category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡോ. സ്കറിയ സക്കറിയയെ അനുസ്മരിച്ച് കെ‌സി‌ബി‌സി
Contentകൊച്ചി: മലയാളഭാഷയുടെ സംസ്കാരികപഠനത്തിനും ഗവേഷണത്തിനും അതുല്യമായ സംഭാവനകൾ നൽകിയ ഭാഷാപണ്ഡിതനെയാണ് ഡോ. സ്കറിയ സക്കറിയ കരിക്കംപള്ളിയിലിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായതെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതിക്കുവേണ്ടി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ, മലയാളവും ഹെർമൻ ഗുണ്ടർട്ടും തുടങ്ങിയ രചനകൾ തന്നെ അദ്ദേഹം സഞ്ചരിച്ച മലയാളഭാഷയുടെ ചരിത്രവഴികളുടെ നിദർശനങ്ങളാണ്. ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിൽ നടത്തിയ ഗവേഷണ ങ്ങളിൽ ഹെർമൻ ഗുണ്ടർട്ട് മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളെ തിരിച്ചറിയുക മാത്രമല്ല, അവ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുവാനും ഈ ഭാഷാപണ്ഡിതനു കഴിഞ്ഞുവെന്നും അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-20 10:42:00
Keywordsകെ‌സി‌ബി‌സി
Created Date2022-10-20 10:42:56