Contents

Displaying 19581-19590 of 25037 results.
Content: 19973
Category: 10
Sub Category:
Heading: ഇന്നു ആഗോള പീഡിത ക്രൈസ്തവർക്ക് വേണ്ടി അന്താരാഷ്ട്ര പ്രാർത്ഥനാദിനം: നമ്മുക്കും പ്രാർത്ഥിക്കാം
Content: വാഷിംഗ്ടൺ ഡിസി: ഇന്നു നവംബർ ആറാം തീയതി പീഡിത ക്രൈസ്തവരെ അനുസ്മരിക്കുന്ന ഇന്റർനാഷണൽ ഡേ ഓഫ് പ്രയർ ഫോർ പേർസിക്യൂട്ടഡ് ക്രിസ്ത്യൻസ് ആയി അന്താരാഷ്ട്ര തലത്തിൽ ആചരിക്കുന്നു. ക്രിസ്തു വിശ്വാസത്തിന്റെ പേരിൽ വേട്ടയാടപ്പെടുകയും കഠിനമായ വിവേചനം നേരിടുകയും ചെയ്യുന്ന വിവിധ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി വിശ്വാസികൾ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് വോയിസ് ഓഫ് ദ മാർട്ടെഴ്സ്, ഓപ്പൺ ഡോർസ് എന്നീ സംഘടനകൾ ആഹ്വാനം നല്കി. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രാർത്ഥന പരിപാടികൾക്ക് സംഘടനകൾ നേതൃത്വം നൽകും. ഇത്തവണ ഇറാനിലെ ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് വോയിസ് ഓഫ് ദ മാർട്ടെഴ്സ് റേഡിയോയിൽ പരിപാടികൾ അവതരിപ്പിക്കുന്ന ടോഡ് നെറ്റിൽട്ടൺ ആഹ്വാനം ചെയ്തു. ഇറാനിലെ സർക്കാരിനെതിരെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സംഘർഷങ്ങളിൽ പരിക്കേൽക്കുന്നവരെ ശുശ്രൂഷിക്കുന്നതിൽ അടക്കം ക്രൈസ്തവർ മുൻകൈ എടുക്കുന്നുണ്ട്. ജീവൻ പണയപ്പെടുത്തിയാണ് ഇവർ ഇപ്രകാരം ചെയ്യുന്നത്. പ്രതിഷേധക്കാരോട് സുവിശേഷം പങ്കുവെക്കാനും ക്രൈസ്തവ വിശ്വാസികൾ ശ്രമിക്കുന്നുണ്ടെന്ന് സിബിഎൻ ന്യൂസിന്റെ 'ദ ഗ്ലോബൽ ലെയ്ൻ' എന്ന പരിപാടിയിൽ നെറ്റിൽട്ടൺ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ പോയാൽ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തിട്ടാണോ പരിക്കേറ്റതെന്ന് ആശുപത്രിയിൽ നിന്ന് ചോദിക്കാൻ സാധ്യതയുണ്ടെന്നും, ഇത് അറസ്റ്റിനു പോലും കാരണമാകാമെന്നും, അതിനാലാണ് പരിക്കേറ്റവരെ ക്രൈസ്തവ വിശ്വാസികൾ ശുശ്രൂഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നിരന്തരമായി ക്രൈസ്തവർ വേട്ടയാടപ്പെടുന്ന നൈജീരിയയിലെ വിശ്വാസികൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് ടോഡ് നെറ്റിൽട്ടൺ അഭ്യർത്ഥിച്ചു. നമ്മുടെ സഹോദരീ സഹോദരമാരും അവിടെ വേദന അനുഭവിക്കുകയാണ്. അവർ അപകടത്തിലാണ്. നാം ഇപ്പോൾ ഇറാന്റെ കാര്യം പറയുന്ന സമയത്ത് ക്രിസ്തുവിന്റെ സാക്ഷികളായി അവർ ധീരതയോടെ നിലകൊള്ളുന്നു. ഇന്ത്യ, ചൈന, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരെ പറ്റിയും അദ്ദേഹം ആശങ്ക പങ്കുവെച്ചു. സുവിശേഷപ്രഘോഷകരെയും, ദേവാലയങ്ങളെയും ആക്രമിക്കുന്നവർക്ക് ശിക്ഷ ലഭിക്കാൻ സാധ്യതയില്ലായെന്ന തോന്നലാണ് അക്രമികൾക്ക് മോദി സർക്കാർ ഭരിക്കുന്ന ഇന്ത്യയിൽ ഉള്ളതെന്ന് ടോഡ് പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം, സുവിശേഷപ്രഘോഷകരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഇന്ത്യയിലുണ്ട്. ക്രൈസ്തവരെ ആക്രമിക്കുന്നവർ ക്രിസ്തുവിനെ അറിയാൻ അവർക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോർട്ട് പ്രകാരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യം അഫ്ഗാനിസ്ഥാനാണ്. ലോകമെമ്പാടുമുള്ള 34 കോടി ക്രൈസ്തവ വിശ്വാസികൾ, അതായത് എട്ടിൽ ഒരു ക്രൈസ്തവ വിശ്വാസി വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്നാണ് കണക്ക്. റിപ്പോർട്ട് ചെയ്യപ്പെടാത്ത ആയിരകണക്കിന് കേസുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇതിന്റെയും പതിമടങ്ങ് വരുമെന്നാണ് സൂചന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-06-08:06:54.jpg
Keywords: പീഡിത
Content: 19974
Category: 9
Sub Category:
Heading: നവംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന്; റവ ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ബിഷപ്പ് സഖറിയാസ് മാർ പീലക്സിനോസ്, മോൺ. ഷോൺ ഹീലി എന്നിവരും
Content: നവംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8ന്. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം റവ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രമുഖ വചന പ്രഘോഷകനും മലങ്കര യാക്കോബായ സഭ മെത്രാപ്പോലീത്തയും കോട്ടയം മാർ ഗ്രിഗോറിയൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ബിഷപ്പ് സഖറിയാസ് മാർ പീലക്‌സീനോസ് പങ്കെടുക്കും . നോർത്താംപ്ടൺ രൂപതയിൽനിന്നും മോൺസിഞ്ഞോർ ഷോൺ ഹീലിയും ശുശ്രൂഷകളിൽ പങ്കുചേരും . ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും സെഹിയോൻ യുകെയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേകമായി നടക്കുന്ന കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക. </p> <iframe width="709" height="399" src="https://www.youtube.com/embed/2uJJ7arjJzU" title="Second Saturday Catholic Bible Convention, November 2022, Birmingham, UK" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# > ജോൺസൺ ‭+44 7506 810177‬ > അനീഷ് ‭07760 254700‬ > ബിജുമോൻ മാത്യു ‭07515 368239‬ #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; ‍}# > ജോസ് കുര്യാക്കോസ് 07414 747573. > ബിജു എബ്രഹാം 07859 890267 > ജോബി ഫ്രാൻസിസ് 07588 809478. #{blue->none->b->അഡ്രസ്സ്: ‍}# >Bethel Convention Centre > Kelvin Way > West Bromwich > Birmingham > B707JW.
Image: /content_image/Events/Events-2022-11-07-09:04:07.jpg
Keywords: രണ്ടാം ശനി
Content: 19975
Category: 18
Sub Category:
Heading: ജനപ്രതിനിധികൾ ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
Content: ചെറുതോണി: ജില്ലയിലെ ജനപ്രതിനിധികൾ ജനങ്ങളോടു കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂ പത കാര്യാലയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭൂ പ്രശ്നങ്ങൾക്കെതിരേ നടന്ന രണ്ടാംഘട്ട സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മറ്റു ജില്ലകളിലെപ്പോലെ ഇടുക്കിയിലുള്ള മനുഷ്യരും അവകാശങ്ങൾ ഉള്ളവരാണ്. ഒ രു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല ഇടുക്കിയിലേത്. മുഴുവൻ ജനവിഭാഗങ്ങളുടെ യും പിന്തുണയും സഹകരണവും ഭൂപ്രശ്നത്തിലുണ്ടാവണം. ബഫർ സോൺ വിഷയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ ധീരമായ ഇടപെടലും സമരങ്ങളും ജനങ്ങളിൽ പ്രത്യാശയുണർത്തിയിരുന്നു. ജില്ലയിലെ ജനങ്ങളോടു ഭരണകൂടം വർഷങ്ങളായി തുടരുന്ന അവഗണനയും അപമാനവും തുടരുകയാണ്. ജില്ലയിലെ പ്രശ്നങ്ങളിൽ ജനങ്ങൾക്കുവേണ്ടി സംസാരിക്കാ നും നിയമ നിർമാണം നടത്താനും ആരുമില്ലാത്ത അവസ്ഥയാണ്. രണ്ടാംതരം പൗര ന്മാരായാണ് ഇടുക്കിയിലെ ജനങ്ങളെ ഭരണാധികാരികൾ കാണുന്നത്. ജില്ലയിൽനിന്നു സ്വയം ഒഴിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് രൂപതയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ബിഷപ്പ് പറഞ്ഞു. രൂപത പ്രസിഡന്റ് ജോർജ് കോയിക്കലിനു ബിഷപ്പ് പതാക കൈമാറി രണ്ടാംഘട്ട സമരം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട സമരങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഭൂവിഷയങ്ങളിൽ പരിഹാരം ഉണ്ടാക്കാമെന്നു ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് എകെസിസിയുടെ നേതൃത്വത്തിൽ ഇടുക്കി രൂപത രണ്ടാംഘട്ട സമരത്തിനു തുടക്കം കുറിച്ചത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, ബഫർ സോൺ വനത്തിനുള്ളിൽ മാത്രമായി നിലനിർത്തുക, നിർമാണ നിരോധനം പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, വനാതിർത്തികളിലെ കുടിയിറക്കു നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി രണ്ടാംഘട്ട കർഷകസമരം തുടങ്ങുന്നത്. യൂണിറ്റുകൾ കേന്ദ്രീകരിച്ചുള്ള സമരങ്ങൾക്കാണ് കത്തോലിക്ക കോൺഗ്രസ് നേതൃ ത്വം നൽകുക. എകെസിസി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. ദീപിക സീ നിയർ റിപ്പോർട്ടർ കെ.എസ്. ഫ്രാൻസിസ് വിഷയാവതരണം നടത്തി. രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, അസി. ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ട്രഷറർ ബേബി കൊടകല്ലിൽ തുടങ്ങിയവർ പ്രസം ഗിച്ചു.
Image: /content_image/India/India-2022-11-07-09:31:56.jpg
Keywords: ഇടുക്കി
Content: 19976
Category: 18
Sub Category:
Heading: ഇന്ത്യയുടെ വിദ്യാഭ്യാസ പുരോഗതിക്കു ക്രൈസ്തവ സമൂഹം നൽകിയ സേവനങ്ങൾ പ്രശംസനീയം: ഗോവ ഗവർണർ
Content: ന്യൂഡൽഹി: ഇന്ത്യയുടെ വിദ്യാഭ്യാസ പുരോഗതിക്കും മതസൗഹാർദത്തിനും ക്രൈസ്തവ സമൂഹ വും കത്തോലിക്കരും നൽകിയ സേവനങ്ങൾ പ്രശംസനീയമാണെന്ന്‍ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വിശുദ്ധ തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാമത് വാർഷികവും ഡൽഹി-ഫരീദാബാദ് സീറോ മലബാർ രൂപതയുടെ പത്താമത് വാർഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളോടുമുള്ള ആദരവും സ്നേഹവുമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ കാതലെന്നും ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വീഡിയോ സന്ദേശത്തിലുടെ അനുഗ്രഹ പ്രഭാഷണം നടത്തി. ഡൽഹി അശോക് വിഹാർ മോണ്ട് ഫോർട്ട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വത്തിക്കാൻ ന്യൂൺഷോയുടെ പ്രതിനിധി മോൺ. ജുവാൻ പാബ്ലോ സെ റില്ലോസ് ഹെർണാണ്ടസ്, ഡൽഹി ആർച്ച്ബിഷപ്പ് ഡോ. അനിൽ കൂട്ടോ, ബിഷപ്പുമാരായ മാർ തോമസ് അന്തോണിയോസ്, മാർ ജോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ ജോസഫ് ഓടനാട്ട്, ഫാ. ജോസ് ഇടശേരി, വസീർപൂർ എംഎൽഎ രാജേഷ് ഗുപ്ത, സിസ്റ്റർ റൂബി ജോസഫ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ.സി. വിൽസൺ എന്നി വർ ചടങ്ങിൽ പ്രസംഗിച്ചു. ആലപ്പുഴ കൃപാസനം ധ്യാന കേന്ദ്രത്തിലെ ധ്യാനഗുരു ഫാ. ജോസഫ് വലിയവീട്ടിൽ ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. രാവിലെ ഒൻപതിന് അശോക് വിഹാർ സെ ന്റ് ജൂഡ് ദോവാലയത്തിൽ ആരംഭിച്ച വിശ്വാസപ്രഘോഷണ റാലിയിൽ വിവിധ ദേവാ ലയങ്ങൾ അണിയിച്ചൊരുക്കിയ നിശ്ചല ദൃശ്യങ്ങൾ, നൃത്തം ഉൾപ്പെടെയുള്ള പരിപാടികൾ ആഘോഷങ്ങൾക്കു മിഴിവേകി.
Image: /content_image/India/India-2022-11-07-09:34:16.jpg
Keywords: ഗവര്‍
Content: 19977
Category: 18
Sub Category:
Heading: അന്തരിച്ച കൊച്ചി രൂപത ചാൻസലർ ഫാ. റെജിൻ ആലുങ്കലിന്റെ മൃതസംസ്കാരം നാളെ
Content: ഫോർട്ട് കൊച്ചി: ഇന്നലെ അന്തരിച്ച കൊച്ചി രൂപത ചാൻസലർ ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കലിന്റെ മൃതസംസ്കാരം നാളെ ചൊവ്വാഴ്ച നടക്കും. 2021 ഏപ്രിൽ മുതൽ രൂപത ചാൻസലറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. ശനിയാഴ്ച്ച സ്വവസതിയിൽവെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനാൽ മരണം സംഭവിക്കുകയായിരുന്നു. ചന്തിരൂർ ആലുങ്കൽ ജോസഫിൻ്റെയും ത്രേസ്യാമ്മയുടെയും മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച അദ്ദേഹം പട്ടണക്കാട് പബ്ലിക്ക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെങ്ങനൂർ എൻജിയിറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട്, പൂനെ പേപ്പൽ സെമിനാരിയിൽ വൈദീകപഠനം പൂർത്തിയാക്കി 2020ൽ വൈദീക പട്ടം സ്വീകരിച്ചു. വൈപ്പിൻ പ്രത്യാശ മാതാ ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം അനുഷ്ഠിച്ചുകൊണ്ട് വൈദീക ജീവിതം ആരംഭിച്ച അദ്ദേഹം ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. നാളെ ചൊവ്വാഴ്ച (08/11/2022) രാവിലെ 7 മണിക്ക് മൃതദേഹം ഫോർട്ടുകൊച്ചി അരമനയിൽ ബിഷപ്പസ് ചാപ്പലിൽ പൊതുദർശനത്തിനുവെക്കും. പിന്നീട് ചന്തിരൂരിലുള്ള അദേഹത്തിന്റെ വസതിയിൽ അന്തിമോപചാരങ്ങൾക്ക് ശേഷം, ഇടവകയായ ചന്തിരൂർ സെന്റ് മേരീസ്‌ ദേവാലയത്തിലേക്ക് കൊണ്ട് വരുകയും, ഔദ്യോഗിക രൂപതാ ബഹുമതികളോടെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുകർമങ്ങൾ ആരംഭിച്ച് എരമല്ലൂർ സെൻ്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ പൂർത്തിയാക്കുകയും ചെയ്യും. സഹോദരങ്ങൾ: ജെറിൻ (യു.കെ.), റിനു (യു. എസ്. എ).
Image: /content_image/India/India-2022-11-07-10:23:08.jpg
Keywords: കൊച്ചി
Content: 19978
Category: 1
Sub Category:
Heading: വിജയകരമായ ബഹ്റൈന്‍ സന്ദർശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് പാപ്പ റോമില്‍ മടങ്ങിയെത്തി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയൊന്‍പതാം വിദേശ അപ്പസ്തോലിക പര്യടനമായ ബഹ്റൈൻ സന്ദർശനത്തിന് പരിസമാപ്തി. ബഹ്റൈന്‍ രാജകുടുംബവും രാഷ്ട്ര പ്രതിനിധികളും നല്കിയ ആവേശകരമായ യാത്രയയപ്പിന് ശേഷമാണ് പാപ്പ റോമിലേക്ക് മടങ്ങിയത്. നാലു ദിവസം നീണ്ട ബഹ്റൈന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ സമാപന ദിനമായ ഇന്നലെ ഞായറാഴ്ച രാവിലെ, പാപ്പ അവാലിയിലെ തൻറെ താല്ക്കാലിക വസതിയിൽ സ്വകാര്യ ദിവ്യബലി അർപ്പിച്ചു. പ്രാതലിനു ശേഷം പാപ്പ അവിടെ ഉണ്ടായിരുന്നവരോടെല്ലാം വിട ചൊല്ലി 27 കിലോമീറ്റർ അകലെ മനാമയിൽ സ്ഥിതിചെയ്യുന്ന ഗൾഫ് പ്രദേശത്തെ പ്രഥമ കത്തോലിക്കാ ദേവാലയമായ തിരുഹൃദയ ദേവാലയത്തിലേക്കു കാറിൽ പുറപ്പെട്ടു. പോകുന്നതിനു മുമ്പ് പാപ്പ വെള്ളിയില്‍ തീര്‍ത്ത ഒരു താലവും കൂജയും, ഈ ഭവനത്തിന് സമ്മാനിച്ചിരിന്നു. 1930 കളിൽ ഷെയ്ക് ഹമാൻ ഇസാ അൽ ഖലീഫയാണ് കത്തോലിക്കർക്ക് ദേവാലയ നിർമ്മാണത്തിനായി സ്ഥലം നല്കിയത്. ആ കാലഘട്ടത്തിൽ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായിരുന്ന മോൺസിഞ്ഞോർ ജൊവാന്നി തിരിന്നാൻത്സിയുടെ ക്ഷണപ്രകാരം എത്തിയ ആരാധനാലയ നിർമ്മാണ വിദഗ്ദ്ധനായിരുന്ന കപ്പൂച്ചിൻ വൈദികൻ ഫാ. ലൂയിജി മല്യക്കാനോയുടെ സഹായത്തോടെയാണ് ഈ പള്ളി യാഥാര്‍ത്ഥ്യമായത്. മനാമയിലെ തിരുഹൃദയ ദേവാലയത്തിൽ പാപ്പായുടെ പരിപാടി മെത്രാന്മാരും വൈദികരും സമർപ്പിതരും അജപാലന പ്രവർത്തകരുമൊത്തുള്ള പ്രാർത്ഥനാ സംഗമം ആയിരുന്നു. ദേവാലയത്തിനു മുന്നിൽ കാറിൽ വന്നിറങ്ങിയ പാപ്പായെ ഉത്തര അറേബ്യയിലെ അപ്പസ്തോലിക് വികാരിയത്തിൻറെ ചുമതലയുള്ള ബിഷപ്പ് പോൾ ഹിന്‍ഡര്‍ സ്വീകരിച്ചു. തുടർന്ന് ഒരു സന്ന്യാസിനിയുടെ നേതൃത്വത്തിൽ മൂന്നു കുട്ടികൾ പൂക്കൾ നല്കി പാപ്പായെ സ്വാഗതം ചെയ്തു. പാപ്പാ അവർക്ക് ജപമാല സമ്മാനിച്ചു. ദേവാലയത്തിൻറെ പ്രവേശനകവാടത്തിനരികെവച്ച് പാപ്പായ്ക്ക് ചുംബിക്കാൻ ക്രൂശിതരൂപവും തളിക്കാൻ വിശുദ്ധ ജലവും നല്കി. തുടർന്ന് പാപ്പാ അവരുമൊത്ത് ദേവാലയത്തിൻറെ മദ്ധ്യത്തിലൂടെ അൾത്താരയുടെ അടുത്തേക്ക് സാവധാനം നീങ്ങി. ഇരുവശത്തും ഉണ്ടായിരുന്നവരെ പാപ്പ ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് അഭിവാദ്യം ചെയ്തു. വേദിയിലെത്തിയ പാപ്പ, ആമുഖ പ്രാർത്ഥന ചൊല്ലിയതിനെ തുടർന്ന് ബിഷപ്പ് പോൾ ഹിന്‍ഡര്‍ ഔദ്യോഗികമായി പാപ്പയെ സ്വാഗതം ചെയ്തു. അവിടെ പാപ്പ സന്ദേശം നല്കി. മെത്രാന്മാരും വൈദികരും സമർപ്പിതരും അജപാലനപ്രവർത്തകരുമൊത്തുള്ള പ്രാർത്ഥനാ സമാഗമാനന്തരം പാപ്പാ 27 കിലോമീറ്റർ അകലെ അവാലിയിലുള്ള സകിർ എയർബേസ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളത്തിലേക്ക് കാറിൽ പോയി. അവിടെ പാപ്പായെ സ്വീകരിച്ച് യാത്രയയ്ക്കാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ സൽമാൻ അൽ ഖലിഫ അനന്തരാവകാശിയായ രാജകുമാരൻ, പ്രധാനമന്ത്രി, മറ്റ് മൂന്നു മക്കൾ, ഒരു ചെറുമകൻ എന്നിവർ ഉള്‍പ്പെടെയുള്ള അനേകം പ്രമുഖര്‍ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. വിമാനത്താവളത്തിലെ രാജകീയ വേദിയില്‍വെച്ച് പാപ്പാ ഇവരുമൊത്ത് അല്പനേരം ചിലവഴിച്ചു. തുടർന്ന് സൈനികോപചാരം സ്വീകരിച്ച പാപ്പ അവിടെ സന്നിഹിതരായിരുന്നവരോടു വിടചൊല്ലി. ഗൾഫ് എയറിന്റെ ബോയിംഗ് 787 വിമാനമായിരുന്നു പാപ്പായ്ക്കും സംഘത്തിനും വിമാനത്താവളത്തിൽ ഒരുക്കി നിറുത്തിയിരുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന് അവാലി വിമാനത്താവളത്തിൽ നിന്ന് റോമിലെ ലെയൊണാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പേപ്പല്‍ സംഘത്തിന്റെ വിമാനം പറന്നുയർന്നു. ഇന്ത്യയിലെ സമയം രാത്രിയോടെ റോമിലേക്ക് മടങ്ങിയെത്തിയ മാർപാപ്പ, പതിവ് തെറ്റിക്കാതെ സെന്റ് മേരി മേജര്‍ മരിയൻ ബസിലിക്ക സന്ദർശിക്കുകയും ദൈവ മാതാവിന്റെ മാധ്യസ്ഥത്തിന് നന്ദി പറയുകയും ചെയ്തു.
Image: /content_image/News/News-2022-11-07-12:06:18.jpg
Keywords: ബഹ്റൈ
Content: 19979
Category: 9
Sub Category:
Heading: നവംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന്; റവ ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ബിഷപ്പ് സഖറിയാസ് മാർ പീലക്സിനോസ്, മോൺ. ഷോൺ ഹീലി എന്നിവരും; 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ; കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം
Content: നവംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന്. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം റവ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ പ്രമുഖ വചന പ്രഘോഷകനും മലങ്കര യാക്കോബായ സഭ മെത്രാപ്പോലീത്തയും കോട്ടയം മാർ ഗ്രിഗോറിയൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ബിഷപ്പ് സഖറിയാസ് മാർ പീലക്‌സീനോസ് പങ്കെടുക്കും . നോർത്താംപ്ടൺ രൂപതയിൽനിന്നും മോൺസിഞ്ഞോർ ഷോൺ ഹീലിയും ശുശ്രൂഷകളിൽ പങ്കുചേരും . ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും സെഹിയോൻ യുകെയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേകമായി നടക്കുന്ന കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# > ജോൺസൺ ‭+44 7506 810177‬ > അനീഷ് ‭07760 254700‬ > ബിജുമോൻ മാത്യു ‭07515 368239‬ #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; ‍}# > ജോസ് കുര്യാക്കോസ് 07414 747573. > ബിജു എബ്രഹാം 07859 890267 > ജോബി ഫ്രാൻസിസ് 07588 809478. #{blue->none->b->അഡ്രസ്സ്: ‍}# >Bethel Convention Centre > Kelvin Way > West Bromwich > Birmingham > B707JW.
Image: /content_image/Events/Events-2022-11-07-14:11:47.jpg
Keywords: കണ്‍
Content: 19980
Category: 14
Sub Category:
Heading: കോംഗോയിലെ വിദ്യാലയ നിർമ്മാണത്തിന് വേണ്ടി റോമിലെ 'വിശുദ്ധരുടെ പാതയിലൂടെ' ഓട്ടമത്സരം
Content: വത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും തിരുനാൾ ദിനമായിരുന്ന നവംബർ ഒന്നാം തീയതി റോമിലെ 'വിശുദ്ധരുടെ പാതയിലൂടെ' നടത്തപ്പെട്ട ഓട്ടമത്സരം ശ്രദ്ധേയമായി. ഓൾ സെയിന്റസ് ഡേ 10K, കോർസ ഡി സാന്റി (വിശുദ്ധരുടെ ഓട്ടം) എന്നറിയപ്പെടുന്ന എല്ലാവർഷവും നടക്കുന്ന മത്സരം ഇത് പതിനാലാം തവണയാണ് നടത്തപ്പെട്ടത്. ഓട്ടമത്സരത്തിൽ പങ്കെടുത്ത 2400 മത്സരാർത്ഥികൾ, കൊളോസിയം, സ്പാനിഷ് പടികൾ, മറ്റ് പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങിയവ പിന്നിട്ടാണ് മത്സരം പൂർത്തിയാക്കിയത്. ഡോൺ ബോസ്കോ മിഷൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നവംബർ ഒന്നാം തീയതിയിലെ ത്രികാല പ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ സ്വാഗതം പറയുകയും, അവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 2020 ഒളിമ്പിക്സിൽ ഇറ്റലിക്ക് വേണ്ടി 100 മീറ്ററിൽ സ്വർണ്ണമെഡൽ നേടിയ മാർസൽ ജേക്കബ്സ്, ലോങ്ങ് ജമ്പിലെ മുൻ ലോക ചാമ്പ്യൻ ഫിയോണ മേയ് തുടങ്ങിയ പ്രമുഖർ ഓട്ടമത്സരത്തിൽ പങ്കെടുത്തു. തങ്ങൾക്ക് സാധിക്കുന്ന ആളുകളെ എല്ലാം കൂട്ടി, സ്വർഗ്ഗത്തിലേക്കുള്ള പാതയില്‍ വിശുദ്ധർ ജീവിച്ചുവെന്നും, അതിനാൽ നവംബർ ഒന്നാം തീയതി നടന്ന ഓട്ടമത്സരം തന്നെ സംബന്ധിച്ച് സ്വർഗ്ഗത്തിലേക്കുള്ള ഒരു ആത്മീയ ഓട്ടമായിരുന്നുവെന്നും തോമസ് അക്വീനാസ് സർവകലാശാലയിൽ പഠിക്കുന്ന ദൈവശാസ്ത്ര വിദ്യാർത്ഥിയായ എലിസബത്ത് മാസ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. വിശുദ്ധരെ പോലെ, സുഹൃത്തുക്കളിൽ നിന്നും, വിശ്വാസത്തിൽ നിന്നും ശക്തി സ്വീകരിച്ചാണ് മത്സരത്തിനു വേണ്ടിയുള്ള പരിശീലനം പൂർത്തിയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തിൽ നിന്ന് ലഭിക്കുന്ന പണം ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ 48% മാത്രം സാക്ഷരത നിരക്കുള്ള ജില്ലയിലെ ഒരു വിദ്യാലയത്തിന്റെ നിർമ്മാണത്തിന് വേണ്ടി ഉപയോഗിക്കപ്പെടും. സലേഷ്യൻ സമൂഹമാണ് വിദ്യാലയത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.
Image: /content_image/News/News-2022-11-07-14:28:09.jpg
Keywords: ഓട്ട
Content: 19981
Category: 1
Sub Category:
Heading: ഇഡബ്ല്യുഎസ്: സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്ത് സീറോമലബാർ സഭ
Content: കാക്കനാട്: സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയുടെ സാധുത അടിവരയിട്ടുറപ്പിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണയം സ്വാഗതം ചെയ്യുന്നുവെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ. ഭേദഗതിപ്രകാരം രാജ്യത്ത് 10% ഇ.ഡബ്ല്യൂ.എസ്. സംവരണം നിലവിൽവന്നു. ഈ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് ചില കക്ഷികൾ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. വിധി നിർണയം പൊതുവേ സ്വാഗതം ചെയ്യുന്നുവെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷമേ കൂടുതൽ നിഗമനങ്ങളിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇ.ഡബ്ല്യൂ.എസ്. സംവരണത്തെ അനുകൂലിച്ചു നടത്തിയ വിധി തികച്ചും ശ്ലാഘനീയവും സ്വാതന്ത്ര്യപ്രാപ്തി മുതലേ മുന്നാക്കം എന്ന ലേബലിൽ മുദ്രകുത്തി വിവേചനപരമായി മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങളിലെ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുടെ സമുദ്ധാരണത്തിന് സഹായകവുമാണെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. കാലങ്ങളായി നീതി നിഷേധിക്കപ്പെട്ടവർക്ക് ഇതുവഴി നീതിയുടെ വാതിൽ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ വിലയിരുത്തി. 103-ാം ഭരണഘടനാഭേദഗതിയിലൂടെ സീറോമലബാർ സഭ ഉൾപ്പെടെയുള്ള സംവരണരഹിത ജനവിഭാഗങ്ങൾക്ക് സാമൂഹികനീതി ഉറപ്പാക്കിയ കേന്ദ്ര സർക്കാരിനും സംസ്ഥാനത്ത് 10% ഇ.ഡബ്ല്യൂ.എസ്. സംവരണം യാഥാർഥ്യമാക്കിയ കേരള സർക്കാരിനും പബ്ലിക് അഫയേഴ്സ് കമ്മീഷൻ നന്ദി അറിയിച്ചു. ബംഗ്ലൂരുവിൽ നടത്തപ്പെടുന്ന സി.ബി.സി.ഐ. മീറ്റിംഗിൻ്റെ ഇടവേളയിൽ, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച അടിയന്തരമായി കൂടിയ ഓൺലൈൻ യോഗത്തിൽ ചെയർമാൻ ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കൺവീനർ ബിഷപ്പ് മാർ തോമസ് തറയിൽ, അംഗങ്ങളായ ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, സെക്രട്ടറി ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.
Image: /content_image/News/News-2022-11-07-16:56:28.jpg
Keywords: സീറോ മലബാർ
Content: 19982
Category: 1
Sub Category:
Heading: ലാറ്റിന്‍ അമേരിക്കയിലെ ക്രൈസ്തവ അടിച്ചമര്‍ത്തല്‍ തടയാന്‍ യു‌എസ് ആഭ്യന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എ.ഡി.എഫ് ഇന്റര്‍നാഷ്ണല്‍
Content: കോസ്റ്ററിക്ക: ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ പ്രത്യേകിച്ച് മെക്സിക്കോയിലെയും, നിക്കാരാഗ്വേയിലെയും മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ക്രിസ്ത്യന്‍ സംഘടനയായ ‘അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം ഇന്റര്‍നാഷണണല്‍’ (എ.ഡി.എഫ്) അമേരിക്കന്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണ വിഭാഗമായ ഇന്റര്‍-അമേരിക്കന്‍ മനുഷ്യാവകാശ കമ്മീഷനോട് (ഐ.എ.സി.എച്ച്.ആര്‍) ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന് കോസ്റ്ററിക്കയില്‍വെച്ച് നടന്ന ഹിയറിംഗിനിടയില്‍ എ.ഡി.എഫ് ഇന്റര്‍നാഷ്ണലിന്റെ ലാറ്റിന്‍ അമേരിക്കന്‍ അഡ്വക്കസി ഡയറക്ടറായ തോമസ്‌ ഹെന്‍റിക്കസാണ് ഈ ആവശ്യമുന്നയിച്ചത്. നിക്കാരാഗ്വേ, മെക്സിക്കോ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട ഹെന്‍റിക്കസ്, ലാറ്റിന്‍ അമേരിക്കയിലെ മതസ്വാതന്ത്ര്യ ധ്വംസനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും, ഇത് വിശ്വാസികള്‍ക്ക് മാത്രമല്ല ജനാധിപത്യത്തിന്റെ ഭാവിയ്ക്കും നല്ലതല്ലെന്നും ചൂണ്ടിക്കാട്ടി. നിക്കാരാഗ്വേയിലെ കത്തോലിക്ക സമൂഹം അനുഭവിക്കുന്ന അടിച്ചമര്‍ത്തലിന് ഉടന്‍ പരിഹാരം കാണണമെന്ന് ഹെന്‍റിക്കസ് പറഞ്ഞു. ഓഗസ്റ്റ് 19-ന് നിക്കാരാഗ്വേയിലെ മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ നാഷ്ണല്‍ പോലീസ് അറസ്റ്റ് ചെയ്യുകയും വീട്ടു തടങ്കലിലാക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയ ഹെന്‍റിക്കസ്, മെത്രാനൊപ്പം വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളേയും, അറസ്റ്റ് ചെയ്ത് കുപ്രസിദ്ധമായ എല്‍ ചിപോട്ടേ ജയിലില്‍ അടച്ചിരിക്കുകയാണെന്നും പറഞ്ഞു. സിയുന രൂപതയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഫാ. ഓസ്കാര്‍ ബെനാവിടെസ് എന്ന വൈദികനും ഈ ജയിലിലുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെയും നിക്കരാഗ്വെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം നാട് കടത്തിയിരുന്നു. സെപ്റ്റംബറില്‍ ക്രോസ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് സന്യാസിനികളും നാടുകടത്തപ്പെട്ടു. തന്നെ കൊലപ്പെടുത്തുവാന്‍ ഉത്തരവിടുമെന്നറിഞ്ഞ മനാഗ്വേയിലെ സഹായ മെത്രാന്‍ സില്‍വിയോ ബയേസ് പ്രവാസ ജീവിതം നയിക്കുകയാണ്. നിക്കരാഗ്വേയിലെ നിരവധി കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ ഇതിനോടകം അടച്ചു പൂട്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെക്സിക്കോയിലെ കത്തോലിക്ക സഭ നേരിട്ടുകൊണ്ടിരിക്കുന്ന അവഹേളനങ്ങളെ കുറിച്ചും ഹെന്‍റിക്കസ് പരാമര്‍ശിക്കുകയുണ്ടായി. ഒരു നൂറ്റാണ്ടിലേറെയായി അവിടത്തെ വൈദികര്‍ക്ക് രാഷ്ട്രീയം പരസ്യമായി പറയുവാന്‍ അനുവാദമില്ല. കര്‍ദ്ദിനാളുമാരായ ജുവാന്‍ സാന്‍ഡോവല്‍, കാര്‍ലോസ് അഗ്വിയാര്‍, വൈദികരായ ഫാ. ഏഞ്ചല്‍ എസ്പിനോസ, ഫാ. മാരിയോ ഏഞ്ചല്‍ ഫ്ലോറസ് എന്നിവരുടെ മേല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണമെന്നും, മെക്സിക്കോ, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളിലെയും ഭരണഘടനകളില്‍ ഉറപ്പ് നല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ഹെന്‍റിക്കസ് ആവശ്യപ്പെട്ടു.
Image: /content_image/News/News-2022-11-07-17:07:05.jpg
Keywords: ലാറ്റി