category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളനം ഇന്ന് ബാങ്കോക്കിൽ ആരംഭിക്കും
Contentകൊച്ചി/ബാങ്കോക്ക്: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളനവും ആഗോള നസ്രാണി പൊതുയോഗവും ബാങ്കോക്കിൽ ഇന്ന് ആരംഭിക്കും. 24 വരെ നടക്കുന്ന ഗ്ലോബൽ മീറ്റിൽ 42 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 'ഒരുമയിലൂടെ മഹിമയിലേക്ക്' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ആഗോളതലത്തിൽ സമുദായത്തിന്റെ പുരോഗതിക്കും കൂട്ടായ്മയ്ക്കും വേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹകരണം ഉറപ്പു വരുത്തുന്നതിനും വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും സംഗമം വേദിയൊരുക്കും. വിവിധ രാജ്യങ്ങളിലേക്ക് ജോലിക്കും പഠന ആവശ്യങ്ങൾക്കുമായി പോകുന്നവർക്കും സഹായകരമാകുന്ന വിധത്തിൽ പദ്ധതികൾ ആവിഷ്കരിക്കും. പുതിയ പ്രവർത്തനമാർഗരേഖയായി "വിഷൻ 2030' കർമപദ്ധതി അവതരിപ്പിക്കും. പാനൽ ചർച്ചകൾ, സംവാ ദങ്ങൾ, പ്രോജക്ട് അവതരണങ്ങൾ, സെമിനാറുകൾ എന്നിവ മീറ്റിന്റെ ഭാഗമായി നടത്തും. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കുന്ന ആഗോള നസ്രാണി പൊതുയോഗം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷ പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗെറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ആമുഖ സന്ദേശം നൽകും. ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ജസ്റ്റീസ് കുര്യൻ ജോസഫ്, ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ കൺവീനർ ജോസഫ് മാത്യു പറേകാട്ട്, കൺവീനർ രഞ്ജിത്ത് ജോസഫ്,ജോസ്കുട്ടി ഒഴുകയിൽ, ടെസി ബി ജു എന്നിവർ പ്രസംഗിക്കും. എംപിമാരായ ജോസ് കെ. മാണി, ഡീൻ കുര്യക്കോസ്, തോമസ് ചാഴികാടൻ, എംഎൽ എമാരായ മോൻസ് ജോസഫ്, റോജി എം. ജോൺ എന്നിവർ സമ്മേളനത്തിനെത്തും. ജോർജ് കുര്യൻ, സ്റ്റീഫൻ ജോർജ്, പി.സി. സിറിയക്, ടി.കെ. ജോസ്, സന്തോഷ് ജോർ കുളങ്ങര, ഫാ. ജോർജ് പ്ലാത്തോട്ടം, പ്രഫ. കെ.എം. ഫ്രാൻസിസ്, അഡ്വ. ജോജോ ജോസ് എന്നിവർ സന്ദേശങ്ങൾ നൽകും. ഫാ ബെന്നി മുണ്ടനാട്ട്, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. സബിൻ തൂമുള്ളിൽ, ഡോ. ജോ ബി കാക്കശേരി, അഡ്വ.പി.ടി. ചാക്കോ, ജോമി മാത്യു, ഷിജി ജോൺസൺ തുടങ്ങിയവ ർ പാനൽ ചർച്ചകൾക്ക് നേതൃത്വം വഹിക്കും. ലിവൻ വർഗീസ്, ഡേവിസ് എടക്കളത്തൂർ, ബെന്നി മാത്യു, സുനിൽ രാപ്പുഴ, ആന്റണി മ നോജ്, ക്യാപ്റ്റൻ രാജു ജോസഫ്, ജോണിക്കുട്ടി തോമസ്, ജോളി ജോസഫ്, സിജിൽ പാലക്കലോ ടി, ജോയി ഇലവത്തിങ്കൽ, ടോമി സെബാസ്റ്റ്യൻ, വർഗീസ് തമ്പി എന്നിവർ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-22 05:43:00
Keywordsകോൺഗ്രസ്
Created Date2022-10-22 05:44:18