category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവനം വന്യജീവി നിയമങ്ങൾ പരിഷ്ക്കരിക്കണം: മാനന്തവാടി രൂപത
Contentമാനന്തവാടി: വനം, വന്യജീവി നിയമങ്ങൾ കാലോചിതമായ മാറ്റങ്ങൾ വരുത്തി മനുഷ്യരുടെ ജീവനും സ്വത്തിനും പരിരക്ഷ ലഭിക്കും വിധത്തിൽ പരിഷ്ക്കരി ക്കണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വനം, വന്യജീവി, പരിസ്ഥിതി നിയമങ്ങളും ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി രൂപത സംഘടിപ്പിച്ച പഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. നിലവിൽ വനം വകുപ്പും സർക്കാരുകളും സ്വീകരിക്കുന്ന നടപടികൾ ഭരണഘട നാവിരുദ്ധവും നിയമത്തെ ഏകപക്ഷീയ രീതിയിൽ വ്യാഖ്യാനിക്കലുമാണന്ന് നിയമ വിദ്ഗധർ ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങൾ കാടിറങ്ങുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണ്. തങ്ങളുടെ പരാജയം മറച്ച് വെച്ച് ജനങ്ങളാ ണ് കുറ്റക്കാർ എന്ന പ്രചരണം ഇനി അനുവദിക്കാനാകില്ലന്നും പഠനശിബിര ത്തിൽ അഭിപ്രായമുയർന്നു. വനഭൂമിയുടെ അതിർത്തികൾ കൃത്യമായി തിരിച്ച് കൽമതിലുകൾ തീർക്കുക, വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ കയറുന്നതിൽ നിന്നു സ്വകാര്യ ഭൂമി സംരക്ഷിക്കാനുള്ള അവകാശം കർഷകന് അനുവദിച്ച് നല്കുക. വനത്തിനുള്ളിൽ ഉള്ള തേക്ക്, യൂക്കാലിപ്റ്റസ് മരങ്ങൾ യുദ്ധകാലാടിസ്ഥാ നത്തിൽ മുറിച്ച് മാറ്റി സ്വാഭാവിക വനവല്ക്കരണം നടത്തുക, വന്യമൃഗങ്ങൾ വരുത്തുന്ന കൃഷി നാശത്തിന് ബാങ്കിംഗ് അതോറിട്ടി നിശ്ചയിച്ചിരിക്കുന്ന സ്കെയിൽ ഓഫ് ഫിനാൻസിംഗ് അടിസ്ഥാനത്തിൽ നഷ്ട പരിഹാരം നിശ്ചയി ക്കു ക. കടുവ സങ്കേതമല്ലാത്തവയനാടൻ കാടുകളിലെ കടുവകളെ രാജ്യത്തെ കടുവാ സങ്കേതങ്ങളിലേക്ക്‌ പുനർ വ്യന്യസിക്കുക, മനുഷ്യ ജീവന്‌ സംഭവിക്കുന്ന നാശത്തിന്‌ കുറഞ്ഞത്‌ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുക, വന്യമൃഗങ്ങളുമായ ബന്ധപ്പെട്ട പരാതികൾ പോലീസ് സ്റ്റേഷനുകൾ വഴിയാക്കി എഫ്.ഐ.ആർ തയ്യാറാക്കുക, ഇതിനായി ഫോറസ്റ്റ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുക, ഉപദ്രവകാരികളായ വന്യമൃഗങ്ങളെ പിടിക്കുന്നതിനും ആവശ്യമെ ങ്കിൽ വെടിവെയ്ക്കുന്നതിനും ഉത്തരവ് നല്കാനുള്ള അധികാരം ജില്ലാ കലക്ടർമാർക്ക് നല്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വികസിത രാജ്യങ്ങൾ സ്വീകരിക്കുന്ന മാതൃകയിൽ കള്ളിയിംഗ് അനുവദനീയമാക്കുക, ഫോറസ്റ്റ് ഓഫീസുകൾ വനത്തോട് ചേർന്ന് പ്രവർത്തി ക്കുക, പരുക്കേൽക്കുന്നവർക്ക് സൗജന്യമായി വിദ്ഗ്ദ ചികത്സ നല്കുക, അഥവ തുക വനംവകുപ്പിൽ നിന്നും ഈടാക്കുക, വനനിയമങ്ങൾ വനത്തിനുള്ളിൽ മാത്രമാണ് ബാധകമെന്നത് മറച്ച് വെച്ച് ഉദ്യോഗസ്ഥർ നിയമം ദുർവ്യാഖ്യാനം ചെയ്യുന്നത് അവസാനിപ്പിക്കുക, തദ്ദേശ, സംസ്ഥാന, കേന്ദ്ര സർക്കാരുകളിൽ നിഷിപ്തമായ കടമകൾ കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉയര്‍ന്നു. ഈ വിഷയത്തിൽ ജനപ്രതിനിധികൾ ജനത്തോടൊപ്പം നില്ക്കുന്നില്ലന്ന് ശിബിരം വിലയിരുത്തി. വോട്ടവകാശം മൃഗങ്ങൾക്കല്ല മനുഷ്യനാണ് ഉള്ളതെന്ന കാര്യം രാഷ്ട്രീയ കക്ഷി ഓർമ്മിക്ക ണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപത മുൻ വികാരി ജനറാൾ ഫാ.സേവ്യർ കുടിയാമശേരി ഭരണഘടനയും പൗരാവകാശങ്ങളും എന്ന വിഷയത്തിലും ഡോ.മാനുവൽ ജോർജ് വനം പരിസ്ഥിതി നിയമങ്ങളും കർഷക ജനതയും എന്ന വിഷയത്തിലും, ജയിംസ് വടക്കൻ വന്യമൃഗസംരക്ഷണ നിയമങ്ങളും പൗരജീവിതവും എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ അവതരിപ്പിച്ചു. ഇവയുടെ അടിസ്ഥാനത്തിൽ നയരേഖയും അവകാശപത്രികയും പുറത്തിറക്കാനും അതുപ്രകാരം തുടർ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ഫാ തോമസ് മണക്കുന്നേൽ, ഫാ. തോമസ് ജോസഫ് തേരകം, ഫാ.ജോസ് കൊച്ചറക്കൽ, ഫാ ബാബു മാപ്പിളശേരി, പോൾ മാത്യൂസ്, ജോസ് പുഞ്ചയിൽ, ജോസ് പള്ളത്ത്, സാലു അബ്രാഹം മേച്ചേരിൽ, സെബാസ്റ്റ്യൻ പാലം പറമ്പിൽ എന്നിവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നല്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-03 10:16:00
Keywordsമാനന്തവാടി, ജോസ്
Created Date2023-03-03 10:18:41