category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading''ഒറ്റയ്ക്കിരിക്കുന്ന അവസരങ്ങളില്‍ ദൈവം മാത്രമായിരിന്നു കൂട്ട്'', എന്റെ ധൈര്യവും ശക്തിയും ദൈവം; ഉയര്‍ച്ചയില്‍ ദൈവത്തെ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ജോണി ആന്റണി
Contentകൊച്ചി: സി‌ഐ‌ഡി മൂസ, തുറുപ്പുഗുലാന്‍, കൊച്ചി രാജാവ്, മാസ്റ്റേഴ്സ് തുടങ്ങീ നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ സംവിധായകനും നടനുമായ ജോണി ആന്റണി തന്റെ ക്രൈസ്തവ വിശ്വാസം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ ജീവിതത്തിൽ തനിക്ക് ധൈര്യവും ശക്തിയുമായിട്ടു നിന്നതു തന്റെ മാതാപിതാക്കന്മാർക്കും ഗുരുക്കന്മാർക്കും മേലെ എന്ന് പറയാവുന്നത് ഉടയ തമ്പുരാൻ തന്നെയാണെന്നും അത് കളഞ്ഞിട്ടുള്ള ഉയർച്ചയും, അല്ലെങ്കിൽ ദൈവത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞിട്ടുള്ള ഒരു നന്മയും തനിക്ക് വേണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. ''ജോണി ആന്റണി സാര്‍ നല്‍കുന്ന ഇന്റർവ്യൂകളില്‍ എല്ലാം ദൈവത്തെ ഭയങ്കരമായിട്ടു കൂട്ടുപിടിക്കുന്നത് കാണുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഇത്രയധികം ദൈവത്തിൽ വിശ്വസിക്കുന്നതെന്നുമുള്ള'' ഒരാളുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ജോണി ആന്റണി നല്‍കുന്നത്. ''വളർന്നു വന്ന സാഹചര്യം, അത്ഭുതങ്ങൾ മാത്രം നമ്മൾ കണ്ടു വളർന്നേക്കുന്നതാണ്. വീട്ടിൽ വിശ്വാസപരമായി കുരിശുവരയുണ്ടാകും, കുടുംബപ്രാർത്ഥനയുണ്ടാകും, പിന്നെ കർത്താവു നടത്തും എന്ന അപ്പന്റെയും അമ്മയുടെയും പ്രതീക്ഷയാണ്. പ്രാർത്ഥിച്ചാൽ നടക്കും എന്ന കണ്ടും കേട്ടും വളർന്നവനാണ് ഞാൻ. പിന്നെ എന്റെ അനുഭവത്തിലും ഞാൻ പറയട്ടെ, എനിക്ക് ആരായിരുന്നു കൂട്ട്? ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിൽ, മദ്രാസിലൊക്കെ പോയിട്ട്, നമ്മൾ ദൈവത്തോട് മാത്രമാണ് സംസാരിച്ചിരുന്നത്. എന്റെ ജീവിതത്തിൽ അത് ഇടയ്ക്കു ഇടയ്ക്കു പറയുന്നതിന്റെ കാര്യമെന്തെന്നു വെച്ചാൽ എന്റെ മനസിലൊരു കാര്യമുണ്ട്''. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1254032445375992%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ''നമ്മൾ നന്ദിയുള്ളവരായിരിക്കണം, അത് മനുഷ്യനോടായാലും ദൈവത്തോടായാലും. എനിക്കതു അങ്ങേയറ്റം നന്ദിയുണ്ട്. കാരണം, എന്റെ ജീവിതത്തിൽ എനിക്ക് എന്റെ ധൈര്യവും ശക്തിയുമായിട്ടു നിന്നതു എന്റെ മാതാപിതാക്കന്മാർക്കും ഗുരുക്കന്മാർക്കും മേലെ എന്ന് പറയാവുന്നത് ഉടയ തമ്പുരാൻ തന്നെയാണ്. അത് ഒരിക്കലും കളഞ്ഞിട്ടുള്ള ഒരു ഉയർച്ചയും, അല്ലെങ്കിൽ ദൈവത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞിട്ടുള്ള ഒരു നന്മയും എനിക്ക് വേണ്ട. എനിക്ക് ദൈവത്തിന്റെ കൂടെ നിന്നിട്ടുള്ള നന്മ മാത്രം മതി, ജീവിതത്തിൽ ഉണ്ടായാൽ മതി. അത് ആൾക്കാർ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോട്ടെ, എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല''. ജോണി ആന്റണി പറഞ്ഞു. ഏത് അവസരത്തിലാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ തരംഗമായി മാറുകയായിരിന്നു. നേരത്തെ ചങ്ങനാശ്ശേരി അതിരൂപതയുടെ മീഡിയ അപ്പസ്തോലേറ്റ് മാക് ടിവി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരിന്നു. നിരവധി സോഷ്യല്‍ മീഡിയ പേജുകള്‍ ഈ വീഡിയോ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ പേജുകളിലായി ലക്ഷങ്ങളാണ് വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം ഹോളിവുഡ് അടക്കമുള്ള അന്തര്‍ദേശീയ സിനിമ മേഖലകളില്‍ നിന്ന്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങളുടെ ക്രിസ്തു വിശ്വാസവും അനുഭവ സാക്ഷ്യങ്ങളും വിവരിച്ചിട്ടുണ്ട്. തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയാന്‍ മലയാളത്തിലുള്ള പല നടന്മാരും മടികാണിക്കുമ്പോള്‍ മലയാള ചലച്ചിത്ര മേഖലയിലെ നിര്‍ണ്ണായക വ്യക്തിത്വമായ ജോണി ആന്റണിയുടെ ഈ വാക്കുകള്‍ക്കു വലിയ പ്രാധാന്യമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-18 17:44:00
Keywordsനടന്‍, നടി
Created Date2022-10-18 17:44:39