category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദീർഘമായ സമരത്തിന് ഒന്നിച്ചുനിൽക്കാനും തളരാതെ മുന്നോട്ടുപോകാനും സാധിച്ചത് വലിയ നേട്ടം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Contentതിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരേ ദീർഘമായ സമരത്തിന് ഒന്നിച്ചുനിൽക്കാനും തളരാതെ മുന്നോട്ടുപോകാനും സാധിച്ചത് വലിയ നേട്ടമാണെന്നും സമരം പിൻവലിക്കാനായി സർക്കാർ നൽകിയ ഉറപ്പുകൾ ഭാഗികമാണെന്നും അതിനെ അതിജീവി ക്കാനുള്ള സമ്മർദത്തിന് ഭാവിയിൽ സന്നദ്ധരാകണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ സർക്കുലർ. സമരത്തിനു പിന്തുണ നൽകിയ എല്ലാവർക്കും ഇടയലേഖന ത്തിൽ നന്ദി പറയുന്നു. വിഴിഞ്ഞം വാണിജ്യ തുറമുഖം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പഠി ക്കാൻ നിയോഗിച്ച വിദഗ്ധസമിതി പഠനം തുടരുകയാണ്. 126 മത്സ്യത്തൊഴിലാളികളെ വാദികളാക്കി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പുരോഗമിക്കുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു. 104-ാം ദിവസമാണ് സമരം നിർത്തിവച്ചത്. നവംബർ 27, 28 തീയതികളിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ നൂറുകണക്കിനു പേർക്ക് മുറിവേൽക്കുകയും അവിടത്തെ സമാധാന അന്തരീക്ഷം തകരുകയും ചെയ്തു. മാത്രമല്ല അനേകർക്കെതിരേ സർക്കാർ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുകയും ചെയ്തു. കൂടുതൽ അനിഷ്ട സംഭവങ്ങൾക്ക് വഴിയൊരുക്കാതിരിക്കാനാണ് സമരം നിർത്തിവച്ചത്. സമരം നിർത്തിയാൽ മാത്രമേ തുടർചർച്ചയുള്ളൂവെന്ന് സെപ്റ്റംബറിൽ മന്ത്രിസഭാ ഉപസമിതി അറിയിച്ചു. പിന്നീട് നവംബർവരെ ചർച്ച നടന്നില്ല. കെസിബിസി, കേരള റീ ജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ തുടങ്ങിയവർ ചർച്ചയ്ക്ക് കളമൊരുക്കാൻ ശ്രമിച്ചുവരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവയുടെ ഇടപെടലിനെത്തുടർന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു വഴിയൊരുങ്ങിയതെന്നും സർക്കുലറിൽ പറയുന്നു. ഈ സർക്കുലർ ഇന്ന് പള്ളികളിൽ വായിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-11 08:14:00
Keywordsതോമസ്
Created Date2022-12-11 08:14:45