category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചങ്ങനാശേരി അതിരൂപത മഹായോഗത്തിന് ഇന്നു ആരംഭം
Contentകുന്നന്താനം: സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗത്തിന് ആരംഭം കുറിക്കും. ഒക്ടോബർ അഞ്ചു വരെ ദീർഘിക്കുന്ന ഈ മഹായോഗം അതിരൂപതയുടെ അജപാലന ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. വരുംവർഷങ്ങളിലെ അജപാലന പ്രവർത്തനങ്ങൾക്ക് രൂപം നല്‍കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്വമാണ് മഹായോഗത്തിനുള്ളത്. ഒരു രൂപതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു സഭാസംഭവമാണ് മഹായോഗം. രൂപതയാകുന്ന സഭാസമൂഹത്തിന്റെ ദൗത്യനിർവഹണത്തിനു പ്രേരകശക്തിയാകുന്ന ആലോചനകൾ നടത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കുന്നതിനും അനുയോജ്യമായ രീതിയിൽ രൂപതാദ്ധ്യക്ഷന്റെ അധികാരത്തിലുള്ള അംഗങ്ങളുടെ ഉത്തരവാദിത്വപൂർണമായ പങ്കുചേരലുമായ മഹായോഗംവഴി സാധ്യമാകുന്നത്. മറ്റു വാക്കുകളിൽ, രൂപതാധ്യക്ഷന്റെ ദൗത്യത്തിലും ശുശ്രൂഷയിലും ക്രിയാത്മകമായി പങ്കും ചേരാനുള്ള അവസരമാണ് മഹായോഗം ഒരുക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-02 07:16:00
Keywordsചങ്ങനാ
Created Date2022-10-02 07:17:38