category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫാ. ഡൊമിനിക് വാളമനാല്‍ നയിക്കുന്ന 'കൃപാഭിഷേക ധ്യാനം' ന്യൂ ജേഴ്സിയില്‍ ഏപ്രിൽ 20, 21, 22, 23 തീയതികളില്‍
Content"അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു".(ലൂക്ക 9:1-2) ന്യൂജേഴ്സി: അനുഗ്രഹീത വചന പ്രഘോഷകനും, സൗഖ്യ വിടുതല്‍ ശുശ്രുഷകനും, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളമനാല്‍ നയിക്കുന്ന 'കൃപാഭിഷേകധ്യാനം' ഏപ്രിൽ 20, 21, 22, 23 ( വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ന്യൂജേഴ്സിയില്‍ നടക്കും. ന്യൂ ജേഴ്സിയലെ സോമര്‍സെറ്റ് സെൻറ്‌ തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയമാണ് 'കൃപാഭിഷേകധ്യാനം 2023' ന് ആതിഥേയത്ത്വം വഹിക്കുന്നത്. ഏപ്രിൽ 20-ന് വ്യാഴാഴ്ച അഞ്ചു മണിക്ക് ആരംഭിച്ചു 9-ന് സമാപിക്കും. തുടർന്ന് 21, 22, 23 തീയതികളില്‍ രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5 മണി വരെ യാണ് ധ്യാന പരിപാടികൾ നടക്കുക. ധ്യാനശുശ്രൂഷകളോടനുബന്ധിച്ചു കൈവയ്പു പ്രാര്‍ത്ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. അണക്കര ടീം ആയിരിക്കും ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം കൊടുക്കുന്നത്. കുടുംബങ്ങളുടെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈ ധ്യാനശുശ്രൂഷാപരിപാടികളിലൂടെ പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തില്‍ അമരാന്‍, ഈശോയുടെ സ്‌നേഹസാന്നിധ്യം അനുഭവിക്കാന്‍, പരിശുദ്ധാത്മാവിന്റെ മധുര സ്വരം ശ്രവിക്കാന്‍.... ആത്മാഭിഷേകത്തിന്റെ അഗ്‌നിയാല്‍ ജ്വലിക്കാന്‍ ലഭിക്കുന്ന ഈ അസുലഭാവസരം പ്രയോജനപ്പെടുത്താന്‍ ഇടവക വികാരി റവ.ഫാ. ആൻ്റണി പുല്ലുകാട്ടും, ട്രസ്റ്റിമാരും, സംഘാടകരും എല്ലാവരേയും സ്‌നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://www.StThomasSyroNJ.org/retreat2023 എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരാള്‍ക്ക് (14 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍) 30 ഡോളറാണ് റെജിസ്‌ട്രേഷന്‍ ഫീ നിശ്ചയിച്ചിരിക്കുന്നത്. 1000-പേർക്ക് പങ്കെടുക്കാനായിട്ടാണ് സീറ്റുകൾ നിജപ്പെടുത്തിയിരിക്കുന്നത്. സീറ്റുകള്‍ പെട്ടെന്ന് തീരുന്നതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിക്കുന്നു. #{blue->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍}# മിനേഷ് ജോസഫ് (കോര്‍ഡിനേറ്റര്‍), 201-978-9828, ടോം പെരുമ്പായില്‍ (കോര്‍ഡിനേറ്റര്‍) 646-326-3708, മേരിദാസന്‍ തോമസ് (കോര്‍ഡിനേറ്റര്‍) 201-912-6451, ആനിയമ്മ വേങ്ങത്തടം (കോര്‍ഡിനേറ്റര്‍) 732-485-7776, ഷൈന്‍ സ്റ്റീഫന്‍ (കോര്‍ഡിനേറ്റര്‍) 908-591-9623, ലിഞ്ജു ജോർജ് (കോര്‍ഡിനേറ്റര്‍) 973-980-8675, ജോർജ് കൊറ്റം (കോര്‍ഡിനേറ്റര്‍) 908-489-9389. സെബാസ്റ്റ്യന്‍ ആൻ്റണി (ട്രസ്റ്റി) (732-690-3934), ടോണി മാങ്ങന്‍ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി), 848-391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-15 10:14:00
Keywordsഡൊമിനി
Created Date2023-02-15 10:18:33