Content | കോട്ടയം: സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന ദളിത് ക്രൈസ്തവരെ രാജ്യപുരോഗതിയിൽ പങ്കാളികളാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും നീതിപീഠവും ദളിത് ക്രൈസ്തവർക്കും പട്ടികജാതി സംവരണം ഉറപ്പാക്കണമെന്ന് ഡിസിഎംഎസ് ആവശ്യപ്പെട്ടു. യോഗത്തിൽ ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറകടർ ഫാ. ജോസ് വടക്കേക്കുറ്റ്, സംസ്ഥാന അസിസ്റ്റന്റ് ഡ യറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ പി. സ്റ്റീ ഫൻ, വൈസ് പ്രസിഡന്റ് വിൻസന്റ് ആന്റണി, ഖജാൻജി എൻ. ദേവദാസ്, സെക്രട്ടറി ബിജി സാലസ്, ജോയിന്റ് സെക്രട്ടറി ബിജു അരുവിക്കുഴി എന്നിവർ പ്രസംഗിച്ചു.
|