category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠന പരമ്പരയുടെ 46ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ
Contentതിരുസഭയിലെ വിശ്വാസ സത്യങ്ങള്‍ ആഴത്തില്‍ മനസിലാക്കുവാന്‍ പ്രവാചകശബ്ദം ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ 46ാമത്തെ ക്ലാസ് നാളെ (മാര്‍ച്ച് 4, ശനി) നടക്കും. ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന ക്ലാസ് Zoom-ലാണ് പതിവുപോലെ നടക്കുക. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിനു ഒടുവില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. സന്യാസ പരിശീലനത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെ? ആവൃതിയെന്നാല്‍ എന്താണ്? അല്‍മായ സന്യാസ ജീവിതം എന്താണ്? സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അഥവാ അല്‍മായ സന്യാസ സമൂഹങ്ങള്‍ എന്താണ്? എന്താണ് അതിന്റെ രീതി? സന്യാസത്തിന്റെ സാമൂഹിക ജീവിതം ഏത് തരത്തിലുള്ളത്? സന്യാസ വസ്ത്രത്തെ കുറിച്ച് സഭ എന്താണ് പഠിപ്പിക്കുന്നത്? പുതിയ സന്യാസ സമൂഹങ്ങള്‍ എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത്? അതിന് എന്ത് മാനദണ്ഡമാണുള്ളത്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 05:25നു ജപമാല ആരംഭിക്കും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-03 14:00:00
Keywordsപഠന പരമ്പര
Created Date2023-03-03 14:01:07