Contents
Displaying 19631-19640 of 25037 results.
Content:
20023
Category: 1
Sub Category:
Heading: ഞായറാഴ്ച കടത്തിനു നല്‍കിയ ഇളവ് പിന്‍വലിച്ച് ചിക്കാഗോ മെത്രാപ്പോലീത്ത
Content: ചിക്കാഗോ: കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുസഭ നിയമപ്രകാരം കടമുള്ള ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്നും (ഞായറാഴ്ച കടം) അമേരിക്കയിലെ ചിക്കാഗോയിലെ കത്തോലിക്കര്‍ക്ക് നല്‍കിയിരുന്ന ഇളവ് റദ്ദാക്കി. പുതിയ ആരാധനാക്രമ വത്സരത്തിന് ആരംഭം കുറിക്കുന്ന ആഗമന കാലത്തെ ആദ്യ ഞായറാഴ്ച മുതല്‍ ഞായറാഴ്ച കടത്തില്‍ നിന്നും വിശ്വാസികള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിക്കുകയാണെന്ന് ചിക്കാഗോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ബ്ലെസ് കുപ്പിച്ച് പ്രസ്താവിച്ചു. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയിലും പങ്കുകൊള്ളണമെന്ന തിരുസഭ നിയമത്തില്‍ ഇളവ് നല്കാന്‍ അതാതു രൂപതാധ്യക്ഷന്‍മാര്‍ക്ക് മാത്രമേ പറ്റുകയുള്ളൂ. ഇത്തരത്തില്‍ നല്കിയ ഇളവാണ് പിന്‍വലിച്ചത്. തന്റെ ഉപദേശകരുമായുള്ള മതിയായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നു കര്‍ദ്ദിനാള്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു. ഇത് ദേവാലയങ്ങളില്‍ മടങ്ങി എത്തുന്നതിനുള്ള സമയമാണെന്ന്‍ ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, കത്തോലിക്ക സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിനായി ആഗമന കാലത്തിന്റെ ആദ്യ ഞായറാഴ്ച വിശ്വാസികള്‍ തങ്ങളുടെ ജ്ഞാനസ്നാന വാഗ്ദാനം പുതുക്കണമെന്നും ആഹ്വാനം ചെയ്തു. പരസ്പര സഹകരണം ഏറ്റവും കൂടുതല്‍ ആവശ്യമായ ആ സമയത്ത് നമ്മള്‍ക്ക് സ്വയം വേര്‍പിരിയേണ്ടതായി വന്നു. സങ്കടകരമെന്ന് പറയട്ടേ, ദേവാലയവും അതുവഴിയുള്ള ബന്ധങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പകര്‍ച്ചവ്യാധി സമ്മാനിച്ച വെല്ലുവിളികളെ നേരിടുന്നതില്‍ അതിരൂപതയും, വിശ്വാസികളും കാണിച്ച കൂട്ടായ പ്രതികരണത്തില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ തത്സമയ സംപ്രേഷണം, പ്രാര്‍ത്ഥനാ ലൈനുകള്‍ ഉള്‍പ്പെടെ വിശ്വാസികളെ ബന്ധിപ്പിച്ച് നിർത്തുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം ശ്രമങ്ങള്‍ അതിരൂപത ഉപേക്ഷിക്കില്ല. പ്രായമായവരേയും, രോഗികളേയും പോലെ വിശുദ്ധ കുര്‍ബാനയില്‍ വ്യക്തിപരമായി പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്കായി ഞായറാഴ്ച കുര്‍ബാന സംപ്രേഷണം ചെയ്യുന്നത് തുടരുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. “ആഗമന കാലത്തിന്റെ ആദ്യ ഞായര്‍ വിശ്വാസികള്‍ക്ക് കൂട്ടമായി ദേവാലയത്തിലെത്തി ദൈവത്തെ ആരാധിക്കുവാനുള്ള പുതിയൊരു തുടക്കമായിരിക്കണം എന്നാണ് തന്റെ ആഗ്രഹം. നാമെല്ലാവരും ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ വിശ്വാസവും, ജീവിതവും നവീകരിക്കുവാന്‍ ലഭിക്കുന്ന ഈ അവസരം, കര്‍ത്താവിനെ ആരാധിക്കുവാനും, കര്‍ത്താവിന്റെ മേശക്ക് ചുറ്റും ആഴ്ചതോറും ഒത്തുകൂടി പരസ്പരം സഹായിക്കുവാനും, സ്വയം സമര്‍പ്പിക്കുവാനുമുള്ള ഒരു പുതിയ തുടക്കമാകട്ടെ” എന്ന ആശംസയോടെയാണ് കര്‍ദ്ദിനാളിന്റെ കത്ത് അവസാനിക്കുന്നത്.
Image: /content_image/News/News-2022-11-15-07:56:31.jpg
Keywords: ഞായറാഴ്ച

20024
Category: 11
Sub Category:
Heading: 9 വര്‍ഷം ബൊക്കോഹറാമിന്റെ തടവില്‍ കഴിഞ്ഞ ക്രിസ്ത്യന്‍ പെണ്‍കുട്ടി രക്ഷപ്പെട്ടു; നേരിട്ട അതികഠിനമായ പീഡനം വിവരിച്ച് പതിനാറുകാരി
Content: അബൂജ: കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലം ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ തടവില്‍ കഴിഞ്ഞ ശേഷം മോചിതയായ നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ അനുഭവ സാക്ഷ്യം ചര്‍ച്ചയാകുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് രക്ഷപ്പെട്ട പതിനാറുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി മര്യാമു ജോസഫാണ് താന്‍ അനുഭവിച്ച നരകയാതനകളെ കുറിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്' (എ.സി.എന്‍) ന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 9 വര്‍ഷത്തെ അടിമത്വം, പീഡനം എന്നിവ വഴി ദയയും ഹൃദയവുമില്ലാത്ത ആ മനുഷ്യരുടെ കീഴില്‍ ഒരുപാടു അനുഭവിച്ചുവെന്നും ജീവന് വിലകല്‍പ്പിക്കാത്ത അവര്‍ കൊന്നൊടുക്കിയ നിരപരാധികളായ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ചിന്തിയ ചോര കണ്ടുവെന്നും മര്യാമു പറഞ്ഞു. 2013-ല്‍ തന്റെ ഏഴാമത്തെ വയസ്സിലാണ് മര്യാമു തട്ടിക്കൊണ്ടു പോകപ്പെടുന്നത്. അവളുടെ രണ്ടു സഹോദരന്‍മാരും തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതില്‍ ഒരാളെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയും മറ്റൊരാള്‍ ഇപ്പോഴും തടവിലുമാണ്. “സാംബിസ വനത്തിനുള്ളില്‍ തനിക്ക് നഷ്ടമായ 9 വര്‍ഷങ്ങള്‍ മറക്കുവാന്‍ കഴിയുന്നതല്ല. താന്‍ അനുഭവിച്ചതിനെ വാക്കുകള്‍ കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതല്ല. അവര്‍ അവന്റെ തലയറുത്തു, പിന്നീട് കൈകള്‍, കാലുകള്‍. മൃഗങ്ങളേപ്പോലെ കൂടുകളിലാണ് ബൊക്കോഹറാം ബന്ധികളെ പാര്‍പ്പിച്ചിരിക്കുന്നത്”.- അഭിമുഖത്തിന്റെ പല ഭാഗങ്ങളിലും മര്യാമു വിലപിച്ചു. “തങ്ങളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയാണ് അവര്‍ ആദ്യം ചെയ്തത്. അവര്‍ എന്റെ പേര് മാറ്റി, ക്രിസ്ത്യാനികളെ പോലെ പ്രാര്‍ത്ഥിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ പത്താമത്തെ ജന്മദിനത്തില്‍ അവര്‍ തന്നെ തീവ്രവാദികളില്‍ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുവാന്‍ തീരുമാനിച്ചെങ്കിലും എതിര്‍ത്തതിന്റെ ശിക്ഷയായി രണ്ടു വര്‍ഷങ്ങളോളം മൃഗത്തേപ്പോലെ ഒരു കൂട്ടില്‍ അടക്കുകയാണ് ബൊക്കോഹറാം ചെയ്തത്. ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു ഭക്ഷണം". ഇക്കഴിഞ്ഞ ജൂലൈ 8-ന് തീവ്രവാദികള്‍ ഉറങ്ങുമ്പോള്‍ താനും തന്റെ സഹപാഠികളായ 12 പേരും വനത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മര്യാമു പറഞ്ഞു. ''ഞങ്ങളുടെ കാലുകള്‍ക്ക് കഴിയുന്നത്ര ഞങ്ങള്‍ ഓടി. 2022 ജൂലൈ 10-ന് മൈദുഗുരിയില്‍ എത്തുകയായിരുന്നു. അവിടെ എത്തിയ ഉടന്‍ ബോധം കെട്ടു. പിന്നീട് കണ്ണ് തുറന്നപ്പോള്‍ ഒരു ക്രിസ്ത്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു''. അവര്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വിശ്വാസത്തിലേക്ക് തിരികെ വരുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മൈദുഗുരി രൂപതയുടെ ട്രോമ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് അവള്‍ ഇന്നു സമൂഹവുമായി ഇടപഴകുന്നത്. വേദനയില്‍ നിന്നും, ആകുലതയില്‍ നിന്നും മോചിതയായി പഴയ അവസ്ഥയിലേക്ക് വരാനാണ് തന്റെ ആഗ്രഹമെന്നും ഈ പെണ്‍കുട്ടി പറയുന്നു. നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ തീവ്രവാദികളുടെ അധീനതയില്‍ ക്രൂരമായി പീഡനമേറ്റ് കഴിയുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-15-08:30:18.jpg
Keywords: നൈജീരിയ

20025
Category: 13
Sub Category:
Heading: ദൈവമാണ് തീരുമാനിക്കുന്നവന്‍, എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി
Content: പാരീസ്: ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കാല്‍പ്പന്തുകളിയുടെ ആവേശം ലോകമെങ്ങും കൊടുമ്പിരിക്കൊള്ളുമ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമെന്ന് കരുതപ്പെടുന്ന അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി തന്റെ ദൈവ വിശ്വാസം ഏറ്റുപറഞ്ഞുക്കൊണ്ട് നടത്തിയ പ്രസ്താവന ശ്രദ്ധ നേടുന്നു. ഖത്തറില്‍ ആരംഭിക്കുവാന്‍ പോകുന്ന ഫുട്ബോള്‍ ലോകകപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നു മെസ്സി പറഞ്ഞു. ഡിസംബര്‍ 18 വരെ നീളുന്ന ലോകകപ്പിന്റെ പ്രിവ്യു, പാരീസില്‍ നടക്കവേ അര്‍ജന്റീനിയന്‍ ദിനപത്രമായ ‘ഡിയാരിയോ ഒലെ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ലോകകപ്പിലെ വിജയപരാജയങ്ങള്‍ ദൈവത്തില്‍ ഏല്‍പ്പിച്ചത്. “ദൈവമാണ് തീരുമാനിക്കുന്നവന്‍, എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാം. വരുവാനിരിക്കുന്നത് വരും, ദൈവമാണ് അത് തീരുമാനിക്കുന്നതെന്നാണ് എന്റെ വിശ്വാസം”- ഫുട്ബോളിലും ജീവിതത്തിലും തനിക്ക് നല്‍കിയതിനെല്ലാം ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നതായും മുപ്പത്തിയഞ്ചുകാരനുമായ മെസ്സി പറഞ്ഞു. അര്‍ജന്റീനയുടെ വിജയ സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന്, ആര്‍ക്കെതിരെയും പോരാടുവാനാണ് തങ്ങളുടെ തീരുമാനമെന്നും, ഓരോ കളിയും തുല്യ പ്രാധാന്യത്തോടെ തന്നെ കളിക്കുമെന്നുമായിരുന്നു മറുപടി. ദൈവം തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അര്‍ജന്റീനിയന്‍ വൈദികനായ ഫാ. ജാവിയര്‍ ഒലിവേര റാവാസി മെസിയുടെ പ്രസ്താവന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Messi y su Fe en Dios.
Un hombre sencillo que sabe que "todo don perfecto viene de lo alto" (St 1,17) pic.twitter.com/BRtXIH3EWr
— Padre Javier Olivera Ravasi (@PJavierOR) November 13, 2022

“മെസ്സിയും അവന്റെ ദൈവവിശ്വാസവും. എല്ലാ നല്ല ദാനങ്ങളും ഉന്നതങ്ങളില്‍ നിന്നാണ് വരുന്നതെന്ന്‍ അറിയാവുന്ന ഒരു സാധാരണക്കാരന്‍” എന്നാണ് വീഡിയോയ്ക്കു തലക്കെട്ടായി എഴുതിയിരിക്കുന്നത്. ഒരുപക്ഷേ മെസ്സി കളിക്കുന്ന അവസാന ലോകകപ്പായാണ് ഇത്തവണത്തെ ഫുട്ബോള്‍ മാമാങ്കത്തെ എല്ലാവരും നോക്കികാണുന്നത്. ഏതാണ്ട് 20 വര്‍ഷങ്ങളാണ് മെസ്സി സ്പാനിഷ് ക്ലബ്ബായ എഫ്.സി ബാഴ്സലോണക്ക് വേണ്ടി കളിച്ചത്. 2021-ല്‍ മെസ്സിയുടെ അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ച് കോപ്പ അമേരിക്ക കിരീടം നേടിയിരുന്നു. ആ വിജയത്തിനും മെസ്സി സമൂഹമാധ്യമങ്ങളിലൂടെ ദൈവത്തോടു നന്ദി അര്‍പ്പിച്ചിരിന്നു. ഇതിനു മുന്‍പും മെസ്സി തന്റെ ദൈവവിശ്വാസം പരസ്യമാക്കിയിട്ടുണ്ട്. “എന്നെ ഇതുപോലെ കളിപ്പിക്കുന്നത് ദൈവമാണ്, അവന്‍ തന്നെയാണ് എനിക്ക് ഈ കഴിവ് നല്‍കിയത്. അവന്‍ എന്നെ തിരഞ്ഞെടുത്തു, അതിനു ശേഷം മികച്ചവനാകുവാന്‍ ഞാന്‍ ഒരുപാടു പരിശ്രമിക്കുകയും ഞാനതില്‍ വിജയിക്കുകയും ചെയ്തു, ദൈവസഹായം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എങ്ങും എത്തില്ലായിരുന്നു” - എന്നാണ് 2018-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ മെസ്സി പറഞ്ഞിട്ടുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-11-15-08:59:54.jpg
Keywords: ഫുട്ബോള്‍, നെയ്മ

20026
Category: 7
Sub Category:
Heading: കത്തോലിക്ക സന്യാസ ജീവിതം: തിരുസഭയുടെ നട്ടെല്ല്
Content: എന്താണ് കത്തോലിക്ക സന്യാസ ജീവിതം? തിരുസഭയുടെ നട്ടെല്ല് സന്യാസം ആണെന്ന് പറയാന്‍ കാരണമെന്ത്? കത്തോലിക്ക സന്യാസ ജീവിതത്തിന്റെ വിശുദ്ധ ഗ്രന്ഥ അടിസ്ഥാനമെന്താണ്? സന്യാസ ജീവിതത്തിനു തുടക്കമിട്ടത് ആരാണ്? സന്യാസത്തെ കുറിച്ചുള്ള സകല പ്രബോധനങ്ങളും ആരംഭിക്കുന്നത് തിരുസഭയെ കുറിച്ചുള്ള രഹസ്യത്തില്‍ നിന്നാണെന്ന് പറയാന്‍ കാരണമെന്ത്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയിലെ വൈദികനുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. 'പ്രവാചകശബ്ദം' സൂമിലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിയൊന്‍പതാമത്തെ ക്ലാസ്. ➧ അടുത്ത ക്ലാസ് നവംബര്‍ 19ന്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 }#
➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/Videos/Videos-2022-11-15-20:04:13.jpg
Keywords:

20027
Category: 10
Sub Category:
Heading: പതിവ് തെറ്റില്ല: ജനുവരിയില്‍ ജീവനു വേണ്ടി ജാഗരണ പ്രാർത്ഥന സംഘടിപ്പിക്കുമെന്ന് യുഎസ് മെത്രാൻ സമിതി
Content: വാഷിംഗ്ടൺ ഡിസി: എല്ലാവർഷവും അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന 'മാർച്ച് ഫോർ ലൈഫ് റാലി'യുടെ തലേദിവസം വൈകുന്നേരം സംഘടിപ്പിക്കുന്ന ജാഗരണ പ്രാർത്ഥന, അടുത്ത വർഷവും മുടക്കമില്ലാതെ നടക്കുമെന്ന് അമേരിക്കൻ മെത്രാൻ സമിതി. നവംബർ 11ന് ഇറക്കിയ പ്രസ്താവനയിലാണ് അമേരിക്കൻ മെത്രാൻ സമിതി വിശദമായ വിവരങ്ങൾ പുറത്തുവിട്ടത്. 1979 മുതൽ എല്ലാവർഷവും നടക്കുന്ന ജാഗരണ പ്രാർത്ഥനയാണിത്. ഭ്രൂണഹത്യയ്ക്കു ഭരണഘടനാപരമായി അവകാശമുണ്ടെന്നു പ്രഖ്യാപിച്ച റോ വേഴ്സസ് വേഡ് അസാധുവാക്കിയ സുപ്രീംകോടതി പ്രഖ്യാപനത്തിനു ശേഷം ഇത് ആദ്യമായി നടക്കുന്ന ജാഗരണ പ്രാർത്ഥന എന്ന പ്രത്യേകത ഇത്തവണയുണ്ട്. സുപ്രീംകോടതി വിധിക്കുള്ള നന്ദി പ്രകാശനത്തിന്റെ സമയമാണ് ജാഗരണ പ്രാർത്ഥനയുടെ നിമിഷങ്ങളെന്ന് മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മ്യൂണിക്കേഷന്റെ സഹ അധ്യക്ഷ പദവി ഉപയോഗിക്കുന്ന കാറ്റ് തലാലാസ് പറഞ്ഞു. ഗർഭസ്ഥ ശിശുവിനെയും, അമ്മമാരെയും സംരക്ഷിക്കുന്ന നിയമങ്ങൾക്ക് രൂപം നൽകാൻ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള നിയമനിർമ്മാണ സഭാംഗങ്ങൾ ഇപ്പോൾ സ്വതന്ത്രരാണെന്ന് തലാലാസ് വ്യക്തമാക്കി. റോ വെസ് വേഡ് കേസിലെ വിധി നിയമത്തിൽ എഴുതി ചേർക്കാൻ സംസ്ഥാനതലത്തിലും, ദേശീയതലത്തിലും ശ്രമങ്ങൾ ഊർജ്ജിതമാകുമെന്നും, അതിനാൽ വിശ്വാസികളുടെ ഭാഗത്തുനിന്ന് പ്രാർത്ഥനയും, പ്രവർത്തനങ്ങളും ഇനിയും അത്യന്താപേക്ഷിതമാണെന്നും കാറ്റ് തലാലാസ് കൂട്ടിച്ചേർത്തു. ഭ്രൂണഹത്യ അവസാനിക്കുന്നതിനും, അമേരിക്കയിൽ മനുഷ്യജീവന് കൂടുതൽ മഹത്വം ലഭിക്കേണ്ടതിനും വേണ്ടി വിശ്വാസികളോട് ജനുവരി 19, 20 തീയതികളിൽ പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് മെത്രാൻ സമിതി ആഹ്വാനം ചെയ്തു. ജനുവരി 19നു അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള വാഷിംഗ്ടൺ ഡിസിയിൽ സ്ഥിതി ചെയ്യുന്ന ബസിലിക്ക ദേവാലയത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോട് കൂടിയായിരിക്കും ജാഗരണ പ്രാർത്ഥനയ്ക്ക് തുടക്കമാവുക. മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ ആർച്ച് ബിഷപ്പ് വില്യം ലോറി വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. ഇതിന് പിന്നാലെ ജീവനുവേണ്ടി ദിവ്യകാരുണ്യ മണിക്കൂറും ആചരിക്കപ്പെടും. വിവിധ രൂപതകളിലെ ദിവ്യകാരുണ്യ മണിക്കൂർ ആചരണം മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി 20നു രാവിലെ എട്ടുമണിക്ക് അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോട് കൂടിയായിരിക്കും ജാഗരണ പ്രാർത്ഥനയ്ക്ക് സമാപനമാകുക.
Image: /content_image/News/News-2022-11-15-20:12:33.jpg
Keywords: ജീവന്‍, അമേരിക്ക

20028
Category: 18
Sub Category:
Heading: സിബിസിഐ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സ്വീകരണം നല്‍കി
Content: കാക്കനാട്: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രുസ് താഴത്തിനും വൈസ് പ്രസിഡന്റായ തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസിനും സീറോമലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്വീകരണം നൽകി. നവംബർ 14നു വൈകുന്നേരം 7.00 മണിക്ക് സായാഹ്നപ്രാർത്ഥനയ്ക്കു ശേഷം നടത്തിയ അത്താഴവിരുന്നിനിടയിൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വ ശുശ്രൂഷയിൽ കാലോചിതമായ മാറ്റങ്ങൾക്കനുസരിച്ചു സഭയെ നയിക്കാൻ സാധിക്കട്ടെയെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസിച്ചു. ഭാരത കത്തോലിക്കരുടെ ചിരകാല അഭിലാഷമായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സാധ്യമാക്കുന്നതിൽ സിബിസിഐയുടെ പങ്ക് കർദ്ദിനാൾ പ്രത്യേകം എടുത്തുപറഞ്ഞു. സീറോ മലബാർ കൂരിയമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വരാപ്പുഴ ആർച്ചുബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹന്നാൻ മാർ തെയഡോഷ്യസ്, ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ജെ ബി കോശി, മദർ ജനറൽ ലിറ്റി എഫ്‌സിസി എന്നിവർ ആശംസകൾ അർപ്പിച്ചു. ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ജസ്റ്റിസ് എബ്രഹാം മാത്യു, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎല്‍എ, കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, എറണാകുളംഅങ്കമാലി, തൃശൂർ അതിരൂപതകളിൽ നിന്നുള്ള വികാരി ജനറലുമാർ, സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സ്, വൈദിക സമർപ്പിത അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കൂരിയ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ കൃതജ്ഞത അർപ്പിച്ചു.
Image: /content_image/India/India-2022-11-15-20:38:33.jpg
Keywords: സിബിസിഐ

20029
Category: 18
Sub Category:
Heading: മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം നാളെ
Content: ആലുവ: പ്രസിദ്ധമായ മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കും. നാളെ വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ തലവനും സെമിനാരി പൂർവവിദ്യാർഥിയുമായ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വചനസന്ദേശം നൽകും. തുടർന്നുള്ള പൊതുയോഗം കർദ്ദിനാൾ ഉദ്ഘാടനം ചെയ്യും. സെമിനാരി കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കത്തോലിക്കാ ബാവ, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ മാർ ജോസഫ് കരിയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും. സെമിനാരി സിനഡൽ കമ്മീഷൻ അംഗം മാർ ജോൺ നെല്ലിക്കുന്നേൽ നവതി പുസ്തക പരമ്പര പ്രകാശനം ചെയ്യും. സെമിനാരി സിനഡൽ കമ്മീഷൻ അംഗം മാർ ടോണി നീലങ്കാവിൽ നവതി വൈദിക അനുയാത്ര ശുശ്രൂഷ ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറൽ റവ.ഡോ. വർഗീസ് പൊട്ടക്കൽ, റവ.ഡോ. ചാക്കോ പുത്തൻപുരക്കൽ, സിസ്റ്റർ ഗ്രേസ് തെരേസ്, റവ. ഡോ. സുജൻ അ മൃതം, റവ. ഡോ.തോമസ് മരോട്ടിക്കാപറമ്പിൽ, ഡോ. ജോസ് പോൾ, റവ.ഡോ. വർഗീ സ് തനമാവുങ്കൽ എന്നിവർ ആശംസകൾ അർപ്പിക്കും. സെമിനാരി റെക്ടർ റവ. ഡോ. സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിൽ സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ റവ. ഡോ.ജോൺ പോൾ പറപ്പിള്ളിയാത്ത് നന്ദിയും പറയും.
Image: /content_image/India/India-2022-11-16-10:54:02.jpg
Keywords: സെമിനാരി

20030
Category: 18
Sub Category:
Heading: ക്രൈസ്തവ മതപരിവർത്തനത്തിന് ആമസോൺ: വീണ്ടും വിദ്വേഷ പ്രചരണവുമായി ആർഎസ്എസ്
Content: ന്യൂഡൽഹി: ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ മതപരിവർത്തനത്തിന് ആഗോള ഇ-കോമേഴ്സ് കമ്പനിയായ ആമസോൺ സാമ്പത്തിക സഹായങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെ അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനാണ് (എബിഎം) മതപരിവർത്തനത്തിനു നേതൃത്വം നൽകുന്നതെന്നാണ് ഓർഗനൈസറിന്റെ അമേസിംഗ് ക്രോസ് കണക്ഷൻസ് എന്ന് പേരുള്ള പുതിയ ലക്കത്തിലെ ആരോപണം. എബിഎം അതിന്റെ ഇന്ത്യൻ സഹോദര സംഘടനയായ ഓൾ ഇന്ത്യ മിഷൻ (എഐ എം) വഴിയാണ് വടക്കു-കിഴക്കൻ മേഖലയിൽ മതപരിവർത്തനം നടത്തുന്നതെന്നും ഓർഗനൈസർ പറയുന്നു. സമാനമായ ആരോപണങ്ങൾ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പോലെയുള്ള ഹിന്ദുത്വ സംഘടനകൾ മുമ്പും ഉന്നയിച്ചിട്ടുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനങ്ങ ൾ നടത്തുന്നതായി തെളിയിക്കാൻ ആർഎസ്എസ്, വിഎച്ച്പി പോലെയുള്ള സംഘടനകൾക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ ചില്ലറ വ്യാപാരത്തെ ആമസോൺ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികൾ തകർക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും ആർഎസ്എസ്, സ്വദേശി ജാഗരൺ മഞ്ച് പോലെയുള്ള സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. ക്രൈസ്തവരെ മതപരിവര്‍ത്തന ലോബിയായി കണക്കാക്കുന്ന ഉത്തരേന്ത്യയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണം അഴിച്ചുവിടാറുണ്ട്. പലപ്പോഴും ഇതിന്റെ ഭാഗമായാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
Image: /content_image/India/India-2022-11-16-11:20:54.jpg
Keywords: ആര്‍എസ്‌എസ്, ഹിന്ദുത്വ

20031
Category: 14
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിന് ശേഷം ആദ്യമായി മൊസൂളിലെ കത്തീഡ്രൽ ദേവാലയത്തില്‍ മണി മുഴങ്ങി
Content: മൊസൂള്‍: കനത്ത ആക്രമണം വിതച്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവത്തിന് ശേഷം ഇറാഖിലെ മൊസൂളിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്ക കത്തീഡ്രൽ ദേവാലയത്തില്‍ ആദ്യമായി മണി മുഴങ്ങി. തീവ്രവാദികള്‍ മൊസൂൾ കീഴക്കിയപ്പോൾ ഒരു മുസ്ലിം കുടുംബമാണ് ഈ മണി ഒരു സുരക്ഷിത സ്ഥലത്ത് രഹസ്യമായി സൂക്ഷിച്ചത്. നവംബര്‍ പതിമൂന്നാം തീയതി, മണിമുഴങ്ങുന്നത് കേൾക്കാനും, തിരുകർമ്മങ്ങളിൽ പങ്കെടുക്കാനും കത്തീഡ്രൽ ദേവാലയത്തിലേക്ക് നിനവേ പ്രവിശ്യയിലെ ക്രൈസ്തവർ എത്തിച്ചേർന്നിരുന്നു. മൊസൂളിന്റെയും, അക്രയുടെയും കൽദായ ആർച്ച് ബിഷപ്പ് നജീബ് മൈക്കിൾ മണിമുഴക്കുന്നതിന് മുന്‍പ് ദേവാലയത്തിന്റെ പുറത്ത് സ്ഥിതി ചെയ്യുന്ന മാതാവിന്റെ ഗ്രോട്ടോയിലേക്ക് നടന്ന പ്രദക്ഷിണത്തിന് നേതൃത്വം നൽകി.

الموصل | قُرعت أجراس كنيسة مار بولس الرسول في الموصل للمرّة الأولى منذ سيطرة التنظيمات الإرهابيّة على المدينة في العام 2014.
احتفل المطران نجيب ميخائيل بمشاركة المؤمنين بإعادة تركيب الجرس الذي احتفظت به عائلة مسلمة منذ ذلك الوقت pic.twitter.com/NIj4sFxK6C
— آسي مينا (@acimenanews) November 14, 2022

ഹൃദയങ്ങൾ ഒന്നാകാനും, അക്രമത്തെയും, യുദ്ധത്തെയും അപലപിക്കാനുമുള്ള ക്ഷണമാണ് മണികളുടെ ശബ്ദമെന്ന് എസിഐ മെനാ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2014 മുതൽ 2017 വരെ നീണ്ടു നിന്ന ഇസ്ലാമിക് സ്റ്റേറ്റ് അതിക്രമങ്ങളുടെ നാളുകളിൽ നാശനഷ്ടം സംഭവിച്ച കത്തീഡ്രൽ ദേവാലയം 2019 ലാണ് വീണ്ടും തുറക്കുന്നത്. കഴിഞ്ഞവർഷം ഫ്രാൻസിസ് മാർപാപ്പ ചരിത്രം കുറിച്ച് ഇറാഖിലേക്ക് നടത്തിയ സന്ദർശന വേളയിൽ വ്യാപക നാശനഷ്ടം സംഭവിച്ച മൊസൂളിലെ ദേവാലയങ്ങളുടെ മധ്യേ നിന്നാണ് പ്രാർത്ഥിച്ചത്. അന്നു കൽദായ ക്രമത്തിലുള്ള വിശുദ്ധ കുർബാനയും പാപ്പ അർപ്പിച്ചു. ഇക്കഴിഞ്ഞ നവംബർ പത്താം തീയതി ജോർദാന്റെ അബ്ദുള്ള രണ്ടാമൻ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മധ്യേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഫ്രാൻസിസ് മാർപാപ്പ ചര്‍ച്ച ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവത്തിന് മുന്‍പ് ഇറാഖിലെ ക്രൈസ്തവ വിശ്വാസികളിലെ മൂന്നിൽ രണ്ടുപേർ കൽദായ സഭയിലെ അംഗങ്ങളായിരുന്നു. രണ്ട് പതിറ്റാണ്ടിന് മുന്‍പ് 15 ലക്ഷത്തോളം ക്രൈസ്തവരാണ് മൊസൂളിലും, ക്വാരഘോഷിലും, നിനവേയിലെ മറ്റ് പട്ടണങ്ങളിലും ജീവിച്ചിരുന്നത്. 2004 ലെ അമേരിക്കൻ അധിനിവേശത്തിനും, 2014ലെ ഇസ്ലാമിക് സ്റ്റേറ്റ് ആവിർഭാവത്തിനും ശേഷം ക്രൈസ്തവരുടെ എണ്ണം മൂന്നു ലക്ഷമായി ചുരുങ്ങിയിരിന്നു.
Image: /content_image/News/News-2022-11-16-11:50:16.jpg
Keywords: ഇറാഖ

20032
Category: 1
Sub Category:
Heading: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധത വര്‍ദ്ധിക്കുന്നു: വെളിപ്പെടുത്തലുമായി 'ഒഐഡിഎസി' റിപ്പോര്‍ട്ട് പുറത്ത്
Content: ലണ്ടന്‍: യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറിലധികം ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം യൂറോപ്പില്‍ നടന്നിട്ടുണ്ടെന്നു 2005 മുതല്‍ വിയന്ന ആസ്ഥാനമാക്കി ക്രൈസ്തവര്‍ക്കെതിരായ അസഹിഷ്ണുതയും, വിവേചനവും നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്ന ‘ദി ഒബ്സര്‍വേറ്ററി ഫോര്‍ ദി ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ്’ (ഒഐഡിഎസി) ഈ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഹിസ്റ്ററിയും, വിദഗ്ദരുടെ അഭിപ്രായങ്ങളും, സാക്ഷ്യങ്ങളും, നിര്‍ദ്ദേശങ്ങളുമാണ് 65 പേജുകളുള്ള റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം 19 യൂറോപ്യന്‍ രാജ്യങ്ങളിലായി ക്രൈസ്തവര്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ട 14 സംഭവങ്ങളും നാല് കൊലപാതകങ്ങളുമാണ് ഉണ്ടായത്. ദേവാലയ ഭിത്തികളില്‍ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കുക, പൂജ്യ വസ്തുക്കളുടെ അവഹേളനം, സ്വത്തുവകകള്‍ നശിപ്പിക്കുക തുടങ്ങി ദേവാലയം അലംകോലമാക്കിയ മുന്നൂറോളം സംഭവങ്ങളും നടന്നു. കൂദാശ ചെയ്ത തിരുവോസ്തി ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കപ്പെട്ട എണ്‍പതോളം സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഇതിനു പുറമേ, അറുപതോളം തീബോംബാക്രമണങ്ങളും ഉണ്ടായി. ക്രൈസ്തവ ഭൂരിപക്ഷ ഭൂഖണ്ഡമായ യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെ വിവേചനം ഉണ്ടാകുന്നില്ലായെന്ന പൊതുവായ കാഴ്ചപ്പാടാണ് പ്രശ്നങ്ങളുടെ ഭാഗികമായ കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കാത്തതിനേക്കുറിച്ചും, ക്രൈസ്തവര്‍ സ്വയം ഏര്‍പ്പെടുത്തേണ്ടി വരുന്ന നിയന്ത്രണത്തേക്കുറിച്ചും റിപ്പോര്‍ട്ട് എടുത്ത് പറയുന്നുണ്ട്. വിദ്യാഭ്യാസത്തിലും, തൊഴില്‍ സ്ഥലത്തും, പൊതു മേഖലയിലും, സ്വകാര്യ സാമൂഹിക ബന്ധങ്ങളിലും, മാധ്യമ തട്ടകങ്ങളിലും ഇത് പ്രകടമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫ്രാന്‍സില്‍ നടന്ന രണ്ടു കത്തോലിക്കാ റാലികള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ മാധ്യമങ്ങള്‍ അവഗണിച്ചത് റിപ്പോര്‍ട്ട് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബൈബിള്‍ ഉറക്കെ വായിച്ചതിനു ഒരു ക്രിസ്ത്യന്‍ വചനപ്രഘോഷകനെ യു.കെ പോലീസ് ചോദ്യം ചെയ്തത് തെരുവ് സുവിശേഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവഹേളനങ്ങളില്‍ ഒന്നു മാത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസത്തിനെതിരായ അവഹേളനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ വിലക്കേര്‍പ്പെടുത്തുന്ന പ്രവണതയുമുണ്ട്. ജര്‍മ്മനി, സ്പെയിന്‍, യുകെ എന്നിവിടങ്ങളില്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ചതും, സ്വവര്‍ഗ്ഗ ബന്ധങ്ങളെ അപലപിച്ച് ബൈബിള്‍ വാക്യം ട്വീറ്റ് ചെയ്തതിനും ഫിന്‍ലാന്‍ഡിലെ മുന്‍ മന്ത്രി പൈവി റസാനനെതിരെ കുറ്റം ചുമത്തിയതും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
Image: /content_image/News/News-2022-11-16-13:47:26.jpg
Keywords: യൂറോപ്പ