Contents
Displaying 19671-19680 of 25036 results.
Content:
20063
Category: 11
Sub Category:
Heading: ജോൺ പോൾ രണ്ടാമനെപോലെ വൈദികനായി തീരണം: കുട്ടികളുടെ റിയാലിറ്റി ഷോയില്‍ ആഗ്രഹം പ്രകടിപ്പിച്ച ബാലന്റെ വീഡിയോ വൈറൽ
Content: മെക്സിക്കോ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പയെ പോലൊരു വൈദികനായി തീരണമെന്ന തന്റെ ആഗ്രഹം കുട്ടികളുടെ റിയാലിറ്റി ഷോയില്‍ പ്രകടിപ്പിച്ച മെക്സിക്കൻ ബാലന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. 'ലാ വോസ് കിഡ്സ്' എന്ന പരിപാടിയിൽ എട്ടു വയസ്സുകാരനായ ലൂയിസ് ഏർണസ്റ്റോ ഗോൺസാലസ് എന്ന ബാലന്റെ വാക്കുകള്‍ ഉള്‍പ്പെടുന്ന വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വലുതാവുമ്പോൾ എന്തായി തീരാനാണ് ആഗ്രഹം, പാട്ടുകാരൻ ആകാനാണോ എന്ന കാർലോസ് റിവേറയെന്ന വിധികർത്താവിന്റെ ചോദ്യത്തിന് ഉത്തരമായാണ് വലുതാവുമ്പോൾ ഒരു പാട്ടുകാരനും, ജോൺ മാർപാപ്പയെ പോലെ ഒരു വൈദികനും ആയിത്തീരണമെന്നാണ് ആഗ്രഹമെന്ന് ലൂയിസ് ഏർണസ്റ്റോ പറഞ്ഞത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2F100070339530593%2Fvideos%2F1391535137671195%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഒരു വൈദികനും, പാട്ടുകാരനും ആയി തീരണം എന്നായിരുന്നു തന്റെയും ആഗ്രഹമെന്നും, എന്നാൽ താൻ ഒടുവിൽ പാട്ടുകാരനായി തീരുകയായിരുന്നുവെന്നും കാർലോസ് റിവേറ സ്മരിച്ചു. തന്റെ പോക്കറ്റിൽ വിശുദ്ധരുടെ ചിത്രങ്ങൾ കൊണ്ട് നടക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മറുപടിയായി, തന്റെ കൈവശവും വിശുദ്ധരുടെ കാർഡുകൾ ഉണ്ടെന്ന് ബാലനായ ലൂയിസ് ഏർണസ്റ്റോ പറഞ്ഞു. വിധികർത്താക്കൾക്കും ഓരോ കാർഡുകൾ വീതം കുട്ടി നൽകി. എന്തിനാണ് വൈദികനാകുന്നതെന്ന് മെലിൻഡി എന്ന വിധികർത്താവ് ചോദിച്ചപ്പോൾ ആളുകൾ നല്ലവരാകണം, അങ്ങനെയാണെങ്കിൽ ലോകത്തിൽ സമാധാനം ഉണ്ടാകുമെന്ന മനോഹരമായ മറുപടിയാണ് ബാലന്‍ നൽകിയത്. ഇതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. മാർപാപ്പയായതിനുശേഷം അഞ്ചു തവണ ജോൺപോൾ രണ്ടാമൻ പാപ്പ മെക്സിക്കോ സന്ദർശിച്ചിരിന്നു.
Image: /content_image/News/News-2022-11-22-10:57:17.jpg
Keywords: പോൾ രണ്ടാമ, ബാല

20064
Category: 1
Sub Category:
Heading: ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കിടെ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കത്തോലിക്ക സംഘടന രംഗത്ത്
Content: ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാമങ്കം ഖത്തറില്‍ നടക്കുന്നതിനിടെ മരണപ്പെട്ട നൂറുകണക്കിന് ഏഷ്യന്‍ കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര കത്തോലിക്കാ സംഘടന രംഗത്ത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അടക്കം നിരവധി മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്തുന്ന ഓഷ്യാനയിലെ റിഡംപ്റ്ററിസ്റ്റ് സമൂഹത്തിന്റെ പ്രാര്‍ത്ഥനാ സംഘടനയായ ‘ബ്രഡ് 4 ടുഡേ’യാണ് മരണപ്പെട്ട തൊഴിലാളികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ '#PayUpFIFA' എന്ന ഹാഷ്ടാഗില്‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ “വേള്‍ഡ് കപ്പ് പ്രെയര്‍” എന്ന പേരില്‍ ഒരു വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോടികണക്കിന് ഡോളറിന്റെ വരുമാനമുണ്ടാക്കിയിട്ടും കൊല്ലപ്പെട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ ഫിഫ വീഴ്ച വരുത്തിയെന്നാണ് കത്തോലിക്ക സന്നദ്ധ സംഘടന ഉയര്‍ത്തുന്ന ആരോപണം. ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട തൊഴിലധിക്ഷേപത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ‘ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’ (എച്ച്ആര്‍ഡബ്ല്യു) എന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രാര്‍ത്ഥന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വേള്‍ഡ് കപ്പ് തുടങ്ങുമ്പോള്‍ കുടിയേറ്റ തൊഴിലാളികളും, അവരുടെ കുടുംബങ്ങളും ടൂര്‍ണമെന്റ് കാരണമുണ്ടായ മനുഷ്യ ജീവന്റെ നഷ്ടത്തിന്റെ ഭയാനകമായ ഭാരം അനുഭവിക്കുകയാണെന്നു ഹ്യൂമന്‍ റൈറ്റ്സ് വാച്ചിനെറ്റ് മധ്യപൂര്‍വ്വേഷ്യ, നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കേല്‍ പേജ് പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട തൊഴില്‍ അധിക്ഷേപങ്ങളുടെ നിരവധി സംഭവങ്ങളും എച്ച്ആര്‍ഡബ്ല്യു ചൂണ്ടിക്കാട്ടുന്നുണ്ട്. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കൊല്ലപ്പെട്ട കുടിയേറ്റ തൊഴിലാളികളില്‍ 69%വും ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് സംഘടന പറയുന്നു. ഇത്തരം മരണങ്ങള്‍ സ്വാഭാവിക മരണങ്ങള്‍ ആക്കുവാനുള്ള ശ്രമങ്ങള്‍ വരെ ഉണ്ടായെന്ന് സംഘടന ആരോപിച്ചു. കൂലി നിഷേധവും, അധികമായി ചെയ്ത ജോലിക്ക് കൂലി ലഭിക്കാത്തതും, അന്യായമായ ശമ്പള ചുരുക്കലും, ശമ്പളം നല്കുന്നതിലുള്ള കാലതാമസം തുടങ്ങി നിരവധി അനീതികള്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടെന്ന്‍ ഉറപ്പ് വരുത്തുവാന്‍ ഖത്തര്‍ സര്‍ക്കാര്‍ വെജ് പ്രൊട്ടക്ഷന്‍ സിസ്റ്റം ആരംഭിച്ചുവെങ്കിലും അത് വെറുമൊരു നിരീക്ഷക സംവിധാനം മാത്രമായി ചുരുങ്ങിയെന്നും സംഘടന ആരോപിച്ചു. ജീവനോടെ തിരിച്ചു വരുവാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് നേപ്പാളി തൊഴിലാളിയായ ബസന്ത സുനുവര്‍ പറയുന്നത്. ഫലപ്രദമായ താപ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഹൃദയസ്തംഭനം മൂലമുള്ള നിരവധി മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും വിവിധ റിപ്പോര്‍ട്ടുകളുണ്ട്.
Image: /content_image/News/News-2022-11-22-12:53:23.jpg
Keywords: ലോകക

20065
Category: 13
Sub Category:
Heading: ക്രിസ്തു രാജനെ അനുഗമിച്ച് നൂറ്റിഇരുപതോളം കുഞ്ഞുവിശുദ്ധർ; രാജത്വ തിരുന്നാൾ ദിനത്തില്‍ വിശുദ്ധിയുടെ പ്രഘോഷണവുമായി കപ്പൽ പള്ളി
Content: തൃശൂർ: ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ദിനമായ കഴിഞ്ഞ ഞായറാഴ്ച, തൃശൂരിലെ എറവ് കപ്പൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് തെരേസാസ് ദേവാലയത്തിന് ചുറ്റും ക്രിസ്തു രാജനും വിശുദ്ധരുമായി കുഞ്ഞുമക്കൾ അണിനിരന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ബാല്യകാലം വിശുദ്ധരാകാനുള്ള സാധ്യതയുണ്ടെന്ന കാര്യം കുട്ടികളെ ബോധ്യപ്പെടുത്തുവാനാണ് ക്രിസ്‌തുവിന്റെ രാജത്വ തിരുന്നാൾ ദിനത്തിൽ ഇത്തരമൊരു പുതുമയുള്ള കാര്യം വിഭാവനം ചെയ്തത്. സെന്റ് തെരേസാസ് ദേവാലയത്തിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ നൂറ്റിയിരുപതോളം വരുന്ന കുഞ്ഞുമക്കൾ വിശുദ്ധരുടെ വേഷം ധരിച്ചു ദേവാലയത്തിൽ എത്തിയത് വിശ്വാസി സമൂഹത്തിനും വേറിട്ട അനുഭവമായി. കുഞ്ഞുമക്കൾക്കു വിശുദ്ധരെപ്പറ്റി മാതാപിതാക്കൾ പറഞ്ഞു കൊടുക്കുകയും പഠിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് വിശുദ്ധരുടെ വേഷമണിഞ്ഞു റാലിയിൽ പങ്കെടുപ്പിച്ചതെന്ന വസ്തുത ഈ ദിനത്തെ കുഞ്ഞുമനസുകളിൽ കൂടുതൽ ആഴത്തിൽ രേഖപ്പെടുത്തുവാൻ വഴിയൊരുക്കിയെന്നതും ശ്രദ്ധേയമാണ്. വിശുദ്ധി ഒരു സാധ്യതയാണെന്ന് കുട്ടികളെയും മാതാപിതാക്കളെയും ഓര്‍മപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇടവക വികാരിയായ ഫാ. റോയ് വടക്കന്റെ നേതൃത്വത്തിൽ ക്രിസ്തുവിന്റെ രാജത്വ തിരുന്നാൾ ശ്രദ്ധേയമായ വിധത്തില്‍ ആചരിച്ചത്. മാതാപിതാക്കളും വിശ്വാസപരിശീലകരും കുട്ടികൾക്ക് പരിപൂർണ പിന്തുണയുമായി അണിനിരന്നപ്പോൾ അതൊരു പുതിയൊരു അദ്ധ്യായമായി. നേഴ്സറി, ഒന്ന്, രണ്ടു എന്നീ ക്‌ളാസ്സുകളിലെ കുട്ടികൾക്ക് അവർക്കു ഇഷ്ടപെട്ട ഒരു വിശുദ്ധനെയോ വിശുദ്ധയെയോ കുറിച്ച് മാതാപിതാക്കൾ പറഞ്ഞു കൊടുക്കുകയും ഞായറാഴ്ച വിശുദ്ധരുടെ വേഷം ധരിപ്പിച്ച് വിശ്വാസപരിശീലനത്തിനു അവരെ എത്തിക്കുകയുമായിരിന്നു. ഇന്ന് സ്കൂളുകളിൽ പലവിധ മത്സരങ്ങളിൽ പങ്കടുക്കുവാനായി കുട്ടികളെ വേഷം ധരിപ്പിച്ചു ഒരുക്കാറുണ്ടെന്നും മതബോധന വിദ്യാർത്ഥിയെന്ന നിലയിൽ വിശുദ്ധരെപ്പറ്റി പറഞ്ഞും പഠിപ്പിച്ചും കൊടുത്തും അതോടൊപ്പം വേഷവിധാനം ധരിപ്പിച്ചും കുട്ടികൾക്കു വിശുദ്ധരുമായി ഒരു ബന്ധം സ്ഥാപിക്കാനും അതുവഴി അവരുടെ ജീവിതത്തിൽ ദൈവവിളി പ്രോത്സാഹിപ്പിക്കാനും വിശുദ്ധി ഒരു സാധ്യതയാണെന്നു അനുഭവവേദ്യമാക്കി നല്കുവാനുമാണ് ഇത്തരമൊരു ഉദ്യമത്തിലൂടെ ലക്ഷ്യമിട്ടതെന്നു ഫാ. റോയി വടക്കൻ പറഞ്ഞു. ദേവാലയത്തിനു ചുറ്റും നടന്ന റാലിയില്‍ ക്രിസ്തുരാജനായി വേഷമണിഞ്ഞ വിദ്യാർത്ഥിയെ അനുഗമിച്ച വിശുദ്ധ വേഷധാരികളായ കുട്ടികളെ അൾത്താരയിൽ ഒരുമിച്ചു ചേര്‍ത്തു നിര്‍ത്തിയതിനു പിന്നിലും വിശുദ്ധിയുടെ പ്രഘോഷണമുണ്ടായിരിന്നു. ഭാവിയിൽ അൾത്താര വണക്കത്തിനായി സാധ്യതയുള്ളവരാണ് ഓരോ വിശുദ്ധാത്മാക്കളും എന്ന ബോധ്യം പകരാന്‍ ഇത് കാരണമായി. കുഞ്ഞ് വിശുദ്ധരോടൊപ്പം മറ്റു ക്ലാസ്സുകളിലെ കുട്ടികൾ പ്ലക്കാർഡുകളുമായി ക്രിസ്തു രാജന് ജയ് വിളിച്ചു റാലിയിൽ തങ്ങളുടെ സാന്നിധ്യം സജീവമാക്കിയിരിന്നു.
Image: /content_image/News/News-2022-11-22-14:34:06.jpg
Keywords: വേഷ

20066
Category: 4
Sub Category:
Heading: വിശുദ്ധിയുടെ സുഗന്ധ പുഷ്പമായ വിശുദ്ധ സിസിലി
Content: വിശുദ്ധ സിസിലിയെ സംഗീതവുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ കൂടുതൽ കേട്ടിട്ടുള്ളതെങ്കിലും അവളെ വ്യത്യസ്തയാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, അഴുകാത്ത ശരീരമുള്ള വിശുദ്ധർ എന്നറിയപ്പെടുന്നവരിൽ അപ്രകാരം കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും ആദ്യത്തെ ശരീരം, രക്തസാക്ഷിയായ ഈ വിശുദ്ധയുടേതാണ്. ചരിത്രപരമായ കൂടുതൽ വസ്തുതകൾ ലഭ്യമല്ലാത്ത മറ്റ് അനേകം വിശുദ്ധർ സാർവ്വത്രികസഭയുടെ കലണ്ടറിൽ നിന്ന് നീക്കപ്പെട്ടപ്പോഴും നവംബർ 22 ഇപ്പോഴും വിശുദ്ധ സിസിലിയുടെ തിരുന്നാൾ ആയി നിലകൊള്ളുന്നു. രണ്ടാം നൂറ്റാണ്ടിൽ, ഊർബൻ ഒന്നാം പാപ്പയുടെ കാലത്താണ് അവൾ ജീവിച്ചിരുന്നത്. അവൾ സംഗീതജ്ഞരുടെയും ദേവാലയഗായകരുടേയുമൊക്കെ മധ്യസ്ഥ ആയിരിക്കുന്നത് ഏതെങ്കിലും സംഗീതോപകരണങ്ങൾ സ്ഥിരമായി ഉപയോഗിച്ചത് കൊണ്ടല്ല, അവളുടെ വിവാഹസമയത്ത് ഗായകർ മനോഹരമായ ഗീതങ്ങൾ ആലപിക്കെ, അവൾ സ്വർഗീയ ഗീതങ്ങൾ ശ്രവിക്കുകയും ഹൃദയത്തിൽ ഒപ്പം പാടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു (In Passion of St. Cecilia ). പക്ഷേ പിന്നീട് പിയെത്രോ ഡാ കൊർട്ടോണ, റഫായേൽ തുടങ്ങി വിശ്വവിഖ്യാതരായവരുടെ രചനകളിൽ അവൾ ഹൃദയത്തിൽ പാടുന്നതായല്ല സംഗീതോപകരണങ്ങൾ വായിച്ചുകൊണ്ട് അവൾ തന്നെ ഉറക്കെ പാടുന്നതായാണ് കാണപ്പെടുന്നത്. കൊർട്ടോണയുടെ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിലും റഫായേലിന്റേത് ഇറ്റലിയിലെ ബൊളോഞ്ഞയിലും കാണാം. 'Passion of St. Cecilia' യിൽ നിന്ന് വിശുദ്ധ സിസിലിയുടെ ജീവിതത്തേക്കുറിച്ചും രക്തസാക്ഷിത്വത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നു. യേശുക്രിസ്തുവിനോടുള്ള അവളുടെ ആഴമേറിയ സ്നേഹവും അടുപ്പവും ആദ്യനൂറ്റാണ്ടുകളിലെ ക്രൈസ്തവർക്കും പിന്നീടങ്ങോട്ടും അവളെ പ്രിയപ്പെട്ടവളാക്കി. സമ്പന്നവിജാതീയ കുടുംബത്തിൽ ജനിച്ച സിസിലി ഒരു ക്രിസ്ത്യാനി ആയിട്ടാണ് വളർന്നത്. രക്ഷകനോടുള്ള ആഴമേറിയ സ്നേഹത്തിൽ വീണുപോയ അവൾ തന്റെ ഹൃദയം അവനായി കൊടുക്കുകയും അവന്റെ മണവാട്ടി ആവാൻ തീരുമാനിക്കുകയും ചെയ്തു. വിലകൂടിയ വസ്ത്രങ്ങൾക്കുള്ളിൽ ചാക്കുവസ്ത്രങ്ങൾ ധരിച്ചും ഉപവസിച്ചുമൊക്കെ യേശുവിന്റെ സഹനത്തിൽ പങ്കുചേരാൻ ശ്രമിച്ചു.കന്യകയായി ആജീവനാന്തം കഴിയാൻ സിസിലി ഏറെ ആഗ്രഹിച്ച് തീരുമാനിച്ചിരുന്നെങ്കിലും അവളെ വിവാഹം കഴിപ്പിക്കാനുള്ള പിതാവിന്റെ ആഗ്രഹത്തിന് വഴങ്ങേണ്ടി വന്നു. വലേരിയൻ എന്ന് പേരുള്ള ഒരു കുലീനയുവാവ് അവളെ വിവാഹം കഴിച്ചു. വിവാഹാഘോഷങ്ങൾക്കിടക്ക് സങ്കീർത്തനങ്ങളും ദൈവസ്തുതികളും അവൾ ഹൃദയത്തിൽ പാടി. അവർ മണിയറയിൽ തനിച്ചായപ്പോൾ ധൈര്യം സംഭരിച്ച് അവൾ വലേരിയനോട് പറഞ്ഞു, "എനിക്കൊരു രഹസ്യമുണ്ട് പറയാനായി. ദൈവത്തിന്റെ ഒരു മാലാഖ എന്നെ സംരക്ഷിച്ച് കൂടെതന്നെ ഉണ്ടെന്ന് നിങ്ങൾ അറിയണം. ക്രിസ്തുവിന്റെ മാത്രമേ മണവാട്ടി ആകൂ എന്ന എന്റെ പ്രതിജ്ഞ പാലിക്കാൻ താങ്കൾ എന്നെ അനുവദിച്ചാൽ, എന്നെ സ്നേഹിക്കുന്നത് പോലെ തന്നെ മാലാഖ താങ്കളെയും സ്നേഹിക്കും". " എനിക്ക് മാലാഖയെ കാണിച്ചു തരൂ" വലേരിയൻ പറഞ്ഞു, " അവൻ ദൈവത്തിൽ നിന്നാണ് വരുന്നതെങ്കിൽ, നീ ആഗ്രഹിക്കുന്നതുപോലെ ഞാൻ ചെയ്യാം". സിസിലി മറുപടി പറഞ്ഞു, '"ജീവിക്കുന്ന ഏകദൈവത്തിൽ വിശ്വസിക്കുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്‌താൽ താങ്കൾക്ക് മാലാഖയെ കാണാൻ പറ്റും". വലേരിയൻ ഊർബൻ പാപ്പയുടെ അടുത്തേക്കോടി. ക്രൈസ്തവരെ പീഡിപ്പിക്കുന്ന സമയമായിരുന്നതിനാൽ ഒളിച്ചു താമസിക്കുകയായിരുന്ന പിതാവ് അവനെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് വലേരിയൻ ക്രിസ്ത്യാനിയായി സ്നാനപ്പെട്ടു. സിസിലിയുടെ അടുത്തേക്ക് മടങ്ങിവന്ന വലേരിയൻ മാലാഖയെ അവന്റെ എല്ലാ പ്രതാപത്തോടും പ്രകാശത്തോടും കൂടി കണ്ടു. സംപ്രീതനായ മാലാഖ അവരുടെ രണ്ടുപേരുടെയും ശിരസ്സിൽ റോസപ്പൂ കൊണ്ടും ലില്ലികൊണ്ടുമുള്ള കിരീടങ്ങൾ വെച്ചുകൊടുത്തു. ശുദ്ധമായ ആ യുവഹൃദയങ്ങൾ സന്തോഷം കൊണ്ടു തുള്ളിച്ചാടുന്ന പോലെയായിരുന്നു. വലേരിയന്റെ സഹോദരനായ തിബർത്തിയൂസ് അപ്പോൾ അവിടേക്ക് എത്തി. ഇത്രയും സന്തോഷം അവർക്കുണ്ടാകാനുള്ള കാരണം ചോദിച്ചു. കാര്യങ്ങൾ വിശദീകരിച്ച അവർ ജ്ഞാനസ്നാനം സ്വീകരിച്ചാൽ ആൾക്കും മാലാഖയെ കാണാൻ സാധിക്കുമെന്നറിയിച്ചു, കിരീടം ലഭിക്കുമെന്നും. യേശുവിനെക്കുറിച്ച് സിസിലി മനോഹരമായി സംസാരിച്ചു. അങ്ങനെ തിബർത്തിയൂസും ക്രിസ്ത്യാനിയായി. രണ്ട് സഹോദരരും നന്മപ്രവൃത്തികൾക്കായി അവരുടെ സമയം ചിലവഴിച്ചു. മതപീഡനത്താൽ രക്തസാക്ഷികളാകുന്നവരെ മാന്യമായി സംസ്കരിച്ചു. അവരുടെ ബന്ധുക്കളെ പണം വഴി സഹായിച്ചു. ക്രിസ്ത്യാനികളാണെന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട അവരെ പ്രിഫെക്ട് ആയ അൽമാക്കിയൂസിന്റെ മുന്നിലേക്ക് കൊണ്ടുവന്നു. റോമിലെ ദൈവങ്ങൾക്ക് ബലിയർപ്പിച്ചുകൊണ്ട് സ്വതന്ത്രരാകാൻ അവർക്ക് സമ്മതമാണോ എന്ന് ചോദിച്ചു. "ദൈവങ്ങൾക്കോ? ഒരിക്കലുമില്ല, ഞങ്ങൾ എന്നും ബലിയർപ്പിക്കുന്ന സത്യദൈവത്തിന് മാത്രമാണത്", പെട്ടെന്നായിരുന്നു അവരുടെ മറുപടി. "നിങ്ങളുടെ ദൈവത്തിന്റെ പേര് ജൂപ്പിറ്റർ എന്നാണോ?" വീണ്ടും അവർ ചോദിച്ചു. "അല്ലേയല്ല " വലേരിയനും സഹോദരനും ധൈര്യപൂർവ്വം പറഞ്ഞു. അവരെ ചമ്മട്ടി കൊണ്ട് അടിക്കാൻ വിധിവന്നു. അവർക്ക് ചിന്തിക്കാൻ കുറച്ചുകൂടി സമയം നൽകാൻ അൽമക്കിയൂസ് ഒരുക്കമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സഹായികൾ പറഞ്ഞു, കൂടുതൽ സമയം ലഭിച്ചാൽ അവരുടെ സ്വത്തുക്കൾ അവർ ആവശ്യക്കാർക്ക് ഭാഗിച്ചുകൊടുക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ, അവരുടെ സ്വത്തു മുഴുവൻ ഖജനാവിലേക്ക് കണ്ടുകെട്ടാൻ ബുദ്ധിമുട്ടാവുമെന്നും. അങ്ങനെ വലേരിയനും തിബർത്തിയൂസും പെട്ടെന്നുതന്നെ ഗളഛേദം ചെയ്യപ്പെട്ടു. അവരുടെ ശിക്ഷ നടപ്പാക്കുന്നതിന്റെ ചുമതല ഉണ്ടായിരുന്ന റോമൻ ഓഫീസർ മാക്സിമസും കുടുംബവും അവരുടെ വിശ്വാസം കണ്ടു ക്രിസ്ത്യാനിയായി. അപ്പോൾ തന്നെ അദ്ദേഹവും വാളിനിരയായി. സിസിലി മൂന്നുപേരുടെ മൃതദേഹവും എടുത്തുകൊണ്ടു വന്നു സംസ്കരിച്ചു. താമസിയാതെ പടയാളികളാൽ അറസ്റ്റ് ചെയ്യപ്പെട്ട അവളോട് വിശ്വാസം ത്യജിക്കാൻ ആവശ്യപ്പെട്ടു. അവളാണെങ്കിലോ , നല്ലവിധത്തിൽ പറഞ്ഞും ബലം പ്രയോഗിച്ചും അവളുടെ മനസ്സ് മാറ്റാനായി വന്നവരെ കൂടി മാനസാന്തരപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ചു. അവളുടെ ഭവനം സന്ദർശിച്ച ഊർബൻ ഒന്നാമൻ പാപ്പ ക്രിസ്ത്യാനികളാവാൻ സന്നദ്ധരായ 400 പേരെയാണ് അവിടെ കണ്ടെത്തിയത്. സിസിലിയെ വിളിപ്പിച്ച അൽമാക്കിയൂസ് അവളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചതെല്ലാം വെറുതെയായി. ക്രിസ്തുവിനോടുള്ള അവളുടെ വിശ്വസ്തതയെ ഇളക്കാൻ ഒന്നിനും കഴിഞ്ഞില്ല.അവനോടുള്ള അവളുടെ അചഞ്ചലമായ സ്നേഹത്തിൽ വിറളി പൂണ്ട പ്രിഫെക്റ്റ്, അവളുടെ കുളിമുറിയിൽ തീയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ വിധിച്ചു. ചൂളയിൽ കത്തിക്കാൻ സാധാരണ ഉപയോഗിക്കുന്നതിന്റെ എഴിരട്ടി അധികം ഇന്ധനം ഉപയോഗിച്ചെങ്കിലും സിസിലിയുടെ ഒരു മുടിയിഴ പോലും കത്തിയില്ല. അവസാനം കഴുത്തു വെട്ടിക്കൊല്ലാൻ ശ്രമിച്ച ആരാച്ചാർ മൂന്നു വട്ടം വെട്ടിയിട്ടും ഉടലിൽ നിന്ന് തല വേർപെട്ടില്ല. മൂന്നിൽ കൂടുതൽ പ്രാവശ്യം വെട്ടാൻ റോമൻ നിയമം അനുവദിക്കാത്തതിനാൽ അങ്ങനെ അവളെ വിട്ടിട്ടു പോയി.അനങ്ങാൻ വയ്യാതെ മൂന്ന് ദിവസം അവിടെ കിടന്ന അവളുടെ അടുത്തേക്ക് ക്രിസ്ത്യാനികൾ ഒഴുകി. തന്റെ ഭവനം ഊർബൻ പിതാവിനെ അവൾ ഏൽപ്പിച്ചു. പിതാവിന്റെ ആശിർവ്വാദം ലഭിച്ചു കഴിഞ്ഞ് അവൾ നിത്യസമ്മാനത്തിനായി പോയി.വിശുദ്ധ കാലിസ്റ്റസിന്റെ കല്ലറക്ക് സമീപമുള്ള ശവകുടിരത്തിൽ അവളെ അടക്കി. ഒൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ പാസ്കൽ ഒന്നാമൻ പാപ്പ ട്രസ്റ്റെവെരെയിലുള്ള സെന്റ് സിസീലിയ ബസിലിക്കയിലേക്ക് സിസിലിയുടെയും വലേരിയന്റെയും തിബർതീയൂസിന്റെയും മാക്സിമസിന്റെയും ഭൗതികശരീരാവശിഷ്ടങ്ങൾ കൊണ്ടുവന്നു. 1599ൽ ദേവാലയത്തിലെ കുറച്ചു പണികൾക്കായി നാലുപേരുടെയും കല്ലറകൾ തുറന്ന് മാറ്റി സ്ഥാപിക്കേണ്ടി വന്നു. സിസിലിയുടെ ശരീരം അതുവരെ അഴുകാതെ ഇരുന്നത് വായുവുമായി സമ്പർക്കത്തിൽ വന്നപ്പോൾ കുറച്ചു മാറിതുടങ്ങിയെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സ്റ്റെഫനോ മഡേണ , സിസിലിയുടെ ജീവൻ തുടിക്കുന്ന ഒരു പൂർണ്ണകായപ്രതിമ തന്നെ ഉണ്ടാക്കിഎടുത്തു. ആ ബസിലിക്കയിലെ ഒരു അൾത്താരക്കു കീഴെ അതുണ്ട്..സെന്റ് കലിസ്റ്റസിന്റെ ശവകുടിരത്തിനടുത്തും സിസിലിയുടെ അതുപോലുള്ള ഒരു പ്രതിമ ഉണ്ട്. റോമിലേക്ക് വരുന്ന ധാരാളം സഞ്ചാരികളെ അത് ആകർഷിക്കുന്നു. ധാരാളം കവികളും സംഗീതജ്ഞരും അവളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പാട്ടുകൾ രചിച്ചു. വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വകിരീടം ചൂടിയ ആ കന്യക വിശുദ്ധിയുടെ സുഗന്ധപുഷ്പമായിരുന്നു.
Image: /content_image/Mirror/Mirror-2022-11-22-16:14:06.jpg
Keywords: സംഗീത

20067
Category: 10
Sub Category:
Heading: കന്ധമാലില്‍ നടന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാൾ പ്രദിക്ഷണത്തില്‍ പങ്കുചേർന്ന് ഹൈന്ദവരും
Content: കന്ധമാല്‍: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു നീണ്ട മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം സാര്‍വത്രിക സഭയോടൊപ്പം ഇന്ത്യയിലെ വിവിധ അതിരൂപതകളും നവംബര്‍ 20-ന് സര്‍വ്വലോക രാജാവായ ക്രിസ്തു രാജന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായ പ്രദിക്ഷണങ്ങളുടെ അകമ്പടിയോടെ ആഘോഷിച്ചു. ഒഡീഷയില്‍ ക്രൈസ്തവ കൂട്ടക്കുരുതിയുടെ പേരില്‍ കുപ്രസിദ്ധമായ കന്ധമാല്‍ ജില്ലയിലെ റായികിയയില്‍ നടന്ന പ്രദിക്ഷണത്തില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ക്രൈസ്തവര്‍ക്ക് പുറമേ നിരവധി ഹിന്ദുക്കളും പ്രദിക്ഷണത്തില്‍ പങ്കെടുത്തുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ക്രിസ്തു നാമത്തിൽ ഇത്രയധികം ആളുകള്‍ ഒരുമിച്ച് കൂടിയത് അവിടുന്ന് സത്യത്തിനും നീതിക്കും, സമാധാനത്തിനും, സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും, സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുവാന്‍ തയ്യാറായ ഒരു നല്ല വ്യക്തിയായിരുന്നു എന്ന ബോധ്യം കാരണമാണെന്ന് പ്രദിക്ഷണത്തില്‍ പങ്കെടുത്ത ഹൈന്ദവരിൽ ഒരാളായ ഹരിഹര്‍ പ്രസാദ് പറഞ്ഞു. സമാധാനം, നീതി, ഐക്യം, സാഹോദര്യം എന്നിവയെ ഇഷ്ടപ്പെടുന്ന വിഭാഗമാണ് ക്രിസ്തുമതമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. മതം, ജാതി, വര്‍ഗ്ഗം, നിറം എന്നിവ നോക്കാതെ എല്ലാവര്‍ക്കും ഒരുമിച്ച് കൂടുവാനുള്ള ഒരവസരമാണ് പ്രപഞ്ച രാജാവായ ക്രിസ്തുവിന്റെ തിരുനാളെന്നു പ്രദിക്ഷണത്തില്‍ പങ്കെടുത്ത പ്രോമിള സാഹു എന്ന റിട്ടയേർഡ് ഹിന്ദു ടീച്ചര്‍ പറഞ്ഞു. പുരാതനകാലം മുതല്‍ക്കേ ലോകത്തിന്റെ അധീശത്വം ആഗ്രഹിച്ച നിരവധി രാജാക്കന്‍മാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഭൂമിയിലെ മറ്റ് രാജാക്കന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഒരു രാജാവായിരുന്നു യേശു ക്രിസ്തു. എല്ലാവരുടേയും ദാസനായികൊണ്ട് ശത്രുക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും സേവിക്കുവാനാണ് അവന്‍ വന്നതെന്നും സാഹു പറഞ്ഞു. കന്ധമാലിലെ തിരുനാള്‍ കുര്‍ബാനക്ക് ശേഷം മുപ്പത്തിയഞ്ചോളം കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. രാജസ്ഥാനിലെ അജ്മീറില്‍ നടന്ന പ്രദിക്ഷണത്തിലും ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടെയും സഹകരണം ഉണ്ടായിരുന്നുവെന്ന് ഏഷ്യ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബിഷപ്പ് പിയൂസ് ഡിസൂസയുടെ നേതൃത്വത്തില്‍ നടന്ന പ്രദിക്ഷിണത്തെ സ്വാഗതം ചെയ്യുന്നതിനായി വിവിധ മതനേതാക്കളും, സംഘടനകളും വഴിയരികില്‍ കാത്തുനില്‍ക്കുകയായിരുന്നു. രാജ്യത്തിന്റെ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടിയാണ് തങ്ങൾ പ്രത്യേകം പ്രാർത്ഥിച്ചതെന്ന് അജ്മീര്‍ രൂപതാ വികാര്‍ ജനറാള്‍ ഫാ. കോസ്മോസ് ഷെഖാവത്ത് പറഞ്ഞു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും രാജത്വ തിരുനാളിൽ വർണ്ണാഭമായ പ്രദിക്ഷണം നടന്നിരുന്നു.
Image: /content_image/News/News-2022-11-22-18:53:40.jpg
Keywords: ഹൈന്ദവ,കന്ധ

20068
Category: 18
Sub Category:
Heading: മാർ സൈമൺ സ്റ്റോക്ക് പാലാത്രയ്ക്കു യാത്രാമൊഴി
Content: ജഗദൽപൂർ: ജഗദൽപൂർ സീറോ മലബാർ രൂപതയുടെ മുന്‍ ബിഷപ്പ് മാർ സൈമൺ സ്റ്റോക്ക് പാലാത്ര സിഎംഐ(87)ക്ക് തന്റെ കർമരംഗത്തെ വിശ്വാസസമൂഹം വിടചൊല്ലി. ഇന്നലെ വൈകുന്നേരം ജഗദൽപൂർ സെന്റ് ജോസഫ് കത്തീഡ്രലിൽ വിവിധ രൂപതകളിലെ മേലധ്യക്ഷന്മാർ, സിഎംഐ സഭയിലെ വിവിധ പ്രൊവിൻഷ്യൽമാർ, വൈദികർ, സന്യാസിനികൾ, അല്മായർ തുടങ്ങി നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകളോടെയാണ് പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കബറടക്കിയത്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സംസ്കാര ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിച്ചു. ജഗദൽപുരിലെ നിർധനരായ ആ ദിവാസി ഗോത്രവർഗക്കാരുടെ ഉന്നമനത്തിനായി തീക്ഷ്ണമായ സേവനം അനുഷ്ഠിച്ച മിഷ്ണറിയായിരുന്നു മാർ സൈമൺ സ്റ്റോക്ക് പാലാത്രയെന്നു മേജർ ആർച്ച് ബിഷപ്പ് സന്ദേശത്തിൽ പറഞ്ഞു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, റായിപ്പൂർ ആർച്ച് ബിഷപ്പ് ഡോ. വിക്ടർ ഹെൻട്രി ഠാക്കൂർ, ജഗദൽപുർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോസഫ് അഗസ്റ്റിൻ, മാർ ആന്റണി ചിറയത്ത്, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് കുന്നത്ത്, മാർ ജോൺ വടക്കേൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, മാർ എഫ്രം നരികുളം, മാർ ജെയിംസ് കൊടകല്ലിൽ, മാർ ജെയിംസ് അത്തിക്കളം, മാർ തോമസ് പാടിയത്ത് തുടങ്ങിയവർ ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു. സമാപന ശുശ്രൂഷകളിലെ പ്രാർത്ഥനകൾ മലയാളത്തിലായിരുന്നു. മാർ സൈമൺ സ്റ്റോക്കിന്റെ ചങ്ങനാശേരിയിൽ നിന്നുള്ള കുടുംബാംഗങ്ങൾ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. ചാക്കോച്ച ൻ പാലാത്ര, പാലാത്ര കുടുംബത്തിന്റെ നന്ദിയും അനുശോചനവും അറിയിച്ചു.
Image: /content_image/India/India-2022-11-23-09:10:56.jpg
Keywords: ജഗദൽപൂർ, വിട

20069
Category: 18
Sub Category:
Heading: സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി
Content: കൊച്ചി: ജീവനും വാസസ്ഥലവും ഉപജീവനമാർഗവും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനു തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി (കെആർഎൽസിബിസി) ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു മാസമായി മത്സ്യത്തൊഴിലാളികൾ ഉയർത്തിയിട്ടുള്ള ആവശ്യങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കേരള റീജൺ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) ആഭിമുഖ്യത്തിൽ ഡിസംബർ നാലിനു ലത്തീൻ കത്തോലിക്ക ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി തയാറാക്കിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആശങ്കയിൽ കഴിയുന്ന ജനസമൂഹങ്ങളുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മനസിലാക്കി പരിഹരിച്ചാണ് സർക്കാരുകൾ മുന്നോട്ടു പോകേണ്ടതെന്നും സമിതി ചൂണ്ടിക്കാട്ടി. കെആർഎൽസിബിസി അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവർ ചേർന്നാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച കേരളത്തിലെ എല്ലാ ലത്തീൻ ഇടവക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ലേഖനം വായിക്കും. ഡിസംബർ നാലിനു ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ (സിഎസ്എസ്) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളത്ത് ലത്തീൻ കത്തോലിക്കാദിന സംഗമം നടക്കും. അന്നേദിവസം എല്ലാ ഇടവകകളിലും കെആർഎൽസിസി പതാക ഉയർത്തും. 11 ന് രൂപതകളിൽ ലത്തീൻ കത്തോലിക്കാദിന സംഗമങ്ങൾ നടത്തും.
Image: /content_image/India/India-2022-11-23-10:29:10.jpg
Keywords: ലത്തീ

20070
Category: 13
Sub Category:
Heading: കോവിഡിനെ തുടര്‍ന്നു 50 ദിവസം കോമയിലായിരിന്ന അർജന്റീനിയന്‍ വൈദിക വിദ്യാര്‍ത്ഥിയ്ക്കു സ്വപ്ന സാഫല്യം; തിരുപ്പട്ട സ്വീകരണത്തില്‍ ആശംസ അറിയിച്ച് പാപ്പ
Content: കോർഡോബ: കോവിഡ് രോഗം മൂര്‍ച്ഛിച്ച് 50 ദിവസം അബോധാവസ്ഥയിലായിരുന്ന അർജന്റീനയിലെ കോർഡോബ സ്വദേശിയായ യുവാവിന് സ്വപ്നസാഫല്യം. പെന്റഗോണിയൻ രൂപതയ്ക്ക് വേണ്ടി നഥനയേൽ അൽബെറിയോൺ എന്ന സെമിനാരി വിദ്യാര്‍ത്ഥിയാണ് തിരുപ്പട്ടം സ്വീകരണത്തിലൂടെ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. 33 വയസ്സുകാരനായ നഥനയേൽ, ബിഷപ്പ് കൊമോഡോറോ റിവാഡാവിയയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ശുശ്രൂഷകള്‍ക്കിടെയാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. ഇക്കഴിഞ്ഞ നവംബര്‍ 21 തിങ്കളാഴ്ച പ്യൂർട്ടോ മാഡ്രിനിലെ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് പൗരോഹിത്യ സ്വീകരണ ചടങ്ങുകൾ നടന്നത്. 2021-ൽ, കോവിഡ് ബാധിതനായ വൈദികന്‍ ഏപ്രില്‍ മാസത്തില്‍ രോഗം മൂര്‍ച്ഛിച്ചു കോമയിലാകുകയായിരിന്നു. കോർഡോബയിൽ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥിയായ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രാര്‍ത്ഥന ഉയര്‍ന്നിരിന്നു. 50 ദിവസം അദ്ദേഹം കോമ അവസ്ഥയിലായിരിന്നു. തിരിച്ച് വരവിനുള്ള സാധ്യതകള്‍ ഇല്ലായെന്ന് പലരും വിധിയെഴുത്ത് നടത്തിയ സാഹചര്യത്തില്‍ നിന്നു തിരുപ്പട്ട വേദിയിലേക്ക് എത്താന്‍ കഴിഞ്ഞതില്‍ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ് കുടുംബവും സുഹൃത്തുകളും പ്രാദേശിക വിശ്വാസി സമൂഹവും. ഇതുപോലുള്ള ഒരു ജീവിത സാഹചര്യത്തിൽ നന്ദി എന്ന വാക്ക് പറയുമ്പോള്‍ അതില്‍ തന്നെ ഒരു കുറവുണ്ടെന്നും നന്ദിയ്ക്കു പകരം പറയാന്‍ മറ്റൊരു വാക്ക് തനിക്ക് ലഭിക്കുന്നില്ലായെന്നും ഫാ. നഥനയേൽ പറഞ്ഞു. മറ്റുള്ളവരുടെ ദുഃഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ താന്‍ കടന്നുപോയ ബുദ്ധിമുട്ട് ഒന്നുമല്ല. എനിക്കുവേണ്ടി ഇപ്പോഴും പ്രാർത്ഥിക്കുന്ന ആളുകളെ ഞാൻ ഇന്നും കണ്ടുമുട്ടുന്നുണ്ട്. യേശു തന്നോടു കാണിച്ച വലിയ സ്നേഹമാണ് അതെന്നും നവവൈദികന്‍ കൂട്ടിച്ചേര്‍ത്തു. പൗരോഹിത്യ സ്വീകരണത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പയുടെ കത്ത് നദാനിയേലിന് ലഭിച്ചിരിന്നു. വിശ്വാസികളോടൊപ്പം ചേര്‍ന്നു നിൽക്കുന്ന വൈദികനായി തീരണമെന്ന് പാപ്പ നവ വൈദികനുള്ള ആശംസ കത്തില്‍ കുറിച്ചു. മധ്യഭാഗത്ത് നിൽക്കുന്നതിനേക്കാൾ ഏറ്റവും ഉചിതമായത് അതാണെന്നും കാരണം അവിടെ നിന്നാൽ ജീവിത യാഥാർത്ഥ്യങ്ങൾ കാണാൻ സാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജീവിതത്തിന്റെ വേരുകളും, യേശുവിന്റെ മുഖവും മറക്കാൻ പാടില്ലെന്ന് പാപ്പ അദ്ദേഹത്തോട് പറഞ്ഞു. നവ വൈദികന് വേണ്ടി പരിശുദ്ധ കന്യകാമറിയത്തോട് പ്രാർത്ഥിച്ച ഫ്രാൻസിസ് മാർപാപ്പ, തനിക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് നഥനയേലിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-23-11:28:11.jpg
Keywords: പൗരോഹി, തിരുപ്പ

20071
Category: 1
Sub Category:
Heading: മാലിയില്‍ നിന്നു കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ ഇസ്ലാമിക തീവ്രവാദികളെന്ന് സൂചന
Content: ബമാകോ: 'വൈറ്റ് ഫാദേഴ്‌സ്' എന്നറിയപ്പെടുന്ന മിഷ്ണറീസ് ഓഫ് ആഫ്രിക്ക സമൂഹാംഗവും ജര്‍മ്മന്‍ സ്വദേശിയുമായ വൈദികനെ മാലിയില്‍ നിന്നു തട്ടിക്കൊണ്ടുപോയി. ഫാ. ഹാൻസ്-ജോക്കിം ലോഹ്രെയെയാണ് കാണാതായിരിക്കുന്നത്. വൈദികനെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം വ്യാപകമായി നടന്നുവരികയാണെന്നും ഏത് ഗ്രൂപ്പാണ് ഇത് ചെയ്തതെന്നു ഇതുവരെ വ്യക്തമായിട്ടില്ലായെന്നും സന്യാസ സമൂഹം അറിയിച്ചു. "ഹാ-ജോ" എന്നറിയപ്പെടുന്ന അറുപത്തിയഞ്ചു വയസ്സുള്ള ഫാ. ഹാൻസ്-ജോക്കിം, 30 വർഷത്തിലേറെയായി മാലിയില്‍ സേവനം ചെയ്തു വരികയായിരിന്നു. രാജ്യത്തെ ഇസ്ലാമിക്-ക്രിസ്ത്യൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎഫ്ഐസി) ആയിരിന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. ഇക്കഴിഞ്ഞ ഞായറാഴ്‌ച വിശുദ്ധ കുർബാനയ്‌ക്കായി കലാബൻ കൂറയിലെക്ക് അദ്ദേഹം പോയിരിന്നു. ഇതിനു ശേഷമാണ് വൈദികനെ കാണാതായത്. മാലിയില്‍ വലിയ തോതില്‍ വ്യാപിച്ചിരിക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ ശൃംഖല മോചനദ്രവ്യം ലക്ഷ്യമാക്കി വൈദികനെ തട്ടിക്കൊണ്ടു പോയിരിക്കാനാണ് സാധ്യതയെന്ന് സഭാവൃത്തങ്ങള്‍ സൂചന നല്‍കി. ഇതിനിടെ അദ്ദേഹം സേവനം ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടിനു സമീപത്തു നിന്നു കാര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം യുഎൻ ദൗത്യത്തിന്റെ ഭാഗമായി ജർമ്മൻ സൈന്യത്തിന് മാലിയിൽ 1,200 സൈനികർ ഉള്ളതിനാൽ, വൈദികനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ അദ്ദേഹത്തിന്റെ ജര്‍മ്മന്‍ പൌരത്വം ആണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഫ്രാൻസിൽ നിന്നും ഗ്രേറ്റ് ബ്രിട്ടനിൽ നിന്നും സൈനികർ പിന്‍വാങ്ങിയെങ്കിലും മാലിയിൽ ഇപ്പോഴും സൈനികരുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ജർമ്മനി. പശ്ചിമ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് മാലി. രാജ്യത്തു അൽക്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും (ഐഎസ്ഐഎസ്) ബന്ധമുള്ള നിരവധി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മാലിയിൽ നിന്നു തന്നെ തട്ടിക്കൊണ്ടുപോയ കൊളംബിയൻ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ 4 വർഷവും 8 മാസവുമാണ് തടവില്‍ കഴിഞ്ഞത്. 2021 ഒക്ടോബറിൽ സിസ്റ്റര്‍ മോചിതയായി. ഹ്യൂമൻ ജിയോഗ്രഫി ഇൻഫർമേഷൻ സർവേ (HGIS) പ്രകാരം മാലിയിലെ ജനസംഖ്യയുടെ 94.84 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. 2.37% ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്.
Image: /content_image/News/News-2022-11-23-12:53:50.jpg
Keywords: മാലി

20072
Category: 1
Sub Category:
Heading: കാലിഫോര്‍ണിയയിലെ പ്രൈമറി സ്കൂളില്‍ പൈശാചികത വിതയ്ക്കാന്‍ സാത്താന്‍ ക്ലബ്; അനുമതി നല്കിയതില്‍ വ്യാപക പ്രതിഷേധവുമായി രക്ഷിതാക്കള്‍
Content: കാലിഫോര്‍ണിയ: കുഞ്ഞു മനസ്സുകളില്‍ പൈശാചിക വിഷം കുത്തിനിറയ്ക്കുക എന്ന പരോക്ഷമായ ലക്ഷ്യത്തോടെ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ പ്രൈമറി വിദ്യാലയത്തില്‍ പുതിയ സാത്താന്‍ ക്ലബ്ബിന് പ്രവര്‍ത്തനാനുമതി ലഭിച്ചതില്‍ രോഷാകുലരായി രക്ഷിതാക്കള്‍. “ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്” സ്ഥാപിക്കാന്‍ അനുമതി നല്‍കിയ കാലിഫോര്‍ണിയയിലെ ടെഹാചാപിയിലെ ഗോള്‍ഡന്‍ ഹില്‍സ് എലിമെന്ററി സ്കൂളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സാത്താനിക് ടെംപിള്‍, റീസണ്‍ അലയന്‍സ് എന്നിവര്‍ സംയുക്തമായാണ് പുതിയ സാത്താനിക ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സുവിശേഷ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ‘Good News Club’ പോലെയുള്ള ക്രിസ്ത്യന്‍ ക്ലബ്ബുകള്‍ക്ക് ബദലായിട്ടാണ് ഈ നീക്കം. കുഞ്ഞുങ്ങളില്‍ തിന്മ വിതയ്ക്കാനുള്ള നീക്കത്തെ രക്ഷിതാക്കള്‍ അപലപിച്ചു. മാസംതോറും യോഗം ചേരുവാനാണ് സാത്താനിക് ക്ലബ്ബിന്റെ പദ്ധതി. അതേസമയം നടപടി വിവാദമായ സാഹചര്യത്തില്‍ തങ്ങളുടെ നീക്കത്തെ പ്രതിരോധിച്ചുകൊണ്ട് ആഫ്റ്റര്‍ സ്കൂള്‍ സാത്താനിക് ക്ലബ്ബിന്റെ ഔദ്യോഗിക വക്താവായ ലൂസിയന്‍ ഗ്രീവ്സ് രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടേത് മതപരമായ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുന്ന പരിപാടിയല്ലായെന്നും മറിച്ച് കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണെന്നുമാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം. ഡിസംബറില്‍ ക്ലബ്ബിന്റെ കൂടിക്കാഴ്ചകള്‍ ആരംഭിക്കുമെന്നും, ക്ലബ്ബില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളുടേയോ, സംരക്ഷകരുടേയോ അനുമതി പത്രം ഹാജരാക്കണമെന്നും ഗ്രീവ്സ് കൂട്ടിച്ചേര്‍ത്തു. 5 വയസ്സ് പ്രായമുള്ള കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സാത്താനിക ക്ലബ്ബ്, സ്കൂളുകളില്‍ സാത്താനിക ആരാധന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളും പറയുന്നത്. ക്ലബ്ബില്‍ കുട്ടികള്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ പോലും കഴിയുന്നില്ലായെന്ന് മാതാപിതാക്കളില്‍ ഒരാള്‍ പറഞ്ഞു. ടെഹാചാപി അസ്ക്സ്, റാന്റ്സ്, റാവെസ് തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ നിരവധി പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതാദ്യമായല്ല സാത്താനിക് ടെംപിള്‍ സ്കൂളുകള്‍ ലക്ഷ്യമാക്കി തങ്ങളുടെ വലവിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പെനിസില്‍വാനിയയിലെ പ്രാഥമിക സ്കൂളില്‍ ഇത്തരമൊരു ക്ലബ്ബ് ആരംഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷ സ്കൂള്‍ അധികാരികള്‍ നിരസിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Knl8SDm4uT35trCT33t8kT}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-23-14:41:15.jpg
Keywords: സാത്താ, ക്ലബ