Contents

Displaying 19491-19500 of 25039 results.
Content: 19883
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ഇറാനില്‍ തടങ്കലിലാക്കിയ രണ്ട് ക്രൈസ്തവര്‍ക്ക് അപ്രതീക്ഷിത മോചനം
Content: ടെഹ്റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന രണ്ട് ക്രൈസ്തവര്‍ക്ക് അപ്രതീക്ഷിത മോചനം. പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിന്ന നാസര്‍ നവാദ് ഗോള്‍-താപെ എന്ന ക്രൈസ്തവ വിശ്വാസി ഇക്കഴിഞ്ഞ തിങ്കളാഴ്ച മോചിതനായപ്പോള്‍, 5 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ടിരുന്ന ഫരീബ ഡാലിര്‍ എന്ന ക്രിസ്ത്യന്‍ വനിത ചൊവ്വാഴ്ചയാണ് മോചിതയായത്. ഈ വര്‍ഷം നടന്ന സമ്മര്‍ ബൈബിള്‍ കോണ്‍ഫറന്‍സില്‍ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ 'റിലീസ് ഇന്റര്‍നാഷണല്‍' നാസര്‍ നവാദിന്റെ ജീവിതകഥ പങ്കുവെച്ചിരിന്നു. അദ്ദേഹത്തിന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച റിലീസ് ഇന്റര്‍നാഷണല്‍, മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. 2016-ല്‍ നടന്ന ഒരു വിവാഹ നിശ്ചയ ചടങ്ങില്‍വെച്ചാണ് നാസര്‍ അറസ്റ്റിലാകുന്നത്. ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം നിയമപരമല്ലാത്ത ഭവന ആരാധനാ കൂട്ടായ്മക്ക് രൂപം നല്‍കിയതിന്റെ പേരില്‍ രാഷ്ട്ര സുരക്ഷയ്ക്കെക്കെതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലില്‍ അടക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ 5 ക്രൈസ്തവര്‍ക്കൊപ്പമാണ് ഫരീബ ദാലിര്‍ അറസ്റ്റിലാകുന്നത്. നാസറിന് ചുമത്തിയ അതേ കുറ്റം ചുമത്തി ഫരീബക് 5 വര്‍ഷത്തേ തടവ് ശിക്ഷ വിധിച്ചിരിന്നു. ഭവനങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേവാലയങ്ങള്‍ക്ക് ഇറാനില്‍ നിയമപരമായ അനുവാദമില്ല. ഭവന കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നവരെ രാഷ്ട്രത്തിന്റെ ശത്രുക്കളായാണ് കണ്ടുവരുന്നത്. കടുത്ത ഇസ്ലാമിക നിയന്ത്രണങ്ങള്‍ ഉള്ള രാജ്യമാണ് ഇറാന്‍. ഇറാനി സ്ത്രീകള്‍ ഹിജാബിന്റെ പേരില്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് ദേശവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലാണ് ക്രിസ്ത്യന്‍ വനിതയായ ഫരീബ ദാലിര്‍ മോചിതയായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മഹ്സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തേത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ഹിജാബിനെതിരെയുള്ള ജനകീയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. കടുത്ത മതപീഡനത്തിനാണ് ഇറാനില്‍ ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവര്‍ വിധേയരായിക്കൊണ്ടിരിക്കുന്നത്. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരെ അന്യായമായി തടവിലാക്കുന്നത് രാജ്യത്ത് പതിവു സംഭവമാണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ വിഭാഗത്തില്‍ ഇറാനെ ഉള്‍പ്പെടുത്തിയിരിന്നു.
Image: /content_image/News/News-2022-10-21-18:09:59.jpg
Keywords: ഇറാനി
Content: 19884
Category: 1
Sub Category:
Heading: യുക്രൈനിലെ റഷ്യന്‍ അതിക്രമം അവസാനിപ്പിക്കണം: യൂറോപ്യൻ യൂണിയനിലെ മെത്രാൻ സംഘടനകളുടെ കമ്മീഷൻ
Content: ബ്രസല്‍സ്: യുക്രൈനിൽ റഷ്യ നടത്തിവരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയനിലെ മെത്രാൻ സംഘടനകളുടെ സമ്മേളനം. ഒക്ടോബർ 12 മുതൽ 14 വരെ നടന്ന യൂറോപ്യൻ യൂണിയനിലെ മെത്രാൻ സംഘടനകളുടെ പ്രതിനിധികളുടെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്ത മെത്രാന്മാർ, ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഘർഷങ്ങളുടെ പരിഹാരത്തിനായി പ്രവർത്തിക്കാൻ ഇരുകൂട്ടരും ശ്രമിക്കണമെന്നും ആഹ്വാനം ചെയ്‌തു. ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരോട്, ശത്രുത അവസാനിപ്പിക്കുവാനും, സമാധാനം കൊണ്ടുവരുവാനും ഫ്രാന്‍സിസ് പാപ്പയോട് ചേര്‍ന്നു തങ്ങളും ആവശ്യപ്പെടുന്നുവെന്ന് യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും യുക്രൈൻ രാജ്യത്തിന്റെ സമഗ്രതയും പാലിക്കപ്പെടുന്ന ഒരു പരിഹാരമാണ് ആവശ്യമായുള്ളതെന്ന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. റഷ്യൻ അധികാരികൾ യുക്രൈനിൽ ആരംഭിച്ച ക്രൂരമായ സൈനിക ആക്രമണം മൂലം യുക്രൈനിലെ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഭയാനകമായ ദുരിതങ്ങളില്‍, യൂറോപ്യൻ യൂണിയനിലെ മെത്രാന്മാർ തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് അഭയാർത്ഥികളുൾപ്പെടുന്ന ആളുകളോട് മെത്രാൻസംഘങ്ങൾ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ ആക്രമണങ്ങൾ, കൂടുതൽ വിനാശകരമായ പ്രത്യാഘാതങ്ങളോടെ യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് ഉളവാക്കുന്നത്. യുദ്ധം യൂറോപ്പിലും മറ്റു രാജ്യങ്ങളിൽപ്പോലുമുള്ള ആളുകളുടെ സാമൂഹിക-സാമ്പത്തിക തലങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മെത്രാന്‍ സമിതി സൂചിപ്പിച്ചു. അതേസമയം റഷ്യയുടെ മിസൈലാക്രമണങ്ങളിൽ യുക്രൈനിലെ പ്രധാന ഊർജനിലയങ്ങൾ തകർന്നതോടെ രാജ്യത്തെങ്ങും വൈദ്യുതിവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ജലവിതരണ സംവിധാനവും പൊതുഗതാഗതവും താറുമാറായി. റഷ്യ കയ്യടക്കിയ തെക്കൻ നഗരമായ ഖേഴ്സൻ തിരിച്ചുപിടിക്കാനായി സേനാവിന്യാസവുമായി യുക്രൈൻ മുന്നോട്ടുപോകുന്നതിനിടെയാണ് രാജ്യത്തെ മൂന്നിലൊന്ന് ഊർജനിലയങ്ങളും റഷ്യൻ ആക്രമണത്തിൽ തകർന്നത്. ഇതോടെ രാജ്യവ്യാപകമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 10 നു ശേഷം യുക്രെയ്നിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് മുന്നൂറിലേറെ മിസൈലാക്രമണങ്ങളാണു റഷ്യ നടത്തിയത്. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 30% ഊർജനിലയങ്ങൾ ആക്രമണത്തിൽ തകർന്നതായി പ്രസിഡന്റ് സെലെൻസ്കി വെളിപ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-21-18:53:05.jpg
Keywords: റഷ്യ
Content: 19885
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളനം ഇന്ന് ബാങ്കോക്കിൽ ആരംഭിക്കും
Content: കൊച്ചി/ബാങ്കോക്ക്: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളനവും ആഗോള നസ്രാണി പൊതുയോഗവും ബാങ്കോക്കിൽ ഇന്ന് ആരംഭിക്കും. 24 വരെ നടക്കുന്ന ഗ്ലോബൽ മീറ്റിൽ 42 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 'ഒരുമയിലൂടെ മഹിമയിലേക്ക്' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ആഗോളതലത്തിൽ സമുദായത്തിന്റെ പുരോഗതിക്കും കൂട്ടായ്മയ്ക്കും വേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹകരണം ഉറപ്പു വരുത്തുന്നതിനും വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും സംഗമം വേദിയൊരുക്കും. വിവിധ രാജ്യങ്ങളിലേക്ക് ജോലിക്കും പഠന ആവശ്യങ്ങൾക്കുമായി പോകുന്നവർക്കും സഹായകരമാകുന്ന വിധത്തിൽ പദ്ധതികൾ ആവിഷ്കരിക്കും. പുതിയ പ്രവർത്തനമാർഗരേഖയായി "വിഷൻ 2030' കർമപദ്ധതി അവതരിപ്പിക്കും. പാനൽ ചർച്ചകൾ, സംവാ ദങ്ങൾ, പ്രോജക്ട് അവതരണങ്ങൾ, സെമിനാറുകൾ എന്നിവ മീറ്റിന്റെ ഭാഗമായി നടത്തും. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കുന്ന ആഗോള നസ്രാണി പൊതുയോഗം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷ പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗെറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ആമുഖ സന്ദേശം നൽകും. ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ജസ്റ്റീസ് കുര്യൻ ജോസഫ്, ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ കൺവീനർ ജോസഫ് മാത്യു പറേകാട്ട്, കൺവീനർ രഞ്ജിത്ത് ജോസഫ്,ജോസ്കുട്ടി ഒഴുകയിൽ, ടെസി ബി ജു എന്നിവർ പ്രസംഗിക്കും. എംപിമാരായ ജോസ് കെ. മാണി, ഡീൻ കുര്യക്കോസ്, തോമസ് ചാഴികാടൻ, എംഎൽ എമാരായ മോൻസ് ജോസഫ്, റോജി എം. ജോൺ എന്നിവർ സമ്മേളനത്തിനെത്തും. ജോർജ് കുര്യൻ, സ്റ്റീഫൻ ജോർജ്, പി.സി. സിറിയക്, ടി.കെ. ജോസ്, സന്തോഷ് ജോർ കുളങ്ങര, ഫാ. ജോർജ് പ്ലാത്തോട്ടം, പ്രഫ. കെ.എം. ഫ്രാൻസിസ്, അഡ്വ. ജോജോ ജോസ് എന്നിവർ സന്ദേശങ്ങൾ നൽകും. ഫാ ബെന്നി മുണ്ടനാട്ട്, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. സബിൻ തൂമുള്ളിൽ, ഡോ. ജോ ബി കാക്കശേരി, അഡ്വ.പി.ടി. ചാക്കോ, ജോമി മാത്യു, ഷിജി ജോൺസൺ തുടങ്ങിയവ ർ പാനൽ ചർച്ചകൾക്ക് നേതൃത്വം വഹിക്കും. ലിവൻ വർഗീസ്, ഡേവിസ് എടക്കളത്തൂർ, ബെന്നി മാത്യു, സുനിൽ രാപ്പുഴ, ആന്റണി മ നോജ്, ക്യാപ്റ്റൻ രാജു ജോസഫ്, ജോണിക്കുട്ടി തോമസ്, ജോളി ജോസഫ്, സിജിൽ പാലക്കലോ ടി, ജോയി ഇലവത്തിങ്കൽ, ടോമി സെബാസ്റ്റ്യൻ, വർഗീസ് തമ്പി എന്നിവർ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Image: /content_image/India/India-2022-10-22-05:44:18.jpg
Keywords: കോൺഗ്രസ്
Content: 19886
Category: 1
Sub Category:
Heading: കാനഡയിൽ കത്തോലിക്ക വിരുദ്ധ അതിക്രമങ്ങളിൽ 260% വർദ്ധനവ്
Content: ഒന്‍റാരിയോ: കാനഡയിൽ കത്തോലിക്കാ വിശ്വാസികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കഴിഞ്ഞവർഷം 260% വർദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-21 കാലയളവിൽ അതിക്രമങ്ങളുടെ ശതമാന കണക്കിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായത് കത്തോലിക്കർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലാണ്. പോലീസിന്റെ കണക്കുകൾ പ്രകാരമാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് തയ്യാറാക്കിയത്. മുന്‍പത്തെ വർഷം 43 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ, കത്തോലിക്കാ വിരുദ്ധതയുമായി ബന്ധപ്പെട്ട 155 കേസുകളാണ് 2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. യഹൂദ സമൂഹത്തിനെതിരെ 487 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യഹൂദ സമൂഹത്തെ ലക്ഷ്യംവെച്ച് നടന്ന അതിക്രമങ്ങളിൽ മുന്‍പത്തെ വർഷത്തെ അപേക്ഷിച്ച് 47 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ നിരക്കിൽ മുൻപോട്ടു പോയാൽ കത്തോലിക്കരെ ലക്ഷ്യം വെച്ച് ഉണ്ടാകുന്ന അക്രമങ്ങൾ, യഹൂദരെ ലക്ഷ്യം വച്ചുണ്ടാകുന്ന അക്രമങ്ങളെക്കാൾ മുന്നിലെത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വംശീയ വിഭാഗങ്ങളുടെ കണക്കെടുക്കുമ്പോൾ അറബ്, ഏഷ്യൻ വംശജർക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ 46%ത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇക്കാലയളവിൽ, വെള്ളക്കാർ, കറുത്തവർ, ആദിവാസി വിഭാഗത്തിൽപെട്ടവർ എന്നിവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ കുറവുണ്ടായി. കത്തോലിക്കർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ എന്തുകൊണ്ട് വർദ്ധനവ് ഉണ്ടായെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെളിപ്പെടുത്തിയില്ലെങ്കിലും, വർഷങ്ങൾക്കു മുമ്പ് സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളുടെ സമീപം കുഴിമാടങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകളാണ് കത്തോലിക്കരെ കൂടുതൽ ലക്ഷ്യം വെക്കാൻ അക്രമകാരികളെ പ്രേരിപ്പിച്ചതെന്ന് ബിസി കാത്തലിക്ക് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത്രയും അനിഷ്ട സംഭവങ്ങൾ കത്തോലിക്കര്‍ക്കെതിരെ നടന്നെങ്കിലും, സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് ജനങ്ങളിൽ എത്തിക്കുന്നതിൽ ദേശീയ മാധ്യമങ്ങൾ വലിയ വിമുഖതയാണ് കാട്ടുന്നതെന്ന ആരോപണം ശക്തമാണ്.
Image: /content_image/News/News-2022-10-22-05:56:28.jpg
Keywords: കാനഡ
Content: 19887
Category: 1
Sub Category:
Heading: കോംഗോയില്‍ കത്തോലിക്ക ആശുപത്രിക്കു നേരെ ഇസ്ലാമിക ഭീകരരുടെ ആക്രമണം; കന്യാസ്ത്രീ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു
Content: കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ മബോയ ഗ്രാമത്തില്‍ ഇസ്ലാമിക ഭീകരർ കത്തോലിക്ക മിഷൻ ആശുപത്രിക്കു നേർക്കു നടത്തിയ ആക്രമണത്തിൽ കന്യാസ്ത്രീ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) ആണു ബുധനാഴ്ച വൈകുന്നേരം ആശുപത്രി ആക്രമിച്ചത്. സിസ്റ്റർ സിൽവി കലിമ എന്ന സന്യാസിനിയാണ് കൊല്ലപ്പെട്ടത്. രണ്ടു കന്യാസ്ത്രീകളെയും, ആശുപത്രിക്കു സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും നിരവധി പേരെയും കാണാതായിട്ടുണ്ട്. ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്നാണു നിഗമനം. കൊല്ലപ്പെട്ടവരിൽ രോഗികളും ആശുപത്രി ജീവനക്കാരനും ഉൾപ്പെടുന്നു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കവർന്ന ഭീകരർ ആശുപത്രിക്കു തീവച്ചു. കത്തിക്കരിഞ്ഞ നിലയിലാണു സിസ്റ്റർ സിൽവി കലിമയുടെ മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഒക്ടോബർ ആദ്യവും എഡിഎഫ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ (ഡിആർസി) ഇസ്ലാമികവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ആക്രമണ പരമ്പര. ഒക്‌ടോബർ നാലിന് കൈനാമ, നോർഡ്-കിവുവിൽ നടത്തിയ ആക്രമണത്തില്‍ 20 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. നോർഡ്-കിവു, ഇറ്റൂരി പ്രവിശ്യകളിൽ തീവ്രവാദികളുടെ ആക്രമണങ്ങൾ പതിവ് സംഭവമാണ്. കഴിഞ്ഞ ജൂൺ 21 ബെനി നഗരത്തിലെ മകിസാബോ എന്ന ഗ്രാമത്തില്‍ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് നടത്തിയ ആക്രമണത്തില്‍ പത്തോളം ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടിരിന്നു. തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ജീവിതം ദുരിതപൂർണമാകുന്നത് തുടരുകയാണെന്ന് പ്രാദേശിക സമൂഹം ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് വെളിപ്പെടുത്തിയിരിന്നു. തീവ്രവാദികൾ ആളുകള്‍ക്ക് നേരെ തിരിയാത്ത ഒരു ദിവസം പോലുമില്ല. ഗ്രാമങ്ങൾ സുരക്ഷിതമല്ല. റോഡുകൾ സുരക്ഷിതമല്ല. പട്ടണങ്ങൾ സുരക്ഷിതമല്ല. ദൈവത്തിന്റെ കരുണ കൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നുമാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം പറയുന്നത്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ കോംഗോയെ ഇസ്ലാമികവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭീകരരുടെ വ്യാപനം ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഉയര്‍ത്തുന്നത് കനത്ത ഭീഷണിയാണ്. തീവ്രവാദം ശക്തമായി വേരൂന്നിയിരിക്കുന്ന കോംഗോയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതും പതിവായിരിക്കുകയാണ്.
Image: /content_image/News/News-2022-10-22-06:12:02.jpg
Keywords: കോംഗോ
Content: 19888
Category: 14
Sub Category:
Heading: പീഡിത ക്രൈസ്തവരെ സ്മരിച്ചുള്ള ലോകത്തെ മൂന്നാമത്തെ ദേവാലയം അമേരിക്കയില്‍ കൂദാശ ചെയ്തു
Content: മസാച്ചുസെറ്റ്സ്: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാനുള്ള മൂന്നാമത്തെ ദേവാലയം പീഡിതരുടെ ആശ്വാസമായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തില്‍ അമേരിക്കയിലെ ഏറ്റവും ജനനിബിഡ സംസ്ഥാനമായ മസാച്ചുസെറ്റ്സിലെ ക്ലിന്റണില്‍ കൂദാശ ചെയ്തു. ഇന്നലെ വെള്ളിയാഴ്ച വോഴ്സെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് മക്മാനൂസാണ് ദേവാലയം ആശീര്‍വദിച്ചത്. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു മരിയന്‍ ചിത്രവും ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇറാഖിലെ ബാര്‍ട്ടെല്ലായില്‍ നിന്നുള്ള ഡീക്കനായ എബ്രാഹിം ലാല്ലോ ആണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ‘നസറായന്‍.ഓര്‍ഗ്’ എന്ന സന്നദ്ധ സംഘടനക്ക് രൂപം നല്‍കിയ ഫാ. ബെനഡിക്ട് കീലിയാണ് ‘പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള സ്ഥലം’ എന്ന ആശയത്തിന്റെ പിന്നില്‍. കൂദാശയോടനുബന്ധിച്ച് വോഴ്സെസ്റ്റര്‍ രൂപതയിലെ ‘സെന്റ്‌ ജോണ്‍ ദി ഗാര്‍ഡിയന്‍ ഓഫ് ഔര്‍ ലേഡി’ ഇടവക ദേവാലയത്തില്‍ സുപ്രസിദ്ധ കത്തോലിക്കാ കമ്പോസറായ പോള്‍ ജേണ്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ ‘കോര്‍ ഉനം’ ഗായക സംഘം പാടിയ പാട്ടുകളുടെ അകമ്പടിയോടെയുള്ള പാട്ടുകുര്‍ബാനയും ഉണ്ടായിരുന്നു. മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ദശലക്ഷ കണക്കിന് ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കൂടുതല്‍ ആളുകള്‍ രംഗത്ത് വരണമെന്നാണ് മധ്യപൂര്‍വ്വേഷ്യയില്‍ മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി വര്‍ഷങ്ങളോളം ചിലവഴിച്ച ഫാ. കീലി പറയുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് വിശുദ്ധ ലിഖിതങ്ങളില്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബാനക്കിടെ മാത്രം പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ പോരെന്നു പറഞ്ഞ ഫാ. കീലി മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും അതിനു വേണ്ടിയാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 2017-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വെസ്റ്റ്‌ 34-മത് തെരുവിലെ സെന്റ്‌ മൈക്കേല്‍ ദേവാലയത്തിലാണ് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുള്ള ആദ്യത്തെ മരിയന്‍ ദേവാലയം തുറന്നത്. രണ്ടാമത്തെ ദേവാലയം ലണ്ടനിലെ സോഹോ ജില്ലയിലെ ഓര്‍ഡിനറിയേറ്റ് ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍ ആന്‍ഡ്‌ സെന്റ്‌ ഗ്രിഗറി ദേവാലയത്തില്‍ കഴിഞ്ഞ മാസമാണ് തുറന്നത്. മസ്സാച്ചുസെറ്റ്സില്‍ ഈ ദേവാലയമൊരുക്കുവാന്‍ അനുവാദം നല്‍കിയ മെത്രാന്‍ മക്മാനൂസിന് ഫാ. കീലി നന്ദി അര്‍പ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-10-22-08:11:29.jpg
Keywords: പീഡിത
Content: 19889
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍: വിശുദ്ധ കുര്‍ബാനയില്‍ 28,000 പേര്‍ പങ്കെടുക്കും
Content: മനാമ: നോര്‍ത്തേണ്‍ അറേബ്യ അപ്പസ്തോലിക വികാരിയത്തിന്റെ ഭാഗമായ ബഹ്റൈനിലേക്കുള്ള ആദ്യ പേപ്പല്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. നവംബര്‍ 3 മുതല്‍ 6 വരെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം. നവംബര്‍ 5ന് രാവിലെ 8.30-ന് ബഹ്റൈനിലെ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ബഹ്റൈന്‍, സൗദി, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും ചുരുങ്ങിയത് 28,000-ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയില്‍ നിന്നും രണ്ടായിരത്തോളം പേരെയാണ്‌ പ്രതീക്ഷിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വരുന്നവരുടെ സൗകര്യത്തിനായി അര്‍ദ്ധരാത്രി മുതല്‍ റിഫായിലെ സ്റ്റേഡിയത്തിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഉണ്ടായിരിക്കും. 28,000-മാണ് നാഷണല്‍ സ്റ്റേഡിയത്തിന്റെ പരമാവധി ശേഷിയെന്നും, അത്രയും ആളുകള്‍ പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതേണ്‍ അറേബ്യ അപ്പസ്തോലിക വികാരിയത്തിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ജോണ്‍ ഇ. ജോണ്‍ 'ദി നാഷണല്‍'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതില്‍ ഇരുപത്തിനാലായിരം പേര്‍ ബഹ്റൈനില്‍ നിന്നുള്ളവരും, രണ്ടായിരത്തോളം പേരെ സൗദിയില്‍ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരിക്കും ഭൂരിഭാഗവും. യു.എ.ഇ, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള തദ്ദേശീയ പൗരന്‍മാര്‍ക്ക് വേണ്ടി 500 സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്, 900 സീറ്റുകള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വേണ്ടിയും റിസര്‍വ് ചെയ്തിട്ടുണ്ട്. ഇസ്ലാമിക നേതാക്കളും കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബഹ്റൈനിലെ മനാമ, അല്‍റിഫാ, മുഹാറാക്ക് എന്നീ പട്ടണങ്ങളാണ് പാപ്പയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുന്നത്. പാപ്പയെ വരവേല്‍ക്കുന്നതിനായി ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും, ഒരു ആഘോഷത്തിന്റേതായ അന്തരീക്ഷമാണെന്നും നിലവിലുള്ളതെന്നും ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ വികാരിയായ ഫാ. സജി തോമസ്‌ പറഞ്ഞു. വിശുദ്ധ കുര്‍ബാന നല്കുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന യൂക്കരിസ്റ്റ് മിനിസ്റ്റര്‍മാരായ 300 പേര്‍ ഉള്‍പ്പെടെ എഴുന്നൂറിലധികം വോളണ്ടിയര്‍മാരും, വൈദികര്‍, മെത്രാന്മാര്‍ കര്‍ദ്ദിനാള്‍മാര്‍ ഉള്‍പ്പെടെയുള്ള 120 പേരുമാണ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
Image: /content_image/News/News-2022-10-22-17:36:10.jpg
Keywords: അറേബ്യ
Content: 19890
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസിന്റെ രണ്ടാം ഗ്ലോബൽ മീറ്റ് ബാങ്കോക്കിൽ ആരംഭിച്ചു
Content: കൊച്ചി/ബാങ്കോക്ക്: സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ രണ്ടാം ഗ്ലോബൽ മീറ്റ് ബാങ്കോക്കിൽ ആരംഭിച്ചു. വി വിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ പതാകകളേന്തിയാണു സമ്മേ ളന നഗരിയിലേക്കെത്തിയത്. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പതാക ഉയർത്തി. ഏതു വെല്ലുവിളികളെയും നേരിടാൻ വിധം കത്തോലിക്ക കോൺഗ്രസ് രൂപപ്പെടുന്നത് സമുദായത്തിന്റെ വളർച്ചയ്ക്ക് ഊർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധവിഷയങ്ങളെ ആസ്പദമാക്കിയുള്ള വിഷയാവതരണങ്ങൾക്കും ചർച്ചകൾകൾക്കും ബെന്നി മാത്യു, ടി.കെ. ജോസ്, ഡീൻ കുര്യാക്കോസ് എംപി, ജോസഫ് സ്കറിയ, ടോമി സെബാസ്റ്റ്യൻ, ബിജു മാത്യു, ട്രീസ ലിസ് സെബാസ്റ്റ്യൻ, ടെസി ബിജു, ജയ്സ ൺ ആലപ്പാട്ട്, ആന്റണി മനോജ്, സിജോ ഇലന്തൂർ, ബിനു ഡൊമിനിക്, ജോബിൻ ജേ ക്കബ്, ജോമി മാത്യു, ഡോ. പി.സി. സിറിയക്, ജോസ് കെ. മാണി എംപി, മോൻസ് ജോ സഫ് എംഎൽഎ, ജോർജ് കുര്യൻ, ടി.എം. സിറിയക്, ടി.ജെ. മാർട്ടിൻ, ഡോ. ജോസു കുട്ടി ജെ. ഒഴുകയിൽ, ഡോ. കെ.പി. സാജു, തോമസ് പീടികയിൽ, ഫാ. സെബിൻ തുമുള്ളിൽ, പത്രോസ് വടക്കുംചേരി, രഞ്ജിത്ത് ജോസഫ്, സ്റ്റീഫൻ ജോർജ്, ജോയ്സ് മേരി ആന്റണി, രാജു ജോസഫ്, തമ്പി എരുമേലിക്കര, ഫാ. ലിജു, ജോസ് വട്ടുകുളം തുട ങ്ങിയവർ നേതൃത്വം നൽകി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ട റി രാജീവ് കൊച്ചു പറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ജനറൽ കൺവീനർ ജോസഫ് മാത്യു, കൺവീനർ രഞ്ജിത് ജോസഫ്, ഭാരവാഹികളായ ലീവൻ വർഗീസ്, ആന്റണി മനോജ്, സുനിൽ, സഞ്ജു ജോസഫ്, ബെന്നി ആന്റണി, വിനീത് ആൻഡ്ര സ്, ലിജു ചാണ്ടി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകുന്നു. 50 രാജ്യങ്ങളിലെ കത്തോലിക്ക കോൺഗ്രസിന്റെ നേതാക്കൾ സമുദായത്തിലെ സഭ, സാമൂഹ്യ, രാഷ്ട്രീയ പ്രതിനിധികൾക്കൊപ്പം ഗ്ലോബൽ മീറ്റിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2022-10-23-05:13:33.jpg
Keywords: ഗ്ലോബൽ
Content: 19891
Category: 10
Sub Category:
Heading: മെക്സിക്കോയില്‍ മരിയന്‍ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 24 ലക്ഷം വിശ്വാസികള്‍
Content: ജാലിസ്കോ: വടക്കേ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയില്‍ പ്രത്യാശയുടെ രാജ്ഞിയും, ജാലിസ്കോ സംസ്ഥാനത്തിന്റെ മാധ്യസ്ഥയുമായി അറിയപ്പെടുന്ന സപോപ്പന്‍ മാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് ഗ്വാഡലാജാര കത്തീഡ്രലില്‍ നിന്നും സപോപ്പന്‍ ബസലിക്കയിലേക്ക് നടത്തിയ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. 24 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഇക്കൊലത്തെ തീര്‍ത്ഥാടനത്തില്‍ പങ്കുകൊണ്ടത്. 288 വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ഇത്രയധികം തീര്‍ത്ഥാടകര്‍ ഇതാദ്യമായിട്ടാണ് സപോപ്പന്‍ ബസിലിക്കയില്‍ എത്തിയതെന്നു സംസ്ഥാന ഗവര്‍ണര്‍ എന്‍റിക്ക് അല്‍ഫാരോ ട്വീറ്റ് ചെയ്തു. 2018-മുതല്‍ ‘യുണൈറ്റഡ് നേഷന്‍സ് എജ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ്‌ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍’(യുനെസ്കോ) തീര്‍ത്ഥാടനത്തെ മാനവികതയുടെ അദൃശ്യമായ ഒരു സാംസ്കാരിക പൈതൃകമായിട്ടാണ് കണക്കാക്കി വരുന്നത്. ജൂണ്‍ 13 മുതല്‍ ഒക്ടോബര്‍ 12 വരെ സപോപ്പന്‍ മാതാവിന്റെ രൂപം ഗ്വാഡലാജാര കത്തീഡ്രലിലായിരിന്നു സൂക്ഷിച്ചിരിന്നത്. 1821 ഒക്ടോബര്‍ സെപ്റ്റംബര്‍ 15-ന് ട്രിഗാരന്റെ ആര്‍മിയുടെ ഹോണററി പദവിയായ ‘ജനറല്‍’ പദവി ഈ രൂപത്തിന് നല്‍കിയിരിന്നു. കൃത്യം ഒരാഴ്ചക്കുള്ളില്‍ മെക്സിക്കോ സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യവും നേടി. ജനറല്‍ അഗസ്റ്റിന്‍ ഡെ ഇറ്റുര്‍ബിഡെയുടെ നേതൃത്വത്തിലുള്ള സൈന്യം ‘ട്രിഗാരന്റെ’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. കത്തോലിക്ക വിശ്വാസം, സ്പെയിനില്‍ നിന്നുള്ള സ്വാതന്ത്ര്യം, വിഘടിത സേനകളുടെ ഐക്യം എന്നീ മൂന്ന്‍ കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു സൈന്യം യുദ്ധം ചെയ്തിരുന്നത്. ഈ മൂന്ന്‍ കാര്യങ്ങളെ സൂചിപ്പിക്കുന്ന വെള്ള, പച്ച, ചുവപ്പ് എന്നിവയായിരുന്നു ട്രിഗാരന്റെ സേനയുടെ പതാകയിലെ നിറങ്ങള്‍. ഈ മൂന്ന്‍ നിറങ്ങളും മെക്സിക്കന്‍ ദേശീയ പതാകയില്‍ ഇപ്പോഴുമുണ്ട്. ഒക്ടോബര്‍ 12-ന് സപോപ്പന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് തീര്‍ത്ഥാടനത്തിന് സമാപനമായത്. ദൈവമാകുന്ന ഏകപിതാവിന്റെ മക്കളും സഹോദരങ്ങളുമാണ് നമ്മളെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് മെക്സിക്കോ നേരിടുന്ന നിരവധി വിഭാഗീയതകളെ മറികടക്കുവാന്‍ വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തിലൂടെ ഗ്വാഡലാജാര മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്കോ റോബ്ലെസ് ഒര്‍ട്ടേഗ വിശ്വാസികളോട് ആഹ്വാനം ചെയ്തു. നമുക്കിടയില്‍ ഒത്തിരി അക്രമങ്ങളുണ്ട്. നമുക്കിടയില്‍ വിഭാഗീയതയും, പ്രതികാരവും, അസ്വസ്ഥതയും ഒരുപാടുണ്ട്. ഇത്തരം വിഭാഗീയതയുമായി ജീവിക്കുന്നതില്‍ നമ്മള്‍ തൃപ്തരല്ലായെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദൈവത്തിന്റെ അനന്തവും, കരുണാമയവുമായ സ്നേഹത്താല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന നമ്മള്‍ ഒരൊറ്റ കുടുംബമായിട്ടിരിക്കുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനങ്ങളിലൊന്നാണ് സപോപ്പന്‍ മാതാവിന്റെ തീര്‍ത്ഥാടനം.
Image: /content_image/News/News-2022-10-23-05:25:54.jpg
Keywords: മെക്സിക്കോ
Content: 19892
Category: 1
Sub Category:
Heading: മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനയും കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി
Content: വത്തിക്കാന്‍ സിറ്റി: പുതിയ മെത്രാന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും കമ്മ്യൂണിസ്റ്റ് ചൈനയും തമ്മില്‍ 2018-ല്‍ ഉണ്ടാക്കിയ കരാര്‍ വീണ്ടും രണ്ടു വര്‍ഷത്തേക്ക് കൂടി പുതുക്കി. ഇത് രണ്ടാം തവണയാണ് കരാര്‍ പുതുക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഉചിതമായ കൂടിയാലോചനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് പരിശുദ്ധ സിംഹാസനവും, 'പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന'യും തമ്മില്‍ ഉണ്ടാക്കിയ താല്‍ക്കാലിക കരാര്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടുവാന്‍ തീരുമാനിച്ചുവെന്നു ഒക്ടോബര്‍ 22-ന് വത്തിക്കാന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സഭയുടെ ദൗത്യവും, ചൈനീസ്‌ ജനതയുടെ നന്മയും കണക്കിലെടുത്തുകൊണ്ട് ഇരുകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വികസനത്തിനായി മാന്യവും ക്രിയാത്മകവുമായ സംവാദങ്ങള്‍ തുടരുന്നതില്‍ വത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2018 സെപ്റ്റംബറില്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പുവെച്ച കരാര്‍ 2020 സെപ്റ്റംബറിലാണ് ആദ്യമായി പുതുക്കിയത്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സര്‍ക്കാരിനെ ഭയപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ കരാറിനു വത്തിക്കാന്‍ തയാറായത്. കരാര്‍ രണ്ടാമതും പുതുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു. നയതന്ത്രം സാധ്യമാക്കലിന്റെ കലയാണെന്നും, നയതന്ത്രത്തിലൂടെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാമെന്നും കരാറിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി എന്ന നിലയില്‍ ജൂലൈ 5ന് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പാപ്പ പറഞ്ഞത്. കരാര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും പരിമിതികള്‍ ഉണ്ടെങ്കിലും ഇതൊരു പ്രധാനപ്പെട്ട കരാര്‍ ആണെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ‘വത്തിക്കാന്‍ ന്യൂസ്’നോട് പറഞ്ഞു. ഇത്തരം സങ്കീര്‍ണ്ണവും ബുദ്ധിമുട്ടേറിയതുമായ കാര്യങ്ങളുടെ ഫലപ്രാപ്തിയും, പുരോഗതിയും വിശകലനം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും മതിയായ സമയം ആവശ്യമുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കരാര്‍ നിലവില്‍ വന്നതിന് ശേഷവും ചൈനയിലെ ക്രൈസ്തവ വിരുദ്ധ മതപീഡനത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ലെന്നും, നിരവധി ദേവാലയങ്ങളും, കുരിശുകളും തകര്‍ക്കപ്പെട്ടുവെന്നതും അടക്കം വലിയ വിമര്‍ശനമാണ് കരാറിനെതിരെ ഉയരുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും പത്തുകല്‍പ്പനകള്‍ മാറ്റി കമ്മ്യൂണിസ്റ്റ് ചെയര്‍മാന്‍ മാവോയും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിന്നു. യു.എസ് കോണ്‍ഗ്രസിന്റെ എക്സിക്യുട്ടീവ്‌ കമ്മീഷന്‍ 2020-ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. ഷി ജിന്‍പിംഗ് മതങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കനുസൃതമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
Image: /content_image/News/News-2022-10-23-06:08:42.jpg
Keywords: ചൈന