category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോംഗോയിലെ വിദ്യാലയ നിർമ്മാണത്തിന് വേണ്ടി റോമിലെ 'വിശുദ്ധരുടെ പാതയിലൂടെ' ഓട്ടമത്സരം
Contentവത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും തിരുനാൾ ദിനമായിരുന്ന നവംബർ ഒന്നാം തീയതി റോമിലെ 'വിശുദ്ധരുടെ പാതയിലൂടെ' നടത്തപ്പെട്ട ഓട്ടമത്സരം ശ്രദ്ധേയമായി. ഓൾ സെയിന്റസ് ഡേ 10K, കോർസ ഡി സാന്റി (വിശുദ്ധരുടെ ഓട്ടം) എന്നറിയപ്പെടുന്ന എല്ലാവർഷവും നടക്കുന്ന മത്സരം ഇത് പതിനാലാം തവണയാണ് നടത്തപ്പെട്ടത്. ഓട്ടമത്സരത്തിൽ പങ്കെടുത്ത 2400 മത്സരാർത്ഥികൾ, കൊളോസിയം, സ്പാനിഷ് പടികൾ, മറ്റ് പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങിയവ പിന്നിട്ടാണ് മത്സരം പൂർത്തിയാക്കിയത്. ഡോൺ ബോസ്കോ മിഷൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നവംബർ ഒന്നാം തീയതിയിലെ ത്രികാല പ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ സ്വാഗതം പറയുകയും, അവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 2020 ഒളിമ്പിക്സിൽ ഇറ്റലിക്ക് വേണ്ടി 100 മീറ്ററിൽ സ്വർണ്ണമെഡൽ നേടിയ മാർസൽ ജേക്കബ്സ്, ലോങ്ങ് ജമ്പിലെ മുൻ ലോക ചാമ്പ്യൻ ഫിയോണ മേയ് തുടങ്ങിയ പ്രമുഖർ ഓട്ടമത്സരത്തിൽ പങ്കെടുത്തു. തങ്ങൾക്ക് സാധിക്കുന്ന ആളുകളെ എല്ലാം കൂട്ടി, സ്വർഗ്ഗത്തിലേക്കുള്ള പാതയില്‍ വിശുദ്ധർ ജീവിച്ചുവെന്നും, അതിനാൽ നവംബർ ഒന്നാം തീയതി നടന്ന ഓട്ടമത്സരം തന്നെ സംബന്ധിച്ച് സ്വർഗ്ഗത്തിലേക്കുള്ള ഒരു ആത്മീയ ഓട്ടമായിരുന്നുവെന്നും തോമസ് അക്വീനാസ് സർവകലാശാലയിൽ പഠിക്കുന്ന ദൈവശാസ്ത്ര വിദ്യാർത്ഥിയായ എലിസബത്ത് മാസ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. വിശുദ്ധരെ പോലെ, സുഹൃത്തുക്കളിൽ നിന്നും, വിശ്വാസത്തിൽ നിന്നും ശക്തി സ്വീകരിച്ചാണ് മത്സരത്തിനു വേണ്ടിയുള്ള പരിശീലനം പൂർത്തിയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തിൽ നിന്ന് ലഭിക്കുന്ന പണം ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ 48% മാത്രം സാക്ഷരത നിരക്കുള്ള ജില്ലയിലെ ഒരു വിദ്യാലയത്തിന്റെ നിർമ്മാണത്തിന് വേണ്ടി ഉപയോഗിക്കപ്പെടും. സലേഷ്യൻ സമൂഹമാണ് വിദ്യാലയത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-11-07 16:56:00
Keywordsഓട്ട
Created Date2022-11-07 14:28:09