category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനാം മറ്റുള്ളവരെ യേശുവിലേക്കാണോ അതോ നമ്മിലേക്കാണോ ആകർഷിക്കുന്നത്?: ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: നാം മറ്റുള്ളവരെ യേശുവിലേക്കാണോ അതോ നമ്മിലേക്കാണോ ആകർഷിക്കുന്നതെന്ന് ആത്മശോധന ചെയ്യണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (15/01/23) വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. തന്റെ സേവന അര്‍പ്പണ മനോഭാവത്തോടെ, യേശുവിന് ഇടം നൽകാനുള്ള കഴിവിലൂടെ സ്നാപക യോഹന്നാൻ നമ്മെ സുപ്രധാനമായ ഒരു കാര്യം പഠിപ്പിക്കുകയാണെന്നും അത്, ബന്ധനങ്ങളിൽ നിന്നുള്ള മുക്തിയാണെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. പദവികളോടും സ്ഥാനമാനങ്ങളോടും ആദരവ്, അംഗീകാരം, പാരിതോഷികം എന്നിവയോടും നാം എളുപ്പത്തിൽ ആസക്തിയുള്ളവരാകാം. ഇത് സ്വാഭാവികമാണെങ്കിലും, നല്ല കാര്യമല്ലായെന്ന് പാപ്പ ചൂണ്ടിക്കാട്ടി. സേവനത്തിൽ സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടിയല്ലാതെ, ഗൂഢലക്ഷ്യങ്ങളില്ലാതെ, പ്രതിഫലേച്ഛയില്ലാതെ അപരനെ പരിപാലിക്കലാണ് അടങ്ങിയിരിക്കുന്നത്. ജീവിതത്തിന് ആധാരം യേശുവാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട്, യോഹന്നാനെപ്പോലെ, ഉചിതമായ നിമിഷത്തിൽ സ്വയം പിന്മാറുക എന്ന പുണ്യം വളർത്തിയെടുക്കുന്നത് നമുക്കും ഗുണകരമാണ്. യോഹന്നാനെപ്പോലെ കർത്താവിന് ഇടം നല്‍കുവാന്‍ മാറി നിൽക്കാൻ പഠിക്കണം. സഹോദരീസഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാൻ ശ്രമിക്കാം: മറ്റുള്ളവർക്ക് ഇടം നൽകാൻ നമുക്കു കഴിയുമോ? അംഗീകാരം അവകാശപ്പെടാതെ, അവരെ കേൾക്കാൻ, അവരെ സ്വതന്ത്രരാക്കാൻ, നാം പ്രാപ്തരാണോ? ചിലപ്പോൾ അവരെ സംസാരിക്കാൻ അനുവദിക്കാൻ പോലും നമുക്കു സാധിക്കുമോ? മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുക, മറ്റുള്ളവർക്ക് ഇടം നൽകുക. നാം മറ്റുള്ളവരെ യേശുവിലേക്കാണോ അതോ നമ്മിലേക്കാണോ ആകർഷിക്കുന്നത്? നമുക്ക് യോഹന്നാന്റെ മാതൃക പിൻചെല്ലാം: ആളുകൾ അവരവരുടേതായ പാത സ്വീകരിക്കുകയും അവരുടെ വിളി പിന്തുടരുകയും ചെയ്യുമ്പോൾ, അത്, നമ്മെ സംബന്ധിച്ചിടത്തോളം ചെറിയൊരു വേർപിരിയൽ ഉൾപ്പെടുന്നതാണെങ്കിലും, അതിൽ, സന്തോഷിക്കാൻ നമുക്കറിയാമോ? അവരുടെ നേട്ടങ്ങളിൽ നാം ആത്മാർത്ഥമായും അസൂയ കൂടാതെയും സന്തോഷിക്കുന്നുണ്ടോ? ഇതാണ് മറ്റുള്ളവരെ വളരാൻ അനുവദിക്കലെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ആസക്തികളിൽ നിന്ന് മുക്തരാകാനും കർത്താവിന് ഇടം നൽകാനും ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. Tag: Pope Francis, Are we attract others to Jesus or to ourselves, priesthood malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-17 15:44:00
Keywordsപാപ്പ
Created Date2023-01-17 14:05:58