category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറൂഹാ മീഡിയയുടെ ആഭിമുഖ്യത്തില്‍ നസ്രാണി വ്ലോഗ്ഗിങ് മത്സരം 'മഗ്ശൂസാ'
Contentമാർത്തോമ്മാ നസ്രാണികളുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളും ചരിത്ര പഠനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റൂഹാമീഡിയ സംഘടിപ്പിക്കുന്ന നസ്രാണി വ്ലോഗ്ഗിങ് മത്സരമാണ് 'മഗ്ശൂസാ'യിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രായഭേദമന്യേ ഏതൊരു സീറോ മലബാർ സഭാംഗത്തിനും മത്സരത്തിൽ പങ്കെടുക്കാം. ചുവടെ ചേർത്തിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് വ്ലോഗിനായുള്ള വിഷയം തിരഞ്ഞെടുക്കാം. 10 മുതൽ 15 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് മത്സരത്തിനായി അയക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി: 2023 ജനുവരി 15. ➤ഒന്നാം സ്ഥാനം: ₹ 1൦൦൦൦ /- ➤രണ്ടാം സ്ഥാനം: ₹ 7000 /- ➤ മൂന്നാം സ്ഥാനം: ₹ 5000 /- പ്രോത്സാഹന സമ്മാനങ്ങൾ: ചരിത്ര ഗ്രന്ഥങ്ങൾ #{blue->none->b->നിബന്ധനകളും നിർദ്ദേശങ്ങളും ‍}# 1. നസ്രാണി സഭാ ചരിത്രത്തിൽ സവിശേഷമായ പ്രധാന്യമർഹിക്കുന്ന സ്ഥലങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ചരിത്ര സംഭവങ്ങളും വസ്തുതകളും പ്രേക്ഷരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകണം അവതരണം. 2. 10 മുതൽ 15 മിനിറ്റുകൾ വരെ ദൈർഘ്യമുള്ള വീഡിയോ ആണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്. (MP4, Aspect Ratio: 16:9) 3. മലയാളത്തിലോ ഇംഗ്ളീഷിലോ വ്ലോഗ് ചെയ്യാവുന്നതാണ്. 4. പശ്ചാത്തല സംഗീതം അനുവദനീയമാണെങ്കിലും പകർപ്പവകാശ ലംഘനങ്ങൾ ഇല്ലായെന്ന് മത്സരാർത്ഥികൾ ഉറപ്പാക്കേണ്ടതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമ്പോൾ പകർപ്പവകാശ നിയമസംബന്ധമായ പ്രതിസന്ധികൾ ഒഴിവാക്കാനായി കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉള്ള എൻട്രികൾ മത്സരത്തിൽ സ്വീകരിക്കുന്നതല്ല. 5. മത്സരത്തിനായി സമർപ്പിക്കുന്ന വീഡിയോകൾ ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ മുൻപ് അപ്‌ലോഡ് ചെയ്തത് ആകുവാൻ പാടില്ല. 6. മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്ന വിഡിയോകൾ സ്വീകാര്യമാണെങ്കിലും മത്സരത്തിനായി സമർപ്പിക്കുന്ന എൻട്രികൾക്ക് നല്ല Audio & Video clarity ഉണ്ടായിരിക്കേണ്ടതാണ്. 7. മത്സരത്തിനായി സമർപ്പിക്കുന്ന വീഡിയോകളുടെ പകർപ്പവകാശം റൂഹാ മീഡിയയിൽ നിക്ഷിപ്തമായിരിക്കും. 8. എൻട്രികൾ സമർപ്പിക്കുവാനുള്ള അവസാന തിയതി 2023 ജനുവരി 15 ആയിരിക്കും. 9. എൻട്രികൾ സമർപ്പിക്കുവാനായി ഗൂഗിൾ ഫോം ( {{ https://forms.gle/mnmXnVwDkxU5VFYz9 ->https://forms.gle/mnmXnVwDkxU5VFYz9}} ) ഉപയോഗിക്കുക. WeTransfer, Google Drive, Dropbox മുതലായ ഫയൽ ഷെയറിങ് ആപ്പ്ളിക്കേഷനുകളിൽ ഏതെങ്കിലും ഒന്നിൽ വിഡിയോ upload ചെയ്തിട്ട് download link ഗൂഗിൾ ഫോമിൽ ചേർക്കുകയാണ് വേണ്ടത്. റൂഹാ മീഡിയയുടെ ഇമെയിൽ അഡ്രസ്സിനു upload ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്യാനുള്ള പെർമിഷൻ നൽകാൻ മറക്കില്ലല്ലോ. 10. തിരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾ റൂഹാ മീഡിയയുടെ യുട്യൂബ് ചാനലിൽ upload ചെയ്യുന്നതാണ്. 11. അന്തിമ വിധി നിർണ്ണയത്തിൽ Judges Mark - 60 %, Viewed Hours - 30 %, likes - 10% എന്നവിധമായിരിക്കും മാർക്ക് കണക്കാക്കുന്നത്. 12. ഉള്ളടക്കത്തിന്റെ ക്വാളിറ്റിയും പുതുമയും അവതരണ മികവുമായിരിക്കും വിധികർത്താക്കളുടെ വിധി നിർണയത്തിന് പരിഗണിക്കുക. 13. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. 14. പ്രായഭേദമന്യേ ഏതൊരു സിറോ മലബാർ സഭാംഗത്തിനും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 15. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ സമർപ്പിക്കാമെങ്കിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഒരു എൻട്രിക്ക് മാത്രമേ വിധി നിർണ്ണയത്തിനു പരിഗണിക്കുകയുള്ളൂ. 16. നല്കപ്പെട്ടിരിക്കുന്ന ലിസ്റ്റിൽ {{ https://www.roohamedia.org/post/magsuta-nasrani-vlogging-competition ->https://www.roohamedia.org/post/magsuta-nasrani-vlogging-competition}} ഉള്ള സ്ഥലങ്ങളാണ് മത്സരത്തിനായി തിരഞ്ഞെടുക്കേണ്ടത്. ലിസ്റ്റിൽ ഇല്ലാത്ത സ്ഥലങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ സംഘാടകരിൽ നിന്ന് മുൻ‌കൂർ അനുവാദം വാങ്ങേണ്ടതാണ്. 17. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന പ്രവാസികൾക്ക്, നല്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ കൂടാതെ നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ അസീറിയൻ സഭയെ കുറിച്ചോ അവരുടെ ചരിത്ര സ്ഥലങ്ങളെ കുറിച്ചോ പാരമ്പര്യങ്ങളെ കുറിച്ചോ (ഉദാഹരണം: വിശുദ്ധ കുർബാനയ്ക്ക് വിശുദ്ധ പുളിപ്പ് ചേർത്ത് അപ്പം ഉണ്ടാക്കുന്ന ക്രമം, വിവാഹ ക്രമം, മൂന്ന് നോമ്പ് ആചരണത്തിന്റെ ശുശ്രൂഷകൾ ect) വിഡിയോ ചെയ്യാവുന്നതാണ്. 18. വിശദ വിവരങ്ങൾക്കും സംശയ നിവാരണത്തിനും നല്കപ്പെട്ടിരിക്കുന്ന ലിസ്റ്റിന് പുറത്തുനിന്നുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുമായി റൂഹാ മീഡിയായുടെ ഇമെയിൽ വിലാസത്തിലോ (roohamedia@gmail.com) ഫേസ്‌ബുക്ക് പേജിലോ ( {{ www.facebook.com/RoohaMedia ->www.facebook.com/RoohaMedia}} ) വാട്സ്ആപ്പ് നമ്പറുകളിലോ [ +918626043780 (Thomas), +917736008197 (Jenson), + 918943290585 (Denny)] ബന്ധപ്പെടാവുന്നതാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-29 10:10:00
Keywordsറൂഹാ
Created Date2022-12-29 10:11:06