category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാജ്യത്തിന്റെ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിക്കുമെന്ന് ആവർത്തിച്ച് ഹംഗറിയുടെ പ്രസിഡന്റ് കാറ്റലിൻ നോവാക്ക്
Contentഫ്ലോറിഡ: രാജ്യത്തിന്റെ ക്രൈസ്തവ സംസ്ക്കാരത്തിനു വളരെയേറെ പ്രാധാന്യം തങ്ങൾ നൽകുന്നുണ്ടെന്നും ഇത് മുറുകെ പിടിച്ച് മുന്നോട്ടുപോകുമെന്നും ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നോവാക്ക്. ഇക്കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആവേ മരിയ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിലാണ് രാജ്യത്തിന്റെ ക്രൈസ്തവ വേരുകൾ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രസിഡന്റ് പങ്കുവെച്ചത്. എങ്ങനെയാണ് ഒരു ക്രൈസ്തവസമൂഹം വളർത്തിയെടുക്കേണ്ടത് എന്നതിനെപ്പറ്റി കഴിഞ്ഞ മാർച്ച് മാസം ഹംഗറിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നോവാക്ക് വിശദീകരിച്ചു. തന്റെ ക്രിസ്ത്യൻ വിശ്വാസം, തന്റെ ക്രിസ്ത്യൻ ഐഡന്റിറ്റി, ദൈനംദിന ജീവിതത്തിൽ വളരെ നിർണ്ണായകമാണെന്നും ഈ മൂല്യങ്ങൾ നല്ല തീരുമാനങ്ങൾ എടുക്കുവാന്‍ സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി വിക്ടർ ഓർബന്റെ മന്ത്രിസഭയിൽ കുടുംബങ്ങൾക്ക് വേണ്ടിയുള്ള വകുപ്പിന്റെ ചുമതല 2020 മുതൽ 2021 വരെ കാറ്റലിൻ നോവാക്ക് വഹിച്ചിട്ടുണ്ട്. വിവാഹങ്ങൾക്കും, ശിശു ജനനങ്ങൾക്കും അനുകൂലമായി സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ ഫലമായി കഴിഞ്ഞ പത്തു വർഷത്തിനിടെ ഭ്രൂണഹത്യകളുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രസിഡന്റ് കണക്കുകൾ നിരത്തി പറഞ്ഞു. ഇതേ കാലയളവിൽ പ്രത്യുത്പാദന നിരക്ക് 1.2ൽ നിന്നും 1.6 ആയി വർദ്ധിച്ചു. ശിശു ജനങ്ങളേക്കാൾ കൂടുതൽ ഭ്രൂണഹത്യകൾ നടന്ന ഒരു മോശം കാലഘട്ടം ഉണ്ടായിരുന്നുവെന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഭരണം നടത്തിയ കാലഘട്ടം ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് സ്മരിച്ചു. ആ കാലഘട്ടത്തിൽ ജീവന്റെ പ്രാധാന്യത്തെ പറ്റി ശരിയായുള്ള അവബോധം സ്ത്രീകൾക്ക് ഉണ്ടായിരുന്നില്ല. കുടുംബങ്ങൾക്ക് വേണ്ടിയാണ് ഹംഗറി ഇപ്പോൾ രാജ്യത്തിന്റെ ജിഡിപിയുടെ 6% ഉപയോഗിക്കുന്നതെന്ന് കാറ്റലിൻ നോവാക്ക് പറഞ്ഞു. യുവ ദമ്പതികള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള സബ്സിഡിയും, കൂടുതൽ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകൾക്ക് ടാക്സ് ഇളവുകളും സർക്കാർ നൽകുന്നുണ്ട്. കുറഞ്ഞത് നാല് കുട്ടികളുള്ള സ്ത്രീകൾക്ക് ആജീവനാന്തം ടാക്സ് കൊടുക്കേണ്ടി വരികയില്ല. കുട്ടികൾ ഇല്ലെങ്കിൽ കുടുംബങ്ങളില്ല, കുടുംബങ്ങൾ ഇല്ലെങ്കിൽ രാജ്യത്തിന് ഭാവിയില്ല, പ്രസിഡന്റ് കൂട്ടിച്ചേർത്തു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന സമയം മുതൽ ജീവൻ സംരക്ഷിക്കപ്പെടണം എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്യുന്ന പുതിയ ഭരണഘടന 2011ൽ ഹംഗറിയിൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനെക്കുറിച്ച് കാറ്റലിൻ നോവാക്ക് പരാമർശിച്ചു. വിവാഹം എന്നത് ഒരു സ്ത്രീയും, പുരുഷനും തമ്മിൽ പരസ്പര ധാരണയുടെ പുറത്ത് ഏർപ്പെടുന്ന ബന്ധം ആണെന്ന് ഹംഗറിയുടെ ഭരണഘടനയിൽ എഴുതപ്പെട്ടിട്ടുണ്ടെന്നും നോവാക്ക് പറഞ്ഞു. പ്രസിഡന്റിന്റെ ഓരോ പരാമർശങ്ങളും വലിയ ഹർഷാരവത്തോടെയാണ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളും, അധ്യാപകരും സ്വീകരിച്ചത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-13 14:45:00
Keywordsഹംഗേ, ഹംഗ
Created Date2023-03-13 14:46:35