Content | ബഹ്റൈന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നു (നവംബര്‍ 04) കിഴക്കും - പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ നടക്കുന്ന ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ് പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തപ്പോള്‍. മനാമയുടെ തെക്ക് ഭാഗത്തുള്ള സകിർ കൊട്ടാരത്തിൽ നടന്ന പരിപാടിയുടെ സമാപന ചടങ്ങിൽ പാപ്പയോടൊപ്പം അൽ അസ്ഹർ മസ്ജിദ് ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയീബ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവര്‍ ഉള്‍പ്പെടെ അനേകം പ്രമുഖര്‍ പങ്കെടുത്തു.
വേദിയില്‍ നിന്ന് 200 മതാന്തര നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്തു പാപ്പ സംസാരിച്ചു. സമീപ വർഷങ്ങളിൽ മിഡിൽ ഈസ്റ്റിനെ ബാധിച്ച തീവ്രവാദത്തെ നേരിടാൻ സംഭാഷണത്തിന്റെ ആവശ്യകതയാണ് പരിപാടിയില്‍ പ്രഭാഷണം നടത്തിയവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് വത്തിക്കാൻ സിറ്റിയുടെയും ബഹ്‌റൈന്റെയും പതാകകൾ പറത്തി നടത്തിയ വ്യോമ പ്രകടനത്തിന്റെ ചിത്രങ്ങളും ഇതോടൊപ്പം കാണാം.
Picture Courtesy: Reuters
|