category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപില്‍ക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ തടങ്കലില്‍ കഴിഞ്ഞ സിറിയൻ വൈദികന്‍ ആർച്ച് ബിഷപ്പായി അഭിഷിക്തനായി
Contentഹോംസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അഞ്ചു മാസത്തോളം തടങ്കലിലാക്കുകയും പിന്നീട് മോചിതനാകുകയും ചെയ്ത സിറിയൻ വൈദികന്‍ ഫാ. ജാക്വസ് മൗറാദ് സിറിയയിലെ ഹോംസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സിറിയൻ കാത്തലിക്ക് പാത്രിയാർക്കീസ് ഇഗ്നേസ് യൂസഫ് മൂന്നാമൻ സ്ഥാനാരോഹണ ശുശ്രൂഷയോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക് ന്യൂൺഷോ മാരിയോ സെനാരി, മെൽക്കൈറ്റ് ഗ്രീക്ക് പാത്രിയാർക്കീസ് യോസഫ് അബ്സി, എന്നിവരും നിരവധി മെത്രാന്മാരും ചടങ്ങിൽ പങ്കെടുത്തു. ലെബനോൻ, ഇറാഖ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ വിശ്വാസികളും, സിറിയയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയവരും മെത്രാഭിഷേക ചടങ്ങുകളുടെ ഭാഗമായി. 2015 മെയ് മാസമാണ് മാർ ഏലിയൻ സന്യാസ ആശ്രമത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അതിക്രമിച്ചുകയറി ഫാ. മുറാദിനെ തട്ടിക്കൊണ്ടു പോകുന്നത്. തടങ്കലിലായിരിക്കുന്ന നാളുകളിൽ മുഖംമൂടി ധരിച്ച ഒരാൾ നിരന്തരം കത്തി കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ഇതിനിടെ ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചാൽ രക്ഷപ്പെടാം എന്ന തീവ്രവാദികളുടെ വാഗ്ദാനം മുറാദ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിന്നു. ഒടുവിൽ കാര്യാത്തെയിൻ എന്ന പട്ടണത്തിൽവെച്ച് ഒരു മുസ്ലിം മത വിശ്വാസിയുടെ സഹായത്തോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. പുതിയ മെത്രാന്റെ വിനയത്തെ പറ്റിയും, ഉദാരതയെ പറ്റിയും മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സഭാനേതാക്കൾ പരാമർശിച്ചു. ഡെർ മാർ മൂസ സന്യാസ ആശ്രമത്തിന്റെ സ്ഥാപകനും ജെസ്യൂട്ട് വൈദികനുമായിരിന്ന പൗലോ ഡൽ ഓഗ്ലിയോയുടെ ആത്മീയ പുത്രനായാണ് ഫാ. ജാക്വസ് മൗറാദ് അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ശക്തികേന്ദ്രമായിരുന്ന റാക്കയിൽ നിന്നും 2013 ജൂലൈ മാസം കാണാതായ ഡൽ ഓഗ്ലിയയെ പിന്നീട് കണ്ടെത്താൻ സാധിച്ചിട്ടില്ല. Tag: Syrian Catholic monk once kidnapped by ISIS consecrated archbishop Archbishop Jacques Mourad malayalam, My Son Carlo: Carlo Acutis Through the Eyes of His Mother malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-08 12:30:00
Keywordsസിറിയ
Created Date2023-03-08 12:35:47