category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingടിക്ക്ടോക്കിനെയും, ഗൂഗിളിനെയും മറികടന്ന് ആപ്പ് സ്റ്റോറിൽ മുന്നേറ്റവുമായി കത്തോലിക്ക ആപ്ലിക്കേഷൻ ഹാല്ലോ
Contentടിക്ക്ടോക്ക്, ഗൂഗിൾ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്രമുഖ ആപ്ലിക്കേഷനുകളെ മറികടന്ന് ആപ്പ് സ്റ്റോറിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറ്റവുമായി കത്തോലിക്ക ആപ്ലിക്കേഷൻ ഹാല്ലോ. ഇക്കഴിഞ്ഞ വിഭൂതി ബുധനാഴ്ചയാണ് റെക്കോർഡ് നേട്ടമുണ്ടായത്. അവിശ്വസനീയമായ ഒരു കാര്യമാണ് ദൈവം ചെയ്യുന്നതെന്ന് ആപ്ലിക്കേഷന് തുടക്കം കുറിച്ച അലക്സ് ജോൺസ് ഡെയിലി വെയർ എന്ന മാധ്യമത്തോട് പറഞ്ഞു. നോട്രഡാം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ അലക്സ് ജോൺസ്, അലസാൻട്രോ ഡിസാന്തോ, എറിച്ച് കെറിക്സ് എന്നിവരാണ് 2018ൽ ഹാല്ലോ ആപ്ലിക്കേഷന് തുടക്കം കുറിക്കുന്നത്. പത്തു കോടി പ്രാർത്ഥനകൾ എന്ന കടമ്പ കഴിഞ്ഞവർഷം ഹാല്ലോ പിന്നിട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്രയധികം ആളുകൾ പ്രാർത്ഥനയ്ക്ക് വേണ്ടി ഒരുമിച്ചു കൂടുമെന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലായെന്നും ആപ്പ് സ്റ്റോറിൽ ആദ്യ അഞ്ചിൽ എത്തിയെന്നത് തീർത്തും അവിശ്വസനീയമായ കാര്യമാണെന്നും അലക്സ് കൂട്ടിച്ചേര്‍ത്തു. നൂറ്റിയന്‍പതോളം രാജ്യങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. നോമ്പിന്റെ മൂന്ന് തൂണുകളായ പ്രാർത്ഥന, ഉപവി, ഉപവാസം എന്നിവയെ പറ്റിയുള്ള വിചിന്തനങ്ങളുമായി ഈസ്റ്റർ വരെ നീണ്ടുനിൽക്കുന്ന ലെന്റ് ചലഞ്ചിനും ഹാല്ലോ ആപ്പിൽ വിഭൂതി തിരുനാൾ ദിനത്തില്‍ ആരംഭമായി. ഹോളിവുഡ് താരം മാർക്ക് വാൽബെർഗ് ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ലെന്റ് ചലഞ്ചിന് പ്രചാരം നൽകുന്നത്. വിഭൂതി തിരുനാളിൽ എൻബിസി ചാനലിലെ ടുഡേ പരിപാടിയുടെ ഇടയിൽ ആപ്ലിക്കേഷനെപറ്റി അദ്ദേഹം പരാമർശിച്ചിരുന്നു. ബൈബിൾ ഇൻ എ ഇയർ എന്ന പ്രശസ്തമായ പോഡ്കാസ്റ്റിന്റെ അവതാരകൻ ഫാ. മൈക്ക് ഷ്മിറ്റ്സ്, പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയിൽ ക്രിസ്തുവായി വേഷമിട്ട ജിം കാവിയേസൽ, ദ ചോസൺ പരമ്പരയിൽ ക്രിസ്തുവായി വിഷമിടുന്ന ജോനാഥൻ റൂമി തുടങ്ങിയവരും ആപ്ലിക്കേഷന്റെ ഭാഗമായി സന്ദേശങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. Tag: Catholic App Hallo Passes Google, TikTok On Ash Wednesday, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=dVY1_xH2Qis
Second Video
facebook_link
News Date2023-02-27 11:06:00
Keywordsആപ്ലി
Created Date2023-02-27 11:06:31