category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജ്മെന്റിന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പിഎസ്‌സി പരിശീലന ഉപകേന്ദ്രം
Contentമുണ്ടക്കയം: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജ്മെന്റിന് അനുവദിച്ച ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പിഎസ്‌സി പരിശീലന ഉപകേന്ദ്രം മുണ്ടക്കയം സാന്തോം സെന്ററിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. രാഷ്ട്ര നിർമിതിയിൽ പങ്കാളികളാകുന്നതിന് യുവജനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓർമിപ്പിച്ചു. ലഭിക്കു ന്ന അവസരങ്ങളിൽ അർപ്പണബോധത്തോടെ അധ്വാനിക്കുകയും സാമൂഹ്യപ്രതിബ ദ്ധതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നതിന് യുവജനങ്ങൾക്ക് സാധിക്കുമ്പോൾ ച ലനാത്മകമായ സമൂഹം രൂപപ്പെടുമെന്ന് അധ്യക്ഷപ്രസംഗത്തിൽ മാർ ജോസ് പുളിക്കൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയലുപറമ്പിൽ, പരിശീലന ഉപകേന്ദ്രം കോ-ഓർഡിനേറ്റർ ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത്, ഫിനാൻസ് കൗൺസിൽ മെംബർ ഔസേപ്പച്ചൻ തേനംമാക്കൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, വിദ്യാർഥികൾ പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-17 10:09:00
Keywordsപരിശീലന
Created Date2023-01-17 10:09:46