Content | ''ദൈവത്തിന്റെ വചനം സജീവവും ശക്തിയുള്ളതും ഹൃദയങ്ങളിൽ പരിവർത്തനം കൊണ്ടുവരുന്നതിനും ശേഷിയുള്ളതുമാണ്'' - ഫ്രാൻസിസ് പാപ്പ.
ഫ്രാൻസീസ് പാപ്പയുടെ പത്രോസിനടുത്ത ശുശ്രൂഷയുടെ പത്താം വാർഷികത്തിൽ ദൈവവചനത്തോടുള്ള അദ്ദേഹത്തിൻ്റെ ദർശനം നമുക്കു ധ്യാന വിഷയമാക്കാം. ഒരു പ്രണയകഥയെന്ന പോലെ വായിക്കേണ്ട ഗ്രന്ഥമല്ല ബൈബിളെന്നും ബൈബിൾ വായന പ്രാർത്ഥനയോടു കൂടിയായിരിക്കണമെന്നും ആ പ്രാർത്ഥന നമ്മെ ദൈവവുമായുള്ള സംഭാഷണത്തിലേക്കു നയിക്കുമെന്നും പാപ്പ പഠിപ്പിക്കുന്നു. വചനത്തിൻ്റെ പുതിയൊരു മാംസധാരണമാണ് പ്രാർത്ഥനയിലൂടെ സംഭവിക്കുന്നത്. ദൈവത്തിൻ്റെ വചനത്തിന് ലോകത്തെ സന്ദർശിക്കാൻ കഴിയേണ്ടതിന് അതിന് ആതിഥ്യമരുളേണ്ടതും അത് സൂക്ഷിച്ചു വയ്ക്കേണ്ടതുമായ “സക്രാരികൾ” ആണ് നമ്മൾ. |