Content | ബാങ്കോക്ക്: നാൽപ്പതോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ചരിത്രപരമായ ദൗത്യം നിർവഹിക്കുന്നതാണെന്നും സഭയിൽ എല്ലാവരും തുല്യരും ക്രിസ്തുവിന്റെ ശുശ്രൂഷകരുമാണെന്നും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ബാങ്കോക്കിൽ കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ആഗോള നസ്രാണി പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുസ്നേഹം പൂർണമായി ഉൾക്കൊണ്ട് ഒരുമിച്ചു മുന്നേറേണ്ട കാലഘട്ടമാണിത്. അതിനു ലോകമെമ്പാടുമുള്ള സമുദായ അംഗങ്ങൾ ഒരു കുടക്കീഴിൽ അണിനിരക്കണം. ധാർഷ്ട്യവും അഹങ്കാരവുമൊക്കെ സഭയെ ശിഥിലമാക്കും. സ്നേഹം കൊണ്ടും വിട്ടുവീഴ്ചകൊണ്ടും ക്രൈസ്തവികതകൊണ്ടും നാം സഭയെയും സമുദായത്തെയും കെട്ടിപ്പടുക്കണമെന്നും കർദ്ദിനാൾ പറഞ്ഞു.
സമുദായബോധവും സമുദായസ്നേഹവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതി ന് ഗ്ലോബൽ മീറ്റ് വഴിയൊരുക്കുമെന്നും, ഗ്ലോബൽ നെറ്റ്വർക്ക് വിവിധ രാജ്യങ്ങളിലെ സമുദായ അംഗങ്ങൾക്ക് വലിയ സഹായമാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. സമുദായബോധവും സമുദായസ്നേഹവും പുതുതലമുറയ്ക്ക് പകർ ന്നുനൽകുന്നതിന് ഗ്ലോബൽ മീറ്റ് വഴിയൊരുക്കുമെന്നും, ഗ്ലോബൽ നെറ്റ്വർക്ക് വിവിധ രാജ്യങ്ങളിലെ സമുദായ അംഗങ്ങൾക്ക് വലിയ സഹായമാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ആഗോള നസ്രാണീ പൊതു യോഗത്തിൽ ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ലഗെറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്ലോബൽ മീറ്റിലെ പാനൽ ചർച്ചകളിൽ ജോസ് കെ. മാണി എംപി, മോ ൻസ് ജോസഫ് എംഎൽഎ, ഡീൻ കുര്യക്കോസ് എംപി, തോമസ് ചാഴി കാടൻ എംപി, ജോർജ് കുര്യൻ, അഡ്വ. ജോജോ ജോസ്, ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. സബിൻ തൂമുള്ളിൽ, ബെന്നി മാത്യു, അഡ്വ. പി.ടി. ചാക്കോ, ജോമി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. |