category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപതിനാല് ജില്ലകളിലൂടെ ദൈവകരുണയുടെ ഛായാചിത്രത്തിന്റെ പ്രയാണവുമായി ദിവിന മിസരികോർഡിയ മിനിസ്ട്രി
Contentകൊച്ചി: കേരള സഭ നവീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പതിനാല് ജില്ലകളിലൂടെ ദൈവകരുണയുടെ ഛായാചിത്രത്തിന്റെയും വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പിന്റെയും പ്രയാണവുമായി ദിവിന മിസരികോർഡിയ മിനിസ്ട്രി. പിതാക്കന്മാരുടെ ആശിർവ്വാദത്തോടെ ഒക്ടോബർ 5ന് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനത്തില്‍ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹമായ കുടമാളൂരിൽ നിന്ന് ആരംഭിച്ച് 14 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിലൂടെയാണ് ഛായാചിത്രത്തിന്റെ പ്രയാണം കടന്നുപോകുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനതപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ പിന്നിട്ട് ഇന്ന് എറണാകുളം ജില്ലയിൽ വല്ലാർപാടം ബസിലിക്ക തൃശൂർ അതിരൂപതയുടെ ലൂർദ്ദ് കത്തീഡ്രലിലും തിരുശേഷിപ്പ് ഛായാചിത്ര പ്രയാണം എത്തും. തൃശൂർ ചിറ്റിശ്ശേരി സെൻ്റ് ജോസഫ് ചാപ്പൽ, പാലക്കാട്‌ ജില്ലയിൽ മണ്ണാറക്കാട് ഹോളിസ്പിരിറ്റ് ഫൊറോനാ ദേവാലയം, മലപ്പുറം ജില്ലയിലെ കാളികാവ് സെന്‍റ് സേവ്യേഴ്സ് ചർച്ച്, സെന്റ് ജോസഫ് ചർച്ച് മഞ്ചേരി എന്നിവ പിന്നിട്ട് വയനാട്ടിലെ പള്ളിക്കുന്ന് ലൂർദ്ദ് തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും. എട്ടാം തീയതി സമാപന ദിവസം കാസർകോട് ജില്ലയിൽ സെൻ സെബാസ്റ്റ്യൻ ചർച്ച് കണ്ണിവയൽ, കണ്ണൂർ ജില്ലയിൽ ഉര്‍സുലൈന്‍ സമൂഹാംഗമായ ധന്യയായ സിസ്റ്റർ സെലിൻ കണ്ണനായ്ക്കൽ, കോഴിക്കോട് ജില്ലയിലെ പാറോപ്പടി സെന്റ് ആന്റണീസ് ദേവാലയത്തിൽ എത്തിച്ചേരുന്നത്തോടെ ദൈവകരുണയുടെ സന്ദേശ യാത്രയ്ക്കു സമാപനമാകും. 54 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ദിവിന മിസരികോർഡിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയില്‍ അനേകം ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും 36,000 ലധികം അല്‍മായരും അംഗങ്ങളാണ്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ 24 മണിക്കൂറും നടക്കുന്ന മധ്യസ്ഥപ്രാര്‍ത്ഥനകളും പ്രാര്‍ത്ഥന ശുശ്രൂഷകളുമാണ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-07 13:46:00
Keywordsഡിവിന
Created Date2022-10-07 13:46:45