category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഷംഷാബാദ് രൂപത സഹായമെത്രാന്മാര്‍ നാളെ അഭിഷിക്തരാകും
Contentഷംഷാബാദ്: സീറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്മാർ നാളെ രാവിലെ ഒമ്പതിന് ഷംഷാബാദിനടു ത്തുള്ള ബാലാപൂരിലെ കെടിആർ ആൻഡ് സികെആർ കൺവൻഷൻ ഹാളിൽ വച്ച് അഭിഷിക്തരാകും. പാലാ രൂപതാംഗമായ മാർ ജോസഫ് കൊല്ലംപറമ്പിൽ, ചങ്ങനാശേരി അതിരൂപതാംഗമായ മാർ തോമസ് പാടിയത്ത് എന്നിവരാണ് നിയുക്ത സഹായമെത്രാന്മാർ. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ എന്നിവർ സഹകാർമികത്വം വഹിക്കും. വചനസന്ദേശം നൽകുന്നത് അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടനാണ്. തുടർന്നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ തെലുങ്കാന ബിഷപ്സ് കോൺഫറൻസ് സെക്രട്ടറിയും ഏലൂരു ബിഷപ്പുമായ ജയറാവു പോളിമെറാ അധ്യക്ഷനായിരിക്കും. പാലാ രൂപതയിലെ നീറന്താനം ഇടവകാംഗമായ റവ.ഡോ. ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപതയുടെ ഗുജറാത്ത് സബർമതി മിഷന്റെ വികാരി ജനറാളായി ശുശ്ര ഷ ചെയ്തുവരവെയാണ് സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് മുതൽ ഡാമൻ, ഡ്യു നാഗർ ഹവേലി ദ്വീപുകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ അജപാലന അധികാരപരിധിയിൽ വരും. ചങ്ങനാശേരി അതിരൂപതയിലെ വെട്ടിമുകൾ ഇടവകാംഗമാണ് റവ.ഡോ. തോമസ് പാടിയത്ത്. അതിരൂപത വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഉത്തർപ്രദേശിലെ 17 ജില്ലകളും രാജസ്ഥാൻ മുഴുവനും അദ്ദേഹത്തിന്റെ അജപാലന അധികാര പരിധിയിൽ വരും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-08 11:40:00
Keywordsഷംഷാ
Created Date2022-10-08 11:40:50