category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത്: കേരള ലാറ്റിൻ കത്തലിക് അസോസിയേഷൻ
Contentകൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് ഭരണകൂടവും കലാസമൂഹവും കൈക്കൊള്ളേണ്ട ജാഗ്രതയുടെ ഭാഗമാണ് എന്ന് കേരള ലാറ്റിൻ കത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി. കക്കുകളി എന്ന നാടകവും ആവിഷ്കാര സ്വാതന്ത്ര്യവും വിശകലനം നടത്തിയാണ് കെഎൽസിഎ ഇത്തരത്തിൽ പ്രതികരിച്ചത്. കക്കുകളി എന്ന നാടകം ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതാണെന്ന് അത് ഒരിക്കലെങ്കിലും കണ്ട ഏതൊരു ക്രൈസ്തവനും ബോധ്യപ്പെടും. ചെറുകഥയെ ആധാരമാക്കി നാടകം രചിച്ചു എന്ന് പറയുമ്പോഴും കഥയിലില്ലാത്ത ചില രംഗങ്ങൾ നാടകത്തിൽ ഉൾപ്പെടുത്തിയതും പരിശോധിക്കപ്പെടണമെന്ന്‍ കെ‌എല്‍‌സി‌എ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾക്ക് ഭരണകൂടവുമായി ബന്ധപ്പെട്ട ഔദ്യോഗിക വേദികളിൽ അവസരം നൽകുകയും ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളിലായി മതനിരാശം പ്രോത്സാഹിപ്പിക്കുന്ന പ്രവണതകൾ ഭരണകൂടത്തോട് ചേർന്ന് നിൽക്കുന്ന സംവിധാനങ്ങളിൽ നിന്ന് ഉണ്ടായിവരികയാണ്. അതിൻറെ ഭാഗമായിത്തന്നെ ക്രൈസ്തവ മതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവഹേളനാപരമായി സൃഷ്ടിക്കുന്ന സംഭവങ്ങളും കൂടിവരുന്നു. തലശ്ശേരി ബ്രണ്ണൻ കോളേജിലെ പോസ്റ്റർ വിവാദവും ഇപ്പോൾ ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ച കക്കുകളി നാടകവും ഇത്തരം പ്രവണതകൾക്ക് ഉദാഹരണങ്ങളാണ്. ഇതുപോലുള്ള സംഭവങ്ങൾ ഭാവിയിൽ തുടരാതിരിക്കുന്നതിന് ക്രൈസ്തവർ ജാഗ്രതയോടെ കൂടി പ്രവർത്തിക്കേണ്ടതുണ്ട്. വിശ്വാസികളെ മുറിവേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങളെ തള്ളിപ്പറയാൻ അതുമായി ബന്ധപ്പെട്ട പാർട്ടികളിൽ തന്നെയുള്ള മതവിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർ തയ്യാറാകണം. മതവിശ്വാസമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഇടർച്ചയുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ നടപടിയെടുത്തു തെറ്റ് തിരുത്താൻ തയ്യാറാവുന്നതിന്റെ ഭാഗമായി കക്കുകളി നാടകം, മുതലായ ആവിഷ്കാരങ്ങൾ ഔദ്യോഗിക വേദികളിൽ പ്രോത്സാഹിപ്പിക്കരുതെന്നും കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറർ രതീഷ് ആൻറണി, സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ വിൻസി ബൈജു, ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, നൈജു അറക്കൽ, ജോസഫ്കുട്ടി കടവിൽ, സാബു കാനക്കാപള്ളി, അനിൽ ജോസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ മഞ്ജു ആർ എൽ, പൂവം ബേബി, ജോൺ ബാബു, ഹെൻറി വിൻസെന്റ്, സാബു വി തോമസ് , ഷൈജ ആന്റണി ഇ ആർ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-13 19:03:00
Keywordsകക്കുകളി, നാടക
Created Date2023-03-13 19:04:23