Content | വത്തിക്കാന്‍ സിറ്റി: ഗർഭസ്ഥാവസ്ഥ മുതൽ സ്വാഭാവിക മരണം വരെയുള്ള ഒരാളുടെ ജീവിതത്തിൽ, നിബന്ധനകളൊന്നുമില്ലാതെ അദ്ദേഹത്തിന്റെ ജീവന്‍ മാനിക്കപ്പെടേണ്ടതുണ്ടെന്നും വധശിക്ഷ തെറ്റാണെന്നും ആവര്‍ത്തിച്ച് വത്തിക്കാന്‍. യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം പ്രതിനിധി മോൺസിഞ്ഞോർ ജാനുസ് ഉർബാൻചിക് കഴിഞ്ഞ ദിവസം പോളണ്ടിലെ വാര്‍സോയിൽ നടത്തിയ പ്രഭാഷണത്തിലാണ് തിരുസഭയുടെ പ്രബോധനം വീണ്ടും ആവര്‍ത്തിച്ചത്. വധശിക്ഷയും കുറ്റവാളികളെന്ന് കരുത്തപ്പെടുന്നവർക്കു എതിരായ പീഡനങ്ങളും മനുഷ്യാന്തസ്സിനെതിരായ പ്രവർത്തിയെന്നും മനുഷ്യന്റെ സമഗ്രതയെ ലംഘിക്കുന്ന എല്ലാത്തരം പീഡനങ്ങളേയും തങ്ങൾ അപലപിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാത്തരം പ്രവർത്തികളും, മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും മാനിച്ചുകൊണ്ടുള്ളതാകണം. ഈ ഒരു അർത്ഥത്തിൽ, എത്ര വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെങ്കിലും, അന്വേഷണ പ്രക്രിയയിൽ, പീഡനങ്ങൾക്കെതിരായ എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നത് ഉറപ്പുവരുത്തണം. വിചാരണയിലേക്ക് വിവരങ്ങൾ തേടുക എന്ന ഏക ഉദ്ദേശം മുന്നിൽ വച്ച് ആളുകളെ തടങ്കലിൽ വയ്ക്കുന്നതും ഇത്തരത്തിൽ അനുവദിക്കപ്പെടാൻ പാടില്ലെന്ന് വത്തിക്കാന്റെ പ്രതിനിധി ഓർമ്മിപ്പിച്ചു.
കുറ്റകൃത്യം എത്ര വലുതാണെങ്കിലും, പ്രതിയായ ആളുടെ അന്തസ്സിനെ അത് പൂർണ്ണമായി ഇല്ലാതാക്കുന്നില്ല. അതുകൊണ്ടുതന്നെ, എത്ര വലിയ അപരാധം ചെയ്ത ആളാണെങ്കിലും, അദ്ദേഹത്തിന് വധശിക്ഷ നൽകുന്നത്, മോചനം നേടാനുള്ള അയാളുടെ സാധ്യതകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമാസകലം വധശിക്ഷ ഇല്ലാതാകുന്നതിനായി പരിശുദ്ധ സിംഹാസനം എന്നും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും കൂട്ടിച്ചേർത്തു.
#{green->none->b->'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! }#
{{വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /-> http://www.pravachakasabdam.com/index.php/site/news/12465/}}
കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥന നിയോഗം ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കപ്പെടുന്നതിനായിട്ടായിരിന്നു. ഓരോ ദിവസവും, ലോകമെമ്പാടും വധശിക്ഷ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാന്‍ വേണ്ടിയുള്ള മുറവിളി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സഭയെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ അടയാളമാണെന്നും നിയോഗം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോയില്‍ പാപ്പ പറഞ്ഞിരിന്നു. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |