category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോവിഡിനെ തുടര്‍ന്നു 50 ദിവസം കോമയിലായിരിന്ന അർജന്റീനിയന്‍ വൈദിക വിദ്യാര്‍ത്ഥിയ്ക്കു സ്വപ്ന സാഫല്യം; തിരുപ്പട്ട സ്വീകരണത്തില്‍ ആശംസ അറിയിച്ച് പാപ്പ
Contentകോർഡോബ: കോവിഡ് രോഗം മൂര്‍ച്ഛിച്ച് 50 ദിവസം അബോധാവസ്ഥയിലായിരുന്ന അർജന്റീനയിലെ കോർഡോബ സ്വദേശിയായ യുവാവിന് സ്വപ്നസാഫല്യം. പെന്റഗോണിയൻ രൂപതയ്ക്ക് വേണ്ടി നഥനയേൽ അൽബെറിയോൺ എന്ന സെമിനാരി വിദ്യാര്‍ത്ഥിയാണ് തിരുപ്പട്ടം സ്വീകരണത്തിലൂടെ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. 33 വയസ്സുകാരനായ നഥനയേൽ, ബിഷപ്പ് കൊമോഡോറോ റിവാഡാവിയയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ശുശ്രൂഷകള്‍ക്കിടെയാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. ഇക്കഴിഞ്ഞ നവംബര്‍ 21 തിങ്കളാഴ്ച പ്യൂർട്ടോ മാഡ്രിനിലെ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് പൗരോഹിത്യ സ്വീകരണ ചടങ്ങുകൾ നടന്നത്. 2021-ൽ, കോവിഡ് ബാധിതനായ വൈദികന്‍ ഏപ്രില്‍ മാസത്തില്‍ രോഗം മൂര്‍ച്ഛിച്ചു കോമയിലാകുകയായിരിന്നു. കോർഡോബയിൽ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥിയായ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രാര്‍ത്ഥന ഉയര്‍ന്നിരിന്നു. 50 ദിവസം അദ്ദേഹം കോമ അവസ്ഥയിലായിരിന്നു. തിരിച്ച് വരവിനുള്ള സാധ്യതകള്‍ ഇല്ലായെന്ന് പലരും വിധിയെഴുത്ത് നടത്തിയ സാഹചര്യത്തില്‍ നിന്നു തിരുപ്പട്ട വേദിയിലേക്ക് എത്താന്‍ കഴിഞ്ഞതില്‍ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ് കുടുംബവും സുഹൃത്തുകളും പ്രാദേശിക വിശ്വാസി സമൂഹവും. ഇതുപോലുള്ള ഒരു ജീവിത സാഹചര്യത്തിൽ നന്ദി എന്ന വാക്ക് പറയുമ്പോള്‍ അതില്‍ തന്നെ ഒരു കുറവുണ്ടെന്നും നന്ദിയ്ക്കു പകരം പറയാന്‍ മറ്റൊരു വാക്ക് തനിക്ക് ലഭിക്കുന്നില്ലായെന്നും ഫാ. നഥനയേൽ പറഞ്ഞു. മറ്റുള്ളവരുടെ ദുഃഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ താന്‍ കടന്നുപോയ ബുദ്ധിമുട്ട് ഒന്നുമല്ല. എനിക്കുവേണ്ടി ഇപ്പോഴും പ്രാർത്ഥിക്കുന്ന ആളുകളെ ഞാൻ ഇന്നും കണ്ടുമുട്ടുന്നുണ്ട്. യേശു തന്നോടു കാണിച്ച വലിയ സ്നേഹമാണ് അതെന്നും നവവൈദികന്‍ കൂട്ടിച്ചേര്‍ത്തു. പൗരോഹിത്യ സ്വീകരണത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പയുടെ കത്ത് നദാനിയേലിന് ലഭിച്ചിരിന്നു. വിശ്വാസികളോടൊപ്പം ചേര്‍ന്നു നിൽക്കുന്ന വൈദികനായി തീരണമെന്ന് പാപ്പ നവ വൈദികനുള്ള ആശംസ കത്തില്‍ കുറിച്ചു. മധ്യഭാഗത്ത് നിൽക്കുന്നതിനേക്കാൾ ഏറ്റവും ഉചിതമായത് അതാണെന്നും കാരണം അവിടെ നിന്നാൽ ജീവിത യാഥാർത്ഥ്യങ്ങൾ കാണാൻ സാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജീവിതത്തിന്റെ വേരുകളും, യേശുവിന്റെ മുഖവും മറക്കാൻ പാടില്ലെന്ന് പാപ്പ അദ്ദേഹത്തോട് പറഞ്ഞു. നവ വൈദികന് വേണ്ടി പരിശുദ്ധ കന്യകാമറിയത്തോട് പ്രാർത്ഥിച്ച ഫ്രാൻസിസ് മാർപാപ്പ, തനിക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് നഥനയേലിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=ijsnlD_u6BQ
Second Video
facebook_link
News Date2022-11-23 11:25:00
Keywordsപൗരോഹി, തിരുപ്പ
Created Date2022-11-23 11:28:11