category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി വർഷ മിഷൻ കലോത്സവം ഇന്ന്
Contentപുത്തനങ്ങാടി: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന പ്ലാറ്റിനം ജൂബിലി വർഷ മിഷൻ കലോത്സവം താമരശേരി രൂപതയിലെ പുത്തനങ്ങാടി സെന്റ് മേരീസ് കോളജിൽ ഇന്നു നടക്കും. കേരളത്തിലെ വിവിധ രൂപതകളിൽനിന്നായി മത്സരവിജയികളായ അഞ്ഞൂറോളം കലാപ്രതിഭകൾ പ്രസംഗം, സംഗീതം, ബൈബിൾ വായന, മിഷൻ ക്വിസ് എന്നീ ഇനങ്ങളിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പങ്കെടുക്കും. രാവിലെ ഒൻപതിനു പതാക ഉയർത്തും. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിൽ അധ്യക്ഷത വഹിക്ക ഉച്ചകഴിഞ്ഞ് 03.30 ന് ചേരുന്ന സമാപന സമ്മേളനം താമരശേരി വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ ആമുഖസന്ദേശം നൽകും. വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫിക ളും വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര വിതരണം ചെയ്യും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-24 10:12:00
Keywordsമിഷന്‍ ലീഗ
Created Date2022-10-24 10:13:23