Contents
Displaying 19501-19510 of 25039 results.
Content:
19893
Category: 11
Sub Category:
Heading: സമാധാനത്തിന് വേണ്ടി 140 രാജ്യങ്ങളിൽ നിന്ന് ജപമാല സമര്‍പ്പണത്തില്‍ പങ്കുചേര്‍ന്നത് എട്ടര ലക്ഷത്തോളം കുട്ടികള്‍
Content: വാര്‍സോ: ലോകത്തിൽ ശാന്തിയും സമാധാനവും സംജാതമാകാന്‍ ഒക്ടോബർ പതിനെട്ടാം തീയതി സംഘടിപ്പിക്കപ്പെട്ട ജപമാല പ്രാർത്ഥനയിൽ ലോകമെമ്പാടുമുള്ള എട്ടര ലക്ഷത്തോളം കുട്ടികൾ പങ്കെടുത്തു. 140 രാജ്യങ്ങളിൽ ജപമാല പ്രാർത്ഥന ക്രമീകരിക്കപ്പെട്ടു. കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡായിരിന്നു സംഘാടകർ. വിദ്യാലയങ്ങളിലും, ഇടവകകളിലും, കുടുംബങ്ങളിലും ജപമാല പ്രാർത്ഥിക്കാൻ കുട്ടികൾ ഒരുമിച്ചുകൂടി. കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ നടത്തിയ ത്രികാല പ്രാർത്ഥനയ്ക്കിടയിൽ കുട്ടികളുടെ ജപമാല പ്രാർത്ഥനയ്ക്ക് പ്രോത്സാഹനം നൽകുകയും, മാതാപിതാക്കളോട് ഇതിൽ പങ്കെടുക്കാൻ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. യുക്രൈന് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന നിയോഗമാണ് പാപ്പ പറഞ്ഞത്. ഇതിനിടയിൽ, ഏറ്റവും കൂടുതൽ കുട്ടികൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്ത ആദ്യത്തെ പത്ത് രാജ്യങ്ങളുടെ പട്ടിക എസിഎൻ പുറത്തുവിട്ടു. പോളണ്ട് ആണ് ഈ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്. ഏകദേശം രണ്ടര ലക്ഷത്തോളം കുട്ടികളാണ് പോളണ്ടിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തത്. വളരെ ചെറിയ രാജ്യമായ സ്ലോവാക്യയാണ് രണ്ടാം സ്ഥാനത്ത്. 191,011 കുട്ടികള്‍ രാജ്യത്തു നടന്ന ജപമാല സമര്‍പ്പണത്തില്‍ പങ്കുചചേര്‍ന്നു. മൂപ്പത്തിയാറായിരത്തോളം കുട്ടികൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്ത ഭാരതം അഞ്ചാം സ്ഥാനം നേടി. ലോകമെമ്പാടും നിന്ന് ലഭിച്ച പ്രതികരണത്തിൽ സന്തോഷമുണ്ടെന്ന് കുട്ടികളുടെ സജീവ പങ്കാളിത്തം ചൂണ്ടിക്കാണിച്ചുകൊണ്ട് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് അധ്യക്ഷൻ തോമസ് ഹെയ്ൻ പറഞ്ഞു. യുദ്ധം നടക്കുന്ന യുക്രൈനില്‍ പോലും ജപമാല പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടു. തങ്ങളുടെ എല്ലാ ഇടവകകളിലും ജപമാല പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടുവെന്ന് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭ അറിയിച്ചതായി തോമസ് ഹേയ്ൻ ഉദാഹരണമായി പറഞ്ഞു. ലോക പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിലും വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ കുട്ടികൾ വൈകുന്നേരം പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടി. "എ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറി" എന്ന പേരിൽ അറിയപ്പെടുന്ന ജപമാലയജ്ഞം, 2005 ലാണ് ആരംഭിക്കുന്നത്. വെനിസ്വേലയിലെ ഒരു ചെറിയ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല പ്രാർത്ഥിക്കാൻ കുട്ടികൾ ഒരുമിച്ചു കൂടിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ലോകമെമ്പാടും വ്യാപിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-24-09:03:20.jpg
Keywords: ജപമാല

19894
Category: 11
Sub Category:
Heading: ആഗോള ക്രിസ്ത്യന്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഹംഗേറിയന്‍ സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
Content: ബുഡാപെസ്റ്റ്: ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഹംഗേറിയന്‍ സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക സ്കോളര്‍ഷിപ്പിന്റെ ഈ വര്‍ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്തു. മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്ബേജാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സന്ദേശത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ അവരുടെ മാതൃരാജ്യത്ത് തുടരുവാന്‍ സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ച് അസ്ബേജ് എടുത്തുപറഞ്ഞിരിന്നു. ക്രൈസ്തവരെ മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ സമുദായങ്ങളെയും സഹായിക്കുവാനാണ് ഹംഗറിയുടെ ആഗ്രഹമെന്നും, ഹംഗറിയുടെ ഹൃദയത്തില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹംഗേറിയന്‍ ജനത അനുകമ്പയുള്ളവരാണെന്നും, ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ നിന്നും വരുന്നതാണെന്നും അസ്ബേജ് സൂചിപ്പിച്ചു. തന്റെ മുത്തച്ഛന്‍മാരുടെ തലമുറ - ലോകമഹായുദ്ധങ്ങളുടെ കാലത്തും, തന്റെ മാതാപിതാക്കളുടെ തലമുറ - പൗരോഹിത്യ വിരുദ്ധ, മതവിരുദ്ധ, ക്രൈസ്തവ വിരുദ്ധ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ കാലത്തും ജീവിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹംഗറി ലോകത്തെ ഏറ്റവും വലിയ രാജ്യമോ, ഏറ്റവും സമ്പന്നമായ രാജ്യമോ അല്ലെങ്കില്‍ പോലും ഹംഗേറിയന്‍ ജനത ഉദാരമനസ്കരാണെന്ന് പറഞ്ഞ സ്റ്റേറ്റ് സെക്രട്ടറി ആഫ്രിക്ക ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ യുവതീയുവാക്കളെ സഹായിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവ സമൂഹമാണെന്നും, ക്രിസ്തുവിലുള്ള വിശ്വാസത്തേ പ്രതി ലോകമെമ്പാടുമായി 30 കോടിയിലധികം ക്രൈസ്തവര്‍ വിവിധ തരത്തിലുള്ള മതപീഡനത്തിനും വിവേചനത്തിനും ഇരയാകുന്നുണ്ടെന്നും അസ്ബേജ് ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി മഹത്തായ സംഭാവനകള്‍ ചെയ്യുവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നു സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി ഹംഗറിയിലെത്തിയിട്ടുള്ള വിവിധ രാജ്യങ്ങളിലെ യുവജനങ്ങളോടായി അദ്ദേഹം പറഞ്ഞു. അതിനു വേണ്ടിയാണ് പദ്ധതി തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നത് ഒരു ധാര്‍മ്മിക ചുമതലയായി കണക്കാക്കിക്കൊണ്ട് ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്ന ഹംഗറി സര്‍ക്കാര്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എക്കാലവും മികച്ച മാതൃകയാണ് . “ഹംഗറി ഹെല്‍പ്സ്’ എന്ന പദ്ധതിയിലൂടെ പീഡിത ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുള്ള ചുമതല അമേരിക്കയിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് തുല്യമായ സ്ഥാനം ഹംഗറി സര്‍ക്കാരിലുള്ള അസ്ബേജിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
Image: /content_image/News/News-2022-10-24-09:56:36.jpg
Keywords: ഹംഗറി

19895
Category: 18
Sub Category:
Heading: മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി വർഷ മിഷൻ കലോത്സവം ഇന്ന്
Content: പുത്തനങ്ങാടി: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന പ്ലാറ്റിനം ജൂബിലി വർഷ മിഷൻ കലോത്സവം താമരശേരി രൂപതയിലെ പുത്തനങ്ങാടി സെന്റ് മേരീസ് കോളജിൽ ഇന്നു നടക്കും. കേരളത്തിലെ വിവിധ രൂപതകളിൽനിന്നായി മത്സരവിജയികളായ അഞ്ഞൂറോളം കലാപ്രതിഭകൾ പ്രസംഗം, സംഗീതം, ബൈബിൾ വായന, മിഷൻ ക്വിസ് എന്നീ ഇനങ്ങളിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പങ്കെടുക്കും. രാവിലെ ഒൻപതിനു പതാക ഉയർത്തും. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിൽ അധ്യക്ഷത വഹിക്ക ഉച്ചകഴിഞ്ഞ് 03.30 ന് ചേരുന്ന സമാപന സമ്മേളനം താമരശേരി വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ ആമുഖസന്ദേശം നൽകും. വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫിക ളും വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര വിതരണം ചെയ്യും.
Image: /content_image/India/India-2022-10-24-10:13:23.jpg
Keywords: മിഷന്‍ ലീഗ

19896
Category: 1
Sub Category:
Heading: ജോ ബൈഡൻ കത്തോലിക്ക സഭയുമായി ഐക്യത്തിൽ അല്ല: യുഎസ് ആർച്ച് ബിഷപ്പ് ചാപുട്ട്
Content: ഫിലാഡെൽഫിയ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫിലാഡെൽഫിയ മുൻ ആർച്ച് ബിഷപ്പ് ചാൾസ് ചാപുട്ട്. കത്തോലിക്ക സഭയുമായി ബൈഡൻ ഐക്യത്തിൽ അല്ലായെന്ന് അർലിങ്ടൺ രൂപതയിൽ ഒക്ടോബർ 22നു നടന്ന ദിവ്യകാരുണ്യ സിമ്പോസിയത്തിൽ സന്ദേശം നൽകി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വൈദികൻ ജോ ബൈഡനു വിശുദ്ധ കുർബാന നൽകിയാൽ ആ വൈദികനും, അമേരിക്കൻ പ്രസിഡന്റിന്റെ കപടതയിൽ പങ്കു ചേരുകയാണ്. ഭ്രൂണഹത്യ അനുകൂല നിലപാടിലൂടെ ജോ ബൈഡൻ വിശ്വാസത്യാഗം ചെയ്തെന്നും എഴുപത്തിയെട്ടു വയസ്സുള്ള ആർച്ച് ബിഷപ്പ് ചാൾസ് ചാപുട്ട് ചൂണ്ടിക്കാട്ടി. "ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ: ഓർമ്മ, സംസ്കാരം, കൂദാശ" എന്ന വിഷയത്തിലാണ് എമിരിറ്റസ് ആർച്ച് ബിഷപ്പ് സന്ദേശം നൽകി സംസാരിച്ചത്. അമേരിക്കയിലെ പൊതു സംസ്കാരത്തോട് ഇഴകി ചേരാൻ, 200 വർഷമായി കത്തോലിക്കാ വിശ്വാസികൾ നടത്തുന്ന ശ്രമം അദ്ദേഹം സ്മരിച്ചു. അമേരിക്കൻ സംസ്കാരത്തോട് ഇഴകിചേരാൻ സാധിച്ചെങ്കിലും, ആ സംസ്കാരം കത്തോലിക്കാ വിശ്വാസത്തെ വിഴുങ്ങിക്കളഞ്ഞു. ഭ്രൂണഹത്യ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് എടുക്കുന്ന നിലപാടാണ് ഈ വിഷയത്തിലെ ഏറ്റവും അരോചകമായ ഉദാഹരണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്തുവിന്റെയും, സഭയുടെയും പ്രബോധനങ്ങൾ അംഗീകരിക്കാതെ, സൗകര്യപ്രദമായ സമയത്ത് മാത്രം സഭയുമായി ഐക്യത്തിലാണെന്ന പ്രതീതി ഉണ്ടാക്കാൻ സാധ്യമല്ല. അങ്ങനെ ചെയ്യുന്നത് ഒരുതരത്തിൽ പറഞ്ഞാൽ കള്ളം പറയുന്നതിന് തുല്യമാണെന്ന്‍ അദ്ദേഹം വ്യക്തമാക്കി. നവംബർ മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടിയാൽ ഭ്രൂണഹത്യ ദേശീയതലത്തിലെ എഴുതപ്പെട്ട നിയമമാക്കി മാറ്റുമെന്ന് കഴിഞ്ഞ ആഴ്ച ജോ ബൈഡൻ പ്രഖ്യാപിച്ചിരിന്നു. കത്തോലിക്കനായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭ്രൂണഹത്യയെ പിന്തുണക്കുന്നതില്‍ പൊരുത്തക്കേടുണ്ടെന്ന്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു. ജൂലൈ 12-ന് യുണിവിഷന്‍ ആന്‍ഡ് ടെലിവിസാ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജോ ബൈഡന്‍ ഭ്രൂണഹത്യ വിഷയത്തില്‍ സ്വീകരിക്കുന്ന അനുകൂല നിലപാടില്‍ പ്രതിഷേധവുമായി നിരവധി പ്രാവശ്യം അമേരിക്കന്‍ മെത്രാന്‍ സമിതിയും രംഗത്തുവന്നിരിന്നു. ഗര്‍ഭധാരണം മുതല്‍ ജീവന്‍ ആരംഭിക്കുന്നു എന്ന വാദത്തോട് താന്‍ യോജിക്കുന്നില്ലെന്ന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ബൈഡന്‍ പറഞ്ഞിരുന്നു.
Image: /content_image/News/News-2022-10-24-10:46:55.jpg
Keywords: യുഎസ്, അമേരിക്ക

19897
Category: 18
Sub Category:
Heading: വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്
Content: ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി നദിയിൽ ഒഴുക്കിൽപ്പെട്ടു അന്തരിച്ച മലയാളി വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്. കപ്പുച്ചിൻ സമൂഹാംഗങ്ങളായ ഫാ. ടോണി സൈമൺ പുല്ലാടൻ, റീജന്റ് ബ്രദർ ബിജോ തോമസ് പാലംപുരയ്ക്കൽ എന്നിവരാണ് ഞായറാഴ്ച മുങ്ങി മരിച്ചത്. അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അപകടം. വെള്ളത്തിൽ മുങ്ങിത്താണ് ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ.ടോണിയും അപകടത്തിൽപെട്ടത്. ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനം ചെയ്തു വരികയായിരുന്നു. കപ്പുച്ചിൻ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ്. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സമൂഹത്തില്‍ ചേർന്നത്.
Image: /content_image/India/India-2022-10-25-10:02:17.jpg
Keywords: കപ്പൂ

19898
Category: 14
Sub Category:
Heading: കുഞ്ഞു വിശുദ്ധർക്കായി "ഹോളി ഹാബിറ്റ്സ്" മത്സരം
Content: ജീസസ് യൂത്ത് കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട കത്തോലിക്ക മാസികയായ "കെയ്റോസ് ബഡ്സ്" കുട്ടികൾക്കായി "ഹോളി ഹാബിറ്റ്സ്" മത്സരം. ഒക്‌ടോബർ 31-നോ നവംബർ 01-നോ പ്രിയപ്പെട്ട വിശുദ്ധന്റെയോ വിശുദ്ധയുടെയോ വേഷം ധരിക്കുന്നവരെ കാത്ത് സർപ്രൈസ് സമ്മാനവുമായാണ് 'ഹോളി ഹാബിറ്റ്സ്' മത്സരം സംഘടിപ്പിക്കുന്നത്. #{blue->none->b-> "Holy Habits" - എങ്ങനെ? }# ● കുട്ടികൾ ഒക്‌ടോബർ 31-നോ നവംബർ 01-നോ അവരുടെ പ്രിയപ്പെട്ട വിശുദ്ധന്റെയോ വിശുദ്ധയുടെയോ വേഷം ധരിക്കണം. ● ഒരു ഫോട്ടോയോ 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഹ്രസ്വ വീഡിയോയോ എടുക്കുക. ● #kairosbuds, #kairosbudsholyhabits എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഫോട്ടോ/വീഡിയോ ഇൻസ്റ്റാഗ്രാമിൽ അഥവാ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുക. Kairos Buds ടാഗ് ചെയ്യാനും മറക്കല്ലേ ! ● ഹോളി ഹാബിറ്റ്‌സ് വെബ്‌പേജ് വഴി പോസ്റ്റ് URL ഉം വിശദാംശങ്ങളും ഞങ്ങളുമായി പങ്കിടുക. ● 14 വയസും അതിൽ താഴെയുമുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാം. ● മികച്ച എൻട്രികൾക്ക് കൈറോസ് ബഡ്‌സിൽ നിന്ന് ഒരു സർപ്രൈസ് സമ്മാനം ലഭിക്കും.
Image: /content_image/India/India-2022-10-25-11:00:33.jpg
Keywords: കെയ്റോസ്

19899
Category: 1
Sub Category:
Heading: കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വൈദികര്‍ അടക്കമുള്ള 9 പേര്‍ക്കും മോചനം
Content: യോണ്ടേ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കി വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികരും സന്യസ്തരും ഉള്‍പ്പെടെ 9 പേരും മോചിതരായി. മോചനദ്രവ്യം ഒന്നും നല്‍കാതെയാണ് മോചനം സാധ്യമായത്. മോചനദ്രവ്യം ഒന്നും കൂടാതെ തങ്ങളെ മോചിപ്പിച്ചതിന് അംബാസോണിയ സ്വതന്ത്ര്യ പോരാളികള്‍ക്ക് നന്ദി പറയുന്നുവെന്ന് മോചിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പറയുന്നു. സെപ്റ്റംബര്‍ 16നു ബന്ദിയാക്കപ്പെട്ടു ഒരു മാസത്തിനു ശേഷമാണ് ഇവര്‍ മോചിപ്പിക്കപ്പെടുന്നത്. മോചന വാര്‍ത്ത സ്ഥിരീകരിച്ച മാംഫെ രൂപതാധ്യക്ഷന്‍ അലോഷ്യസ് ഫോണ്ടോങ്ങ്, ബന്ധികളുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതിന് വിശ്വാസികള്‍ക്ക് നന്ദി അറിയിച്ചു. പണം സമ്പാദിക്കുന്നതിന് സഹോദരീസഹോദരന്‍മാരുടെ സ്വാതന്ത്ര്യം ലംഘിക്കുന്നത് മാനുഷികമല്ലെന്നും, മാനുഷികാന്തസ്സ് സംരക്ഷിക്കുന്നതിനുള്ള സമീപനത്തേക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കുകയാണെങ്കില്‍ അതൊരു പുതിയ പ്രവണതക്ക് വഴിവെക്കുമെന്ന കാരണത്താല്‍ മോചന ദ്രവ്യം നല്‍കില്ലെന്ന് കാമറൂണ്‍ മെത്രാന്‍ സമിതി അസന്നിഗ്ദമായി പ്രഖ്യാപിച്ചിരുന്നു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേക്കുറിച്ച് കൂടുതലൊന്നും അറിയുവാന്‍ കഴിഞ്ഞിട്ടില്ല. അംബാസോണിയയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ എന്ന് മാത്രമേ അറിയുവാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍, വടക്ക് - പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. 2016-ല്‍ അഭിഭാഷകരും, അധ്യാപകരും നടത്തിയ ഒരു പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ആംഗ്ലോഫോണ്‍ പ്രതിസന്ധി ഒരു സായുധ യുദ്ധമായി രൂപം പ്രാപിച്ചത്. ഈ സംഘര്‍ഷം ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, ലക്ഷകണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി. കാമറൂണിന്റെ ഭാഗവും എന്നാല്‍ 2017-ല്‍ വിഘടനവാദികള്‍ സ്വന്തന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇംഗ്ലീഷ ഭാഷ സംസാരിക്കുന്നവരുടെ ആംഗ്ലോഫോണ്‍ മേഖലയേയാണ് അംബാസോണിയ എന്ന് പറയുന്നത്. വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് മേഖലകളാണ് അംബാസോണിയയില്‍ ഉള്‍പ്പെടുന്നത്. നിരവധി വിഘടനവാദ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘അംബാസോണിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവ’ര്‍ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര ശ്രദ്ധ നേടുവാന്‍ പുതിയൊരു വിഘടന വാദ സംഘടന നടത്തിയ ശ്രമമാകാം ഈ തട്ടിക്കൊണ്ടുപോകല്‍ എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നടത്തിയ ശ്രമമാവാന്‍ സാധ്യതയുണ്ടെന്നും അനുമാനിക്കപ്പെടുന്നുണ്ട്.
Image: /content_image/News/News-2022-10-25-11:40:04.jpg
Keywords: കാമറൂ

19900
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിച്ചു. പ്രധാനമായും യുക്രൈൻ വിഷയമാണ് ചർച്ച ചെയ്യപ്പെട്ടതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി. കൂടാതെ മധ്യേഷ്യ, ആഫ്രിക്കൻ പ്രദേശങ്ങളിലെ വിഷയങ്ങളും കൂടിക്കാഴ്ചയുടെ ഭാഗമായി. ഇത് മൂന്നാമത്തെ തവണയാണ് ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നത്. ഫെബ്രുവരി മാസം യൂറോപ്യൻ യൂണിയൻ പ്രമാണരേഖയിൽ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഭ്രൂണഹത്യ എഴുതിച്ചേർക്കാൻ മാക്രോൺ മുന്നോട്ടുവെച്ച നിർദ്ദേശത്തിന്മേൽ യൂറോപ്പിലെ കത്തോലിക്ക മെത്രാന്മാർ ആശങ്ക പങ്കുവെച്ചിരുന്നു. ഞായറാഴ്ച ദിവസം പുതിയതായി സ്ഥാനം ഏറ്റെടുത്ത ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. യുക്രൈൻ വിഷയം, അഭയാർത്ഥി പ്രവാഹം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാണ് ഇരുവരും സംസാരിച്ചത്. തന്റെ ക്രൈസ്തവ വിശ്വാസം നിരന്തരം പ്രസംഗങ്ങളിൽ പരാമർശിക്കാറുള്ള മെലോണി, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയോടുള്ള ആദരവ് പങ്കുവയ്ക്കുകയും, ഫ്രാൻസിസ് മാർപാപ്പയെ നേരിട്ട് കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സാൻ എജിഡോ എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 'ദ ക്രൈ ഫോർ പീസ്' എന്ന മൂന്നു ദിവസം നീണ്ടു നിന്ന മതാന്തര സമ്മേളനത്തിന്റെ ചൊവ്വാഴ്ച നടക്കുന്ന സമാപനത്തിൽ മറ്റ് മത നേതാക്കന്മാർക്കൊപ്പം റോമിലെ കൊളോസിയത്തിൽ സമാധാനത്തിനു വേണ്ടി നടക്കുന്ന പ്രാർത്ഥനയിൽ ഫ്രാൻസിസ് മാർപാപ്പയും പങ്കെടുക്കും.
Image: /content_image/News/News-2022-10-25-14:42:12.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

19901
Category: 11
Sub Category:
Heading: ചരിത്രം കുറിച്ച് ജോര്‍ജ്ജിയ മെലോണി അധികാരമേറ്റു: പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
Content: റോം: തന്റെ പ്രസംഗങ്ങളിൽ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞും ക്രിസ്തീയ മൂല്യങ്ങള്‍ക്ക് ശക്തമായ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രിയായി ജോര്‍ജ്ജിയ മെലോണി ചുമതലയേറ്റ സാഹചര്യത്തില്‍ രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ 23 ഞായറാഴ്ചത്തെ ആഞ്ചെലൂസ് പ്രാര്‍ത്ഥനക്കിടയിലാണ് മാര്‍പാപ്പ ഇറ്റലിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. “പുതിയ സര്‍ക്കാരിന്റെ തുടക്കത്തില്‍, നമുക്ക് ഇറ്റലിയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം” എന്നാണ് പാപ്പ പറഞ്ഞത്. മെലോണിയും മുന്‍ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയും തമ്മില്‍ അധികാരം കൈമാറിയതിനു പിന്നാലെ മെലോണി ഫ്രാന്‍സിസ് പാപ്പക്ക് നന്ദി അറിയിച്ചു. വളരെയേറെ പ്രാധാന്യമുള്ള ഈ ദിവസം രാഷ്ട്രത്തേക്കുറിച്ച് ചിന്തിച്ചതിന് താന്‍ പരിശുദ്ധ പിതാവിന് നന്ദി അറിയിക്കുന്നുവെന്നാണ് മെലോണി സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ക്യുരിനല്‍ പാലസില്‍വെച്ച് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ബൊളോഗ്ന മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി പുതിയ പ്രധാനമന്ത്രിയെ അഭിനന്ദനങ്ങള്‍ അറിയിച്ചു. രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് തുറന്നിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ സുപ്പിയുടെ അഭിനന്ദന സന്ദേശത്തില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="it" dir="ltr">Ringrazio Sua Santità <a href="https://twitter.com/hashtag/PapaFrancesco?src=hash&ref_src=twsrc%5Etfw">#PapaFrancesco</a> per il pensiero che ha voluto rivolgere all'Italia in questa giornata così importante per il Governo che ho l'onore di presiedere. <a href="https://twitter.com/Pontifex_it?ref_src=twsrc%5Etfw">@Pontifex_it</a></p>— Giorgia Meloni (@GiorgiaMeloni) <a href="https://twitter.com/GiorgiaMeloni/status/1584191816366460928?ref_src=twsrc%5Etfw">October 23, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ദാരിദ്ര്യം, അതിശൈത്യം, പ്രായമായവരുടെ സംരക്ഷണം, പ്രാദേശിക വിഭാഗീയതകള്‍, ഊര്‍ജ്ജ പ്രതിസന്ധി, തൊഴിലില്ലായ്മ, കുടിയേറ്റം, ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ നടപടി ക്രമങ്ങള്‍ തുടങ്ങി രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും കര്‍ദ്ദിനാളിന്റെ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്റെ പൊതുനന്മക്ക് വേണ്ടിയും, വ്യക്തിപരവും, സാമൂഹ്യപരവുമായ അവകാശങ്ങള്‍ക്ക് വേണ്ടിയുമുള്ള താല്‍പര്യത്താല്‍ പ്രചോദിതമായ ക്രിയാത്മക സംവാദങ്ങളില്‍ നിന്നും കത്തോലിക്ക സഭ പുറകോട്ട് പോകില്ലെന്നും കര്‍ദ്ദിനാള്‍ പറയുന്നു. താനൊരു ക്രൈസ്തവ വിശ്വാസിയാണെന്നും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ വളരെയേറെ ആദരിക്കുന്ന വ്യക്തിയാണെന്നും മെലോണി തന്റെ പല പ്രസംഗങ്ങളിലും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25-നാണ് മെലോണി നയിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ദേശീയ വാദം, ക്രൈസ്തവ വിശ്വാസത്തിലൂന്നിയുള്ള പ്രചാരണ രീതി, ഫെമിനിസത്തെ നിരാകരിക്കുക, സ്വവര്‍ഗ്ഗബന്ധങ്ങളോടുള്ള രൂക്ഷമായ എതിര്‍പ്പ്, അഭയാര്‍ത്ഥി പ്രവാഹത്തില്‍ നിയന്ത്രണം എന്നിവയെല്ലാം ബ്രദേഴ്‌സ് ഇറ്റലി പാര്‍ട്ടിയുടെ പ്രത്യേകതകളാണ്. മാറ്റിയോ സാല്‍വിനിയുടെ ലീഗ് പാര്‍ട്ടിയും, സില്‍വിയോ ബെര്‍ലൂസ്കോണിയുടെ ഫോര്‍സാ ഇറ്റാലിയ പാര്‍ട്ടിയും അടങ്ങുന്ന സഖ്യകക്ഷി സര്‍ക്കാരിനാണ് മെലോണി നേതൃത്വം നല്‍കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-25-17:03:28.jpg
Keywords: മെലോണി, ഇറ്റലി

19902
Category: 13
Sub Category:
Heading: ദൈവം യാഥാര്‍ത്ഥ്യമാണെന്ന് തനിക്ക് വെളിപ്പെടുത്തി തന്നത് ‘ചോസണ്‍’: നടി എലിസബത്ത് ടബിഷ്
Content: വാഷിംഗ്ടണ്‍ ഡിസി: ദൈവത്തില്‍ സംശയമുണ്ടായിരുന്ന തനിക്ക് ദൈവസ്നേഹം യാഥാര്‍ത്ഥ്യമാണെന്ന് വെളിപ്പെടുത്തി തന്നത് പ്രസിദ്ധ ബൈബിള്‍ പരമ്പരയായ ‘ദി ചോസണ്‍’ ആണെന്ന് നടി എലിസബത്ത് ടബിഷ്. ചോസണ്‍ പരമ്പരയിലെ മഗ്ദലന മറിയത്തിന്റെ കഥാപാത്രം അവതരിപ്പിച്ച നടി കൂടിയാണ് ടബിഷ്. ടെക്സാസിലെ ഓസ്റ്റിനിലെ അഭിനേത്രിയായിരുന്ന ടാബിഷ് തന്റെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ വളരെയേറെ കഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് അഭിനയത്തിലുള്ള താല്‍പ്പര്യവും കുറഞ്ഞുകൊണ്ടിരുന്നു. വളരെയേറെ അസ്വസ്ഥത നിറഞ്ഞ കാലഘട്ടമായിരിന്നു അതെന്നു ടബിഷ് പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നു. ദിവസം തള്ളിനീക്കുവാനുള്ള ചിലവുകള്‍ പോലും കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. വാടക തന്നെ കഷ്ടിച്ചാണ് കൊടുത്തിരുന്നത്. ഇല്ലാത്ത ഒരു സ്വപ്നത്തിന്റെ പിറകേയാണ് താന്‍ പോയിക്കൊണ്ടിരിക്കുന്നതെന്ന തോന്നല്‍ മറ്റൊരു തൊഴില്‍ അന്വേഷിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും സി.ബി.എന്‍ ഫെയിത്ത് വയറിന് നല്‍കിയ അഭിമുഖത്തില്‍ ടബിഷ് പറഞ്ഞു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് നോവലിസ്റ്റ് ജെറി ബി. ജെങ്കിന്‍സിന്റെ മകനായ ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന ദി ചോസണിലെ മഗ്ദലന മറിയത്തിന്റെ വേഷം ടബിഷിനെ തേടിയെത്തുന്നത്. ദൈവത്തിലും, ദൈവ വിശ്വാസത്തിലും താന്‍ സംശയാലുവായിരുന്നു എന്ന കാര്യം ടബിഷ് തുറന്നു സമ്മതിക്കുന്നു. എന്നാല്‍ ചോസണിലെ വേഷം തന്നെ ഒരു പുതിയ സ്ഥലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. വേദനാജനകമായ കാര്യങ്ങളിലൂടെ കടന്നുപോയില്ലായിരുന്നുവെങ്കില്‍ മഗ്ദലന മറിയത്തിന്റെ വേഷം നന്നായി കൈകാര്യം ചെയ്യുവാന്‍ തനിക്ക് കഴിയില്ലായിരുന്നു. അതൊരു പ്രത്യേക അനുഭവമായിരിന്നു. ദൈവം സദാസമയവും അവിടെ ഉണ്ടായിരുന്നെന്നും ക്രമേണ താന്‍ മനസ്സിലാക്കിയെന്നും, ദൈവസ്നേഹം യാഥാര്‍ത്ഥ്യമാണെന്ന് ഓര്‍മ്മിപ്പിച്ച പല അനുഭവങ്ങളും തനിക്കുണ്ടായെന്നും ടബിഷ് പറഞ്ഞു. മഗ്ദലന മറിയത്തിലേക്ക് കൂടുതലായി ഇറങ്ങിചെന്നപ്പോഴാണ് ആ കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ മാത്രമല്ല, യേശുവിന്റെ ഭൂമിയിലെ ദൗത്യത്തേക്കുറിച്ചും, വിശുദ്ധ ലിഖിതങ്ങളുടെ സമ്പുഷ്ടതയേക്കുറിച്ചും ബോധവതിയായത്. യേശു സ്ത്രീകളെ ഉയര്‍ത്തുകയായിരുന്നു. പുരുഷന്മാരേപ്പോലെ തന്നെയാണ് യേശു സ്ത്രീകളെ ശ്രദ്ധിക്കുകയും, ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്തത്. ഇപ്പോള്‍ ‘ദി ചോസണ്‍’ വെറുമൊരു തൊഴിലോ, മഗ്ദലന മറിയം വെറുമൊരു കഥാപാത്രമോ അല്ല. തന്നെ സംബന്ധിച്ചിടത്തോളം ആളുകള്‍ തെറ്റ് ചെയ്യുമെങ്കിലും ദൈവത്തിന്റെ ക്ഷമ പഠിപ്പിച്ച ഒരു അദ്ധ്യാപിക കൂടിയായാണ് മഗ്ദലന മറിയമെന്നും താരം പറഞ്ഞു. കോടിക്കണക്കിന് ആരാധകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരയായി മാറിയ ദി ചോസണിന്റെ മൂന്നാം സീസണിന്റെ ആദ്യ രണ്ട് എപ്പിസോഡുകള്‍ നവംബര്‍ 18-ന് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകനായ ജെങ്കിന്‍സ് അറിയിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-25-18:35:14.jpg
Keywords: ചോസ