category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിഴിഞ്ഞം സമരത്തിന് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അപലപനീയം: കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: വിഴിഞ്ഞത്ത് അതിജീവനത്തിനു വേണ്ടി പോരാടുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തെ ഇകഴ്ത്താനും സമൂഹമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന വ്യാജ പ്രചാരണങ്ങൾ അപലപനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. സമരത്തെ അവഹേളിക്കാൻ ചില രാഷ്ട്രീയ പാർട്ടികളുടെയും കോർപറേറ്റുകളുടെയും നേതൃത്വത്തിൽ സംഘടിത ശ്രമം നടക്കുന്നു. കോർപറേറ്റ് സ്പോൺസേർഡ് വാർത്തകൾ വരുന്നതും സംശയാസ്പദമാണ്. ചില ചാനൽ വാർത്തകൾ പ്രത്യേക അജണ്ടയോടു കൂടിയാണെന്നും വ്യക്തമാണ്. ചില രാഷ്ട്രീയ പാർട്ടികളും പോഷകഘടകങ്ങളും വൈദികർ ഉൾപ്പെടെയുള്ള സമരക്കാ രെ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഈ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. നിഷ്പക്ഷ ഏജൻസികൾ ഗുഢാലോചന അന്വേഷിക്കണം. വിഴിഞ്ഞം സമരസമിതിക്കു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ചില ചാനൽ വാർത്തകൾ പ്രത്യേക അജണ്ടയോടുകൂടിയാണെന്നും വ്യക്തമാണ്. ചില രാഷ്ട്രീയ പാർട്ടികളും പോഷകഘടകങ്ങളും വൈദികർ ഉൾപ്പെടെയുള്ള സമരക്കാരെ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഗൂഢാ ലോചനയുടെ ഭാഗമാണ്. ഈ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. നിഷ്പക്ഷ ഏജൻസികൾ ഗു ഢാലോചന അന്വേഷിക്കണം. വിഴിഞ്ഞം സമരസമിതിക്കു കത്തോലിക്ക കോൺഗ്ര സ് ഗ്ലോബൽ സമിതി പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃ യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസി ബിജു, വർഗീസ് ആന്റണി, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ചാർളി മാത്യു, ഐപ്പച്ചൻ തടിക്കാട്ട്, ബാബു കദളിമറ്റം എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-11-01 11:04:00
Keywordsവിഴിഞ്ഞ
Created Date2022-11-01 11:12:19