category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സമാധാനത്തിന് വേണ്ടി 140 രാജ്യങ്ങളിൽ നിന്ന് ജപമാല സമര്‍പ്പണത്തില്‍ പങ്കുചേര്‍ന്നത് എട്ടര ലക്ഷത്തോളം കുട്ടികള്‍
Contentവാര്‍സോ: ലോകത്തിൽ ശാന്തിയും സമാധാനവും സംജാതമാകാന്‍ ഒക്ടോബർ പതിനെട്ടാം തീയതി സംഘടിപ്പിക്കപ്പെട്ട ജപമാല പ്രാർത്ഥനയിൽ ലോകമെമ്പാടുമുള്ള എട്ടര ലക്ഷത്തോളം കുട്ടികൾ പങ്കെടുത്തു. 140 രാജ്യങ്ങളിൽ ജപമാല പ്രാർത്ഥന ക്രമീകരിക്കപ്പെട്ടു. കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡായിരിന്നു സംഘാടകർ. വിദ്യാലയങ്ങളിലും, ഇടവകകളിലും, കുടുംബങ്ങളിലും ജപമാല പ്രാർത്ഥിക്കാൻ കുട്ടികൾ ഒരുമിച്ചുകൂടി. കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ നടത്തിയ ത്രികാല പ്രാർത്ഥനയ്ക്കിടയിൽ കുട്ടികളുടെ ജപമാല പ്രാർത്ഥനയ്ക്ക് പ്രോത്സാഹനം നൽകുകയും, മാതാപിതാക്കളോട് ഇതിൽ പങ്കെടുക്കാൻ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. യുക്രൈന് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന നിയോഗമാണ് പാപ്പ പറഞ്ഞത്. ഇതിനിടയിൽ, ഏറ്റവും കൂടുതൽ കുട്ടികൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്ത ആദ്യത്തെ പത്ത് രാജ്യങ്ങളുടെ പട്ടിക എസിഎൻ പുറത്തുവിട്ടു. പോളണ്ട് ആണ് ഈ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്. ഏകദേശം രണ്ടര ലക്ഷത്തോളം കുട്ടികളാണ് പോളണ്ടിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തത്. വളരെ ചെറിയ രാജ്യമായ സ്ലോവാക്യയാണ് രണ്ടാം സ്ഥാനത്ത്. 191,011 കുട്ടികള്‍ രാജ്യത്തു നടന്ന ജപമാല സമര്‍പ്പണത്തില്‍ പങ്കുചചേര്‍ന്നു. മൂപ്പത്തിയാറായിരത്തോളം കുട്ടികൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്ത ഭാരതം അഞ്ചാം സ്ഥാനം നേടി. ലോകമെമ്പാടും നിന്ന് ലഭിച്ച പ്രതികരണത്തിൽ സന്തോഷമുണ്ടെന്ന് കുട്ടികളുടെ സജീവ പങ്കാളിത്തം ചൂണ്ടിക്കാണിച്ചുകൊണ്ട് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് അധ്യക്ഷൻ തോമസ് ഹെയ്ൻ പറഞ്ഞു. യുദ്ധം നടക്കുന്ന യുക്രൈനില്‍ പോലും ജപമാല പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടു. തങ്ങളുടെ എല്ലാ ഇടവകകളിലും ജപമാല പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടുവെന്ന് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭ അറിയിച്ചതായി തോമസ് ഹേയ്ൻ ഉദാഹരണമായി പറഞ്ഞു. ലോക പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിലും വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ കുട്ടികൾ വൈകുന്നേരം പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടി. "എ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറി" എന്ന പേരിൽ അറിയപ്പെടുന്ന ജപമാലയജ്ഞം, 2005 ലാണ് ആരംഭിക്കുന്നത്. വെനിസ്വേലയിലെ ഒരു ചെറിയ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല പ്രാർത്ഥിക്കാൻ കുട്ടികൾ ഒരുമിച്ചു കൂടിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ലോകമെമ്പാടും വ്യാപിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-24 09:03:00
Keywordsജപമാല
Created Date2022-10-24 09:03:20