Content | വത്തിക്കാന്‍ സിറ്റി: നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം നടക്കാനിരിക്കെ കലാകാരൻ സൃഷ്‌ടിച്ച ഷെൽട്ടറിംഗ് എന്ന ശിൽപ്പം അനാശ്ചാദനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. തിമോത്തി ഷ്മാൽസ് എന്ന കലാകാരൻ സൃഷ്‌ടിച്ച ശിൽപ്പം ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷമാണ് പാപ്പ അനാശ്ചാദനം ചെയ്തത്. ശിൽപ്പം ഭവനരഹിതരുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണെന്ന് പാപ്പ പറഞ്ഞു. ഭവനരഹിതനായ ഒരാളുടെ രൂപത്തെ ഒരു പ്രാവ് പുതപ്പുമായി പറന്നുയർന്ന് പുതപ്പിക്കുന്നതാണ് വെങ്കലശിൽപ്പം. സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതത്തിലും പ്രവർത്തികളിലും നിന്ന് പ്രചോദനമുൾക്കൊണ്ട്, വിൻസെൻഷ്യൻ കുടുംബത്തിന്റെ, "പതിമൂന്ന് ഭവനങ്ങൾക്കായുള്ള പ്രചാരണം" എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപ്പം ഒരുക്കിയത്. പാവപ്പെട്ടവർക്കും ഭവനരഹിതർക്കും ഉറപ്പുള്ള ഒരു ഭവനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ സംഘാടകർ അറിയിച്ചു. 2023 അവസാനത്തോടെ വിൻസെൻഷ്യൻ സമൂഹം പ്രവർത്തിക്കുന്ന നൂറ്റിഅറുപതിലധികം രാജ്യങ്ങളിൽ പതിനായിരത്തോളം ഭവനരഹിതര്‍ക്ക് വാസസ്ഥലം ഒരുക്കുവാനാണ് സന്യാസ സമൂഹത്തിന്റെ പദ്ധതി.
റോമിലെയും വത്തിക്കാനിലെയും പള്ളികൾ ഉൾപ്പെടെ ലോകമെമ്പാടും സ്ഥാപിച്ചിട്ടുള്ള വെങ്കലത്തിൽ വലിയ തോതിലുള്ള ശില്‍പ്പങ്ങള്‍ സൃഷ്ട്ടിച്ച ശില്‍പ്പിയാണ് തിമോത്തി ഷ്മാൽസ്. 25 വർഷം നീണ്ട അദ്ദേഹത്തിന്റെ കലാ ജീവിതത്തിലെ സൃഷ്ടികളിൽ ഭൂരിഭാഗവും ഭവനരഹിതർ, ദാരിദ്ര്യം, കുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു. ടൊറന്റോയിലെ പാർക്ക് ബെഞ്ചിൽ "ഉറങ്ങുന്ന ഭവനരഹിതനായ യേശു", സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന്റെ മൂലയിൽ സ്ഥാപിച്ചിരിക്കുന്ന "ഏഞ്ചൽസ് അൺഅവേർസ്" തുടങ്ങീ അദ്ദേഹം ഒരുക്കിയ വിവിധ ശില്‍പ്പങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|