category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്നു ആഗോള പീഡിത ക്രൈസ്തവർക്ക് വേണ്ടി അന്താരാഷ്ട്ര പ്രാർത്ഥനാദിനം: നമ്മുക്കും പ്രാർത്ഥിക്കാം
Contentവാഷിംഗ്ടൺ ഡിസി: ഇന്നു നവംബർ ആറാം തീയതി പീഡിത ക്രൈസ്തവരെ അനുസ്മരിക്കുന്ന ഇന്റർനാഷണൽ ഡേ ഓഫ് പ്രയർ ഫോർ പേർസിക്യൂട്ടഡ് ക്രിസ്ത്യൻസ് ആയി അന്താരാഷ്ട്ര തലത്തിൽ ആചരിക്കുന്നു. ക്രിസ്തു വിശ്വാസത്തിന്റെ പേരിൽ വേട്ടയാടപ്പെടുകയും കഠിനമായ വിവേചനം നേരിടുകയും ചെയ്യുന്ന വിവിധ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി വിശ്വാസികൾ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് വോയിസ് ഓഫ് ദ മാർട്ടെഴ്സ്, ഓപ്പൺ ഡോർസ് എന്നീ സംഘടനകൾ ആഹ്വാനം നല്കി. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രാർത്ഥന പരിപാടികൾക്ക് സംഘടനകൾ നേതൃത്വം നൽകും. ഇത്തവണ ഇറാനിലെ ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് വോയിസ് ഓഫ് ദ മാർട്ടെഴ്സ് റേഡിയോയിൽ പരിപാടികൾ അവതരിപ്പിക്കുന്ന ടോഡ് നെറ്റിൽട്ടൺ ആഹ്വാനം ചെയ്തു. ഇറാനിലെ സർക്കാരിനെതിരെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സംഘർഷങ്ങളിൽ പരിക്കേൽക്കുന്നവരെ ശുശ്രൂഷിക്കുന്നതിൽ അടക്കം ക്രൈസ്തവർ മുൻകൈ എടുക്കുന്നുണ്ട്. ജീവൻ പണയപ്പെടുത്തിയാണ് ഇവർ ഇപ്രകാരം ചെയ്യുന്നത്. പ്രതിഷേധക്കാരോട് സുവിശേഷം പങ്കുവെക്കാനും ക്രൈസ്തവ വിശ്വാസികൾ ശ്രമിക്കുന്നുണ്ടെന്ന് സിബിഎൻ ന്യൂസിന്റെ 'ദ ഗ്ലോബൽ ലെയ്ൻ' എന്ന പരിപാടിയിൽ നെറ്റിൽട്ടൺ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ പോയാൽ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തിട്ടാണോ പരിക്കേറ്റതെന്ന് ആശുപത്രിയിൽ നിന്ന് ചോദിക്കാൻ സാധ്യതയുണ്ടെന്നും, ഇത് അറസ്റ്റിനു പോലും കാരണമാകാമെന്നും, അതിനാലാണ് പരിക്കേറ്റവരെ ക്രൈസ്തവ വിശ്വാസികൾ ശുശ്രൂഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നിരന്തരമായി ക്രൈസ്തവർ വേട്ടയാടപ്പെടുന്ന നൈജീരിയയിലെ വിശ്വാസികൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് ടോഡ് നെറ്റിൽട്ടൺ അഭ്യർത്ഥിച്ചു. നമ്മുടെ സഹോദരീ സഹോദരമാരും അവിടെ വേദന അനുഭവിക്കുകയാണ്. അവർ അപകടത്തിലാണ്. നാം ഇപ്പോൾ ഇറാന്റെ കാര്യം പറയുന്ന സമയത്ത് ക്രിസ്തുവിന്റെ സാക്ഷികളായി അവർ ധീരതയോടെ നിലകൊള്ളുന്നു. ഇന്ത്യ, ചൈന, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരെ പറ്റിയും അദ്ദേഹം ആശങ്ക പങ്കുവെച്ചു. സുവിശേഷപ്രഘോഷകരെയും, ദേവാലയങ്ങളെയും ആക്രമിക്കുന്നവർക്ക് ശിക്ഷ ലഭിക്കാൻ സാധ്യതയില്ലായെന്ന തോന്നലാണ് അക്രമികൾക്ക് മോദി സർക്കാർ ഭരിക്കുന്ന ഇന്ത്യയിൽ ഉള്ളതെന്ന് ടോഡ് പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം, സുവിശേഷപ്രഘോഷകരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഇന്ത്യയിലുണ്ട്. ക്രൈസ്തവരെ ആക്രമിക്കുന്നവർ ക്രിസ്തുവിനെ അറിയാൻ അവർക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോർട്ട് പ്രകാരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യം അഫ്ഗാനിസ്ഥാനാണ്. ലോകമെമ്പാടുമുള്ള 34 കോടി ക്രൈസ്തവ വിശ്വാസികൾ, അതായത് എട്ടിൽ ഒരു ക്രൈസ്തവ വിശ്വാസി വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്നാണ് കണക്ക്. റിപ്പോർട്ട് ചെയ്യപ്പെടാത്ത ആയിരകണക്കിന് കേസുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇതിന്റെയും പതിമടങ്ങ് വരുമെന്നാണ് സൂചന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-11-06 08:04:00
Keywordsപീഡിത
Created Date2022-11-06 08:06:54