Contents
Displaying 19661-19670 of 25037 results.
Content:
20053
Category: 1
Sub Category:
Heading: അഫ്ഗാനിസ്ഥാനു സമാനമായി നൈജീരിയയും ഇസ്ലാമിക തീവ്രവാദികള്‍ കീഴടക്കുന്നതിന് മുന്‍പ് ഇടപെടണം: നൈജീരിയന്‍ മെത്രാന്‍ യുകെ പാര്‍ലമെന്റില്‍
Content: അബൂജ: അഫ്ഗാനിസ്ഥാനു സമാനമായി നൈജീരിയയും ഇസ്ലാമിക തീവ്രവാദികള്‍ കീഴടക്കുന്നതിന് മുന്‍പ് നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരായ മതപീഡനം തടയണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ മെത്രാന്‍ യു.കെ പാര്‍ലമെന്റില്‍. നൈജീരിയയില്‍ ഇസ്ലാമിക നിയമം പ്രാബല്യത്തില്‍ വരുത്തുകയാണ് ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ്, ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയ ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യമെന്ന്‍ നൈജീരിയയില്‍ ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ ഇക്കഴിഞ്ഞ നവംബര്‍ 16ന് യു.കെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരായ വംശഹത്യ അവസാനിപ്പിക്കുവാന്‍ നൈജീരിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളുടെ സഹായം തേടണമെന്നും മെത്രാന്‍ അഭ്യര്‍ത്ഥിച്ചു. നിയമപരവും രാഷ്ട്രീയവുമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാനും കൊലപാതകങ്ങള്‍ തടയുവാനും മുഹമ്മദ് ബുഹാരി ഗവണ്‍മെന്റിനോട് ആവശ്യപ്പെടണം. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രത ഏറിയ നൈജീരിയയുടെ വടക്ക്-മധ്യന്‍ മേഖലകളില്‍ പ്രത്യേകിച്ച് ശരിയത്ത് നിയമം പ്രാബല്യത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ വിവേചനം നേരിടുന്നുണ്ടെന്ന്‍ മെത്രാന്‍ ചൂണ്ടിക്കാട്ടി. മുഹമ്മദ് ബുഹാരി അധികാരത്തിലേറിയ 2015 മുതല്‍ 3478-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 2,256 പേര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ടെന്നും 2022-ലെ സ്ഥിതിവിവര കണക്കുകല്‍ ഉദ്ധരിച്ചു കൊണ്ട് മെത്രാന്‍ പറഞ്ഞു. വര്‍ഷാവസാനത്തെ കണക്കുകള്‍ വരുമ്പോള്‍ ലോകം ഞെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരാണ് ഈ ആക്രമണങ്ങളിലെ ഏറ്റവും വലിയ ഇരകള്‍. പകല്‍ വെളിച്ചത്തില്‍ പോലും തീവ്രവാദികള്‍ നിരപരാധികളെ കൊലപ്പെടുത്തുകയും, തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നിടം വരെ കാര്യങ്ങള്‍ എത്തിയെന്നും മെത്രാന്‍ പറഞ്ഞു. പോലീസും നിസ്സഹാരായതിനാല്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ പോലും യാതൊരു ഫലവുമില്ലെന്നതാണ് ഏറ്റവും ഖേദകരം. അക്രമികള്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യം നല്‍കുവാനാണ് പോലീസിന് നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ പതിവായി നടക്കുന്നതിനാല്‍ ഇതൊന്നും വാര്‍ത്തയാകാറില്ലെന്നും അക്രമികളെ അറസ്റ്റ് ചെയ്‌താല്‍ തന്നെ കോടതി ശിക്ഷിക്കാറില്ലെന്നും മെത്രാന്‍ പറഞ്ഞു. ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം അതിരൂക്ഷമായ രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ.
Image: /content_image/News/News-2022-11-20-20:33:54.jpg
Keywords: നൈജീ

20054
Category: 18
Sub Category:
Heading: തൃശൂർ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തിൽ 2500 പേർ പങ്കെടുക്കുന്ന റമ്പാൻ പാട്ട് ആലാപനം
Content: തൃശൂർ: തൃശൂർ അതിരൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഇന്നു റമ്പാൻ പാട്ട് ആലാപനം സംഘടിപ്പിക്കും. പാലയൂർ ദേവാലയത്തിലെ തളിയക്കുളത്തിനു ചുറ്റും സംഘടിപ്പിക്കുന്ന പരിപാടിയിൽ 2500 പേർ പങ്കെടുക്കും. വിശുദ്ധ തോമാശ്ലീഹായുടെ 1950-ാമത് രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ചാണ് മെഗാ റമ്പാൻ പാട്ട് നടത്തുന്നത്. തോമാശ്ലീഹായുടെ ജീവചരിത്രവും രക്തസാക്ഷിത്വ കഥകളും ഭംഗിയായി വിവരിക്കു ന്നതാണ് റമ്പാൻ പാട്ട്. സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യ കലയാണ് റമ്പാൻ പാട്ട്. അതിരൂപതയിലെ വിവിധ മാതൃവേദി യൂണിറ്റുകളിൽ നിന്നായി അമ്മമാർ എത്തും. ഇത്രയും പേർ ഒന്നിച്ച് റമ്പാൻ പാട്ട് പാടുന്നത് ഗിന്നസ് റിക്കാർഡായി മാറുമെന്നു പത സമ്മേളനത്തിൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ പറഞ്ഞു. പ്രസിഡന്റ് എൽസി വിൻസന്റ്, സെക്രട്ടറി ജീന ജോസഫ്, ട്രഷറർ ശോഭ ജോൺസൻ, കോ-ഓർഡിനേറ്റർ ബീന ജോഷി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2022-11-21-09:45:46.jpg
Keywords: തൃശൂർ

20055
Category: 13
Sub Category:
Heading: ലോകകപ്പിലെ ആദ്യ ഗോളില്‍ മഹത്വം യേശുവിന്: മുട്ടിൽ നിന്നുകൊണ്ട് നന്ദി അർപ്പിച്ച ഇക്വഡോർ താരങ്ങളുടെ ചിത്രം വൈറല്‍
Content: ദോഹ: ഇന്നലെ ഞായറാഴ്ച നടന്ന ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യമായ ഖത്തറിനെതിരെ ഗോൾ നേടിയതിനു ശേഷം ദൈവത്തിന് നന്ദി അർപ്പിക്കുന്ന ഇക്വഡോർ താരങ്ങളുടെ ചിത്രം വൈറല്‍. ഇക്വഡോർ താരങ്ങൾ മുട്ടിൽ നിന്നുകൊണ്ട് ദൈവത്തിന് നന്ദി അർപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇക്വഡോർ വിജയിച്ചു. ഇന്നലെ ലോകകപ്പിലെ ആദ്യ ഗോൾ നേട്ടത്തിന് ശേഷം ടീമംഗങ്ങൾ വൃത്തത്തിന് സമാനമായി ഒരുമിച്ചുകൂടി അവിടെ മുട്ടുകുത്തി നിന്ന് ആകാശത്തിലേക്ക് വിരൽ ചൂണ്ടി ദൈവത്തിന് നന്ദി അര്‍പ്പിക്കുകയായിരിന്നു. 2014ലെ ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരെ വിജയം നേടിയതിനു ശേഷം സമാനമായ ആഘോഷം ഇക്വഡോർ നടത്തിയത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. </p> <div><div style="left: 0; width: 100%; height: 0; position: relative; padding-bottom: 56.25%;"><iframe src="//iframely.net/RIYlmXp" style="top: 0; left: 0; width: 100%; height: 100%; position: absolute; border: 0;" allowfullscreen allow="encrypted-media *;"></iframe></div></div><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//iframely.net/embed.js"></script> <p> ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ ജനസംഖ്യയിൽ 80 ശതമാനവും കത്തോലിക്ക വിശ്വാസികളാണ്. അതിനാൽ തന്നെ ടീം അംഗങ്ങളിലെ ഭൂരിപക്ഷവും കത്തോലിക്കരാണ്. എ ഗ്രൂപ്പിലാണ് ഇക്വഡോർ ലോകകപ്പിൽ കളിക്കുന്നത്. ഫുട്ബോള്‍ മത്സരങ്ങളില്‍ താരങ്ങള്‍ ദൈവത്തിനുള്ള കൃതജ്ഞത പ്രകാശനം നടത്തുന്നത് പതിവ് സംഭവമാണ്. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍, തങ്ങളുടെ ടീമിന്റെ വിജയങ്ങളില്‍ '100% ജീസസ്' എന്ന ബാന്‍ഡ് തലയില്‍ക്കെട്ടി ആവേശം പ്രകടിപ്പിക്കാറുള്ളത് മിക്കപ്പോഴുമുള്ള കാഴ്ചയാണ്. ലോകകപ്പിന്റെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് ദൈവമാണെന്നും എല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയാണെന്നും അര്‍ജന്‍റീനിയന്‍ താരം ലയണല്‍ മെസി കഴിഞ്ഞ ആഴ്ച പറഞ്ഞിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-11-21-10:42:33.jpg
Keywords: ഫുട്ബോ

20056
Category: 1
Sub Category:
Heading: റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് മോചിപ്പിച്ച ദേവാലയത്തിന്റെ ദയനീയ സ്ഥിതി വിവരിച്ച് യുക്രൈന്‍ കന്യാസ്ത്രീ
Content: കീവ്: റഷ്യന്‍ അധിനിവേശത്തില്‍ നിന്നും യുക്രൈന്‍ സൈന്യം കഴിഞ്ഞയാഴ്ച മോചിപ്പിച്ച മൈകോലൈവ് ജില്ലയിലെ തങ്ങളുടെ പ്രിയപ്പെട്ട ദേവാലയത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കണ്ട ദയനീയ സ്ഥിതി വിവരിച്ച് യുക്രൈന്‍ കന്യാസ്ത്രീ. സൊസൈറ്റി ഓഫ് ക്രൈസ്റ്റ് സമൂഹാംഗവും ഇടവക വികാരിയുമായ ഫാ. ഒലെക്സാണ്ടര്‍ റെപിന്നിനും, മറ്റ് കന്യാസ്ത്രീകള്‍ക്കുമൊപ്പമാണ് ബെനഡിക്ടന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഫൌസ്റ്റിന കൊവാള്‍സ്ക, കിസെലിവ്കായിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ഓഫ് ബ്ലസ്സഡ് മേരി ദേവാലയത്തിലെത്തിയത്. ദേവാലയത്തിലെത്തിയ തങ്ങള്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ലെന്നും, ദേവാലയം വെറും കല്‍ക്കൂമ്പാരം മാത്രമായി മാറിക്കഴിഞ്ഞിരുന്നുവെന്നും സിസ്റ്റര്‍ ദുഃഖത്തോടെ പങ്കുവെച്ചു. ദേവാലയത്തില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടാവുമെന്ന പ്രതീക്ഷയില്‍ വന്ന തങ്ങള്‍ അവസാനം റഷ്യന്‍ സൈന്യം ഉപേക്ഷിച്ചിട്ട് പോയ എന്തെങ്കിലും ഉണ്ടോയെന്ന് മാത്രമാണ് തിരഞ്ഞെതെന്നും സിസ്റ്റര്‍ പറയുന്നു. ദേവാലയത്തിന്റെ അവസ്ഥ കണ്ട് തങ്ങള്‍ കരഞ്ഞുപോയി. കുറച്ച് കാലം മുന്‍പ് വരെ ഞായറാഴ്ചകളില്‍ ഒത്തുകൂടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികള്‍ എത്തിയിരുന്ന ഒരു ദേവാലയം അവിടെ ഉണ്ടായിരുന്നോയെന്ന് വരെ സംശയിച്ചുപോകുന്ന അവസ്ഥയിലായിരുന്നു ദേവാലയമിരുന്ന സ്ഥലമെന്നും കൂട്ടിച്ചേര്‍ത്തു. ദേവാലയത്തിന് ചുറ്റും റോക്കറ്റുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരിന്നുവെന്നും ക്ലസ്റ്റര്‍ ഷെല്ലുകളുടെ അവശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നുണ്ടെന്നും സിസ്റ്റര്‍ കൊവാള്‍സ്ക പറയുന്നു. “ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. എന്റെ മനസ്സില്‍ സമാധാനം ഉണ്ടായി. മനസ്സിലെ ദൈവത്തിന്റെ ആലയം തകര്‍ന്നിട്ടില്ല. അവിടെ വിദ്വേഷമില്ല, ദേഷ്യമില്ല, അല്‍പ്പം ദുഃഖം മാത്രം. ദൈവത്തെ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന ചിന്തയില്‍ ഞാന്‍ ആശ്വാസം കണ്ടെത്തുന്നു”വെന്നും സിസ്റ്റര്‍ പറഞ്ഞു. ഇടവക വിശ്വാസികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ 34 മൈല്‍ അകലെയുള്ള നികോളായേവിലെ ദേവാലയത്തിലാണ് വിശുദ്ധ കുര്‍ബാനക്കായി പോകുന്നത്. അധികം താമസിയാതെ തന്നെ ദേവാലയം പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് കിസെലിവ്കായിലെ ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. രണ്ടു ലോക മഹായുദ്ധങ്ങളേയും, കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തേയും അതിജീവിച്ച ദേവാലയമാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. റഷ്യന്‍ അധികാരികള്‍ ഈ ദേവാലയത്തെ ആദ്യം സംഭരണശാലയായും പിന്നീട് ട്രാക്ടര്‍ നന്നാക്കല്‍ കേന്ദ്രവുമായി ഉപയോഗിച്ച് വരികയായിരുന്നു. 1990-ല്‍ സൊസൈറ്റി ഓഫ് ക്രൈസ്റ്റ് സമൂഹത്തിന്റെ കൈവശം ലഭിച്ച ദേവാലയം 2013-ല്‍ അന്നത്തെ ഒഡേസ്സ-സിംഫെറോപോള്‍ മെത്രാന്‍ ബ്രോണിസ്ലോ ബെര്‍ണാക്കിയാണ് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്.
Image: /content_image/News/News-2022-11-21-13:09:11.jpg
Keywords: റഷ്യ

20057
Category: 11
Sub Category:
Heading: 4,70,000 പേരെ പിന്തള്ളി മാണ്ഡ്യ രൂപതാംഗമായ നിമാ ലിന്റോ ഇത്തവണത്തെ ലോഗോസ് പ്രതിഭ
Content: കൊച്ചി: കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റിയുടെ 22-ാമത് സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ബാഗ്‌ളൂരില്‍നിന്നുള്ള നിമാ ലിന്റോ ഒന്നാമതെത്തി ലോഗോസ് പ്രതിഭയായി. മാണ്ഡ്യ രൂപതയില്‍നിന്നുള്ള വിവര സാങ്കേതിക മേഖലയിലെ ജീവനക്കാരിയാണ് നിമ ലിന്റോ. നാലു ലക്ഷത്തിഎഴുപതിനായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 700 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിരര്‍ക്കായുള്ള ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനത്തിന് തലശ്ശേരി അതിരൂപതയില്‍നിന്നുള്ള നിമ്മി ഏലിയാസ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ഫാമിലി ക്വിസ്സില്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുതക്കരയില്‍ ജെയ്‌മോന്‍ & ഫാമിലി തിരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ പങ്കെടുക്കുന്ന ഈ വചനോപാസനയില്‍ കേരളത്തില്‍നിന്നും കേരളത്തിനുപുറത്തുനിന്നുമുള്ള 39 രൂപതകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയില്‍ നവംബര്‍ 20 നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഉ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് നിമ ലിന്റോ. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: അ റെയ്ചല്‍ മരിയ റെജി (തിരുവനന്തപുരം ലത്തീന്‍ അതിരൂപത), ആ - അലീന ജെയ്‌മോന്‍ (ചങ്ങനാശ്ശേരി അതിരൂപത), ഇ- അഞ്ചന ടോജി (പാലാ), ഋ - ആനി ജോര്‍ജ് (തൃശ്ശൂര്‍), എ- ലൈല ജോണ്‍ (പാലക്കാട്). കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരത്തിന് റവ. ഫാ. ജോസ് മരിയ ദാസ് അര്‍ഹനായി. സമാപന സമ്മേളനത്തില്‍ ബിഷപ്പ് ജോര്‍ജ് മഠത്തികണ്ടത്തില്‍ അവാര്‍ഡ് നല്‍കി സംസാരിച്ചു. സമ്മേളനത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപിള്ളി അധ്യക്ഷത വഹിച്ചു. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ലോഗോസ് പ്രതിഭയ്ക്ക് പാലയ്ക്കല്‍ തോമ്മാ മല്പാന്‍ 25000 രൂപയുടെ ക്യാഷ് അവാര്‍ഡും സിജോ വടക്കന്‍, ട്രിനിറ്റി ടെക്‌സാസ്, സ്‌പോണ്‍സര്‍ ചെയ്യുന്ന 25000 രൂപയുമാണ് സമ്മാനം. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
Image: /content_image/India/India-2022-11-21-16:05:08.jpg
Keywords: മാണ്ഡ്യ

20058
Category: 14
Sub Category:
Heading: ആദ്യ കൊറിയന്‍ വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; റിലീസ് നവംബര്‍ 30ന്
Content: സിയോള്‍: ആദ്യ കൊറിയന്‍ വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ ജീവിതം സിനിമയാകുന്നു. “ബെര്‍ത്ത്” എന്ന് പേരില്‍ ഇറങ്ങുന്ന സിനിമ നവംബര്‍ 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വൈദികര്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ കര്‍ദ്ദിനാള്‍ ലാസറസ് യു ഹെയുങ്ങ്-സിക്കിന്റെ ശ്രമഫലമായി ഈ ആഴ്ച വത്തിക്കാനില്‍ സിനിമയുടെ പ്രത്യേക പ്രിവ്യു നടന്നു. വിശുദ്ധന്റെ ജന്മദിനത്തിന്റെ ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ കൊറിയന്‍ ഉപദ്വീപിലെ കത്തോലിക്ക വിശ്വാസത്തിന്റെ ഉദയത്തേക്കുറിച്ചും പറയുന്നുണ്ട്. ‘അല്‍മാ ആര്‍ട്ട് സെന്റര്‍’ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ സഹനിര്‍മ്മാതാവും സംവിധായകനും, രചയിതാവും പാര്‍ക്ക് ഹിയുങ്ങ്-ഷികാണ്. സുപ്രസിദ്ധ കൊറിയന്‍ ടെലിവിഷന്‍ നടനായ യൂണ്‍ സി-യൂണാണ് വിശുദ്ധ കിമ്മിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 1821-ല്‍ ‘കൊറിയയുടെ ബെത്ലഹേം’ എന്നറിയപ്പെടുന്ന സോള്‍മോയിയിലെ പരിവര്‍ത്തിത ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച ആന്‍ഡ്രൂ 1845-ല്‍ ഷാങ്ഹായില്‍വെച്ചാണ് തിരുപ്പട്ട സ്വീകരണം നടത്തുന്നത്. മക്കാവുവിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. സുവിശേഷവല്‍ക്കരണത്തിനായി നടത്തിയ ശ്രമങ്ങളുടെ പേരില്‍ ജോസിയോണ്‍ സാമ്രാജ്യകാല ഘട്ടത്തില്‍ തടവിലാവുകയും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി 1846-ല്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നു. ദൈവത്തോടും സഹജീവികളോടുമുള്ള വിശുദ്ധന്റെ അഗാധമായ സ്നേഹമാണ് ഇത്തരമൊരു സിനിമക്ക് വഴിയൊരുക്കിയതെന്നും വിശുദ്ധന്റെ അഗാധമായ സ്നേഹം തങ്ങളെ സ്വാധീനിച്ചുവെന്നും നിര്‍മ്മാതാക്കളും, യൂണ്‍ സി-യൂണും ഒരുപോലെ സാക്ഷ്യപ്പെടുത്തി. പഴയതിന് പകരം പുതിയൊരു സംസ്കാരം തുറക്കുവാന്‍ കഴിഞ്ഞവരുടെ പ്രതിനിധിയാണ് വിശുദ്ധ ആന്‍ഡ്രൂ. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തേ ഒരു നായകനായി ആദരിക്കുന്നതെന്നും യൂണ്‍ സി-യൂണ്‍ പറഞ്ഞപ്പോള്‍, കൊറിയയും ലോകവും തമ്മിലുള്ള കൂടിക്കാഴ്ചക്കായി വൈദികന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് സിനിമയുടെ സംവിധായകനായ പാര്‍ക്ക് പറഞ്ഞത്. അദ്ദേഹത്തിന് ആധുനിക യുഗത്തെ കുറിച്ച് അറിയില്ലായിരുന്നുവെങ്കിലും കൊറിയന്‍ ജനതക്കായി ആധുനികത കൊണ്ടുവരുവാന്‍ അദ്ദേഹം വലിയ ശ്രമങ്ങളാണ് നടത്തിയതെന്നും പാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ പിതാവ് ഇഗ്നേഷ്യസ് കിം ജെ-ജുണ്‍, മുത്തച്ഛനായ വാഴ്ത്തപ്പെട്ട പിയൂസ് കിം ജിന്‍-ഹു, അമ്മാവനായ ആന്‍ഡ്രൂ കിം ജോംഗ്-ഹാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ കിം കുടുംബത്തിലെ 11 പേര്‍ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ചവരാണ്. ഒരു നൂറ്റാണ്ടിനിടയില്‍ പതിനായിരത്തോളം വിശ്വാസികല്‍ കൊറിയയില്‍ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ചു. 1886 ആയപ്പോഴേക്കും ഫ്രാന്‍സുമായുള്ള ഉടമ്പടിയെ തുടര്‍ന്നാണ് കത്തോലിക്കര്‍ക്ക് എതിരായ മതപീഡനം അവസാനിച്ചത്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ച സമയത്ത് 125 കൊറിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-11-21-17:08:17.jpg
Keywords: കൊറിയ

20059
Category: 7
Sub Category:
Heading: ദൈവത്തിന്റെ കരുണ തിരിച്ചറിയുക | Sr Ann Maria SH
Content: നമ്മുടെ തകര്‍ച്ചകളില്‍, ദുഃഖങ്ങളില്‍ നമ്മുക്ക് ഏറ്റവും അത്യാവശ്യമായത് ദൈവത്തിന്റെ കരുണയാണ്. ദൈവത്തിന്റെ കരുണ സ്വീകരിക്കാന്‍ നാം എന്തുചെയ്യണം? 'പ്രവാചകശബ്ദം' Zoom-ലൂടെ ഒരുക്കിയ നവംബര്‍ മാസത്തെ ഓണ്‍ലൈന്‍ ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ സിസ്റ്റര്‍ ആന്‍ മരിയ SH പങ്കുവെച്ച മനോഹരമായ സന്ദേശവും സൗഖ്യാരാധനയും. കര്‍ത്താവ് ഇന്നും ജീവിക്കുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണമായി ശുശ്രൂഷ വഴി അനേകരുടെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിച്ച അത്ഭുതങ്ങളെ കൂറിച്ചുള്ള അനുഭവ സാക്ഷ്യവും വീഡിയോയിലുണ്ട്. ഡിസംബര്‍ മാസത്തെ ആദ്യ വെള്ളിയാഴ്ച ശുശ്രൂഷ ഡിസംബര്‍ 2നു ZOOM-ല്‍ നടക്കും. #{blue->none->b-> സമയം: }# - ഇന്ത്യന്‍ സമയം: രാത്രി 07 മുതല്‍ 08:30 വരെ. #{blue->none->b-> മറ്റ് രാജ്യങ്ങളിലെ സമയക്രമം: }# യുഎഇ: 05:30PM - 07:00PM യുഎസ്എ: 09:30AM - 11:00AM ഓസ്ട്രേലിയ: 11:30PM - 01:00AM യുകെ: 02:30PM - 04:00PM #{blue->none->b-> Zoom Meeting link: }# {{https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09-> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}} * Meeting ID: 849 7001 5596 * Passcode: 1020
Image: /content_image/Videos/Videos-2022-11-21-17:15:33.jpg
Keywords: ആന്‍ മരിയ

20060
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി ഇറ്റാലിയന്‍ സ്വദേശിയായ ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. 2020 ജൂലൈ മുതൽ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു അദ്ദേഹം. അറുപത്തിയേഴുകാരനായ ആർച്ച് ബിഷപ്പ് ക്ലോഡിയോ 1997 മുതൽ 2001 വരെ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായിരുന്നു. 1917-ൽ ബെനഡിക്ട് പതിനഞ്ചാമന്‍ മാർപാപ്പയാണ് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി സ്ഥാപിച്ചത്. കേരളം ആസ്ഥാനമായ സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ ഉള്‍പ്പെടെ 23 പൗരസ്ത്യ കത്തോലിക്ക സഭകളുടെ ഉത്തരവാദിത്തമുള്ള റോമൻ കൂരിയയുടെ കേന്ദ്രീകൃത ഓഫീസാണ് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. ഏറെ നിര്‍ണ്ണായകമായ ഉത്തരവാദിത്വമുള്ള സ്ഥാനമാണ് ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയ്ക്കു ലഭിച്ചിരിക്കുന്നത്. 1955-ൽ വടക്കൻ ഇറ്റലിയിലെ വെറോണയിലാണ് ആർച്ച് ബിഷപ്പ് ഗുഗെറോട്ടിയുടെ ജനനം. 1982-ൽ വൈദികനായി അഭിഷിക്തനായി. 2001 ഡിസംബർ 7-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജോർജിയയിലേയും അർമേനിയയിലേയും അപ്പസ്തോലിക് നൂൺഷ്യോയായും അദ്ദേഹത്തെ നിയമിച്ചു. ഡിസംബർ 13-ന് അസർബൈജാനിലേക്ക് അപ്പസ്തോലിക് ന്യൂൺഷ്യോ ആയി നിയമിച്ചു. 2002 ജനുവരി 6-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. 2011 ജൂലൈ 15-ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ബെലാറസിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായി നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടണിലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് മുന്‍പ് യുക്രൈനിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായും അദ്ദേഹം സേവനം ചെയ്തിരിന്നു.
Image: /content_image/News/News-2022-11-21-20:21:25.jpg
Keywords: പൗരസ്ത്യ

20061
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ എട്ടാമത് വാർഷികം നാളെ
Content: മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ എട്ടാമത് വാർഷികം നാളെ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ ആഘോഷിക്കും. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപാപ്പയാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറിനും ഏഴിനും 11നും വെകുന്നേരം 4.30നും വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നടക്കും. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലേക്ക് സിഎംഐ തിരുവനന്തപുരം പ്രോവിൻസിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ നാലായിരത്തിലികം വിദ്യാർത്ഥികളും അധ്യാപകരും തീർത്ഥാടനം നടത്തും. 10.30ന് ചാവറ തീർത്ഥാടനം ആശ്രമ ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് സിഎംഐ സഭയുടെ സ്ഥാപക പിതാക്കന്മാരായ വിശുദ്ധ ചാവറയച്ചന്റെയും പോരൂക്കര തോമാ മൽപാന്റെയും പാലയ്ക്കൽ തോമാ മൽപാന്റെയും കണിയാന്ത യാക്കോബ് സഹോദരന്റെയും സ്മരണാർഥം മാന്നാനം ആശ്രമ ദേവാലയാങ്കണത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മൃതിമണ്ഡപത്തിന്റെ വെഞ്ചരിപ്പു കർമ്മം സിഎംഐ സഭാ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ നിർവഹിക്കും. 11ന് വിശുദ്ധ കുർബാനയിൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. സിഎംഐ സഭ ജനറൽ കൗൺസിലേഴ്സും തിരുവനന്തപുരം പ്രോവിൻസിന്റെ പ്രോവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവർ സഹകാർമികരായിരിക്കും. വൈകുന്നേരം 4.30നുള്ള വിശുദ്ധകുർബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണം നടത്തും.
Image: /content_image/India/India-2022-11-22-09:27:42.jpg
Keywords: ചാവറ

20062
Category: 14
Sub Category:
Heading: 220 ഇടവകകളില്‍ നിന്നു നാലായിരത്തോളം അമ്മമാരുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട്; ചരിത്രം കുറിച്ച് തൃശൂര്‍ അതിരൂപത
Content: പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാർതോമാ ശ്ലീഹായുടെ ഭാരതപ്രവേശനതിരുനാൾ ദിനമായ ഇന്നലെ, മാർതോമാശ്ലീഹാ സ്ഥാപിച്ച ഭാരതത്തിലെ ആദ്യപള്ളിയായ പാലയൂരിൽ മാതൃവേദിയുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട് അരങ്ങേറി. നേരത്തെ 2500 പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍ വന്നതെങ്കിലും അതിരൂപതയിലെ 220 പള്ളികളിൽനിന്നുള്ള നാലായിരത്തോളം അമ്മമാര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡിൽ ഇടം നേടി. തോമാശ്ലീഹായുടെ ജീവചരിത്രവും രക്തസാക്ഷിത്വ കഥകളും ഭംഗിയായി വിവരിക്കുന്നതാണ് റമ്പാൻ പാട്ട്. സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യ കല കൂടിയാണ് ഇത്. മാതൃവേദി നേരത്തേ സംഘടിപ്പിച്ച റമ്പാൻപാട്ട് മത്സരത്തിൽ വിജയികളായവരാണു നേതൃത്വം നൽകിയത്. മാളിയേക്കൽ കുടുംബാംഗമായിരുന്ന മാർതോമാ റമ്പാനാണ് പാൻപാട്ടിന്റെ കർത്താവ്. വാമൊഴിയായി തലമുറകൾ പാടിയിരുന്ന തോമാശ്ലീഹായു ടെ ചരിത്രം പറയുന്ന പാട്ട് പിന്നീട് എഴുതപ്പെട്ടുവെങ്കിലും കാലഹരണപ്പെട്ടു. ക്രിസ്തീ യകലയുടെ വീണ്ടെടുപ്പിനുള്ള ശ്രമത്തിന്റെ ഭാഗമാണു മെഗാ റമ്പാൻപാട്ട്. പാടാൻ എത്തിയവരും കാണികളുമായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ തളിയക്കുളത്തി ന്റെ കരയിൽ, താമരമാതാവിന്റെ മുന്നിലായി ഒരുക്കിയ വേദിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മെഗാ റമ്പാൻപാട്ട് ഉദ്ഘാടനം ചെയ്തു. പാടാൻ എത്തിയവരും കാണികളുമായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ തളിയക്കുളത്തിന്റെ കരയിൽ, താമരമാതാവിന്റെ മുന്നിലായി ഒരുക്കിയ വേദിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മെഗാ റമ്പാൻപാട്ട് ഉദ്ഘാടനം ചെയ്തു. സാരിക്കു പുറമേ ചട്ടയും മുണ്ടും മേയ്ക്കാമോതിരവും ധരിച്ചെത്തിയ അമ്മമാരെ അഭിനന്ദിച്ച ആർച്ച് ബിഷപ്പ്, ലോകം മുഴുവൻ എത്തുന്ന ചരിത്ര നിമിഷമാണ് പാലയൂരിൽ നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സിബിസിഐ പ്രസിഡന്റായശേഷമുള്ള ബിഷപ്പിന്റെ ആദ്യപൊതുപരിപാടിയായിരുന്നു ഇത്. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷനായിരുന്നു. മാതൃവേദി അതിരൂപത ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, അസി. ഡയറക്ടർ ഫാ. ഷാന്റോ തലക്കോട്ടൂർ, സഹവികാരി ഫാ. മിഥുൻ വടക്കേത്തല, മാതൃവേദി രൂപത പ്രസിഡന്റ് എൽസി വിൻസന്റ്, കോ-ഓർഡിനേറ്റർ ബീന ജോഷി എന്നിവർ പ്രസംഗിച്ചു. ജീന ജോസഫ്, ശോഭാ ജോൺസൻ, റെജി ജെയിംസ്, സിമി ഫ്രാൻസിസ്, ട്രസ്റ്റിമാരായ ലിജിയൻ മാത്യു, സിന്റോ തോമസ്, ജിന്റോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ലോകറിക്കാർഡിന്റെ സർട്ടിഫിക്കറ്റ് ബിഷപ്പും മെഡൽ രൂപത പ്രസിഡന്റും ഏറ്റുവാങ്ങി.
Image: /content_image/India/India-2022-11-22-10:09:11.jpg
Keywords: തൃശൂര്‍, രക്തസാക്ഷിത്വ