category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ജീവിതം കേന്ദ്രമാക്കിയ 'ഹിസ് ഒണ്‍ലി സൺ' മാർച്ച് 31ന് തിയേറ്ററുകളിലേക്ക്; ട്രെയിലര്‍ കാണാം
Contentന്യൂയോര്‍ക്ക്: ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ച് നിർമ്മിച്ച അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം 'ഹിസ് ഒണ്‍ലി സൺ' ഈസ്റ്ററിനോട് അനുബന്ധിച്ച് മാർച്ച് 31നു തിയേറ്ററുകളിലേക്ക്. ഇത് ആദ്യമായിട്ടാണ് പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ഒരു ചിത്രം അമേരിക്കയിൽ ഉടനീളം റിലീസ് ചെയ്യുന്നത്. അറുപതിനായിരത്തോളം നിക്ഷേപകരിൽ നിന്ന് 12,35,000 ഡോളറാണ് ചിത്രത്തിനുവേണ്ടി സ്വരൂപിച്ചത്. പ്രമുഖ വീഡിയോസ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ എയ്ഞ്ചൽ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം അടക്കമുള്ളതിന്റെ ചുക്കാൻ പിടിക്കുന്നത്. ദ ചോസൺ പരമ്പരയുടെ പിന്നിൽ പ്രവർത്തിക്കുന്നതും എയ്ഞ്ചൽ സ്റ്റുഡിയോസാണ്. ഉല്പത്തി പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായം മുതൽ ഇരുപത്തിരണ്ടാം അധ്യായം വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുൻ യുഎസ് മറൈൻ ആയിരുന്ന ഡേവിഡ് ഹെല്ലിംഗാണ് ചിത്രത്തിന്റെ സംവിധായകൻ. ഇറാഖിൽ സേവനം ചെയ്യുന്ന കാലത്താണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ആശയം മനസ്സിൽ ഉദിച്ചത്. ദ ചോസൺ പരമ്പര 'ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്' ചിത്രവുമായി കണ്ടുമുട്ടുന്ന നിലവാരമാണ് 'ഹിസ് ഒണ്‍ലി സണ്ണി'ന് ഉള്ളതെന്ന് ഹെല്ലിംഗ് പറഞ്ഞു. ഇറാഖിൽ ഉണ്ടായിരുന്ന കാലത്താണ് ഹെല്ലിംഗ് ബൈബിളുമായി കൂടുതൽ അടുക്കുന്നതെന്ന് എയ്ഞ്ചൽ സ്റ്റുഡിയോസിന്റെ വക്താവ് ജാർഡ് ജീസി പറഞ്ഞു. ഒരു ഫിലിം സ്കൂളിൽ ചെന്ന് ബൈബിൾ കഥകൾ എങ്ങനെയാണ് പറയേണ്ടതെന്ന് പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. അഞ്ചുവർഷം ഹെല്ലിംഗ് ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നുവെന്നും ജീസി പറഞ്ഞു. ആരാധകരിലേക്ക് ചിത്രം എത്തിക്കുന്നതിന്റെ ആകാംക്ഷ പങ്കുവച്ച ജീസി, ദ ചോസൺ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തീർച്ചയായും ഹിസ് ഒണ്‍ലി സണ്ണും ഇഷ്ടപ്പെടുമെന്ന് കൂട്ടിച്ചേർത്തു. ലെബനീസ് നടനായ നിക്കോളാസ് മൗവ്വാദാണ് ചിത്രത്തിൽ അബ്രഹാമായി വേഷമിടുന്നത്. Tag: ‘His Only Son’ becomes first-ever crowdfunded theatrical release, coming this Easter , ‘His Only Son’ malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=zo2V5CQMuJw
Second Video
facebook_link
News Date2023-03-06 11:11:00
Keywordsസിനിമ, ചലച്ചി
Created Date2023-03-06 11:14:08