category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനം ക്രൈസ്തവ വിശ്വാസം; വിഭൂതി ദിനത്തില്‍ നെറ്റിയില്‍ കുരിശ് വരച്ച് ഹോളിവുഡ് താരം മാർക്ക് വാൽബെർഗിന്റെ അഭിമുഖം
Contentവാഷിംഗ്ടണ്‍ ഡി‌സി: തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ശ്രദ്ധ നേടിയ പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാല്‍ബെര്‍ഗിന്റെ പുതിയ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായത് ക്രൈസ്തവ വിശ്വാസമാണെന്നു എൻബിസി ചാനലിന്റെ 'ടുഡേ' എന്ന പരിപാടിയില്‍ അദ്ദേഹം പ്രഖ്യാപനം നടത്തി. നെറ്റിയിൽ ചാരം പൂശിയാണ് വിഭൂതി തിരുനാൾ ദിനത്തില്‍ ചാനല്‍ സ്റ്റുഡിയോയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഹോളിവുഡിൽ വിശ്വാസം എന്നത് വലിയ ജനപ്രീതിയുള്ള കാര്യമല്ലായെന്നും എന്നാല്‍ തന്റെ വിശ്വാസത്തെ തള്ളിപ്പറയാൻ താന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധരെ രക്ഷിക്കാൻ വേണ്ടിയല്ല ദൈവം വന്നത്, മറിച്ച് പാപികളെ രക്ഷിക്കാൻ വേണ്ടിയാണ്. നാം നമ്മുടെ തന്നെ കൂടുതൽ മെച്ചപ്പെട്ട മറ്റൊരു പതിപ്പായി മാറണം. വിശ്വാസത്തിൽ ദൃഷ്ടി പതിപ്പിച്ചതിലൂടെ തനിക്ക് അതിന് സാധിച്ചു. ആരുടെയും മേൽ തന്റെ വിശ്വാസം അടിച്ചേൽപ്പിക്കാൻ താല്പര്യമില്ല. തന്റെ വിശ്വാസത്തെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും അത് ആളുകളുമായി പങ്കിടുന്നത് തനിക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എവിടെയായിരുന്നാലും ഞായറാഴ്ചത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോകുന്നതാണെന്ന് കുട്ടികൾക്ക് ബോധ്യമാകാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്തിക്കു നടുവിലും തന്റെ കൗദാശികപരമായ ജീവിതം സാക്ഷ്യപ്പെടുത്തികൊണ്ട് നെറ്റിയില്‍ ചാരം പൂശി അത് എല്ലാ വര്‍ഷവും സോഷ്യല്‍ മീഡിയായില്‍ പങ്കുവെയ്ക്കുന്ന പതിവ് വാല്‍ബെര്‍ഗിനുണ്ട്. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയാ ഡര്‍ഹാമാണ് വാല്‍ബെര്‍ഗിന്റെ ഭാര്യ. ഇവര്‍ക്ക് നാല് കുട്ടികളുണ്ട്. ഇതാദ്യമായല്ല താരം, തന്റെ ദൈവവിശ്വാസം പരസ്യമാക്കുന്നത്. ‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തി വാല്‍ബെര്‍ഗ് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതു ഉള്‍പ്പെടെയുള്ള അനേകം സംഭവങ്ങള്‍ മാധ്യമ ശ്രദ്ധ നേടിയതാണ്. നോമ്പിന്റെ ഈ ദിവസങ്ങളിൽ ആഗോള ശ്രദ്ധ നേടിയ പ്രാർത്ഥനാ ആപ്പായ ഹല്ലോയിൽ ഉപവാസത്തിന്റെ പ്രാധാന്യത്തെ പറ്റി വാൽബെർഗ് പങ്കുവെക്കുന്നുണ്ട്. Tag: Mark Wahlberg: Religion Isn’t ‘Popular’ in Hollywood, but ‘I Cannot Deny My Faith’, Mark Wahlberg catholic faith malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=eXwkiS07LY4
Second Video
facebook_link
News Date2023-02-23 11:21:00
Keywordsവാൽ
Created Date2023-02-23 11:27:49