category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്ത്യൻ സ്കൂളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറിയിട്ടുണ്ടെന്ന കണക്ക് പുറത്തുവിടണം: സര്‍ക്കാരിനെ വെല്ലുവിളിച്ച് ബെംഗളുരു ആർച്ച് ബിഷപ്പ്
Contentബെംഗളുരു: ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബെംഗളുരു അതിരൂപത ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവയ്ക്കു ബെംഗളുരുവിൽ നൽകിയ സ്വീകരണചടങ്ങിലായിരുന്നു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ നിലപാടിലേക്കുള്ള സൂചന കൂടിയായ പരാമർശങ്ങൾ. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താൻ ഇനിയും അതു തുടരുമെന്നും അദ്ദേഹം തുറന്നടിച്ചു. ബെംഗളുരു ക്ലാരൻസ് സ്കൂളിൽ ബൈബിൾ നിർബന്ധമാക്കിയെന്ന തരത്തിൽ തീവ ഹിന്ദു സംഘടനകളുടെ ആരോപണങ്ങളെ തുടർന്നു കർണാടക സർക്കാർ നടത്തിയ അന്വേഷണത്തെയും ആർച്ച് ബിഷപ്പ് രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യൻ മിഷ്ണറി പ്രവർത്തനങ്ങളെ ലക്ഷ്യമിട്ടാണെന്ന് ആരോപണമുയർന്നിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുന്ന മേഖലകളിൽ ബിഷപ്പിന്റെ വാക്കുകൾ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. ദേശീയ തലസ്ഥാനമായ ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) കഴിഞ്ഞ നവംബർ 26-ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് കര്‍ണ്ണാടക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-01 19:11:00
Keywordsബെംഗളുരു, പീറ്റർ മച്ചാഡോ
Created Date2023-03-01 19:15:11