category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅതിജീവന ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർ കടന്നുവന്ന വഴി മറക്കരുത്: സി‌ബി‌സി‌ഐ ലെയ്റ്റി കൗൺസിൽ
Contentകൊച്ചി: കോർപറേറ്റുകളെ സംരക്ഷിക്കാൻ കടലോരജനതയുടെ അതിജീവന ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർ തങ്ങൾ കടന്നുവന്ന വഴികളും കേരള ചരിത്രത്തിൽ ഏറെ നിർണായക മാറ്റങ്ങൾക്കു വഴിതെളിച്ചിട്ടുള്ള ജനകീയ പ്രക്ഷോഭങ്ങളും മറക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. ഒരു ജനസമൂഹത്തിന്റെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മാത്രം സമരമായി ദുർവ്യാഖ്യാനം ചെയ്യാൻ ആരും ശ്രമിക്കണ്ട. കടലോരമക്കളുടെ നിലനിൽപ്പിനായുള്ള ഒറ്റക്കെട്ടായ ജനകീയ മുന്നേറ്റമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. കടലോരജനതയുടെ പ്രക്ഷോഭം വികസനത്തെ അട്ടിമറിക്കുന്നുവെന്ന് ആക്ഷേപിക്കുന്നവർ കേരളത്തിന്റെ വികസനത്തെ കഴിഞ്ഞ നാളുകളിൽ കുരുതികൊടുത്തവരും നൂറുകണക്കിനു വ്യവസായശാലകൾ പൂട്ടിച്ചവരും ആണെന്ന് അന്വേഷിച്ചറിയണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിഴിഞ്ഞത്തെ സംഘർഷങ്ങളും സംഘട്ടനങ്ങളും ജുഡീഷൽ അന്വേഷണത്തിനു വിധേയമാക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ്? കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചും കോടതി വ്യവഹാരങ്ങളിലൂടെയും കേന്ദ്രസേനയെ വിന്യസിപ്പിച്ചും വിഷയങ്ങളി ൽ നിന്നും ഒളിച്ചോടാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുത്. മാന്യമായ പുനരധിവാസപ്രക്രിയ നടപടികൾക്ക് ശ്രമിക്കാതെയും തീരദേശജനതയ്ക്ക് ജീവിത സംരക്ഷണം ഉറപ്പാക്കുന്ന സത്വരപദ്ധതി നടപ്പിലാക്കാതെയും അധികാര ത്തിന്റെ ആയുധമെടുത്ത് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അവിവേകമായിരിക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-11-30 09:07:00
Keywordsലെയ്റ്റി
Created Date2022-11-30 09:09:21