category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭയിലും കുടുംബത്തിലും ഒരുമിച്ച് നടക്കുന്ന ശൈലി ആർജിക്കണം: മാർ ജോസഫ് പെരുന്തോട്ടം
Contentചങ്ങനാശേരി: കഴിഞ്ഞ നാല് ദിവസമായി കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നുവന്ന അഞ്ചാമത് ചങ്ങനാശേരി അതിരൂപതാ മഹായോഗം സമാപിച്ചു. ക്രിസ്തീയ വിളി സഭയിലും സമൂഹത്തിലും കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്ന വിഷയത്തെ അധികരിച്ചാണ് മഹായോഗത്തിൽ ചർച്ചകളും പ്രബന്ധ അവതരണങ്ങളും നടന്നത്. സമാപന സമ്മേളനത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയിലും കുടുംബത്തിലും ഒരുമിച്ച് നടക്കുന്ന ശൈലി ആർജിക്കണമെന്നും അപ്പോൾ മാത്രമാണ് ഒരേലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയുന്നതെന്നും സഭയിലെ ഉ ത്തരവാദിത്വം മെച്ചപ്പെട്ട ശുശ്രൂഷയ്ക്ക് നമ്മെ പ്രാപ്തരാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രവിക്കുന്ന സഭയെയാണ് ഈ കാലഘട്ടത്തിൽ ആവശ്യമെന്ന് സമാപന സമ്മേളന ത്തിൽ മുഖ്യ സന്ദേശം നൽകിയ മലങ്കര ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഏബ്രഹാം മാർ സ്റ്റേഫാനോസ് അഭിപ്രായപ്പെട്ടു. അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ വിലയിരുത്തൽ പ്രസംഗം നടത്തി. സഭയിൽ വിള്ളലുകൾ ഉണ്ടാകാതെ സൂക്ഷിക്കുവാൻ കടപ്പെട്ടവരാണ് നാമെന്നും സഭയെ ശക്തീകരിക്കാൻ കഴിയണമെന്നും മാർ തോമസ് തറയിൽ ഓർമിപ്പിച്ചു. ജനറൽ കോഡിനേറ്ററും ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാനായ മോൺ. തോമസ് പാടിയത്ത്, വികാരി ജനറാൾ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, ഫാ. ഡൊമനിക് മുരിയങ്കാവുങ്കൽ, സിസ്റ്റർ മേഴ്സി എഎസ്എംഐ, പ്രഫ.പി.സി. അനിയൻകുഞ്ഞ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപറമ്പിൽ, അഡ്വ. ജോജി ചിറയി ൽ എന്നിവർ പ്രസംഗിച്ചു. സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ, റവ.ഡോ. ജോർജ് കുടിലിൽ, റവ.ഡോ. ജോസഫ് കടുപ്പിൽ എന്നിവർ വിഷയാവതരണ പ്രസംഗങ്ങൾ നടത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-06 10:43:00
Keywordsചങ്ങനാശേരി
Created Date2022-10-06 10:44:29