category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ സമൂഹം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി: സി‌ബി‌സി‌ഐ ലെയ്റ്റി കൗൺസിൽ
Contentകൊച്ചി: രാജ്യത്തുടനീളം തീവ്രവാദ സംഘടനകളുടെ അക്രമങ്ങൾക്കിരയാകുന്ന സമാനതകളില്ലാത്ത പ്രതിസന്ധി ക്രൈസ്തവ സമൂഹം നേരിടുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. ആഗോളഭീകരതയ്ക്കും ആഭ്യന്തര തീവ്രവാദത്തിനും ഇന്ത്യയിൽ ക്രൈസ്തവർ ഇരയാകുമ്പോൾ സംരക്ഷണം നൽകേണ്ട ഭരണസംവിധാനങ്ങൾ ഒളിച്ചോടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും പള്ളികൾക്കും സ്ഥാപനങ്ങ ൾക്കുമെതിരേ അക്രമം അഴിച്ചുവിടുമ്പോൾ സർക്കാർ നിഷ്ക്രിയത്വം തുടരുന്നത് നിരാശയും വേദനയും ഉളവാക്കുന്നു. മതപരിവർത്തന നിരോധനത്തിന്റെ മറവിൽ ക്രൈസ്തവർക്ക് നേരേ സംഘടിതവും ആസൂത്രിതവുമായ അക്രമ പരമ്പരയാണ് രാജ്യത്ത് അരങ്ങേറുന്നത്. ചർച്ചകളിലൂടെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും ജനാധിപത്യ ഭര ണസംവിധാനത്തിൽ ക്രൈസ്തവർക്ക് സംരക്ഷണമേകാനും അധികാര കേന്ദ്രങ്ങൾ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-05 07:44:00
Keywordsസി‌ബി‌സി‌ഐ
Created Date2023-03-05 07:45:23