category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading17,000 യുവജനങ്ങള്‍ ഒരുമിച്ച് ആലപിച്ച 'സാല്‍വേ റെജീന' സമൂഹമാധ്യമങ്ങളില്‍ വൈറല്‍
Contentമിസ്സോറി: അമേരിക്കന്‍ സംസ്ഥാനമായ മിസ്സോറിയിലെ സെന്റ്‌ ലൂയിസില്‍ നടന്ന ഫെല്ലോഷിപ്പ് ഓഫ് കോളേജ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സില്‍ (ഫോക്കസ്) പങ്കെടുത്ത യുവജനങ്ങള്‍ ഒരുമിച്ച് ആലപിച്ച 'സാല്‍വേ റെജീന' (പരിശുദ്ധ രാജ്ഞി) ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നിരവധി ശ്രദ്ധേയമായ പരിപാടികളാണ് അഞ്ച് ദിവസത്തെ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും, ‘സീക് 23’ എന്ന് പേരിട്ടിരിക്കുന്ന കോണ്‍ഫറന്‍സിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം 17,000 വിദ്യാര്‍ത്ഥികളും ഒരുമിച്ച് ഒരേസ്വരത്തില്‍ പരിശുദ്ധ രാജ്ഞിയുടെ ആലാപനം നടത്തിയതാണ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1217604219172246%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> കത്തോലിക്കാ രചയിതാവും, പ്രഭാഷകയുമായ എമിലി വില്‍സണ്‍ തന്റെ സ്മാര്‍ട്ട് ഫോണിന്റെ കാമറ കണ്ണിലൂടെ ഒപ്പിയെടുത്ത ഈ വീഡിയോ സമൂഹമാധ്യങ്ങളില്‍ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. എമിലിയുടെ പേജില്‍ മാത്രം ഒരുലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. ''നമ്മുടെ ഇരുണ്ട ഈ ലോകത്ത് 17,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ സാല്‍വേ റെജീന പാടുന്നത്, നിങ്ങള്‍ക്ക് വേണ്ടി റെക്കോര്‍ഡ് ചെയ്തു! ഫോക്കസ് കത്തോലിക്കാ ‘സീക്213’ കോണ്‍ഫറന്‍സ് ഈ ആഴ്ച നടന്നു, അത് എനിക്ക് വിവരിക്കുവാന്‍ കഴിയുന്നതിനുമപ്പുറം ആനന്ദകരവും, ശ്രേഷ്ഠവുമായിരുന്നു. യുവജനങ്ങളുടെ ഹൃദയങ്ങളിലൂടെ സഭയേ കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുന്ന ഫോക്കസിന് നന്ദി” എന്നാണ് എമിലി വില്‍സണ്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. മെഗാഹിറ്റ് ടിവി പരമ്പരയായ ദി ചോസണില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്ന ജോനാഥന്‍ റൂമി അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പ്രഭാഷണം നടത്തിയിരിന്നു. Tag: 17,000 young people sing “Salve Regina”, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-16 21:16:00
Keywordsയുവജന, വൈറ
Created Date2023-01-16 21:17:26