category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഇടിക്കാന്‍ വന്ന കാര്‍ തൊട്ടടുത്തു എത്തിയപ്പോള്‍ വായുവില്‍ ഉയര്‍ന്നുപൊങ്ങി; അത്ഭുതകരമായ രക്ഷപ്പെടലില്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ച് വൈദികന്‍
Contentവാഷിംഗ്‌ടണ്‍ ഡി.സി: തന്റെ വാഹനത്തിന് മുകളിലേക്ക് കുതിച്ചുയര്‍ന്നുവന്ന ‘എസ്.യു.വി’യില്‍ നിന്നും എണ്‍പത്തിയേഴുകാരനായ കത്തോലിക്കാ വൈദികന്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഫാ. ജോണ്‍ ബോക്കാണ് വന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കാവല്‍ മാലാഖമാരുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 2-ന് ഒഹായോയിലെ മില്‍ഫോര്‍ഡിലെ സെന്റ്‌ ആന്‍ഡ്രൂ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുന്ന വഴിക്ക് രാവിലെ 8:40-നാണ് ആരേയും അമ്പരിപ്പിക്കുന്ന ഈ സംഭവം നടന്നത്. റോഡില്‍ നിന്നും തെന്നിമാറിയ എസ്.യു.വി സൈഡിലുണ്ടായിരുന്ന ട്രാഫിക് അടയാളം മറിച്ചിട്ടുകൊണ്ട് ഫാ. ജോണ്‍ ഓടിച്ചിരുന്ന കാറിന്റെ മുകളിലേക്ക് കുതിച്ചുയര്‍ന്നു വരികയായിരുന്നു. അത്ഭുതകരമായി ഫാ. ജോണിനും അദ്ദേഹത്തിന്റെ വാഹനത്തിനും യാതൊന്നും സംഭവിച്ചില്ല. ഇത് അത്ഭുതം തന്നെയാണെന്നു ഫ്രാന്‍സിസ്കന്‍ സമൂഹാംഗമായ ഫാ. ജോണ്‍, 'കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന്റെ സി‌സിടിവി ദൃശ്യങ്ങള്‍ കണ്ട പലരും 'ഫാസ്റ്റ് ആന്‍ഡ്‌ ഫൂരിയസ്' സിനിമയിലെ രംഗത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും ഒരു മൈക്രോ സെക്കന്‍റ് മാറിയിരിന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരിന്നുവെന്നും പറയുന്നു. സംഭവം നടന്ന്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫാ. ജോണ്‍ ഇക്കാര്യം അറിയുന്നത് തന്നെ. അതിനെ കുറിച്ച് വൈദികന്‍ പറഞ്ഞത് ഇങ്ങനെ - “ഞാന്‍ നേരെ നോക്കി വാഹനം ഓടിച്ചിരുന്നതിനാല്‍ എന്റെ വാഹനത്തിന്റെ മുകളിലേക്ക് മറ്റൊരു വാഹനം വീഴുവാന്‍ പോയത് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ സൈഡിലൂടെ എന്തോയൊന്നു മിന്നിമറയുന്ന പോലെ തോന്നിയിരുന്നു, അതൊരു പക്ഷിയോ മറ്റെന്തിങ്കിലുമോ ആയിരിക്കാമെന്നാണ് ഞാന്‍ കരുതിയത്”. വിശുദ്ധ കുര്‍ബാനക്ക് ശേഷം റെസ്റ്റോറന്റില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ അറിയാവുന്ന ഒരു പോലീസ് ഓഫീസറാണ് നടന്ന സംഭവം വൈദികനോട് വെളിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം വൈദികനെ കാണിച്ചു. ദൃശ്യങ്ങള്‍ കണ്ട മാത്രയില്‍ താന്‍ അമ്പരന്നുപോയെന്നു വീഡിയോ കണ്ട ഫാ. ജോണ്‍ പറയുന്നു. ചെറുപ്പക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അയാള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും പോലീസ് അദ്ദേഹത്തെ അറിയിച്ചു. തന്റെ രക്ഷപ്പെടലില്‍ ദൈവത്തിന്റെ കരങ്ങള്‍ ഉണ്ടെന്ന് ഫാ. ജോണ്‍ ആവര്‍ത്തിക്കുന്നു. കാവല്‍ മാലാഖമാരുടെ തിരുനാള്‍ ദിനത്തില്‍ തന്നെയാണ് തന്റെ അത്ഭുതകരമായ രക്ഷപ്പെടലെന്നതും ഇതില്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടത്തേക്കാളും നല്ലതാണ് സ്വര്‍ഗ്ഗമെന്നതിനാല്‍ ആ സംഭവത്തില്‍ താന്‍ മരണപ്പെട്ടാല്‍ പോലും തനിക്കതൊരു വിജയം തന്നെയായിരിക്കുമെന്ന്‍ പറഞ്ഞ ഫാ. ജോണ്‍, ദൈവം നല്കിയ കൃപയ്ക്കു നന്ദി പ്രകാശിപ്പിക്കുകയാണ്. അതേസമയം വൈദികന്‍ രക്ഷപ്പെട്ടതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=vf68oASH5jU
Second Video
facebook_link
News Date2022-11-11 15:51:00
Keywordsകാര്‍, വൈദിക
Created Date2022-11-11 15:52:19