോ ബൈഡന് സമര്‍പ്പിച്ചു
Content: വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ കൂട്ടക്കൊല രൂക്ഷമായ നൈജീരിയയെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് 33,000-ത്തിലധികം പേര്‍ ഒപ്പിട്ട നിവേദനം വൈറ്റ്ഹൗസിന് സമര്‍പ്പിച്ചു. മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ വേണ്ടി നിലകൊള്ളുന്ന സംഘടനയായ ‘അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം’ ആണ് ഇക്കഴിഞ്ഞയാഴ്ച നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇക്കൊല്ലത്തെ വാര്‍ഷിക പട്ടികയില്‍ നൈജീരിയയെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നൈജീരിയയെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ബൈഡന്‍ ഭരണകൂടം നൈജീരിയയെ പ്രത്യേക വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ അതേ വര്‍ഷം തന്നെ ഇസ്ലാമിക് സ്റ്റേറ്റും മറ്റ് തീവ്രവാദി സംഘടനകളും 4,650 നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തിയതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക നൈജീരിയന്‍ ക്രൈസ്തവരെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും, കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടന്‍ ഇടപെടല്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ലോകത്ത് ഏറ്റവും അപകടമേറിയ രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയയെന്നും അപേക്ഷയില്‍ പറയുന്നു. “ഞങളുടെ സഹോദരീ സഹോദരന്‍മാര്‍ വിശ്വാസത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയും, രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് നോക്കി നിശബ്ദരായിരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ കൊലപാതകങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം”- ‘റെവലേഷന്‍ മീഡിയ ആന്‍ഡ്‌ അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം’ നിവേദനത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ മെയ് മാസത്തില്‍ ഒരു വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ ദെബോറ ഇമ്മാനുവല്‍ യാക്കൂബ് എന്ന ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക വാദികള്‍ കല്ലെറിഞ്ഞു മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച സംഭവത്തോടെ നൈജീരിയയിലെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ ആഗോള തലത്തില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സംഭവത്തോടെ നൈജീരിയയെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നിരവധി മനുഷ്യാവകാശ വിദഗ്ദരും സംഘടനകളും രംഗത്ത് വരികയുണ്ടായി. “നൈജീരിയയില്‍ മതപീഡനത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെങ്കിലും, പട്ടികയില്‍ നിന്നും ഒഴിവാക്കിയത് തങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ടെന്നും ഓപ്പണ്‍ഡോഴ്സ് യു.എസ്.എ യുടെ സി.ഇ.ഒ ഡേവിഡ് കറി പറഞ്ഞു. നൈജീരിയയുടെ വടക്ക് ഭാഗം പൂര്‍ണ്ണമായും ഇസ്ലാമിക ‘ശരിയത്ത്’ നിയമത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കറി ചൂണ്ടിക്കാട്ടി. നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളുടെ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനം നടക്കുന്ന 50 രാഷ്ടങ്ങളെ കുറിച്ചുള്ള ‘ഓപ്പണ്‍ഡോഴ്സ് യു.എസ്.എ’ യുടെ ഇക്കൊല്ലത്തെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.
Image: /content_image/News/News-2022-11-17-12:12:38.jpg
Keywords: നൈജീ
Content: 20038
Category: 13
Sub Category:
Heading: ലോകകപ്പ് സീസൺ മുഴുവൻ ദോഹയിലെ ‘ഔർ ലേഡി ഓഫ് ദ റോസറി ചർച്ച്’ വിശ്വാസികള്‍ക്കായി തുറന്നു നല്‍കും
Content: ദോഹ: നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഉടനീളം ദോഹയിലെ ഔർ ലേഡി ഓഫ് റോസറി കത്തോലിക്ക ദേവാലയം തുറന്നിടുമെന്ന് നോർത്തേണ്‍ അറേബ്യൻ വികാരിയത്ത്. മത്‌സരങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു എത്തുന്നവരില്‍ ക്രൈസ്തവരായ വിശ്വാസികൾക്ക് എപ്പോഴും പ്രാർത്ഥനാ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവാലയം തുറന്നിടുക. ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവ സ്ഥിതി ചെയ്യുന്ന നോർത്ത് അറേബ്യയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറാണ് വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ദേവാലയം തുറന്നു നല്‍കുമെന്ന കാര്യം ഇറ്റാലിയൻ വാർത്താ ഏജൻസിയായ എസ്‌ഐആറിനോട് വെളിപ്പെടുത്തിയത്. ഖത്തർ 2022 ലോകകപ്പ് വേളയിൽ, മരിയൻ ദേവാലയത്തില്‍ പ്രാർത്ഥനയ്ക്കും മറ്റും വരാൻ ആഗ്രഹിക്കുന്ന ഫുട്ബോള്‍ പ്രേമികളെ അനുവദിക്കുന്നതിനായി തുറന്നു നല്‍കുമെന്നും സാഹോദര്യത്തിനും സൗഹൃദത്തിനുമുള്ള വിശേഷാൽ അവസരം ഫുട്‌ബോൾ ലോകകപ്പ് സൃഷ്ടിക്കുമെന്നും ബിഷപ്പ് പോൾ ഹിൻഡര്‍ പ്രതികരിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്‌സരങ്ങൾ സാംസ്‌കാരികവും മതപരവുമായ സഹവർത്തിത്വത്തിനുള്ള ഒരു ഉപാധിയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മതസ്വാതന്ത്ര്യ അവകാശങ്ങളെ മാനിക്കുന്നതിൽ ഖത്തർ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും അപ്പസ്തോലിക് വികാരി പറഞ്ഞു. മലയാളം ഉള്‍പ്പെടെ ഇംഗ്ലീഷ്, കൊറിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ഇന്തോനേഷ്യൻ, സിംഹള, തമിഴ്, ഉറുദു, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിൽ തിരുക്കർമങ്ങൾ നടക്കുന്ന ദേവാലയം കൂടിയാണ് ‘ഔർ ലേഡി ഓഫ് ദ റോസറി’ ചർച്ച്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ ഒരേസമയം രണ്ടായിരത്തില്‍ അധികം വിശ്വാസികള്‍ക്ക് തിരുക്കർമങ്ങളിൽ പങ്കെടുക്കാനുള്ള സൌകര്യമുണ്ട്. രാജ്യത്ത് നിർമ്മിച്ച ആദ്യത്തെ കത്തോലിക്ക ദേവാലയം കൂടിയാണിത്. ഇതിനു പുറമെ ഖത്തറിൽ സെന്റ് മേരീസ് സീറോ മലങ്കര, സെന്റ് തോമസ് സീറോ മലബാർ എന്നീ രണ്ടു കത്തോലിക്ക ദേവാലയങ്ങള്‍ കൂടിയുണ്ട്.
Image: /content_image/News/News-2022-11-17-13:22:05.jpg
Keywords: ലോകകപ്പ, ഗള്‍ഫ
Content: 20039
Category: 1
Sub Category:
Heading: ആഗോള തലത്തിലെ ക്രൈസ്തവ വേട്ടയ്ക്കു പിന്നില്‍ ജിഹാദികളും ദേശീയവാദികളും; എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ റിപ്പോർട്ട് പുറത്ത്
Content: ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ മുൻനിരയിൽ ഇസ്ലാമിക തീവ്രവാദികളും, ദേശീയവാദികളുമെന്ന് വിശദമാക്കുന്ന റിപ്പോർട്ട് പുറത്ത്. 'Persecuted and Forgotten? A Report on Christians oppressed for their Faith 2020-22' എന്ന പേരിലുള്ള റിപ്പോർട്ട് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശ്നബാധിത സ്ഥലങ്ങളിലെ ആളുകളിൽ നിന്നും സംഘടനയുമായി ബന്ധമുള്ളവരിൽ നിന്നുമടക്കം റിപ്പോർട്ടിന് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. യുകെയിലെ റിപ്പോർട്ട് പ്രകാശന ചടങ്ങ് പാർലമെന്റ് മന്ദിരത്തിലാണ് നടന്നത്. ജൂൺ മാസത്തില്‍ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തി നാല്പതിന് മുകളിൽ ആളുകളെ വധിച്ച ദേവാലയം സ്ഥിതി ചെയ്യുന്ന നൈജീരിയയിലെ ഒൺണ്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടേഡ് മുഖ്യപ്രഭാഷണം നടത്തി. നൈജീരിയയുടെ ഉത്തര, മധ്യ ബെൽറ്റുകളിൽ നടക്കുന്ന വംശഹത്യ ആരും ഗൗനിക്കുന്നില്ലായെന്നു ബിഷപ്പ് പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധ കിട്ടാൻ ഇനി എത്ര ശവശരീരങ്ങൾ കാണേണ്ടി വരുമെന്ന് അദ്ദേഹം ആശങ്കയോടെ ചോദ്യം ഉയര്‍ത്തി. റിപ്പോർട്ടിന് വേണ്ടി വിവരങ്ങൾ ശേഖരിച്ച 24 രാജ്യങ്ങളിൽ 75 ശതമാനത്തിലും ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. 2021 ജനുവരി മാസത്തിനും 2022 ജൂൺ മാസത്തിനും ഇടയിൽ 7600 ക്രൈസ്തവരാണ് നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടത്. ബോക്കോഹറാം തീവ്രവാദി സംഘടന 20 ക്രൈസ്തവരെ വധിക്കുന്ന വീഡിയോ ദൃശ്യം മെയ് മാസത്തില്‍ പുറത്തുവിട്ടിരുന്നു. ഏഷ്യൻ രാജ്യമായ ഉത്തരകൊറിയയിൽ സർക്കാർ നടത്തുന്ന അടിച്ചമർത്തലും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിലും, ശ്രീലങ്കയിലും നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമങ്ങളുടെ പിന്നിൽ യഥാക്രമം ഹിന്ദുത്വ, സിംഹളീസ് ആശയങ്ങൾ ഉള്ളവരാണെന്നാണ് റിപ്പോർട്ട് പറയുന്നത്. 2021 ജനുവരി മാസത്തിനും 2022 ജൂൺ മാസത്തിന് ഇടയിൽ 710 ക്രൈസ്തവ വിരുദ്ധ രാഷ്ട്രീയ അക്രമങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തീവ്രവാദത്തിന്റെയും, സാമ്പത്തിക ദുരിതത്തിന്റെയും ഇടയിൽ മധ്യേഷ്യയിൽ നിന്നും ക്രൈസ്തവർ പലായനം ചെയ്യുന്നത് ഒരു വെല്ലുവിളിയാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് റിപ്പോർട്ട് പറയുന്നു. സിറിയയിൽ, ക്രൈസ്തവ ജനസംഖ്യ 10 ശതമാനത്തിൽ നിന്ന് 2 ശതമാനത്തിൽ താഴെയായി കുറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് 1.5 ദശലക്ഷമുണ്ടായിരിന്ന ക്രൈസ്തവര്‍ ഇന്ന് 300,000 മാത്രമാണ്. 2014ല്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിന് മുമ്പ് ഏകദേശം 300,000 ഉണ്ടായിരിന്ന ക്രൈസ്തവ സമൂഹം 2022-ല്‍ 150,000 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടനയുടെ ആഭിമുഖ്യത്തില്‍ പീഡനമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ക്രൈസ്തവരെ പ്രത്യേകം സ്മരിച്ചുള്ള 'റെഡ് വീക്ക്' ആചരണം നടക്കുകയാണ് ഇപ്പോള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-17-14:09:07.jpg
Keywords: പീഡന, എ‌സി‌എ
Content: 20040
Category: 18
Sub Category:
Heading: കത്തോലിക്കാ സഭയ്ക്കു മംഗലപ്പുഴ സെമിനാരി നൽകിയ സംഭാവനകൾ അതുല്യം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: ആലുവ: കത്തോലിക്കാ സഭയ്ക്കു മംഗലപ്പുഴ സെമിനാരി നൽകിയ സംഭാവനകൾ അതുല്യമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും പരസ്പരം ആദരിച്ചും ബഹുമാനിച്ചുമാണ് ശുശ്രൂഷാജീവിതം നയിക്കേണ്ടതെന്നും മാർ ആലഞ്ചേരി പറഞ്ഞു. കൊച്ചി ബിഷപ്പും കെആർഎൽസിബിസി പ്രസിഡന്റുമായ ഡോ. ജോസഫ് കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. സെമിനാരിയുടെ പൂർവ വിദ്യാർഥിയും സിനഡൽ ക മ്മീഷൻ ചെയർമാനുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സി ബിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കർദ്ദിനാൾ മാർ ആലഞ്ചേരിയും മാർ ജോസഫ് കരിയിലും പൊന്നാടയണിയിച്ച് ആദരിച്ചു. നവതിയോടനുബന്ധിച്ചുള്ള പുസ്തകപരമ്പര പ്രകാശനം ഇടുക്കി ബിഷപ്പും സെമി നാരി സിനഡൽ കമ്മീഷൻ അംഗവുമായ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. ആദ്യ പുസ്തകം കർദ്ദിനാൾ ഏറ്റുവാങ്ങി. നവതി സമാപനത്തോടനുബന്ധിച്ച് ഈ മാസം 20 വരെ നടത്തുന്ന കലാ പ്രദർശനം സെമിനാരി റെക്ടർ റവ. ഡോ. സെബാസ്റ്റ്യൻ പാലമുട്ടിൽ ഉദ്ഘാടനം ചെയ്തു. മാർ ആൻഡ്രൂസ് താഴത്ത്, ബെന്നി ബെഹനാൻ എംപി, കാർമൽഗിരി സെമിനാരി റെക്ടർ റവ. ഡോ. ചാക്കോ പുത്തൻപുരക്കൽ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സുജൻ അമൃതം, കർമ്മലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. തോമസ് മരോട്ടിക്കാപറമ്പിൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടക്കൽ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ റവ. ഡോ. വർഗീസ് താനമാവുങ്കൽ, നവതിയാഘോഷ ജനറൽ കൺവീനർ റവ. ഡോ. ജോൺ പോൾ പറപ്പള്ളിയത്ത്, ഡോ. ജോസ് പോൾ എന്നിവർ പ്രസംഗിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടിയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വചനസന്ദേശം നൽകി. നവതിയോടനുബന്ധിച്ചുള്ള വൈദിക അനുയാത്രാ ശുശ്രൂഷയ്ക്ക് സെമിനാരി കമ്മീഷൻ അംഗം മാർ ടോണി നീലങ്കാവിൽ ആരംഭം കുറിച്ചു.
Image: /content_image/India/India-2022-11-18-09:55:26.jpg
Keywords: മംഗലപ്പുഴ
Content: 20041
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ 19ന് നടക്കും. ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ ഡീക്കൻ ജോസഫ് ഫിലിപ്പ് ബ്രിസ്റ്റോൾ, സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, ബ്രദർ തോമസ് ജോസഫ് എന്നിവരും പങ്കെടുക്കും. ബ്രദർ ക്ലെമെൻസ്‌ നീലങ്കാവിൽ ബ്രിസ്റ്റോൾ ഗാനശുശ്രൂഷ നയിക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും, സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. {{ https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK ‍}# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ‍}# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >>> UK time 7pm >>> Europe : 8pm >>> South Africa: 9pm >>> Israel : 9pm >>> Saudi / Kuwait : 10pm >>> India 12.30 midnight >>> Sydney: 6am >>> New York: 2pm >>> Oman/UAE 11pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. * ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. * നൈജീരിയ : 8pm to 9.30pm. * അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm * എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2022-11-18-10:04:13.jpg
Keywords: സെഹിയോൻ
Content: 20042
Category: 18
Sub Category:
Heading: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യുജിസി / സിഎസ്ഐആർ നെറ്റ് പരിശീലനം
Content: ചങ്ങനാശേരി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജയിൻ, പാഴ്സി) വിദ്യാർത്ഥികൾക്ക് സൗജന്യ യുജിസി / സിഎസ്ഐആർ നെറ്റ് (ജനറൽ പേപ്പർ) പരിശീലന ക്ലാസുകൾ ചങ്ങനാശേരി എസ്ബി കോളജിൽ നടത്തും. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് മുൻഗണന. അപേക്ഷ ഫോം കോളജ് വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട വിലാസം : കെ.എസ്.സെബാസ്റ്റ്യൻ, അസി. പ്രഫസർ, കൊമേഴ്സ് വിഭാഗം, എസ്ബി കോളജ്, ചങ്ങനാശേരി. ഈ മാസം 21 വരെ അപേക്ഷകൾ സ്വീകരിക്കും. കോളജിൽ എത്തി നേരിട്ടും അപേക്ഷകൾ നൽകാം. വിശദവിവരങ്ങൾ www.minoritywelfare.kerala.gov.in, www.sbcollege.ac.in mi numinangzagloi ലഭ്യമാണ്. ഫോൺ: 9895222015.
Image: /content_image/India/India-2022-11-18-10:19:51.jpg
Keywords: