category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അമേരിക്കയ്ക്കും ലോകരാജ്യങ്ങൾക്കും വേണ്ടി നാളെ വാഷിംഗ്ടണിൽ ജപമാല റാലി
Contentവാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയ്ക്കും ലോകരാജ്യങ്ങൾക്കും വേണ്ടി ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്താൻ നാളെ ഒക്ടോബർ ഒന്‍പതാം തീയതി വാഷിംഗ്ടണിൽ ജപമാല റാലി നടക്കും. ഇതിനു മുന്നോടിയായി രാജ്യ തലസ്ഥാനത്തെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നിന്നും കാപ്പിറ്റോളിന് സമീപം സ്ഥിതി ചെയ്യുന്ന നാഷണൽ മാളിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തോലിക്ക വിശ്വാസികൾ ഒരുമിച്ചു കൂടുന്ന 'റോസറി കോസ്റ്റ് ടു കോസ്റ്റി'ന്റെ ഭാഗമായിട്ടാണ് വാഷിംഗ്ടണിലും വൈകുന്നേരം മൂന്നുമണിക്ക് വിശ്വാസികൾ ജപമാല പ്രാർത്ഥനയ്ക്ക് ഒരുമിച്ചു കൂടുന്നത്. ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഫാത്തിമയിലും, ലൂർദ്ദിലും പരിശുദ്ധ കന്യകാമറിയം പറഞ്ഞിരുന്നുവെന്നും സാത്താന്റെ ലോകത്തിലെ പ്രവർത്തികൾക്കെതിരെയുള്ള ആയുധമാണ് ജപമാലയെന്നും കാപ്പിറ്റോളിൽ സ്ഥിതി ചെയ്യുന്ന ഹോളി കംഫർട്ട് ആൻഡ് സെന്റ് സിപ്രിയാൻ ദേവാലയത്തിന്റെ ചുമതലയുള്ള മോൺ. ചാൾസ് പോപ്പ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. അദ്ദേഹം റാലിയില്‍ പ്രസംഗിക്കും. 2020ലെ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ ജപമാലയെ 'തെരഞ്ഞെടുത്ത ആയുധം' എന്ന് വിശേഷിപ്പിച്ച സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ വർക്കേഴ്സ് ഓഫ് ദ സേക്രട്ട് ഹാർട്ട് കോൺഗ്രിഗ്രേഷൻ അംഗം സിസ്റ്റർ ഡയ്ഡ്രെ ബർണിയും സന്ദേശം നൽകി സംസാരിക്കും. സാത്താനും കർത്താവും തമ്മിൽ യുദ്ധം നടക്കുന്നതായി നമുക്ക് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്ന് സിസ്റ്റർ ഡയ്ഡ്രെ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. യുദ്ധം കൂടുതൽ ശക്തവും മോശവുമായി മാറുകയാണ്. അടുത്തിടെ അമേരിക്കൻ സുപ്രീം കോടതി ഭ്രൂണഹത്യ അമേരിക്കയിൽ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിക്ക് ഭരണഘടനാപരമായ സാധുത ഇല്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത് കർത്താവിന്റെ വിജയം എടുത്തുകാട്ടുന്ന ഒന്നായിരുന്നുവെന്ന് സിസ്റ്റർ ഡയ്ഡ്രെ വിശദീകരിച്ചു. എന്നാൽ ഇത് സാത്താന്റെ കോപത്തെ കൂടുതൽ തീവ്രമാക്കിയിരിക്കുകയാണ്. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, തന്നോടൊപ്പം സ്വർഗ്ഗത്തിലേക്ക് വരണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ട് ബൈഡന് വേണ്ടിയും പ്രാർത്ഥിക്കുമെന്ന് സിസ്റ്റര്‍ കൂട്ടിച്ചേർത്തു. യുഎസ് ആർമിയിലെ കേണൽ പദവിയിലും സർജൻ കൂടിയായ സിസ്റ്റർ ഡയ്ഡ്രെ സേവനം ചെയ്തിട്ടുണ്ട്. 54 ദിവസം നീണ്ടുനിന്ന നൊവേന പ്രാർത്ഥനയ്ക്ക് ശേഷമാണ് നാളെ ഒക്ടോബർ ഒന്‍പതാം തീയതി ജപമാല റാലി സംഘടിപ്പിക്കപ്പെടുന്നത്. മിലിറ്ററി അതിരൂപതയുടെ മെത്രാൻ ജോസഫ് കോഫി, പ്രോലൈഫ് പ്രവർത്തകനായ ഫാ. സ്റ്റീഫൻ ഇംബരാറ്റോ തുടങ്ങിയ പ്രമുഖരും ജപമാല റാലിയെ സംബോധന ചെയ്ത് സംസാരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-08 14:34:00
Keywordsജപമാല, അമേരിക്ക
Created Date2022-10-08 14:34:59