category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോർദാൻ നദിക്കരയിൽ ഈശോയുടെ ജ്ഞാനസ്നാന തിരുനാളിന്റെ ആഘോഷം
Contentജോര്‍ദാന്‍: ജനുവരി എട്ടാം തീയതി ആചരിച്ച ഈശോയുടെ ജ്ഞാനസ്നാന തിരുന്നാളിനോട് അനുബന്ധിച്ച് ജോർദാൻ നദിക്കരയിൽ എത്തിയത് ആയിരക്കണക്കിന് തീർത്ഥാടകര്‍. പാരമ്പര്യം അനുസരിച്ച് ജോർദാൻ നദിക്കരയിൽ ക്വസർ അൽ യഹൂദ് എന്ന സ്ഥലത്താണ് യേശുക്രിസ്തു സ്നാപകയോഹന്നാനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇവിടെ നിരവധി വിശ്വാസികളാണ് ഒരുമിച്ചുകൂടിയത്. നേരത്തെ ജെറിക്കോയിലെ, നല്ലിടയന്റെ നാമധേയത്തിലുള്ള ഫ്രാൻസിസ്കൻ ആശ്രമത്തിലാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. വിവിധ മതനേതാക്കളും, പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇവിടെ എത്തിയിരുന്നു. ഇടവകയുടെ ചുമതലയുള്ള ഫാ. മാരിയോ മരിയ ഹഡ്ജിറ്റി എല്ലാവരെയും സ്വാഗതം ചെയ്തു, ഈശോയ്ക്ക് ജ്ഞാനസ്നാനം നൽകുന്ന ബൈബിൾ ഭാഗം വായിച്ചു. ക്രൈസ്തവർ ന്യൂനപക്ഷമായുള്ള പ്രദേശത്ത് സമാധാനപരമായ സഹവർത്തിത്വത്തിന്റെ ആവശ്യം ഫാ. മാരിയോ ഊന്നി പറഞ്ഞു. വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫാ. ഫ്രാൻസിസ്കോ പാറ്റണും സന്ദേശം നല്‍കി. ജെറീക്കോയിൽ ഫ്രാൻസിസ്കൻ സാന്നിധ്യം വേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടെറ സാങ്ത എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ നൽകുന്ന സംഭാവനകളെ പറ്റി അദ്ദേഹം പരാമർശിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid0sgFfeGjQjaMavzEqxP2VjyfBWSAiQQcEp8WpKRSJXm4n1uCrhDrkWWw5emuq6oVTl&show_text=true&width=500" width="500" height="773" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അവിടുത്തെ ചടങ്ങുകൾക്ക് ശേഷം, ഈശോയുടെ ജ്ഞാനസ്നാനം നടന്ന സ്ഥലത്തിനടുത്ത് നിർമ്മിച്ചിരിക്കുന്ന ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പണം നടന്നു. വിശുദ്ധ കുർബാന അർപ്പണത്തിന് ശേഷം ഈശോ പരീക്ഷിക്കപ്പെട്ട സ്ഥലമായി കരുതപ്പെടുന്ന ക്വാറന്റൈനിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് ഓർത്തഡോക്സ് ആശ്രമത്തിലേക്ക് തീർത്ഥാടകർ നടന്നു നീങ്ങി. പത്തൊന്‍പതാം നൂറ്റാണ്ടിൽ പുനർ നിർമ്മിക്കപ്പെട്ട ഈ ദേവാലയത്തിന് മുന്നിലാണ് തിരുനാൾ ദിവസത്തെ പരിപാടികൾക്ക് സമാപനമായത്. Tag: Christians in Middle East mark Epiphany on Jordan River, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-11 11:29:00
Keywordsജോർദാ
Created Date2023-01-11 11:30:16