category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാന്‍സിസ് പാപ്പയുടെ C9 ഉപദേശക സമിതിയിലേക്ക് പുതിയ അംഗങ്ങള്‍
Contentവത്തിക്കാന്‍ സിറ്റി: ആഗോള സിനഡ് സംഘാടകനായ കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ചും, കനേഡിയന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് സി. ലാക്രോയിക്സും ഉള്‍പ്പെടെ പുതിയ 5 കര്‍ദ്ദിനാളുമാരെ ഫ്രാന്‍സിസ് പാപ്പ ഉപദേശ സമിതി അംഗങ്ങളായി നിയമിച്ചു. ഇവര്‍ക്ക് പുറമേ, ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ സെര്‍ജിയോ ഡാ റോച്ച, സ്പാനിഷ് കര്‍ദ്ദിനാള്‍ ജുവാന്‍ ജോസ് ഒമെല്ല, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗ എന്നിവരാണ് ഇന്നലെ ചൊവ്വാഴ്ച പാപ്പയുടെ കര്‍ദ്ദിനാള്‍ ഉപദേശക സമിതിയിലേക്ക് പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. സാര്‍വത്രിക സഭയുടെ ഭരണത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സഹായിക്കുകയെന്നതാണ് 9 അംഗ കര്‍ദ്ദിനാള്‍ ഉപദേശക സമിതിയുടെ ചുമതല. പുതിയ നിയമനത്തോടെ ഹോണ്ടുറാസ് കര്‍ദ്ദിനാള്‍ ഓസ്കാര്‍ റോഡ്രിഗസ് മാരാഡിഗ (80), ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്ഡ് മാര്‍ക്സ് (69) എന്നിവര്‍ കര്‍ദ്ദിനാള്‍ ഉപദേശക സമിതി അംഗങ്ങളായിരിക്കില്ല. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിച്ച കര്‍ദ്ദിനാള്‍ ഗിയുസെപ്പെ ബെര്‍ട്ടെല്ലോയുടെ പിന്‍ഗാമിയെയും പാപ്പ നിയമിച്ചിടുണ്ട്. 2013-ല്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ഒരു മാസത്തിനു ശേഷം റോമന്‍ കൂരിയയുടെ നവീകരണത്തിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് പാപ്പ ‘സി9’ എന്ന 9 പേരടങ്ങുന്ന കര്‍ദ്ദിനാള്‍ ഉപദേശക സംഘത്തിന് രൂപം നല്‍കിയത്. ഉപദേശക സംഘം പാപ്പയുമായി തുടര്‍ച്ചയായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. ആഗോള സിനഡ് നടപടികളില്‍ പാപ്പയ്ക്കു അഭിപ്രായം കൈമാറാനുള്ള ഉത്തരവാദിത്തം ഉപദേശക സമിതിക്കുണ്ടെന്നു കര്‍ദ്ദിനാള്‍ ഹോളറിച്ച് പറഞ്ഞു. ‘സി9’അംഗങ്ങളായിരുന്ന അമേരിക്കന്‍ കര്‍ദ്ദിനാള്‍ സീന്‍ പാട്രിക്ക് ഒ’മാലി, മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍, കോംഗോ സ്വദേശി കര്‍ദ്ദിനാള്‍ ഫ്രിഡോളിന്‍ അമ്പോങ്ങോ ബെസുങ്ങു എന്നിവര്‍ സമിതിയില്‍ തുടരും. ബിഷപ്പ് മാര്‍ക്കോ മെല്ലിനോയായിരിക്കും കര്‍ദ്ദിനാള്‍ ഉപദേശക സമിതിയുടെ സെക്രട്ടറി. വത്തിക്കാനിലെ പേപ്പല്‍ വസതിയായ കാസ സാന്താ മാര്‍ത്തായില്‍ വരുന്ന ഏപ്രില്‍ 24 രാവിലെ 9 മണിക്കായിരിക്കും കര്‍ദ്ദിനാള്‍ ഉപദേശക സമിതിയുടെ അടുത്ത കൂടിക്കാഴ്ച. Tag: Pope Francis adds Hollerich and four other cardinals to his council of advisers malayalam, C9 cardinals malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-08 14:03:00
Keywordsപാപ്പ, സി9
Created Date2023-03-08 14:04:41