category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'വരൂ ഇമ്മാനുവേൽ'; തിരുപ്പിറവിക്ക് മുന്നോടിയായി ഹൃദയത്തെ തൊടുന്ന ഗാനവുമായി പെറുവിലെ കുട്ടി ഗായകസംഘം
Contentലിമ: തിരുപ്പിറവിക്ക് മുന്നോടിയായി ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ അക്കോലൈറ്റ്സ് ചിൽഡ്രൻസ് ക്വയർ വീഡിയോ രൂപത്തിൽ പുറത്തിറക്കിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു. പഴയ ക്രിസ്തുമസ് ഗാനം കുട്ടികൾക്ക് പാടാൻ സാധിക്കുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഹുവാൻകാവലിക്ക നഗരത്തിലെ ചരിത്രപ്രസിദ്ധ സ്ഥലങ്ങൾ ഉള്‍പ്പെടെയുള്ളവ വീഡിയോയിൽ ദൃശ്യമാക്കിയിട്ടുണ്ട്. 1725 മുതൽ മിഷ്ണറി കേന്ദ്രമായി നിലകൊള്ളുന്ന സാന്താ റോസാ ഡി ഒക്കോപ്പ എന്ന ഫ്രാൻസിസ്കൻസ് സന്യാസ ഭവനവും ഇതിൽ ഉൾപ്പെടുന്നു. ഹുയാൻകായോ കത്തീഡ്രൽ ദേവാലയവും ഗാനത്തിനു വേണ്ടി ചിത്രീകരിച്ചിട്ടുണ്ട്. മനോഹരമമായ ഈണവും കുട്ടികളുടെ നിഷ്കളങ്കമായ ആലാപനവും ദൃശ്യാവിഷ്ക്കാരത്തിന്റെ സവിശേഷതയും വീഡിയോയെ വേറിട്ടതാക്കുകയാണ്. ആഗമനകാലത്ത് കുടുംബങ്ങൾക്കുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങളെന്ന് ക്വയറിന്റെ മേൽനോട്ടം വഹിക്കുന്ന ഫാ. കാർലോസ് ലോപ്പസ് പറഞ്ഞു. എല്ലാവരും ചേർന്ന് തങ്ങളുടെ കുടുംബത്തിന്റെ അടിസ്ഥാനവും, കേന്ദ്രവുമായ യേശുവിനു വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുമ്പോൾ കുടുംബങ്ങൾ ഒന്നിക്കും. വേദനയിലും, അന്ധകാരത്തിലുമായ ലോകത്തിൽ നമ്മുടെ ഏറ്റവും വലിയ പ്രത്യാശ ക്രിസ്തുവാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് ആഗമനകാലം നൽകുന്നതെന്ന് ഫാ. കാർലോസ് പറഞ്ഞു. ഹുവാൻകാവലിക്ക നഗരത്തിലെ പ്രധാനപ്പെട്ട ചത്വരത്തിൽവെച്ച് കുട്ടികൾ പാടുന്ന സമയത്ത് ആഗമന കാലത്തിന്റെ പൂക്കൾ ഒരു പെൺകുട്ടി ഒരു കുടുംബത്തിന് നൽകുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. "Oh come Emmanuel" എന്നാണ് തരംഗമായി മാറിയ ഗാനത്തിന്റെ പേര്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=NZ9Au6keTeE&feature=emb_title
Second Video
facebook_link
News Date2022-11-28 18:21:00
Keywordsപെറു
Created Date2022-11-28 11:49:25