category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് സംഘടിപ്പിക്കുന്ന ലോംഗ് മാർച്ച് 23ന് കാസർഗോട്ടുനിന്ന് ആരംഭിക്കും
Contentകൊച്ചി: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (യുസിഎഫ്) സംഘടിപ്പിക്കുന്ന ലോംഗ് മാർച്ച്, 23ന് കാസർഗോട്ടുനിന്ന് ആരംഭിക്കും. ഡിസംബർ 10ന് തിരുവനന്തപുരത്തു സമാപിക്കുന്ന വാഹനജാഥയിൽ കേരളത്തിലെ തൊഴിലില്ലായ്മ, ലഹരിമരുന്ന് എന്നിവയ്ക്കെതിരേയുള്ള പ്രചാരണത്തിനു പുറമേ മലയോര കർഷക പ്രശ്നങ്ങൾ, തീരദേശമേഖല നേരിടുന്ന വെല്ലുവിളികൾ, ദളിത് ക്രൈസ്തവ സംവരണപ്രശ്നങ്ങൾ എന്നിവയും ചർച്ച ചെയ്യും. 18 ദിവസങ്ങളിലായി105 കേന്ദ്രങ്ങളിൽ സ്വീകരണം നടക്കുമെന്ന് യുസിഎഫ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോംഗ് മാർച്ച് ഡിസംബർ 10ന് വൈകിട്ട് തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കാട്ടുപന്നി ആക്രമണത്തിൽ മരിച്ചവരുടെ വിധവകളടക്കമുള്ളവരാണ് കാസർഗോട്ട് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. ജോസ് ഓലിക്കലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-11-20 07:42:00
Keywordsക്രൈസ്തവ
Created Date2022-11-20 07:42:39